എന്താണ് വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ ?

Simple Science Technology

എന്താണ് വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ ?⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/AoeFIzBJGcA

⭕ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്.

വൈറ്റാമിനുകളെ രണ്ടായി തിരിച്ചിരിക്കുന്നു.

????Fat soluble vitamines കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻസ് 

അവ യഥാക്രമം

1 വിറ്റാമിൻ എ

2 വിറ്റാമിൻ ഡി

3 വിറ്റാമിൻ ഇ

4 വിറ്റാമിൻ കെ

????Water soluble vitamines വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻസ്

5. വിറ്റാമിൻ സി

6 വിറ്റാമിൻ ബി 

Fat soluble vitamin

1. വിറ്റാമിൻ എ

⭕എല്ലുകളുടെ ഉറപ്പിനും, പല്ലുകൾ, കോശങ്ങൾ, ചർമങ്ങൾ എന്നിവയുടെ വളർച്ചയ്ക്കും ആവശ്യമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ എ

ഗുണങ്ങൾ

രോഗപ്രതിരോധശേഷിയും , കാഴ്ച ശക്തിയും കൂട്ടുന്നു.

വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാവുന്ന രോഗമാണ് നിശാന്ധത 

വിറ്റാമിൻ എ അടങ്ങിയ ആഹാരം 

ക്യാരറ്റ്, തക്കാളി, മത്തങ്ങ, പേരയ്ക്ക, തണ്ണിമത്തൻ, ചീര, മുട്ട,പാൽ, ധാന്യങ്ങൾ, മുരിങ്ങ ഇല, വെണ്ടയ്ക്ക, മുരിങ്ങക്കോൽ, സവാള, തേങ്ങ 

2. വിറ്റാമിൻ ഡി

എല്ലുകളുടെ ആരോഗ്യത്തിനും ബലമുണ്ടാകാനും വിറ്റാമിൻ ഡി അത്യാവശ്യമാണ്.വിവിധ തരം കാൻസർ സന്ധിവാതം എന്നിവയെ ചെറുക്കാൻ വിറ്റാമിൻ ഡി ക്ക് കഴിയും.

വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാവുന്ന രോഗമാണ് അസ്ഥിക്ഷയം 

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം

മത്സ്യം, കരൾ, മുട്ട, പാൽ, എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു, ഇവ കൂടാതെ ദിവസവും 10 മുതൽ 15 മിനിറ്റ് വരെ സൂര്യപ്രകാശം ഏൽക്കുക വഴി, വിറ്റാമിൻ ഡി യെ ശരീരം ആഗിരണം ചെയ്യുന്നു. രാവിലെയും(8.30 am വരെ) വൈകീട്ടുമുള്ള സൂര്യപ്രകാശമാണ് ഏൽക്കുന്നതാണ് നല്ലത്.

കാൽസ്യം ത്തെ ശരീരം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അനിവാര്യമാണ് .

3.വിറ്റാമിൻ ഇ

ചർമആരോഗ്യത്തിനും, മുടിയുടെ വളർച്ചയ്ക്കും അത്യവശ്യമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഇ. ശരീരത്തിൽ മികച്ച ഒരു ആന്റിഓക്സിഡന്റ് ആയി ഇത് പ്രവർത്തിക്കുകയും  അപകടകാരികളായ കൊഴുപ്പിനെ നീക്കം ചെയ്യുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ യുടെ അഭാവം മൂലം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ

മുടി കൊഴിച്ചിൽ, വരണ്ട ചർമം, കാഴ്ച്ച കുറയുക, ശരീരക്ഷീണം

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷങ്ങൾ

കിവി, ബ്രോക്കോളി, ക്യാപ്‌സിക്കo, അവക്കാഡോ, നട്ട്സ്,ബദാം, മാമ്പഴം, ഗോതമ്പ്, ചോളം, മത്തങ്ങ

4. വിറ്റാമിൻ കെ

രക്തം കട്ടപിടിക്കുന്നതിനു ആവശ്യമായ ഒന്നാണ് വിറ്റാമിൻ കെ, എങ്കിലും ഇത് കൂടാതെ കുറെ അധികം ഗുണങ്ങൾ വേറെയുമുണ്ട്.അസ്ഥികളുടെ ബലത്തിനും, ഓർമ ശക്തിക്കും, രക്തസമ്മർദ്ദം നിയന്ത്രിക്കുവനും, ക്യാൻസറിനെ തടയുന്നതിനും, പ്രേമേഹസാധ്യത കുറക്കുന്നതിനും, ഹൃദ്രോഗം തടയുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു.

കോവിഡ് 19 നെ പ്രതിരോധിക്കാൻ വിറ്റാമിൻ കെ ക്ക് കഴിയുമെന്നുള്ളതു പുതിയ പഠനങ്ങൾ തെളിയിക്കുന്നു. വിറ്റാമിൻ കെ യുടെ അഭാവം മൂലം ഉണ്ടാവുന്ന ലക്ഷണങ്ങൾ അനിയന്ത്രിതമായ രക്തസ്സ്രാവം, വിളർച്ച

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണം

ബ്രോക്കോളി, ശതാവരി,ചീര, പച്ചപയർ, മുട്ട, സ്ട്രാബെറി, കരൾ,മാംസം, മുരിങ്ങയില, വെണ്ടയ്ക്ക, വഴുതന, കടല 

⭕Water soluble vitamines വെള്ളത്തിൽ അലിയുന്ന വിറ്റാമിനുകൾ

5. വിറ്റാമിൻ ബി

6. വിറ്റാമിൻ സി 

വിറ്റാമിൻ ബി യെ 8ആയി തരം തിരിച്ചിരിക്കുന്നു.

a. വിറ്റാമിൻ ബി 1തൈമിൻ

നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്തി ഊർജ്ജമാക്കാനും ഹൃദയരോഗ്യത്തിനും നാഡികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനും ദഹന പ്രക്രിയ യും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തൈമിൻ ന്റെ കുറവ് മൂലം ഉണ്ടാവുന്ന മാറ്റങ്ങൾ - ഹൃദയപ്രേശ്നങ്ങൾ, വിട്ടുമാറത്ത ക്ഷീണം,നാഡി ക്ഷതങ്ങൾ,

തൈമിൻ അടങ്ങിയ ഭക്ഷണങ്ങൾ

കശുവണ്ടി,മത്സ്യം, പന്നിഇറച്ചി,ഗ്രീൻബീൻസ്,ശതാവരി, ഗോതമ്പു ബ്രെഡ്, പാവയ്ക്ക, വഴുതന 

b. വിറ്റാമിൻ ബി 2 റൈബോഫ്ലോവൻ

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ശരീരഭാഗങ്ങൾക്ക് ഉണ്ടാകുന്ന മരവിപ്പ്, വിറയൽ എന്നിവ ഒഴിവാക്കാനും, ക്ഷീണം, മനസീകസമർദ്ദം എന്നിവ അകറ്റാനും സഹായിക്കുന്നു

വിറ്റാമിൻ ബി 2 ന്റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ - വായ്പുണ്ണു,കണ്ണിനും നാവിനും ഉണ്ടാകുന്ന മഞ്ഞനിറം, ചുണ്ട് വിണ്ട്കീറൽ, വരണ്ട തലമുടി, വരണ്ട ചർമം എന്നിവയാണ്.

വിറ്റാമിൻ ബി 2 അടങ്ങിയിരിക്കുന്ന ഭക്ഷണങൾ

വെണ്ണ, പാൽ, തൈര്,യീസ്റ്റ്, സോയാബീൻ,ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ,ബദാം, കൂൺ, പാവയ്ക്ക 

c. വിറ്റാമിൻ ബി 3 നിയാസിൻ

നമ്മുടെ ശരീരത്തിലെ എല്ലാവിധ അവയവങ്ങളുടെയും പ്രവർത്തനത്തിന് അത്യാവശ്യമായ ഒന്നാണ് ഇത് .ശരീരത്തിലെ കൊളെസ്ട്രോൾ കുറയ്ക്കുന്നതിനും, വാതം തടയുന്നതിനും, തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു.

നിയാസിൻന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് പെല്ലഗ്രാ അതുകൂടാതെ ഓർമ്മക്കുറവ്,ക്ഷീണം, തല വേദന, വയറിളക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

നിയാസിൻ അടങ്ങിയ ഭക്ഷണങൾ

കരൾ, ചിക്കൻ ബ്രേസ്റ്റ്, ടുണ, ടർക്കി, ബീഫ്, പോർക്ക്‌ കശുവണ്ടി, ആവൊക്കേടോ, തവിടു കളയാത്ത ധാന്യം, ഗോതമ്പു, കൂൺ, ഗ്രീൻ പീസ്, പാവയ്ക്ക, വഴുതന 

d. വിറ്റാമിൻ ബി 5 പന്റോതിനിക്      ആസിഡ്

എല്ലാ ജീവകോശങ്ങളിലും കാണപ്പെടുന്ന ഒന്നാണ് വിറ്റാമിൻ ബി 5 .ഉപപാചായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും, ഊർജം ഉത്പാധിപ്പിക്കുന്ന പ്രക്രിയയെ സഹായിക്കുന്ന എൻസൈം ആയും ഇത് പ്രവർത്തിക്കുന്നു. മാത്രമല്ല,രക്തത്തിൽ പഞ്ചസാര യുടെ അളവ് നിയന്ത്രിക്കുകയും കൊളെസ്ട്രോൾ, രക്തസമർദ്ദം, നാഡികളുടെയും സന്ധികളുടെയും ക്ഷതം എന്നിവ കുറയ്ക്കുന്നു. കൂടാതെ,ചുവന്ന രക്തണുക്കളെ വർധിപ്പിക്കുന്നു

വിറ്റാമിൻ ബി 5 ന്റെ കുറവ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ - ക്ഷീണം, വിഷാദം,ക്ഷോഭം, ഉറക്കമില്ലായ്‌മ, വയറുവേദന,ശർദി, ശോസകോശസംബന്ധമായ ആണുബാധ,പേശി വേദന.

വിറ്റാമിൻ ബി 5 അടങ്ങിയിരിക്കുന്ന ഭക്ഷണങൾ.

കൂൺ, മുട്ട, മധുരകിഴങ്ങു, ബീഫ്, ചിക്കൻ, ടർക്കി,സൂര്യകാന്തിവിത്തുകൾ, ആവൊക്കേടോ, ചീസ്, വെണ്ണ, മത്സ്യങ്ങൾ, കോളിഫ്ലവർ,ബ്രോക്കോളി, ചോളം, തക്കാളി, പരിപ്പ്, പയർ, ബീൻസ് 

e. വിറ്റാമിൻ ബി 6 പൈറിഡോക്സിൻ

തലച്ചോറിന്റെ പ്രവർത്തനത്തിനു ആവശ്യമായ രാസവസ്തുക്കളും ഹോർമോണുകളും ഉത്പാധിപ്പിക്കുവാൻ വിറ്റാമിൻ ബി 6 കൂടിയേ തീരൂ. രക്തത്തിൽ പഞ്ചസാര യുടെ അളവ് നിയന്ത്രിക്കാൻ ഇതിനു കഴിയും.

വിറ്റാമിൻ ബി 6 ന്റെ അഭാവം മൂലം ഉണ്ടാകുന്ന ലക്ഷണം - വിളർച്ച

വിറ്റാമിൻ ബി 6 അടങ്ങിയ ഭക്ഷണം

വാഴപ്പഴം,കശുവണ്ടി, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മത്സ്യം,മാംസം, ഓട്സ്,ഈന്തപ്പഴം, ഉണക്കമുന്തിരി, മുരിങ്ങകോൽ, വഴുതന, ബീറ്റ് റൂട്ട്, 

f. വിറ്റാമിൻ ബി 7 ബയോട്ടിൻ

കോശങ്ങളുടെ വളർച്ചയെ തൊരിതപെടുത്തുന്ന വൈറ്റാമിൻ.

ആരോഗ്യമുള്ള ചാർമത്തിനും ഇടത്തൂർന്ന മുടിക്കും ഈ വിറ്റാമിൻ ആവശ്യമാണ്. കൂടാതെ,

എല്ലുകളുടെ വളർച്ചയ്ക്കും കൊളെസ്ട്രോൾ നിയന്ത്രിക്കാനും പ്രത്യേക കഴിവുണ്ട്.

വിറ്റാമിൻ ബി 7 ന്റെ കുറവ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണം

തലമുടി വിണ്ട്കീറുന്നു, വിളർച്ച, ചിരങ്ങു, ചെറിയ തോതിലുള്ള വിഷാദം

വിറ്റാമിൻ ബി 7 അടങ്ങിയ ഭക്ഷണം

മധുരകിഴങ്ങു,ബദാം, തവിടുള്ള അരി 

,  ചീര, സോയാബീൻ, പാൽ, വെണ്ണ തൈര്

g. വിറ്റാമിൻ ബി 9 ഫോളിക് ആസിഡ്

ഹൃദ്രോഗം, ഓർമകുറവ്, രക്തസമ്മർദ്ദം, ക്യാൻസർ,വിഷാദ രോഗo,എന്നിവയെ തടയാൻ സഹായിക്കും

ഫോളിക് ആസിഡ് ന്റെ അഭാവംമൂലം ഉണ്ടാകുന്ന അസുഖം ആണു മേഖലോബ്ലാസ്റ്റിക് അനീമിയ കൂടാതെ ക്ഷീണം, മുടികൊഴിച്ചിൽ, വിളർച്ച, ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ.

ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷണം

ഓറഞ്ച്, തണ്ണിമത്തൻ, പയർ,ബീൻസ് യീസ്റ്റ്, മുട്ട

h. വിറ്റാമിൻ ബി 12 അഥവാ 

സൈനോകൊബാലമിൻ

ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും എന്നാൽ ആരും ശ്രദ്ധിക്കാതെ പോകുന്നതുമായ വിറ്റാമിൻ. ഇതിന്റെ അപര്യാപ്തത തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. തലച്ചോറിന്റെ ശരിയായപ്രവർത്തനത്തിന്, DNA യുടെ രൂപഘടനയിൽ പോലും vitamin 12 ആവശ്യമാണ്, അതുകൊണ്ട്തന്നെ ഗർഭിണികൾക്കും മുലയുട്ടുന്ന അമ്മമാർക്കും ഇതിന്റെ പ്രാധാന്യം എടുത്തു പറയത്തക്കത്താണ്.

ചുവന്ന രക്‌തതാണുവിന്റെ രൂപീകരണത്തിന് ഏറെ സഹായകമായ വിറ്റാമിൻ ബി12, 2-3 വർഷത്തോളം കരളിൽ സംഭരിക്കാനുമാകും.

നാക്കിലെ തൊലി പോകുക, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മയുമാണ് തുടക്കത്തിൽ ഉണ്ടാവുക. പതിയെ, പതിയെ മറവിയുടെ ലോകത്തേക്ക് തള്ളിയിടുന്ന ഒരു വില്ലനാണ്. അത് കൂടാതെ, നാഡീ വൈകല്യങ്ങൾ, കൈകാൽ മരവിപ്പ്,വിറയൽ, ശരീരത്തിന്റെ ബാലൻസ് നഷ്ടപെടുക, ആശയകുഴപ്പം,വിളർച്ച, എന്നിവയും മറ്റ് ലക്ഷണങ്ങൾ ആണ്.

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണം

ചൂര, മത്തി,ഞണ്ട്,ചെമ്മീൻ,തൈര്, പാൽ, ആട്ടിറച്ചി, മുട്ട, ഗോതമ്പ്,ചോളം, മത്സ്യം, മാംസം എന്നിവയിലെല്ലാം ധാരാളമായി അടങ്ങിഇരിക്കുന്നു.

6. വിറ്റാമിൻ സി

രോഗപ്രതിരോധശേഷി കൂട്ടാനും, കുട്ടികളുടെ ആരോഗ്യത്തിനും വിറ്റാമിൻ സി യുടെ അളവ് വളരെ വലുതാണ്.

ശരീരകോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിനോടൊപ്പം ഹൃദ്രോഗം ഉണ്ടാകുന്നതു തടയുകയും ചിലതരം ക്യാൻസറിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

വിറ്റാമിൻ സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് സ്കർവി.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം

മുന്തിരി,ഓറഞ്ച്, ഉരുളകിഴങ്ങു, ബ്രോക്കോളി , തക്കാളി, സ്ട്രാബെറി, പേരക്ക, നെല്ലിക്ക, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങകോൽ, വഴുതന, സവാള, മത്തങ്ങ, തേങ്ങ 

വേവിച്ചെടുക്കുമ്പോൾ,വെള്ളം അരിച്ചു കളയുമ്പോൾ,ഉയർന്ന ചൂടിലെ പാചകം, പ്രേസർവ് ചെയ്യുക, ഉണക്കുക എന്നീ പ്രവൃത്തികൾ ചില വിറ്റാമിനുകളെയും പ്രത്യേകിച്ചു വിറ്റാമിൻ സി യെയും മുഴുവനായോ ഭാഗീകമായോ നഷ്ടപ്പെടുത്തിയേക്കാം.

⭕പാചകകലയെ അതിന്റെ പൂർണ അർത്ഥത്തിൽ, പ്രയോജനപെടുത്തുമ്പോഴാണ് പാചകം പോക്ഷകമൂല്യമുള്ളതും, രുചികരവുമായി തീരുക. പോക്ഷകാശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികൾ.

???? പച്ചക്കറികൾ 10- 15 മിനിറ്റിൽ കൂടുതൽ തിളപ്പിക്കുന്നത് ഒഴിവാക്കുക.

????സാവധാനം എരിയുന്ന തീയിൽ മൂടി വെച്ചു വേവിക്കുക. പ്രഷർ കുക്കറിൽ വേവിക്കുന്നത് നല്ലതാണ്.

???? പച്ചക്കറികൾ വേവിച്ച വെള്ളം കളയാതെ സൂപ്പ് ആക്കി കഴിക്കുന്നതാണ് ഉത്തമം.

???? വേഗം ചീത്തയാവുന്ന പച്ചക്കറികളും പഴങ്ങളും ഈർപ്പമില്ലാത്തതും, തണുപ്പുള്ളതും, വായുക്കടക്കുന്നതുമായ സ്ഥലത്തു സൂക്ഷിക്കുക.

???? ചീര,മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ അധികം വേവിക്കാതിരിക്കുക.

???? ധാന്യങ്ങളിലെ തവിടുകൾ കഴിവതും കളയാതെ ഉപയോഗിക്കാൻ ശ്രമിക്കുക.

???? പാചകം ചെയ്യാൻ വേണ്ടി വളരെ മുൻകൂട്ടി മുറിച്ചു വെയ്ക്കാതിരിക്കുക. മുറിച്ചു വെച്ചതിനു ശേഷം മിച്ചം വരുന്നവ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

???? ഉപയോഗിച്ച ഭക്ഷണം ഫ്രിഡ്ജിൽ വെച്ചിട്ട് വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ വീണ്ടും അതിന്റെ പോക്ഷകമൂല്യം നഷ്ടപെടുന്നു.

????പച്ചക്കറികൾ പാകം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അത് വളരെ ചെറിയ അളവിൽ വെള്ളത്തിൽ നീരാവി ഉപയോഗിച്ച് പാചകം ചെയ്യുക എന്നതാണ്.

????വേവിച്ച ഇറച്ചിയിൽ 12% വിറ്റാമിനും പുഴുങ്ങിയതോ അതോ പാകം ചെയ്തതോ ആയ മുട്ടയിൽ 7% വും വിറ്റാമിനും അടങ്ങിയിരിക്കുന്നു.

⭕ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനത്തിന് വേവേറെ വിറ്റാമിനുകൾ അത്യാവശ്യമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമല്ലാതെ ഫുഡ്‌ സപ്പ്ളിമെന്റ് ആയും മരുന്നിന്റെ രൂപത്തിലും വിറ്റാമിനുകൾ ധാരാളം കിട്ടുന്നുണ്ട്. എങ്കിലും, പ്രകൃതി ദത്തമായുള്ള ജീവകങ്ങൾ തന്നെയാണ് ആരോഗ്യദായകം, അതുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിക്കാൻ പോക്ഷകാഹാരം കൂടിയേ തീരൂ.