വെബ് കുക്കീസ്

Simple Science Technology

കുക്കീസ് എന്ന അപകടകാരികൾ 

✍️Vinoj Appukuttan.

ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നത് എന്തും പൂർണമായും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.അല്ലെങ്കിൽ നമ്മൾ സുരക്ഷിതമാക്കാറില്ല.സിസ്റ്റത്തിൽ ബ്രൗസർ സ്റ്റോറ് ചെയ്യുന്ന ചെറിയ ഫയലുകളാണ് കുക്കികൾ.ഒരു വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഉപയോഗിക്കുന്നയാളിനെ സംബന്ധിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാനാണ് പ്രധാനമായും കുക്കികൾ ഉപയോഗിക്കുക.ഇതുവഴി വെബ് പേജുകൾ പേഴ്സണലൈസക്കാൻ കഴിയും. ഇപ്പോൾ ഒരു ഓൺലൈൻ സൈറ്റീന്ന് പർച്ചേസ് ചെയ്യുവാനായി login name ഉം password ഉം ചോദിക്കും.ഇവ രണ്ടും കുക്കി വഴി സിസ്റ്റത്തിൽ സൂക്ഷിക്കാൻ ബ്രൗസറിലൂടെ സാധിക്കും. അടുത്ത തവണ ഇതേ സിസ്റ്റം വഴി സൈറ്റിൽ കയറുമ്പോൾ സൈറ്റ് നമ്മളെ തിരിച്ചറിയും. നമ്മൾ സെർച്ച് ചെയ്ത കാര്യങ്ങൾ സന്ദർശിച്ച സൈറ്റുകൾ ഇവയെല്ലാം കുക്കിവഴി ബ്രൗസർ സൂക്ഷിക്കും.

നമ്മൾ ബ്രൗസ് ചെയ്യുന്ന സൈറ്റ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ കാണാം.ഈ അഡ്രസ്സ് സൂക്ഷിക്കുന്ന കുക്കിയാണ് first party കുക്കി.നമ്മൾ കാണാതെ കുറേയധികം സൈറ്റുകൾ കുക്കികൾ സൂക്ഷിക്കാറുണ്ട് അവയെ third party കുക്കി അല്ലെങ്കിൽ tracking കുക്കി എന്ന് പറയുന്നു.

ബ്രൗസ് ചെയ്യുന്ന സൈറ്റിലെ പരസ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇവ കേറി വരുന്നത്.ഒരു യൂസറിന്റെ browsing pattern ഉം താല്പര്യങ്ങളും പോലുള്ള വിലയേറിയ വിവരങ്ങളാണ് ശേഖരിക്കുക.നമ്മുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സാരം.ബ്രൗസറിലെ സെറ്റിംഗ്സ് വഴി ഇത് disable ചെയ്യാം.നമ്മുടെ സ്വകാര്യത നിലനിർത്തി ബ്രൗസ് ചെയ്യണമെങ്കിൽ private അല്ലെങ്കിൽ incognito അഥവാ ആളറിയാത്ത ബ്രൗസിംഗ് ഇപ്പോൾ എല്ലാ ബ്രൗസറിലുമുണ്ട്.