ഗുരുത്വാകർഷണ സമയ ദൈർഘ്യം
Gravitational Time Dilation ( ഗുരുത്വാകർഷണ സമയ ദൈർഘ്യം )
ശ്രദ്ധിക്കുക: ടൈം എന്നത് ഫിസിക്സിൽ അതി സങ്കീർണ്ണമായ ഒരു പ്രതിഭാസം ആണ്. ഇത് അറിയൻ താൽപ്പര്യമുള്ളവർക്ക്, ചില ഉദാഹരണങ്ങളിലൂടെ ലളിതമായി വിശദീകരിക്കുകയാണ്.
പരസ്പരം ആപേക്ഷിക വേഗത ഉള്ളതിനാലോ അല്ലെങ്കിൽ അവയുടെ സ്ഥാനങ്ങൾ തമ്മിൽ ഗുരുത്വാകർഷണ സാധ്യതയുള്ള വ്യത്യാസത്താലോ രണ്ട് ക്ലോക്കുകളാൽ കണക്കാക്കിയ കഴിഞ്ഞുപോയ സമയത്തിലെ വ്യത്യാസമാണ് ടൈം ഡൈലേഷൻ.????
ഇതിനെ ലളിതമായി വിശദീകരിച്ചാൽ????
നാസയിൽ നിന്നും ഇറങ്ങി Borden ആദ്യം പോയത് Robert ന്റെ വീട്ടിലേക്കായിരുന്നു.....
വീടിന്റെ മുന്നിൽ നിന്ന് 21 വയസ്സുകാരനായ Borden കതകിൽ മുട്ടുകയാണ്, കുറച്ച് കഴിഞ്ഞപ്പോൾ ഒരു 70 വയസ്സുള്ള വൃദ്ധൻ കതക് തുറന്ന് വന്നു... borden നെ കണ്ടപ്പോൾ അയാൾ കരയാൻ തുടങി..., Borden അയാളെ കണ്ടതും ഞെട്ടികൊണ്ട് ചോദിച്ചു Robert ഇത് നീയാണോ എന്ന്......
Robert കരഞ്ഞുകൊണ്ട് പറഞ്ഞു, നീ ഇവിടുന്നു പോകുന്നതിന് മുമ്പ് എന്നോട് ചോദിച്ചിലാരുന്നോ എന്റെ ഏറ്റവും വലിയ പേടി എന്തായിരുന്നെന്ന്, അതേ Borden ഞാൻ ഏറ്റവും കൂടുതൽ പിടിച്ചിരുന്നത് സമയത്തെയാണ്......
" നോളന്റെ interstellar എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് Are U afraid of Death? എന്ന് murph ചോദിക്കുമ്പോൾ ആ scientist പറയും No I am afraid of Time.."
അതേ സമയത്തെ പേടിക്കണം .......
നമ്മൾ എല്ലാവരും ഭൂമിയിൽ തന്നെ ജീവിക്കുന്നത്കൊണ്ട് നമ്മൾക്ക് എല്ലാർക്കും സമയം ചെറിയ വ്യത്യാസങൾ ഉണ്ടെങ്കിലും ഒരുപോലെ ആണ്...പക്ഷെ ഭൂമിയുടെ പുറത്തോട്ട് പോയാൽ നമ്മുടെ കിളി പറപ്പിക്കുന്ന കാര്യങ്ങൾ ആണ് സംഭവിക്കുന്നത്...ഞാൻ ഇവിടെ പറയാൻ പോകുന്നത് രണ്ടു കാര്യങ്ങളെ കുറിച്ചാണ്...
TIME DILATION & THE TWIN PARADOX
♦️ടൈം ഡൈലേഷൽ
Albert Einstein ന്റെ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ time dilation നെ കുറിച്ച് പറയുന്നുണ്ട്..
നമ്മുടെ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു കാര്യം ആണ് Space Time, time ഉം space ഉം തമ്മിൽ പിണഞ്ഞ് ഒരു fabric പോലെ പ്രപഞ്ചത്തിൽ മുഴുവൻ വ്യാപിച്ച് കിടക്കുന്നു. ആ fabricൽ മാസ്സ് ഉള്ള എന്തെങ്കിലും വെക്കുമ്പോൾ ആ fabricൽ ഒരു വളവ് ഉണ്ടാകുന്നു ആ വളവാണ് ഗ്രാവിറ്റിക്ക് കാരണമാകുന്നത്, മാസ്സ് കൂടുംതോറും ഈ വളവും കൂടും.
പ്രപഞ്ചത്തിൽ വ്യാപിച്ചു കിടക്കുന്ന space time ഫാബ്രിക്കേഷൻ ന് ഒരു നോർമൽ ടൈം ഫ്ലോ ഒണ്ട്..
ആ fabricൽ ഭൂമി വെക്കുമ്പോൾ ഭൂമിയുടെ മാസ്സ് കൊണ്ട് ഉണ്ടാകുന്ന വളവ് ഭൂമിയിലെ ഗ്രാവിറ്റിക്ക് കാരണമാകുന്നു. അതിന്റ കൂടെ space time fabricന്റെ
നോർമൽ ടൈം ഫ്ലോ ആ വളവിൽ സ്ലോ ഡൌൺ ആകുകയാണ്, അതായത് ഭൂമിയിൽ ഉള്ളവരുടെ ടൈം Space time fabric ന്റെ നോർമൽ ടൈം ഫ്ലോയിൽ നിന്നും വ്യത്യാസം ആണ്.
നമ്മൾ ഭൂമിയെക്കാളും ഭയങ്കര ഗ്രാവിറ്റി ഉള്ള ഗ്രഹത്തിൽ പോയാൽ ഭൂമിയിലെ സമയം അല്ലായിരിക്കും അവിടെ ഭൂമിയുടെ സമയത്തെക്കാളും
സ്ലോ ആയിരിക്കും അവിടുത്തെ സമയം...
ഇതാണ് ഗ്രാവിറ്റി കൊണ്ട് ഉണ്ടാകുന്ന Time Dilation
♦️ THE TWIN PARADOX
⭕Robert, Borden എന്നീ രണ്ടു ഇരട്ട കുട്ടികളുടെ കഥ പറഞ്ഞാണ് ഞാൻ ഈ paradox explain ചെയ്യുന്നത്..
(Christaphor Nolan ന്റെ Interstellar എന്ന സിനിമയിലെ ചില സീനുകൾ ഈ കഥയിൽ ഉദാഹരണങൾ ആയി എടുത്തിട്ടുണ്ട്)
ഒരു സ്ഥലത്ത് രണ്ട് ഇരട്ടകുട്ടികൾ ഉണ്ടായിരുന്നു "Robert,Borden" രണ്ടു പേര്ക്കും 20 വയസ്സ്, രണ്ട് പേരും ഒരുപോലെ ആയിരുന്നു...
ചെറുപ്പം മുതൽ തന്നെ രണ്ട് പേരും നല്ല കൂട്ടായിരുന്നു... ഒരുമിച്ചു എല്ലായിടത്തും പോകും, എല്ലാം ഒരുമിച്ചായിരുന്നു.
Bordenന് spaceഉം ഭൂമിക്ക് പുറത്തോട്ടുളള കാര്യങ്ങൾ അറിയാൻ ഭയങ്കര ഇഷ്ടം ആയിരുന്നു...
Space ൽ പോകണം എന്നായിരുന്നു Borden ന്റെ ഏറ്റവും വലിയ ആഗ്രഹം....
Robert ആണെങ്കിൽ ഭയങ്കര ധൈര്യശാലി ആയിരുന്നു.. ഒന്നിനെയും ഒരു പേടിയും ഇല്ല, എന്ത് പ്രശ്നം വന്നാലും മുമ്പിൽ Robert ആയിരുന്നു നിന്നിരുന്നത്..
Robert ന്റെ ഈ ധൈര്യം Borden ന് ഭയങ്കര ഇഷ്ടം ആയിരുന്നു..Robert ഇതു വരെ ഒരു പ്രശ്നത്തെയും പേടിച്ചിട്ടില്ല...അത് കൊണ്ട് Robert ന്റെ ഏറ്റവും വലിയ പേടി എന്താണെന്ന് Borden ന് അറിയാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു...അങ്ങനെ Robert ന്റെ ഏറ്റവും വലിയ പേടി എന്താണെന്ന് Robert നോട് തന്നെ ചോദിക്കാൻ Borden ഇരിക്കുകയായിരുന്നു...അങ്ങനെ ഇരിക്കെ നാളുകൾക്ക് ശേഷം, ( ഇപ്പോൾ രണ്ട് പേർക്കും 20 വയസ്സുണ്ട്)
NASA യിൽ നിന്നും Borden ന് ഒരു ഓഫർ വരുന്നു..നാസയുടെ ഒരു പ്രൊജക്റ്റ്‌ന്റെ ഭാഗമായി lightyear കൾക്കും അപ്പുറത്ത് ഒരു ഗ്രഹത്തിൽ പോകുന്നുണ്ട്, അതിൽ പങ്കെടുക്കാൻ Borden നും അവസരം ലഭിച്ചു..പക്ഷെ പോയിട്ട് വരുമ്പോൾ ഒരു വർഷം എടുക്കും എന്ന് നാസ അവരോട് പറഞ്ഞു...ഒരു വർഷം എടുക്കും എന്ന് കേട്ടപ്പോൾ രണ്ട് പേർക്കും നല്ല വിഷമമായി... കാരണം ഒരു വർഷത്തെക്ക് രണ്ടുപേർക്കും തമ്മിൽ കാണാൻ പറ്റില്ലാലോ...നല്ല വിഷമത്തോടെആണെങ്കിലും Robert Borden നോട് പോകാൻ പറഞ്ഞു, കാരണം അവന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു അത്...അങ്ങനെ Borden പോകുന്ന ദിവസം Robert നോട് കരഞ്ഞോണ്ട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ, Borden Robert നോട് ചോദിക്കാൻ ഇരുന്ന ആ ചോദ്യം ചോദിച്ചു..."നിനക്ക് ഏറ്റവും കൂടുതൽ പേടി ഉള്ളത് എന്തിനെ ആയിരുന്നു? "
Robert ഒന്നും മറുപടി പറഞ്ഞില്ല......അങ്ങനെ Borden spacilലൊട്ടുള്ള യാത്ര ആരംഭിച്ചു...റോക്കറ്റ് സഞ്ചാരത്തിനു ശേഷം Borden ആ ഗ്രഹത്തിൽ എത്തി...
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി...ഈ സമയം ഭൂമിയിൽ ഉള്ള Robert ഞെട്ടിപ്പിക്കുന്ന ഒരു സത്യം അറിയുന്നു...
Borden പോയത് lightyear കൾക്കപ്പുറം ഭയങ്കര ഗ്രാവിറ്റി ഉള്ള ഒരു ഗ്രഹത്തിൽ ആയത്കൊണ്ട് Borden നു അവിടെ time dilation സംഭവിക്കും... അതായത് Borden ന്റെ സമയം സ്ലോ ആകും... അതായത് ഭൂമിയിൽ ഉള്ള Robert ന്റെ ഒരു സെക്കന്റ് ആയിരിക്കില്ല Borden ന്റെ ഒരു സെക്കന്റ്, Borden ന്റെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് മുതൽ Borden ന്റെ ഹൃദയമിടിപ്പ് വരെ സ്ലോ ആകും.....Borden ന്റെ കയ്യിലെ വാച്ച് ഒരു സെക്കന്റ് അടിക്കുമ്പോൾ Robert ന്റെ കയ്യിലെ വാച്ച് അഞ്ച് അടിച്ചു കഴിയും....അതായത് Borden ന്റെ ഒരു മാസം Robert ന്റെ അഞ്ച് വർഷം ആയിരിക്കും!!! Borden നു ഒരു മാസം കടന്ന് പോയതായിട്ടെ തോന്നു..പക്ഷെ ആ സമയത്ത് Robert ന് അഞ്ച് വർഷം കടന്ന് പോകും...അങ്ങനെ വർഷങ്ങളോളം Robert Borden നെ കാത്തിരിക്കും.....
അങ്ങനെ ഒരു വർഷത്തെ പ്രൊജക്റ്റ്‌നു ശേഷം Borden തിരിച്ചു ഭൂമിയിൽ നിന്നും വരുകയാണ്....orden ന് ഇപ്പോൾ 21 വയസ്സ്... അങ്ങനെ ഭൂമിയിൽ എത്തി നാസയിൽ നിന്നും ഇറങ്ങിയതിനു ശേഷം Borden ആദ്യം കാണാൻ പോയത് Robert നെ കാണാൻ ആണ്....Borden നോക്കിയപ്പോൾ എല്ലാം മാറിയിരിക്കുന്നു… റോഡും വീടും എല്ലാം...അങ്ങനെ Robert ഇന്റെ വീടിന്റെ മുമ്പിൽ എത്തി കതകിൽ മുട്ടുകയാണ്, കുറച്ചു കഴിഞ്ഞു ഒരു 70 വയസ്സുള്ള വൃദ്ധൻ ഇറങ്ങി വന്നു...Borden നെ കണ്ടപ്പോൾ ആ വൃദ്ധൻ കരഞ്ഞു...Borden അയാളെ കണ്ടതും ഞെട്ടികൊണ്ട് ചോദിച്ചു…Robert ഇതു നീ തന്നെ ആണോ...
Robert കരഞ്ഞുകൊണ്ട് പറഞ്ഞു, നീ ഇവിടുന്നു പോകുന്നതിന് മുമ്പ് എന്നോട് ചോദിച്ചിലാരുന്നോ എന്റെ ഏറ്റവും വലിയ പേടി എന്തായിരുന്നെന്ന്, അതേ Borden ഞാൻ ഏറ്റവും കൂടുതൽ പിടിച്ചിരുന്നത് "സമയത്തെയാണ്"......കാരണം സമയം ആണ് ഒരു പോലെ ഇരുന്ന നമ്മളെ ഇങ്ങനെ ആക്കിയത്....സമയം ആണ് വർഷങ്ങളോളം നിന്നെ എന്നിൽ നിന്നും അകറ്റിയത്.....
ഇതാണ് Twin Paradox, Time Dilation കാരണം ഒരു പോലെ ഇരുന്ന ട്വിൻസ്സിന് സംഭവിച്ചതാണ് ഇത്...ഇതു തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രം...
ഇതു വരെ lightyear കൾക്കും അപ്പുറമുള്ള ഒരു ഗ്രഹത്തിൽ പോകാനോ.... വർഷങ്ങളോളം lag വരുന്ന time dilation അനുഭവിക്കാനോ ഉള്ള technology വന്നിട്ടില്ല, അങ്ങനെ ഭാവിയിൽ ഒരു ടെക്നോളജി വരുകയാണെങ്കിൽ ഈ സാങ്കൽപ്പിക കഥ ഒരു യാഥാർഥ്യം ആകാം.....