ക്യു.ആർ. കോഡുകൾ
ക്വിക് റെസ്പോൺസ് കോഡുകൾ അഥവാ ക്യു.ആർ. കോഡുകൾ
കറുപ്പും, വെളുപ്പും കലർന്ന, തപാൽ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം ക്യു.ആർ. കോഡിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിവരിക്കാം. എന്നാൽ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആർ. കോഡ്. വരും കാലങ്ങളിൽ നമ്മൾ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാൻ പോകുകയാണ് ഈ അദ്ഭുത
ചതുരം.പത്രങ്ങളിലും, മാസികകളിലും, ചുമരുകളിലും, പരസ്യങ്ങളിലും നമുക്കിവനെ കാണാം.
കറുത്ത വരകളുള്ള സാധാരണ ബാർ കോഡുകൾ ഏവർക്കും പരിചിതമാണ്. എന്നാൽ, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്സ് ബാർകോഡുകളാണ് 'ക്വിക് റെസ്പോൺസ് കോഡുകൾ' അഥവാ ക്യു.ആർ. കോഡുകൾ.
പരമ്പരാഗത ബാർകോഡുകളേക്കാൾ നൂറുമടങ്ങ് വിവരങ്ങൾ സൂക്ഷിക്കാൻ ക്യു.ആർ. കോഡുകൾക്കാകും. ക്യു.ആർ. റീഡർ എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ ഇതിന്റെ ചിത്രമെടുത്താൽ ഉടൻ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോൾ ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.
????qrcode.kaywa.com, ????www.qrstuff.com, ????goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകൾ നമുക്കാവശ്യമായ ക്യു.ആർ. കോഡുകൾ നിർമിച്ചുനൽകുന്നുണ്ട്. കോഡിൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങൾ ടൈപ്പ്ചെയ്താൽ സെക്കൻഡുകൾക്കുളളിൽ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം
ആൻഡ്രോയ്ഡ്, ബ്ലാക്ക്ബെറി, ഐഫോൺ അപ്ലിക്കേഷൻ സ്റ്റോറുകളിൽ നിലവിൽ നൂറുകണക്കിന് ക്യു.ആർ. കോഡ് റീഡറുകൾ ലഭ്യമാണ്അവയിലേതെങ്കിലുമൊന്ന് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ക്യു.ആർ.കോഡുകൾ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്സൈറ്റുകളിൽ നിന്ന് ക്യു.ആർ. കോഡ് റീഡറുകൾ ഡൗൺലോഡ് ചെയ്തും ഫോണിൽ ഉപയോഗിക്കാം.