ടെലിഗ്രാഫ്

Simple Science Technology

മോർസിന്റെ ഒറ്റ കമ്പി ടെലിഗ്രാഫ് 

thesimplescience.com

1791 ഏപ്രിൽ 27 നാണു, സാമുവേൽ ഫിൻലി ബ്രീസ് മോർസ് അമേരിക്കയിലെ മസാച്യുസെറ്സിൽ ജനിച്ചത്. ഒരു ചിത്രകാരനായിട്ടാണ് മോർസ് ജീവിതം നയിച്ചിരുന്നത്. ഒട്ടേറെ വിഖ്യാതമായ ചിത്രങ്ങൾ മോർസ് പെയിന്റ് ചെയ്തു. ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് കുടുംബത്തിലാണ് മോർസ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ബ്രിട്ടൻ അനുകൂല അമേരിക്കക്കാരും, അമേരിക്കൻ അനുകൂല അമേരിക്കക്കാരും തമ്മിലുള്ള ശീതയുദ്ധ സമാന പ്രവർത്തികളിൽ വളരെ ആകൃഷ്ടനായിരുന്നു മോർസ് അദ്ധേഹത്തിന്റെ ചിത്രങ്ങളിൽ മിക്കതും, ഇതുമായി ബന്ധപ്പെട്ടതും, രാഷ്ട്രീയ നേതാക്കളുടെയും,മൊണാർക്കുകളുടെയും പോർട്രെയ്റ്റുകളും ആയിരുന്നു. രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്ന ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്.

യൂറോപ്പിൽ നിന്നും കപ്പൽ വഴി അമേരിക്കയിലേക്ക് സഞ്ചരിക്കവെയാണ്, ചാൾസ് ജാക്‌സൺ എന്ന വ്യക്തിയെ പരിചയപ്പെടുന്നതും, തുടർന്ന് ഇലക്ട്രോമാഗ്നെറ്റിസം എന്ന ശാസ്ത്ര ശാഖയെ പറ്റിക്കൂടുതൽ മനസ്സിലാക്കുന്നതും. ഇതിനെ തുടർന്നാണ്, കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് മോർസ് കാലെടുത്ത് വക്കുന്നത്.

മൊർസിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് - ഒറ്റ കമ്പി ടെലിഗ്രാഫ്. സന്ദേശങ്ങൾ അതിവേഗം കൈമാറാൻ ആധുനിക ലോകത്തിനു വഴിത്തിരിവായ ഒരു കണ്ടുപിടിത്തമായിരുന്നു അത്. ശേഷമാണ്, ടെലെഗ്രാഫിക്ക് വേണ്ടി അദ്ദേഹം സ്വന്തമായി ഒരു എൻക്രിപ്റ്റിംഗ് ഭാഷ തന്നെ തയ്യാറാക്കിയത്. അതാണ് വിഖ്യാതമായ മോർസ് കോഡ്. ടെലെഗ്രാഫിയുടെ അടിസ്ഥാന ഭാഷയായി മോർസ് കോഡ് ലോകമെമ്പാടും ഉപയോഗിച്ച് പൊന്നു. 

16 മൈലുകളോളം ദൂരത്തേക്ക് തടസങ്ങൾ ഒന്നുമില്ലാതെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന സംവിധാനമാണ് മോർസ് വികസിപ്പിച്ചെടുത്തത്. ശേഷം, റിലേയിങ് സംവിധാനത്തിന്റെ സഹായത്തോടെ ദൂരപരിധി കൂട്ടുകയും ചെയ്തു. 1838 ജനുവരി 11 നാണു ആദ്യമായിട്ട്, മോർസ് തന്റെ കണ്ടുപിടിത്തം പൊതുസമൂഹത്തിന്റെ ഇടയിലേക്ക് പ്രദർശിപ്പിക്കുന്നത്.

1844 മെയ് 24നാണു, ആദ്യമായിട്ട് സാമുവേൽ മൊർസി , ഔദ്യോഗികമായി ടെലെഗ്രാഫിലൂടെ സന്ദേശം അയക്കുന്നത്. 2020, മെയ് 24 അതിന്റെ 176ആമത് വാർഷികമാണ്.