നിർമ്മാണത്തിലിരിക്കുന്ന കോവിഡ് വാക്സിനുകൾ

Simple Science Technology

അണിയറയിൽ ഒരുങ്ങുന്ന കോവിഡ് - 19 ന് എതിരായ വാക്സിനുകൾ


കോവിഡിനെതിരെ വാക്സിൻ നിർമ്മാണത്തിനായി ആഗോളതലത്തിൽ വൻ മത്സരം നടന്നു വരികയാണ്. നൂറിലധികം കം വാക്സിനുകൾ നിർമ്മാണ ഘട്ടത്തിൽ ആണെങ്കിലും അവയിൽ നാലെണ്ണം സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. താഴെപ്പറയുന്നവയാണ് ഈ നാലെണ്ണത്തിൽ ഉൾപ്പെടുന്നത്.


1. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ

ChAdoxlnCovid-19 എന്ന് എന്ന പേര് നൽകിയിട്ടുള്ള ഈ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത് ജന്നർ ഇൻസ്റ്റിറ്റ്യൂട്ടും ഒക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പും ചേർന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ്. ചിമ്പൻസിയിൽ കാണുന്ന അഡിനോ വൈറസും SARS COV-2 Spike protein ഉം തമ്മിൽ യോജിപ്പിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. കോമൺ കോൾഡിന് കാരണമാകുന്ന വൈറസാണ് അഡിനോ വൈറസ്. വാക്സിൻ സ്വീകരിച്ചു കഴിയുമ്പോൾ ഈ വാക്സിനിൽ അടങ്ങിയിരിക്കുന്ന SARS COVID -2 surface spike പ്രോട്ടീൻ produce ചെയ്യുകയും അത് കോവിസ് 19 നെതിരെ ആൻറിബോഡി ഉത്പാദിപ്പിക്കുന്നതിന് ശരീരത്തെ പ്രേരിപ്പിയ്ക്കു കയും ചെയ്യുന്നു.പ്രസ്തുത വാക്സിന്റ ഫേസ് വൺ ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ ആഴ്ച സതേൺ ഇംഗ്ലണ്ടിൽ വച്ച് നടക്കുകയുണ്ടായി. 18 നും 55 നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തകരിൽ പരീക്ഷിച്ചുകൊണ്ട് ഈ വാക്സിന്റെ സുരക്ഷിതത്വവും പ്രവർത്തനക്ഷമതയും പരീക്ഷിക്കുകയുണ്ടായി. ഈ മാസം തന്നെ ഇതിന്റെ Data പുറത്തു വരും. അതിനു ശേഷം ഫെയ്സ്-2 ട്രയൽസ് നടത്തേണ്ടതുണ്ട്. വലിയ തോതിലുള്ള സന്നദ്ധപ്രവർത്തകരിൽ ഈ വാക്സിൻ പരീക്ഷിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് രണ്ടും മൂന്നും ഫേസുകളിൽ ചെയ്യാനുള്ളത്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ പ്രവർത്തനങ്ങളുമാവി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതി വിജയപഥത്തിൽ എത്തുകയാണെങ്കിൽ സിറം ഇൻസ്റ്റ്യൂട്ട് ഉൽപ്പാദന ചുമതല ഏറ്റെടുക്കുകയും ഈ വർഷം ഒക്ടോബറോടെ ഈ വാക്സിൻ പുറത്ത് വരികയും ചെയ്യും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ വാക്സിൻ ഉൽപ്പാദിപ്പിയ്ക്കുന്നതിൽ പേരുകേട്ട സ്ഥാപനമാണ് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്.


2. മഡോണ RNA വാക്സിൻ

അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായിട്ടുള്ള ബയോ ടെക് കമ്പനിയായ മെഡേണയാണ് ഈ വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നവീനമായ ഒരു രീതിയാണ് ഈ കമ്പനി അവലംബിച്ചിരിക്കുന്നത്. ശരീരത്തിലേക്ക് ഇൻജക്ട് ചെയ്യപ്പെടുന്ന മെസഞ്ചർ പ്രോട്ടീൻ പ്രൊഡ്യൂസ് ചെയ്യുകയും ഇത് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൻമൂലം കോവിഡ് - 2019 ന് എതിരായ ആന്റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. USFDA യുടെ അനുമതി നേടിയ ശേഷമേ തുടർന്നുള്ള ക്ളിനിക്കൽ ട്രയലുകൾ നടത്താനാകൂ. ഈ വാക്സിൻ ഉൽപ്പാദനം വളരെ ലളിതമായി നടത്താമെങ്കിലും ഇത് വളരെ ചെലവേറിയ ഒരു വാക്സിനായിരിയ്ക്കും. അതിനാൽ നിയന്ത്രിതമായ രീതിയിൽ ആയിരിക്കും ഇതിന്റെ സപ്ലൈ അമേരിക്ക നടത്തുന്നത്.


3. ഫിസർ വാക്സിൻ

മെസഞ്ചർ RNA മെത്തേഡിലൂടെ പ്രതിരോധശേഷി കൈവരിക്കുന്ന രീതിയിൽ തന്നെയാണ് ഇതിലും സ്വീകരിച്ചിരിക്കുന്നത്. ഇത് നിലവിൽ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലൂടെ കടന്നുപോവുകയാണ്. വിജയിക്കുകയാണെങ്കിൽ 2020 ഓടെ ഒരു ദശലക്ഷം ഡോസെങ്കിലും നിർമിക്കാൻ കഴിയുമെന്നും2021 ഓടെ എന്ന ഉൽപാദനം ഗണ്യമായ വർധിപ്പിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.


 4. സിനോവാക് ബയോടെക് വാക്സിൻ

ചൈനയുടെ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിയ്ക്കുന്ന വാക്സിനാണിത്. ഫേസ് വൺ ,ഫേസ് ടു ക്ലിനിക്കൽ ട്രയൽസ് ഇതിനകം പൂർത്തിയായിട്ടുണ്ട്. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽസിനായി WHO യുമായും മറ്റ് ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ചൈന പറയുന്നു. കോവിഡിനെതിരായ വാക്സിൻ നിർമ്മാണ പ്രക്രിയയിൽ കുറച്ചു മുന്നിൽ നിൽക്കുന്നത് ഈ വാക്സിൻ ആണ് . കാരണം ഈ കമ്പനി ചൈനയിൽ നിന്നു തന്നെ 2003 - ൽ ഉണ്ടായ SARS വൈറസിനെതിരെ വാക്സിൻ നിർമ്മാണത്തിന് ശ്രമിച്ചിരിന്നു. അതിനാൽ ഇതിന്റെ മ്യൂട്ടേറ്റഡ് വെറൈറ്റിയായ പ്രസ്തുത വൈറസിന്റെ സ്വഭാവം സംബന്ധിച്ച് ഏറ്റവും ആദ്യം വിവരങ്ങൾ ലഭിച്ചിരിയ്ക്കുക ചൈനയ്ക്ക് തന്നെ ആയിരിയ്ക്കും. SARS-ന് എതിരായ വാക്സിന്റെ ഫേസ് വൺ ക്ലിനിക്കൽ ട്രയലോടെ ശ്രമം പര്യവസാനിപ്പിയ്ക്കുകയാണ് ഉണ്ടായത്. കാരണം SARS Pandemic അതിനകം അവസാനിച്ചിരുന്നു.