Chat GPT യും ഗൂഗിൾ സെർച്ചും

Simple Science Technology

Chat GPT യും ഗൂഗിൾ സെർച്ചും തമ്മിലുള്ള വ്യത്യാസമെന്താണ്?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/3wrt6bys1Y0

⭕ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്വറല്‍ ലാഗ്വേജ് പ്രൊസസിങ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നിര്‍മിക്കപ്പെട്ടതെങ്കിലും അവയുടെ ലക്ഷ്യത്തില്‍ വ്യത്യാസമുണ്ട്. ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് , വിർച്വൽ അസിസ്റ്റൻറ് എന്നെല്ലാമാണ് ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ പോലുള്ള സാങ്കേതിക വിദ്യകളെ വിളിക്കാറ്. അത് തന്നെയാണ് അവയുടെ ഉപയോഗവും.

⭕ നമ്മുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നമുക്ക് വേണ്ട ചില ജോലികള്‍ ചെയ്യുന്നതിനുള്ള സഹായി എന്ന രീതിയിലാണ് ഈ ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റുകളെ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ചാറ്റ് ജിപിടി എന്നത് ഒരു ഭാഷാ മോഡലാണ്. ഇന്റര്‍നെറ്റിലും , പുസ്തകങ്ങളിലും എഴുതിവെക്കപ്പെട്ട അസംഖ്യം വിവരങ്ങള്‍ വെച്ച് പരിശീലിപ്പിക്കുകയും ആ വിവരങ്ങള്‍ ഉപയോഗിച്ച് സ്വയം എഴുതാനും എഴുത്തിലൂടെ ചാറ്റ് ചെയ്യാനുമെല്ലാമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.

⭕മനുഷ്യസമാനമായി എഴുതുക എന്നതിന് പുറമെ മറ്റൊരു ജോലിയും ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാവില്ല.എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റിനെ പോലുള്ള വിര്‍ച്വല്‍ വോയ്‌സ് അസിസ്റ്റന്റുകള്‍ അങ്ങനെയല്ല. അവയ്ക്ക് ശബ്ദമായും , എഴുത്തായും നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വിവിധ ഗൂഗിള്‍ സേവനങ്ങളുമായും തേഡ് പാർട്ടി സേവനങ്ങളുമായും സംവദിക്കാന്‍ അതിന് സാധിക്കും. വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാനും , ഫാന്‍ ഓണ്‍ ആക്കാനും , പാട്ട് കേള്‍പ്പിക്കാനും , ഫോണ്‍ വിളിക്കാനുമെല്ലാം നമ്മള്‍ പറഞ്ഞാല്‍ അതേപടി ആ ജോലി ചെയ്യാന്‍ വിര്‍ച്വല്‍ അസിസ്റ്റന്റിന് സാധിക്കും.എന്നാല്‍, വലിയ ഭാഷാ പ്രാവീണ്യമുള്ള സംഭാഷണ ശേഷിയുള്ള വിര്‍ച്വല്‍ അസിസ്റ്റന്റുകളാക്കി ചാറ്റ് ജിപിടി സാങ്കേതികവിദ്യ ഭാവിയില്‍ പരിവര്‍ത്തനം ചെയ്യാനും ആ രീതിയില്‍ ഉപയോഗിക്കാനും സാധിക്കും.

⭕ചാറ്റ് ജിപിടി തീര്‍ച്ചയായും മലയാളത്തില്‍ സംസാരിക്കും. ഇന്റര്‍നെറ്റിലും , പുസ്തകങ്ങളിലും എഴുതിവെച്ചിരിക്കുന്ന അസംഖ്യം വിവരങ്ങള്‍ ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത് എന്ന കാര്യം പറഞ്ഞല്ലോ.ഇക്കൂട്ടത്തില്‍ ലോകത്തെ മലയാളം ഉള്‍പ്പടെ അനേകം ഭാഷകളുണ്ട്. എന്നാല്‍, ഇംഗ്ലീഷ് ഭാഷയിലാണ് ചാറ്റ് ജിപിടിയ്ക്ക് മികവുള്ളത്. മലയാളം ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളില്‍ ശരിയായ രീതിയില്‍ സംവദിക്കാന്‍ ചാറ്റ് ജിപിടി പഠിച്ച് വരുന്നതേയുള്ളൂ. മലയാള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഒട്ടേറെ വ്യാകരണ പിശകുകളും , ഘടനാപരമായ പ്രശ്‌നങ്ങളും നിലവിലുണ്ട്. ഇത് ഭാവിയില്‍ പരിഹരിക്കപ്പെട്ടേക്കാം.

വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം. മനുഷ്യന് തന്റെ ജീവിതകാലത്തില്‍ വായിച്ചും കണ്ടും പഠിക്കാനാവാത്ത അത്രയും വിവരങ്ങള്‍ ചാറ്റ് ജിപിടി പഠിച്ചിട്ടുണ്ട്. ഈ വിവരങ്ങളെ ആവശ്യാനുസരണം വിശകലനം ചെയ്യാനും ഏത് രൂപത്തില്‍ വേണമെങ്കില്‍ അവതരിപ്പിക്കാനും ജിപിടിയ്ക്ക് സാധിക്കും .

⭕ഇങ്ങനെയൊക്കെ ആണെങ്കിലും ചാറ്റ് ജിപിടിയെ നൂറ് ശതമാനം വിശ്വസിക്കരുത്. ചാറ്റ് ജിപിടിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. പരിശീലിപ്പിക്കുന്നതിനായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ചാറ്റ് ജിപിടിയുടെ മറുപടികൾ. അല്ലാതെ നിങ്ങളുടെ താൽപര്യങ്ങളും , സാഹചര്യങ്ങളും , ചിന്താഗതികളും തിരിച്ചറിഞ്ഞുകൊണ്ടും, അവ പരിഗണിച്ചും അല്ല.ചാറ്റ് ജിപിടി ചിലപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയേക്കാം.

⭕അപകടകരമായ വിവരങ്ങളും പങ്കുവെക്കാനിടയുണ്ടെന്ന മുന്നറിയിപ്പും പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. ഇപ്പോള്‍ ലഭ്യമായ പതിപ്പില്‍ 2021 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മറുപടികള്‍ മാത്രമേ ലഭിക്കുകയുള്ളൂ.എന്നാലും ഈ കേമനും പണിതരില്ലെന്ന് പറയാന്‍ കഴിയില്ല. ചില സാഹചര്യങ്ങളില്‍ ഉത്തരങ്ങള്‍ തെറ്റാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം എങ്ങനെയെന്നും ,ബോംബുണ്ടാക്കുന്നതെങ്ങനെ, മദ്യപിക്കുന്നതെങ്ങനെയെന്നും , ആയുധങ്ങളുടെ നിര്‍മ്മാണം എങ്ങനെയെന്നുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ചാറ്റ് ജിപിടിക്ക് മടിയില്ല. ഇത് അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നുള്ള വിലയിരുത്തലുകളും നിലവിലുണ്ട്.  

⭕ഇപ്പോള്‍ ഗൂഗിളില്‍ നമ്മള്‍ ഒരു വിവരം തിരയുമ്പോള്‍ ആ വിവരം ലഭിക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടം വെബ്‌സൈറ്റ് ലിങ്കുകള്‍ നമുക്ക് മുന്നില്‍ നിര്‍ദേശിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ആ ലിങ്കുകളില്‍ ഓരോന്നിലായി കയറി നമുക്ക് വേണ്ട വിവരം നമ്മള്‍ തന്നെ വായിച്ചും കണ്ടുമറിഞ്ഞ് ആ വിവരം നമ്മള്‍ മനസിലാക്കി എടുക്കുകയാണ് ചെയ്യുക.എന്നാല്‍, ചാറ്റ് ജിപിടി നമ്മുടെയെല്ലാം ഇന്റര്‍നെറ്റ് സെര്‍ച്ച് രീതികളെ അപ്പാടെ മാറ്റുകയാണ്. നമ്മള്‍ ചോദിക്കുന്ന വിവരം എന്താണോ അതിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ ലഭ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശദമായി പറഞ്ഞുതരും.

നമ്മളൊരു വിവരത്തിനായി തിരയുമ്പോൾ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. അവയോരോന്നും തുറന്ന് വേണ്ടുന്നവ തിരഞ്ഞെടുത്ത് അവയിലെ വിവരങ്ങൾ സംയോജിപ്പിച്ചെടുക്കുകയാണ് നമ്മൾ ചെയ്യുന്നത്.ചാറ്റ് ജിപിടിയിലാണെങ്കിൽ ആ പ്രക്രിയ വളരെ ലളിതമായിരിക്കും. നാം ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ പല സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ തിരഞ്ഞെടുത്ത് സംയോജിപ്പിച്ചു വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കും. പല വിഷയങ്ങളിലും ഇതു വളരെ കാര്യക്ഷമമാണ്.

⭕മറ്റൊരു പ്രധാനപ്പെട്ട സവിശേഷത ചാറ്റ് ജിപിടി നമ്മളുമായുള്ള സംവാദത്തിന്റെ പശ്ചാത്തലം ഓർത്തുവയ്ക്കുമെന്നുള്ളതാണ്. ഗൂഗിളിൽ തിരച്ചിൽ നടത്തുമ്പോൾ സെർച്ചുകൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചാറ്റ് ജിപിടി ഒരു ത്രെഡിൽ നേരത്തേയുള്ള എല്ലാ ചോദ്യോത്തരങ്ങളെയും കണക്കിലെടുത്താണ് പിന്നീടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്. 

⭕ഉദാഹരണത്തിന് ഒരു രാഷ്ട്രീയ പാർട്ടി എന്തുകൊണ്ട് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു? എന്ന് നമ്മള്‍ ചോദിച്ചാല്‍ അതിന് കാരണമായ വിവിധ കാരണങ്ങളും സാധ്യതകളും ഉദാഹരണങ്ങളും നിരത്തി സ്വന്തം നിലയില്‍ മറുപടി നല്‍കാന്‍ ചാറ്റ് ജിപിടിയ്ക്കാവും. ഈ കഴിവാണ് ഗൂഗിളും, യാഹൂവും, ബിങ്ങും എല്ലാം ഇതുവരെ നല്‍കി വന്നിരുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് സേവനത്തില്‍ നിന്ന് ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ആ സേവനങ്ങള്‍ക്ക് പകരമാണ് ചാറ്റ് ജിപിടി എന്ന് പറയാനാവില്ല. മറിച്ച് ഇപ്പോഴുള്ള സെര്‍ച്ചിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.


⭕മറ്റൊരുദാഹരണം നോക്കാം.

വാസ്കോ ഡ ഗാമ 2021-ലാണ് കോഴിക്കോട്ടു വന്നിറങ്ങിയതെങ്കിൽ എന്ത് സംഭവിക്കും? എന്ന ചോദ്യത്തിന് ചാറ്റ് ജിപിടി നൽകിയ മറുപടി ഇങ്ങനെ."15, 16 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന 1524-ല്‍ മരിച്ച അദ്ദേഹം 2021-ല്‍ കോഴിക്കോട്ടു വന്നിറങ്ങാന്‍ യാതൊരു സാധ്യതയും ഇല്ല. എന്നാല്‍ സാങ്കല്‍പ്പികമായി അങ്ങനെ ചിന്തിച്ചാല്‍, 2021-ല്‍ കോഴിക്കോട്ടു വന്നിറങ്ങുന്നത് വാസ്‌കോ ഡ ഗാമയെ സംബന്ധിച്ചിടത്തോളം അമ്പരപ്പുള്ളവാക്കുന്ന അനുഭവമായിരിക്കും.

എന്താണ് ചാറ്റ് ജിപിടി എന്നു മലയാളത്തിൽ ചോദിച്ചാൽ ലഭിക്കുന്ന മറുപടിയിങ്ങനെയാണ്:

⭕ചാറ്റ് ജിപിടി (ChatGPT) ഒരു പ്രാകൃതിക ഭാഷാ പ്രോസസിങ് മോഡൽ ആണ്, ജിപിടി എന്നാൽ ജിഗാബൈറ്റ് ഒഴിവാക്കൽ തുടരുന്ന താളികളിലെ എല്ലാ ശബ്ദങ്ങളും അവ പ്രോസസ് ചെയ്യുകയാണ് ഇതിനെ പറയുന്നത്. പല ഭാഷകളിലെ ശബ്ദങ്ങളും വാക്കുകളും അവ പഠിക്കുകയും അവയുടെ അർഥങ്ങൾ പരിശോധിക്കുകയും ചെയ്യും. ഇത് സോഫ്റ്റ് വെയർ ഉൽപാദനങ്ങളിൽ ഉപയോഗിക്കുന്നു എന്ന് പറയാം, പല ഡെവലപ്പർമാർ കാര്യകളിൽ ഇത് ഉപയോഗിക്കുന്നു പോലെ ആയിരുന്നു. 

⭕വാര്‍ത്ത എഴുതാനും , കഥ എഴുതാനും , കവിത എഴുതാനുമെല്ലാം മനുഷ്യന് മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളു. എന്നാല്‍ ചാറ്റ് ജിപിടിയ്ക്ക് നമ്മള്‍ ആവശ്യപ്പെടുന്ന പ്രകാരം കഥ എഴുതാനും , കവിത എഴുതാനും സാധിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിവിധ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്താ കുറിപ്പുകളെയും പ്രസ്താവനങ്ങളേയും വാര്‍ത്തയാക്കി എഴുതാന്‍ ഈ സംവിധാനത്തിന്റെ സഹായം ഉപയോഗിക്കാം.ഉപഭോക്താക്കളുമായി സംവദിക്കുന്ന കസ്റ്റമര്‍ സേവനങ്ങള്‍ക്കായി ഈ സംവിധാനത്തെ ഉപയോഗിക്കാനാവും .

⭕വിവിധ എഴുത്ത് ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി ഉപയോഗിക്കാം.മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരാളായി ചാറ്റ് ജിപിടിയെ പ്രയോജനപ്പെടുത്താം. നിങ്ങളെ ആശ്വസിപ്പിക്കാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇതിനാവും.

⭕കണക്ക് കൂട്ടാനും , കവിതചൊല്ലാനും , റെസ്യൂമിനുംവരെ ജിപിടി നിങ്ങളെ സഹായിക്കും. ചുരുക്കി പറയണമെങ്കില്‍ ചുരുക്കും, ദീര്‍ഘിപ്പിക്കണമെങ്കില്‍ അങ്ങനെയും…കോഡിംഗ് ചെയ്യുന്നവരാണെങ്കിൽ  ചില പ്രശ്നങ്ങള്‍ പരിഹരിക്കാനോ, ചില ഭാഗങ്ങള്‍ കോഡ് ചെയ്യാനോ നിങ്ങള്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടാം. ഏത് പ്രോഗ്രാമിംഗ് ലാന്‍ഗ്വേജിലാണ് നിങ്ങള്‍ക്ക് കോഡ് വേണമെന്നതും പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്. 

⭕ഒരു വാക്ക് അടിച്ചുകൊടുത്ത് അതെന്താണെന്ന് വിശദീകരിച്ചുതരാനാവശ്യപ്പെട്ടാല്‍ അതുപോലെ ചെയ്യും. ഒരു വിഷയം നല്‍കി, അത് എത്ര വാക്കുകളില്‍ വിശദീകരിക്കണമെന്നും നിശ്ചയിക്കാനാവും. 500 വാക്കുകളില്‍ മതിയെങ്കില്‍ അങ്ങനെയും 2000 വാക്കുകള്‍ വേണമെങ്കില്‍ അങ്ങനെയും വിശദീകരിച്ചുതരാന്‍ തയ്യാറാണ് ചാറ്റ് ജിപിടി.

⭕ചാറ്റ് ജിപിടി ജനപ്രിയമായതോടെ അതിന്റെ അപ്‌ഡേറ്റഡ് പതിപ്പുകളും കൂടുതൽ ക്രീയാത്മകമായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ജിപിടി-4 രംഗത്ത് വന്നപ്പോൾ ചിത്രങ്ങൾ ഉപയോഗിച്ചുള്ള മാറ്റങ്ങൾ രംഗപ്രവേശനം ചെയ്തു.ഉദാഹരണത്തിന് ഒരു ഫ്രിഡ്ജ് തുറന്ന് അതിനുള്‍ ഭാഗത്തെ ചിത്രം പകര്‍ത്തി നല്‍കിയാല്‍ അതൊരു ഫ്രിഡ്ജിന്റെ ചിത്രമാണെന്ന് തിരിച്ചറിയുന്നതിനൊപ്പം തന്നെ അതിനകത്തുള്ള വസ്തുക്കള്‍ എന്തെല്ലാമാണെന്നും അവ ഉപയോഗിച്ച് എന്തെല്ലാം ആഹാരങ്ങള്‍ ഉണ്ടാക്കാമെന്നുമെല്ലാം പറഞ്ഞുതരാന്‍ പുതിയ ജിപിടിയ്ക്ക് സാധിക്കും.

⭕കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല. വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു. ഒരു ചോദ്യത്തില്‍ അവസാനിക്കുന്നില്ല, സംഭാഷണം. ഉപചോദ്യങ്ങളും ,തുടര്‍ സംഭാഷങ്ങളുമായി ചോദ്യോത്തരം എത്രയും തുടരാം.

⭕റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിംഗ് ഫ്രം ഫ്യൂമന്‍ ഫീഡ്ബാക്ക് (ആര്‍എല്‍എച്ച്എഫ്) എന്ന ട്രെയ്നിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. എഐയെ പരിശീലിപ്പിക്കാനായി റിവാര്‍ഡ് അല്ലെങ്കില്‍ പണിഷ്മെന്റ് സിസ്റ്റമാണ് ആര്‍എല്‍എച്ച്എഫ് ഉപയോഗിക്കുന്നത്. 

⭕അടിതെറ്റുമ്പോഴും ചാറ്റ് ജിപിടി ഒരിക്കലും പരാജയം സമ്മതിക്കുന്നില്ല . ഒന്നും എഴുതാനറിയാത്ത പരീക്ഷയുടെ ഉത്തരക്കടലാസിൽ ‘എന്തെങ്കിലുമൊക്കെ തള്ളാം’ എന്ന് കരുതുന്ന കോളേജ്‌ വിദ്യാർഥിയെപ്പോലെ ചാറ്റ് ജിപിടി പെരുമാറുന്നു. അറിയാമെങ്കിൽ അറിയുന്നത് പറയുക, അറിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ തള്ളുക. ഇതാണ് ചാറ്റ് ജിപിടിയുടെ പൊതുസ്വഭാവം .

⭕സെർച്ച് എൻജിൻ ഫലങ്ങളിൽ ദൃശ്യമാകുന്ന വെബ് പേജുകളിൽ നമുക്ക് ക്ലിക്ക് ചെയ്തു ആ വിവരം തരുന്നത് ആരെന്ന് മനസ്സിലാക്കി അതിന്റെ വിശ്വാസ്യതയും , രാഷ്ട്രീയ പക്ഷപാതിത്വവും മറ്റുമൊക്കെ വിലയിരുത്താം. അതുപോലെ പോസ്റ്റ് ചെയ്ത ഉപയോക്താവിന്റെ പേജ് നോക്കി അയാളുടെ പശ്ചാത്തലം, ഉദ്ദേശ്യങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കി വിവരം വിശ്വാസ്യമാണോയെന്ന് ഒരു പരിധിവരെ അനുമാനിക്കാം. പക്ഷേ ചാറ്റ് ജിപിടിക്ക് ഈ സൗകര്യം ലഭ്യമല്ല.

⭕ദശാബ്ദങ്ങളായി സെർച്ച് മാർക്കറ്റിൽ ഗൂഗിളുമായി മത്സരിച്ച് എങ്ങുമെത്താതിരുന്ന മൈക്രോസോഫ്റ്റിന് ഇതൊരു പുതുജീവനാണ്. സെർച്ചിലും , ഓൺലൈൻ പരസ്യത്തിലും ഗൂഗിളിനുള്ള ആധിപത്യം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കൂടുതൽ സെർച്ച് ചാറ്റ്ബോട്ടുകളിലേക്കും മറ്റ് അപ്ലിക്കേഷനുകളിലേക്കും മാറുമ്പോൾ ഗൂഗിളിന്റെ പരസ്യ സംവിധാനത്തിന് ഇടിവു തട്ടുകയാണ്. ഇതിനാലാണ് ചാറ്റ് ജിപിടിയെ ഗൂഗിൾ കില്ലർ എന്ന് ചില വിദഗ്ധർ വിശേഷിപ്പിച്ചത്.

????മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ (Open Ai) എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി.ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്.ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.