ഡി.വി.ഒ.ആർ
എന്താണ് ഡി.വി.ഒ.ആർ
✍️ ഹരി കോട്ടയം
⭕വിമാനത്താവളങ്ങളിൽ വലിയ ഒരു കുട പോലെ ഒരു ഉപകരണം കാണാം... എന്താണത്...?
ഡി.വി.ഒ.ആർ / Doppler Very High Frequency Omni Range (DVOR) എന്ന ഉപകരണം ആണിത്.
⭕ വിമാനങ്ങൾക്ക് കൃത്യമായ ദിശാബോധമേകുന്നതിന് ഇത് സഹായിക്കുന്നു. ഇതിന് എകദേശം നാലര കോടി രൂപ ചെലവ് വരും . ഡി.വി.ഒ.ആർ എന്നാൽ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് എന്നാണ്. പഴയ കാലങ്ങളിൽ ജി.സി.ഇ.എൽ എന്ന ഉപകരണ മാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. അതിന് പകരം എല്ലാ എയർപോർട്ടുകളിലും ഇപ്പോൾ ഡി.വി.ഒ.ആർ എന്ന പുതിയ ഉപകരണം സ്ഥാപിക്കുന്നുണ്ട്.
⭕ ഡി.വി .ഒ.ആറിന് ഒപ്പം ഡി.എം.ഇ (ഡിസ്റ്റൻസ് മെഷർമെന്റ് എക്യുപ്പ്‌മെന്റ്) യും ഉപയോഗിക്കുന്നുണ്ട് .
⭕ വിമാനങ്ങൾക്ക് എയർപോർട്ടിൽ നിന്നുള്ള ദൂരം, പറക്കുന്ന വിമാനങ്ങൾ തമ്മിലുള്ള അകലം,ലാൻഡിംഗ് ഡിഗ്രി എന്നിവ കൃത്യമായി അറിയാൻ ഈ ഉപകരണം സഹായിക്കും.
⭕ വിമാനത്തിൽ ഘടിപ്പിച്ച ഇതിന്റെ സമാന രീതിയിലുള്ള ഉപകരണവുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുക. ഇതിൽ നിന്നുള്ള വിവരങ്ങൾ വഴി വിമാനങ്ങൾക്ക് കൃത്യമായി താവളത്തിൽ വന്നിറങ്ങാനാവും.
⭕ വി.എച്ച്.എഫ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് വിമാനത്താവളത്തിൽ നിന്ന് 300 കിലോമീറ്റർ ദൂരം വരെ സിഗ്നൽ നൽകാൻ കഴിവുണ്ട്.വിമാനങ്ങൾക്ക് എയർപോർട്ടിലേക്കുള്ള ദിശ ഡി.വി.ഒ.ആർ നൽകുമ്പോൾ എയർപോർട്ടിൽ നിന്ന് വിമാനത്തിലേക്കുള്ള ദൂരം ഡി.എം.ഇയും നൽകും.വിമാനത്തിൽ ഘടിപ്പിച്ച റിസീവർ ഉപയോഗിച്ച് പൈലറ്റിന് വിമാനത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ സാധിക്കും.