കീടനാശിനികൾ
കീടനാശിനികൾ (Pesticide) കൃഷിയിൽ ഉപയോഗിക്കുന്നത് അപകടകരമാണോ ?⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
https://youtu.be/2DvUWdRqBb8?si=QCJmGWw2GSiwKIKw
Credit: Suresh C Pillai
⭕മനുഷ്യൻ സംഘടിതമായി കൃഷി തുടങ്ങിയിട്ട് ഏകദേശം 10,000 വർഷങ്ങളോളം ആയി. കീടങ്ങളുടെ അക്രമണമോ, സസ്യരോഗങ്ങളോ പല സമയത്തും കൃഷി ഭാഗികമായി (10 to 90%) നശിപ്പിച്ചിരുന്നു. ഇത് പലപ്പോളും പുരാതന മനുഷ്യനെ പട്ടിണിയിലേക്ക് തള്ളിവിട്ടിരുന്നു. അന്നു മുതലേ പല പ്രതിവിധികളും പരീക്ഷിച്ചിരുന്നു.
⭕4500 വർഷങ്ങൾക്കു മുൻപ് തെക്കൻ മെസോപ്പൊട്ടാമിയ (Mesopotamia) യിൽ താമസിച്ചിരുന്ന സുമർ വർഗ്ഗക്കാർ ഗന്ധകം (sulphur) കൊണ്ടുള്ള സംയുക്തങ്ങൾ പ്രാണികളെയും, കീടങ്ങളെയും കൊല്ലാൻ ഉപയോഗിച്ചരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.
⭕3200 വർഷങ്ങൾക്കു മുൻപ് ചൈനക്കാർ രസം (mercury), ആഴ്സനിക് (arsenic) തുടങ്ങിയ വസ്തുക്കൾ കീട നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്നു. ഗ്രീക്കുകാരും, റോമക്കാരും പല തരത്തിലുള്ള കെമിക്കൽ സംയുക്തങ്ങൾ സസ്യരോഗങ്ങൾക്കും, കളകൾ നീക്കം ചെയ്യാനും, പ്രാണികളെ കൊല്ലാനും ഒക്കെ ഉപയോഗിച്ചിരുന്നു. ഇവയെല്ലാം ധാതുസംബന്ധമായ (Inorganic) വസ്തുക്കളോ (ഉദാഹരണം sodium chlorate (ഉപ്പ്), sulphuric acid) അല്ലെങ്കിൽ സസ്യജന്യ സത്തുകളോ ആയിരുന്നു. പ്രകൃതിദത്തമല്ലാത്തതും, മനുഷ്യനിര്മ്മിതമായതുമായ കാർബണിക സംയുക്തങ്ങളായ (organic) കീടനാശിനികൾ ആദ്യമായി ഉണ്ടാക്കാൻ തുടങ്ങിയത് 1940 ലാണ്.
⭕1949 ൽ Dr. Paul Muller എന്ന സ്വിസ്സ് ശാശ്ത്രജ്ഞന് DDT (Dichlorodiphenyltrichloroethane) യുടെ കീടങ്ങളെ നശിപ്പിക്കാനുള്ള കഴിവു കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ചു. 1940 നു ശേഷവും, രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തുമാണ് DDT (Dichlorodiphenyltrichloroethane), BHC (beta -hexachlorocyclohexane), aldrin (1,2,3,4,10,10-Hexachloro-1,4,4a,5,8,8a-hexahydro-1,4:5,8-dimethanonaphthalene), parathion (diethyl parathion), captan (ethyl mercaptan) തുടങ്ങിയ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.
????എന്താണ് കീടനാശിനികൾ?
⭕കീടങ്ങളെ കൊല്ലുവാനോ, അവയുടെ വളർച്ച തടയുവാനോ ഉള്ള രാസ, ജൈവ പദാര്ഥങ്ങളെയാണ് പൊതുവായി കീടനാശിനികൾ എന്ന് പറയുന്നത്. കീടനാശിനികൾ ഐക്യ രാക്ഷ്ട്ര സഭയുടെ ഉപസമിതി ആയ Food and Agriculture Organization (FAO) യുടെ നിർവചനപ്രകാരം Pesticide എന്നാൽ “any substance or mixture of substances intended for preventing, destroying, or controlling any pest, including vectors of human or animal disease, unwanted species of plants or animals, causing harm during or otherwise interfering with the production, processing, storage, transport, or marketing of food, agricultural commodities, wood and wood products or animal feedstuffs, or substances that may be administered to animals for the control of insects, arachnids, or other pests in or on their bodies. The term includes substances intended for use as a plant growth regulator, defoliant, desiccant, or agent for thinning fruit or preventing the premature fall of fruit. Also used as substances applied to crops either before or after harvest to protect the commodity from deterioration during storage and transport.”
????ഏതൊക്കെ തരം കീടനാശിനികൾ ഉണ്ട്?
⭕കീടനാശിനികൾ എന്ന് പൊതുവായി പറയുമെങ്കിലും ഇവയുടെ ഉപയോഗം അനുസരിച്ചു Herbicides (കളനാശിനി), Insecticides (പ്രാണി/ കീടനാശിനി), fungicides (കുമിള്നാശിനി), algicides (ആൽഗ നാശിനി), avicides (ഉപദ്രവകാരികളായ കിളികളെ നശിപ്പിക്കാനുള്ളത്), Miticides (ചാഴി/പുഴു നാശിനി), Molluscicides (ഒച്ചുകളെ നശിപ്പിക്കാനുള്ളത്), Nematicides (വിര നാശിനി), Rodenticides (എലി, പെരുച്ചാഴി ഇവയെ കൊല്ലാൻ).
⭕പൊതുവായി 'കീടനാശിനി' എന്ന് പറയുമെങ്കിലും അത് എന്തിനെയാണ് കൊല്ലേണ്ടത് എന്ന് ആശ്രയിച്ചിരിക്കും.ഉദാഹരണത്തിന് sodium ferric ethylenediaminetetraacetate എന്ന സംയുക്തം Molluscicides (ഒച്ചുകളെ നശിപ്പിക്കാനുള്ളത്) ആണ്, ഇത് കീടങ്ങളെ കൊല്ലാനോ ചാഴി/പുഴു ഇവയെ ഫലപ്രദമായി കൊല്ലാനോ ഉപയോഗിക്കാൻ പറ്റില്ല. അതായത് ഏറ്റവും ഫലപ്രദമായ 'കീടനാശിനി', അതിനു വേണ്ട കൃത്യമായ അളവിൽ തന്നെ ഉപയോഗിക്കണം. അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധത്തപെട്ടു വിദഗ്ദ്ധ അഭിപ്രായം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.
????കീടനാശിനികളുടെ ഗുണങ്ങൾ എന്തൊക്കെ?
⭕പല രാജ്യങ്ങളിലും പട്ടിണി മാറിയതും ഭക്ഷണ സാധനങ്ങളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത വരിച്ചതും, അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞതും, ഒക്കെ കീടനാശിനികളുടെ കണ്ടുപിടിത്തവും, കൃത്യമായതും ഫലപ്രദമായതുമായ ഉപയോഗം കൊണ്ടാണ്. ഇതു കൂടാതെ മലേറിയ പോലുള്ള പല രോഗങ്ങളും നിയന്ത്രണ വിധേയമാക്കിയതിൽ കീടനാശിനികൾക്ക് വലിയ പങ്കുണ്ട്. ഉദാഹരണത്തിന് കാബേജുകൾ തിന്നു നശിപ്പിച്ചിരുന്ന കമ്പിളിപ്പുഴു (caterpillars) ക്കളെ പൂർണ്ണമായും നിയന്ത്രിക്കാൻ കീടനാശിനികൾക്ക് കഴിഞ്ഞു. നെൽകൃഷി നശിപ്പിക്കുന്ന പുഴു, ചാഴി ഇവയെ തുരത്താനും, ഉല്പ്പാദനം കൂട്ടാനും സഹായിച്ചത് കീടനാശിനികൾ ആണ്.
⭕ഉദാഹരണത്തിന് ഇന്ത്യയിൽ ധാന്യ വിളകളുടെ ഉല്പ്പാദനം 1948–49 കാലത്ത് 50 million tons ആയിരുന്നു. ഇത് 1996–97 ആയപ്പൊളേക്കും 198 million tons ആയി. ഇതൊരു വലിയ കുതിച്ചു ചാട്ടം ആയിരുന്നു. 2016-17 ൽ 273 million tonne ആണ് ധാന്യ വിളകളുടെ ഉല്പ്പാദനം എന്നറിയുമ്പോളാണ് 1948–49 മുതൽ 1996–97 വരെയുള്ള ധാന്യ ഉൽപ്പാദനത്തിലുള്ള ആ വലിയ മാറ്റം മനസ്സിലാകുന്നത്.
⭕കീടനാശിനികളുടെ ഉപയോഗം മാത്രമല്ല, ഉയർന്ന ഉല്പ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക ജലസേചന പദ്ധതികൾ, പാടങ്ങളിലെ യന്ത്ര വൽക്കരണം ഇവയൊക്കെ പരിഗണിക്കേണ്ട കാര്യമാണ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ശാസ്ത്രഞ്ജൻമാരായ Webster, Bowles and Williams എന്നിവർ നടത്തിയ പഠനത്തിൽ പറഞ്ഞത് UK യിൽ “considerable economic losses would be suffered without pesticide use" എന്നാണ്. അതായത് കീടനാശിനികൾ ഇല്ലായിരുന്നെങ്കിൽ ബ്രിട്ടണിൽ ഗൗരവമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേനെ എന്നാണ് (Webster JPG, Bowles RG and Williams NT. (1999). Estimating the Economic, Benefi ts of Alternative Pesticide Usage Scenarios: Wheat Production in the, United Kingdom. Crop Production 18: 83.). ഇന്ത്യയുടെ കാര്യം ഇതിലും കഷ്ടമാവുമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ?
കീടനാശിനികളുടെ ദോഷങ്ങൾ എന്തൊക്കെ?
⭕മുകളിൽ പറഞ്ഞ ഗുണങ്ങൾ ഒക്കെ വളരെ പ്രസക്തമാണെങ്കിലും, ഇവയുടെ ദോഷങ്ങളും പരിഗണിക്കേണ്ടതുണ്ട്. 1999 ൽ (Environews Forum. (1999). Killer environment. Environ Health Perspect 107: A62,) നടത്തിയ ഒരു പഠനത്തിൽ ലോകത്തിൽ ആകെമാനം ഏകദേശം പത്തു ലക്ഷം പേരെങ്കിലും കീടനാശിനികളുടെ ഉപയോഗം കൊണ്ട് മരിക്കുകയോ, മാരക രോഗികൾ ആകുകയോ ചെയ്യുന്നുണ്ട്. ഇത് കൂടുതലും കീടനാശിനികൾ നേരിട്ടു കൈകാര്യം ചെയ്യുന്നവരാണ്. WHO റിപ്പോർട്ട് ചെയ്ത ഒരു പഠനത്തിലും സമാനമായ കണക്കുകൾ തുറന്നു കാണിക്കുന്നു (Bulletin of the World Health Organization 2012;90:468-473.). ഇവ ആഹാരത്തിൽ കൂടി കലർന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു മാരക രോഗങ്ങൾ ക്കും കാരണമാകാം.
⭕കീടനാശിനികളുടെ ഉപയോഗം മണ്ണിനെയും, വെള്ളത്തെയും, പരിസ്ഥിതിയെയും മലിനമാക്കുന്നു. മണ്ണിലെ സൂക്ഷ്മ ജീവികളെ കൊന്നൊടുക്കും. കീടങ്ങളുടെ കൂടെ നമ്മളെ ഉപദ്രവിക്കാത്ത പല പ്രാണികളും, പുഴുക്കളും നശിക്കും. ഗുണവും ദോഷവും പറഞ്ഞല്ലോ, അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്?
⭕ഇവിടെയാണ് പ്രധാനമായ ഒരു കാര്യം പറയാൻ പോകുന്നത്. ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന കീടനാശിനികളുടെ 80 ശതമാനവും ഉപയോഗിക്കുന്നത് വികസിത രാജ്യങ്ങളിൽ ആണ്, പക്ഷെ രോഗങ്ങളും മരണവും ഭൂരിഭാഗം വികസ്വര രാജ്യങ്ങളിൽ ആണ്. (Bulletin of the World Health Organization 2012;90:468-473)) എന്താണിതിനു കാരണം? കീടനാശിനികളുടെ ഉപയോഗത്തെ പ്പറ്റി കൃത്യമായ നിയമ വ്യവസ്ഥിതികൾ ഇല്ലാത്തതും, ഇനി ഉണ്ടെങ്കിൽ ത്തന്നെ അവ പാലിക്കാത്തതും ആണ് കാരണം. കീടനാശിനി ഉപയോഗിക്കാതെ ഇരിക്കാൻ പറ്റുമോ? ഇല്ല, കാരണം അത് ചിലപ്പോൾ പട്ടിണിയിലേക്ക് ആയിരിക്കും ലോകത്തെ നയിക്കുക. അപ്പോൾ കൃത്യമായ അളവുകൾ ഉപയോഗിക്കാനും, എപ്പോളൊക്കെ ഉപയോഗിക്കണം എന്ന് കർഷകരെ ബോധവൽക്കരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാന കാര്യം. കൂടാതെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് കീടനാശിനികൾ കൈകാര്യം ചെയ്യുവാനും, പ്രകൃതിക്കും, ജലാശയങ്ങൾക്കും ദോഷമില്ലാത്ത രീതിയിൽ കീടനാശിനികൾ ഉപയോഗിക്കാൻ കർഷകരെ പരിശീലിപ്പിക്കുകയും ചെയ്യണം. പ്രകൃതിദത്ത പെസ്റ്റിസൈഡുകൾ ഉപയോഗിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകില്ലേ?
⭕വ്യാവസായിക കീടനാശിനികളെ അപേക്ഷിച്ച് ഇവ കാര്യക്ഷമത കുറഞ്ഞതാണ്. വീടുകളിലും മറ്റും ഇത് കുറെയൊക്കെ പ്രവർത്തികമാണു താനും. പക്ഷെ വലിയ തോട്ടങ്ങളിൽ പ്രകൃതിദത്ത പെസ്റ്റിസൈഡുകൾ അപ്രയാഗികമാണ്. പ്രകൃതിദത്തം എന്ന് കേട്ട്, കൃത്യമായി അറിവില്ലാത്ത കീടനാശിനികൾ തളിക്കുന്നതും അപകടം ആണ്. കാരണം, പ്രകൃതിദത്തമായ കീടനാശിനികളായി ഉപയോഗിക്കുന്ന പല വസ്തുക്കളും മനുഷ്യന് ടോക്സിക് ആകാനുള്ള സാദ്ധ്യത ഉണ്ട്.
എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?
⭕പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുൻപ് കഴുകുക, പല പ്രാവശ്യം കഴുകുക. വെള്ളത്തിൽ കൂടി പല കീടനാശിനികളും വാർന്നു പോകും. 2014 ൽ Muzaffarpur ൽ litchi (ലിച്ചി) പഴം കഴിച്ചു 122 കുട്ടികൾ മരിച്ചത് ഓർമ്മയില്ലേ? The American Journal of Tropical Medicine and Hygiene ൽ ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച പഠനത്തിൽ, ബംഗ്ലാദേശിൽ ഇതേപോലെയുണ്ടായ ഒരു സംഭവം വിശകലനം ചെയ്യുകയുണ്ടായി (Outbreak of Sudden Death with Acute Encephalitis Syndrome Among Children Associated with Exposure to Lychee Orchards in Northern Bangladesh, 2012, Mohammed Saiful Islam, Ahmad Raihan Sharif, Hossain M. S. Sazzad, A. K. M. Dawlat Khan,Murshid Hasan, Shirina Akter, Mahmudur Rahman, Stephen P. Luby, James D. Heffelfinger and Emily S. Gurley, The American Society of Tropical Medicine and Hygiene 24 July 2017, അവരുടെ പഠനത്തിൽ നിരോധിച്ച മരുന്നായ എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം ആണ് മരണകാരണം എന്ന് കണ്ടെത്തി. കുട്ടികൾ, ലിച്ചിപ്പഴം കഴുകാതെ, പല്ലുകൾ കൊണ്ട് മുറിച്ചാണ് കഴിച്ചത്. നന്നായി കഴുകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. പുറത്തുനിന്നും വാങ്ങുന്ന പഴ, ഫല വർഗ്ഗങ്ങൾ നന്നായി വെള്ളത്തിലിട്ടു കഴുകിയെ ഉപയോഗിക്കാവൂ. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ, കീടനാശിനി പേടി കൊണ്ട് പലരും കുറെ വര്ഷങ്ങളായി ആവശ്യത്തിന് പഴങ്ങളും, പച്ചക്കറികളും കഴിക്കാതെയായായി. കീടനാശിനി കൊണ്ടുള്ള ദ്രോഹത്തെക്കാൾ, ശരീരത്തോട് ചെയ്യുന്നത് ആവശ്യത്തിനു പഴങ്ങളും, പച്ചക്കറികളും കഴിക്കാതെയുള്ള കുഴപ്പങ്ങളെയാണ്.
UK Pesticides Residue Committee Report (2004) ൽ Ian Brown പറഞ്ഞിരിക്കുന്നത് it has been observed that a diet containing fresh fruit and vegetables far outweigh potential risks from eating very low residues of pesticides in crops.
⭕ഇതും കൂടി കൂട്ടി വായിക്കണം. അമേരിക്കയിലെ Dietary guidelines for Americans. (2005). U.S. Department of Health and Human Services U.S. Department of Agriculture. പറയുന്നത് സ്ഥിരമായതും, ക്രമീകൃതമായതുമായ പഴങ്ങളുടെയും, പച്ചക്കറികളുടെയും ഉപയോഗം ഹൃദ്രോഗം, ബ്ലഡ് പ്രഷർ, ക്യാൻസർ, സ്ട്രോക്ക് ഇവ വരാനുള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കും എന്നാണ്. Increasing evidence shows that eating fruit and vegetables regularly reduces the risk of many cancers, high blood pressure, heart disease, diabetes, stroke, and other chronic diseases. പച്ചക്കറികളിൽ നിന്നും നിന്നും പഴങ്ങളിൽ നിന്നും കീടനാശിനികൾ എങ്ങിനെ ഫലപ്രദമായി കഴുകിക്കളയാം എന്നു കൂടി പറയുമോ?
⭕അമേരിക്കയിലെ The Connecticut Agricultural Experiment Station (Department of Analytical Chemistry ) യും Department of Consumer Protection (DCP) നടത്തിയ വിസ്തരിച്ചുള്ള പഠനത്തിൽ (W.J. Krol, T.L. Arsenault, H.M. Pylypiw, M.J.I. Mattina. J. Argic. Food Chem. 2000, 48, 46) കണ്ടെത്തിയത് ഇങ്ങനെയാണ് "The majority of pesticide residue appears to reside on the surface of produce where it is removed by the mechanical action of rinsing. " അതായത് കൂടുതൽ പെസ്റ്റിസൈഡുകളും പറ്റിപ്പിടിച്ചിരിക്കുന്നത് പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉപരിതലത്തിൽ ആണ്."
⭕ഇവ തിരുമ്മി കഴുകുമ്പോൾ (mechanical action of rinsing) വെള്ളത്തിൽ ഒലിച്ചു പോകും. ഓർക്കുക ടാപ്പിന്റെ അടിയിൽ പിടിച്ചു നന്നായി തിരുമ്മി കഴുകുക. 'സിസ്റ്റമിക് പെസ്റ്റിസൈഡുകൾ' (ചെടിയിൽ ആഗിരണം ചെയ്യപ്പെടുന്നവ) കഴുകിയാൽ പോകില്ല. നന്നായി കഴുകുമ്പോൾ പുറമെ തളിച്ചിരിക്കുന്ന പെസ്റ്റിസൈഡുകൾ മാത്രമേ വെള്ളത്തിന്റെ കൂടെ ഒഴുകിപ്പോകുകയുള്ളൂ. സിസ്റ്റമിക് പെസ്റ്റിസൈഡുകളും, അതേപോലെ ഉപയോഗിക്കുന്നതിനെപ്പറ്റി കൃത്യമായ മാർഗ്ഗരേഖ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. ഇനിയാണ് സന്തോഷ വാർത്ത പറയാൻ പോകുന്നത് 'തിരുമ്മി കഴുകിയപ്പോൾ' ഭൂരി ഭാഗവും പോയ പെസ്റ്റിസൈഡുകൾ ഏതൊക്കെ എന്ന് കേൾക്കണ്ടേ?
⭕പന്ത്രണ്ടു മാരക കീടനാശിനികൾ പഠന വിധേയമാക്കിയപ്പോൾ ഒമ്പതെണ്ണവും ഭൂരിഭാഗവും 'തിരുമ്മി കഴുകിയപ്പോൾ' പോയി. ആ ഒമ്പതെണ്ണം Endosulfan (അതെ എൻഡോസൾഫാൻ തന്നെ!), Permethrin, Diazinon, DDE, Methoxychlor, Malathion, Captan, Iprodione, Chlorothalonil. വെള്ളത്തിൽ കഴുകിയപ്പോൾ പോകാത്തവ vinclozolin, bifenthrin and chlorpyrifos.
⭕വിനാഗിരി, മാർക്കറ്റിൽ ഉള്ള മറ്റു ക്ലീനിങ് പ്രൊഡക്ടുകൾ ഒക്കെ ഉപയോഗിച്ചപ്പോളും വലിയ വ്യത്യാസം കണ്ടില്ല (W.J. Krol, T.L. Arsenault, M.J.I. Mattina "Pesticide Residues in Food Sold in Connecticut 1999"; Connecticut Agricultural Experiment Station Bulletin 964, April, 2000.). 196 തരം പച്ചക്കറികളിൽ അടിച്ച 12 കീടനാശിനികളെ പ്പറ്റി മൂന്നു വർഷത്തെ ഗവേഷണ പഠനമാണ്, വിശ്വസിക്കാം. അപ്പോൾ പഴങ്ങളും പച്ചക്കറികളും ടാപ്പിന്റെ അടിയിൽ പിടിച്ചു മുപ്പതു സെക്കൻഡ് (വേണമെങ്കിൽ ഒരു മിനിട്ട് ആയിക്കൊള്ളട്ടെ ) നല്ലപോലെ 'തിരുമ്മി കഴുകിക്കോളൂ', തിരുമ്മലിനു ശക്തി കൂടാൻ മൊബൈലിൽ ഒരു പാട്ടും കൂടി ഇട്ടോളൂ.
⭕എന്നിട്ടും തൃപ്തി ആയില്ലെങ്കിൽ ഒരു പത്തു മിനുട്ട് ഒരു പാത്രത്തിലെ വെള്ളത്തിലും ഇട്ടോളൂ. മിക്കവാറും എല്ലാ കീടനാശിനികളും വെള്ളത്തിൽ കലർന്നു പോയിട്ടുണ്ടാവും. മുകളിൽ പറഞ്ഞത് ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ "ഭക്ഷണത്തിൽ ഉണ്ടായേക്കാവുന്ന കീടനാശിനി കൊണ്ടുള്ള ദ്രോഹത്തെക്കാൾ, ശരീരത്തോട് ചെയ്യുന്നത് ആവശ്യത്തിനു പഴങ്ങളും, പച്ചക്കറികളും കഴിക്കാതെയുള്ള കുഴപ്പങ്ങളെയാണ്. (പാഠം ഒന്ന് (ഇന്ദുലേഖ. കോം) പുസ്തകത്തിൽ നിന്നും. എഴുതിയത് സുരേഷ് സി പിള്ള).
References/ കൂടുതൽ വായനയ്ക്ക്
1. Impetus for sowing and the beginning of agriculture: Ground collecting of wild cereals; M.E. Kislev, E. Weiss and A. Hartmann, Proceedings of the National Academy of Sciences, 101 (9) 2692-2694 (2004)
2. Forerunners of Pesticides in Classical Greece and Rome; A.E. Smith and D.M. Secoy,
J. Ag. Food Chem. 23 (6) 1050 (1975)
3. A Compendium of Inorganic Substances Used in European Pest Control before 1850; A.E. Smith and D.M. .Secoy, J. Ag. Food Chem. 24 (6) 1180 (1976)
4. Webster JPG, Bowles RG and Williams NT. (1999). Estimating the Economic, Benefi ts of Alternative Pesticide Usage Scenarios: Wheat Production in the, United Kingdom. Crop Production 18: 83.
5, Md. Wasim Aktar,Impact of pesticides use in agriculture: their benefits and hazards, Interdiscip Toxicol. 2009 Mar; 2(1): 1–12. . doi: 10.2478/v10102-009-0001-7
5. Environews Forum. (1999). Killer environment. Environ Health Perspect 107: A62
6. Pronczuk J et al. Global perspectives in breast milk contamination infectious and toxic hazards. Environ Health Perspect, 2002, 110:A349.
7. Calvert, G. M.; Karnik, J.; Mehler, L.; Beckman, J.; Morrissey, B.; Sievert, J.; Barrett, R.; Lackovic, M.; Mabee, L.; Schwartz, A.; Mitchell; Moraga-Mchaley (2008). "Acute pesticide poisoning among agricultural workers in the United States, 1998-2005". American Journal of Industrial Medicine. 51 (12): 883–898. PMID 18666136. doi:10.1002/ajim.20623.
8. Yáñez L, Ortiz D, Calderón J, Batres L, Carrizales L, Mejía J, et al., et al. Overview of human health and chemical mixtures: problems facing developing countries. Environ Health Perspect 2002; 110: 901-9 doi: 10.1289/ehp.02110s6901 pmid: 12634117.
9. Bulletin of the World Health Organization 2012;90:468-473. doi: 10.2471/BLT.11.096578
10. Outbreak of Sudden Death with Acute Encephalitis Syndrome Among Children Associated with Exposure to Lychee Orchards in Northern Bangladesh, 2012,
12. Mohammed Saiful Islam, Ahmad Raihan Sharif, Hossain M. S. Sazzad, A. K. M. Dawlat Khan,Murshid Hasan, Shirina Akter, Mahmudur Rahman, Stephen P. Luby, James D. Heffelfinger and Emily S. Gurley, The American Society of Tropical Medicine and Hygiene 24, 2017