ജനിതക അക്ഷരമാല

Simple Science Technology

ജനിതക അക്ഷരമാലകളിലെ സയൻസ്

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/mB8b9IyMWN8

⭕ജനിതകസാരത്തിൽ ഏതാണ്ട് മുന്നൂറ് കോടി ന്യൂക്ലിയോടൈഡുകൾ കാണപ്പെടുന്നു. അവയെ ഓരോന്നിനെയും ആംഗലേയ അക്ഷരമാലയിലെ നാലക്ഷരങ്ങൾകൊണ്ടാണ് പ്രതിനിധാനം ചെയ്യുന്നത്. അഡിനിൻ (A)സൈറ്റോസിൻ (C) ഗ്വാനിൻ (G) തൈമിൻ(T) എന്നിവയാണവ. ഒരു DNA യുടെ ഇരു വശത്തുമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ഇവയിൽ 99.9 ശതമാനവും ഒരേപോലെ ആയിരിക്കുമെങ്കിലും ശേഷിക്കുന്ന 0.1 ശതമാനത്തിൽ വ്യതിയാനങ്ങൾ കാണപ്പെടാം. ആ വ്യതിയാനങ്ങൾ കാലങ്ങൾകൊണ്ടുണ്ടായ ഉൾപരിണാമങ്ങളെ (Mutations) പ്രതിനിധാനം ചെയ്യുന്നു. അടുത്ത ബന്ധമുള്ള വ്യക്തികളിൽ ഭൂതകാലത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നത് എങ്ങിനെയെന്ന് ഉൾപരിണാമങ്ങൽ പറഞ്ഞുതരുന്നു. 

⭕അതായത് ആ പിശക് ഒരു പ്രത്യേക ഇവന്റ് ആണ്. കോശങ്ങളുടെ തലമുറകളോളമുള്ള വിഭജനങ്ങൾക്കിടയിലെ ഒരു പ്രത്യേക സംഭവമാണ്. ആ അർത്ഥത്തിൽ അതൊരു നാഴികക്കല്ലാണ്. അതിൽ കോശത്തിനോ അതിനെ ഉൾക്കൊള്ളുന്ന ജീവശരീരത്തിനോ വെളിയിൽനിന്നുള്ള ഒരു സ്വാധീനത്തിന് പങ്കുണ്ട് എന്നർഥം. കാലാവസ്ഥ ഉൾപ്പടെ പലതും അതിന് കാരണമാകാം. ഇത്‌ ജീനുകളിലോ അവക്കിടയിൽ ഉപയോഗ ശൂന്യമെന്ന് പറയുന്ന ഇടങ്ങളിലോ സംഭവിക്കാം. അവയാകട്ടെ ജനിതക അക്ഷരമാലയിലെ ഓരോ ആയിരം അക്ഷരങ്ങൾക്കിടയിലും സംഭവിക്കാൻ സാധ്യതയുണ്ട്. അതായത്, ജനിതകസരണിയിലെ മുന്നൂറ് കോടി തന്മാത്രകളിൽ മുപ്പത് ലക്ഷത്തോളം എണ്ണം വ്യതിയാനപ്പെട്ടിരിക്കാമെന്നർത്ഥം. നിരവധി തലമുറകൾക്കിടയിൽ സംഭവിക്കുന്ന ഈ ജനിതക വ്യതിയാനങ്ങൾ അഥവാ മ്യൂട്ടേഷനുകളാണ് മനുഷ്യന്റെ ജനിതകപരമായ പൂർവ്വ കാലങ്ങളെപ്പറ്റി പഠിക്കാൻ നമ്മളെ സഹായിക്കുന്നത്. ഇതിൻ പ്രകാരം രണ്ട്‌ വ്യത്യസ്തമായ കാലത്തെ ജനിതകങ്ങളെപ്പറ്റി പഠിക്കുമ്പോൾ അവ ഒരു പൊതു പൂർവ്വികനില്നിന്നും എത്ര വ്യത്യസ്തമാണ് എന്ന് അവയിലെ മ്യൂട്ടേഷന്റെ തോത് താരതമ്യം ചെയ്ത് പഠിക്കാനാകും. പ്രധാനപ്പെട്ടേ ജനിതക വ്യതിയാനങ്ങൾ അനേകം തലമുറകൾക്കിടയിൽ ആ മ്യൂട്ടേഷൻ സൃഷ്ടിക്കപ്പെടാൻ കാരണമായ സംഭവങ്ങളുടെ സൂചനകൾ നൽകുന്നതിനാൽ അവ പരിണാമങ്ങളുട കാലഘട്ടങ്ങൾക്കിടയിൽ ഒരു സ്റ്റോപ്പ് വാച്ച് പോലെ പ്രവർത്തിക്കുന്നു. ഉദാ: വൈറ്റമിൻ സി യുടെ ഉല്പാദനവുമായി ബന്ധപ്പെട്ട മ്യൂട്ടേഷനുകൾ. 

⭕ന്യൂക്ലിയസ്സിലല്ലാതെയും ജനിതക പദാർത്ഥമായ DNA കോശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്. അതുള്ളത് മറ്റൊരു കോശാംഗമായ മൈറ്റോകൊണ്ടറിയോണിന്റെ ഉള്ളിലാണ്. നമ്മുടെ കോശങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്നുവെങ്കിലും ഒരു ബാക്ടീരിയയെപോലെ സ്വയം വിഭജിക്കാൻ കഴിവുള്ള ഒരു പ്രത്യേക ഓർഗനൽ അഥവാ കോശാംഗമാണ് മൈറ്റോ കോൺട്രിയോൻ. ഇവ കോശങ്ങളിലെ പവ്വർ ഹൌസുകൾ എന്നും അറിയപ്പെടുന്നു. അവയിലെ ജനിതകത്തിന്റെ ഗവേഷണമാണ് നമ്മുടെ ജനിതകത്തിന്റെ ഭൂതകാലം മനസ്സിലാക്കുന്ന പഠനത്തിലേക്ക് നയിച്ച ആദ്യത്തെ സംഭവം. ആകെയുള്ള ജീനോമിന്റെ രണ്ട്‌ ലക്ഷത്തിലൊരംശം മാത്രമുള്ള ഈ DNA കൾ അമ്മയിൽനിന്നും മകളിലേക്കും അവരിൽനിന്നും കൊച്ചു മകളിലേക്കുമായി പകർന്നുപോകുന്നു.  

⭕ 1987 - ൽ അലൻ വിത്സനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ലോകത്തിന്റെ പലഭാഗത്തുനിന്നുമായി പലരിൽ നിന്നായി ശേഖരിച്ച മൈറ്റോകോണ്ട്രിയൽ ടനയുടെ കുറേ അക്ഷരങ്ങളെ അനുക്രമണം ചെയ്തെടുത്തു. അങ്ങിനെ ചെയ്യുന്നതിനെ (Sequencing) എന്ന് വിളിക്കുന്നു. ഈ സീക്വൻസുകൾക്കിടയിൽ ഉണ്ടായ ജനിതക വ്യതിയാനങ്ങളെ താരതമ്മ്യം ചെയ്തപ്പോൾ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും മാതൃദായക്രമത്തിലുള്ള ഒരു വംശവൃക്ഷം പുനഃ സംവിധാനം അഥവാ റീക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞു. അവർ കണ്ടതെന്തെന്നാൽ, ആ വംശ വൃക്ഷത്തിന്റെ തായ്ത്തടി എന്ന് വിളിക്കാവുന്ന ഘടന ദൃശ്യമാകുന്നത് സഹാറൻ ആഫ്രിക്കൻ മേഖല ഒഴിച്ചുള്ള ആഫ്രിക്കൻ പ്രദേശങ്ങളിലെ നിവാസികളിൽ മാത്രമാണെന്നതാണ്. അത് വെളിവാക്കുന്നതാകട്ടെ, മനുഷ്യ വംശത്തിന്റെ ഉത്ഭവം ഉണ്ടായത് ആഫ്രിക്കയിലാണെന്നും. ചുരുക്കി പറഞ്ഞാൽ, അഫ്രിക്കക്ക് വെളിയിലുള്ള എല്ലാവരും ആ തായ്തടിയിൽനിന്നും മുളപൊട്ടിയ ശിഖരങ്ങള്‍ മാത്രമാണ്. ഇത് 1980 കളിലും 90 കളിലും നടന്ന പുരാവസ്തു ശാസ്ത്രം ജനിതകശാസ്ത്രം, അസ്ഥികളിലെ പഠനങ്ങൾ എന്നിവയെ കൂട്ടിയിണക്കി വിജയകരമായി അവതരിക്കപ്പെട്ടു. ആധുനിക മനുഷ്യരുടെ പൂർവ്വികർ ആഫ്രിക്കക്കാരായിരുന്നു എന്നതിനെ ഇത് അരക്കിട്ടുറപ്പിച്ചു. മ്യൂട്ടേഷനുകൾ കോശങ്ങളിൽ സ്വരൂപിക്കപ്പെടുന്നതിന്റെ അനുപാദം കണക്കാക്കിയിട്ട്, കണ്ടെത്താൻ പറ്റുന്ന ഏറ്റവും പുറകിലുള്ള ആദി മാനവ മാതാവ് ജീവിച്ചിരുന്നത് ഏതാണ്ട് 200,000 വർഷങ്ങൾക്ക് മുന്പാണെന്ന് അദ്ദേഹത്തിന് അനുമാനിക്കുവാൻ സാധിച്ചു. ഇവളെ ഇന്ന് മൈറ്റോകോണ്ട്രിയൽ ഹവ്വ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു. അവൾ ജീവിച്ചിരുന്ന ഏറ്റവും കൃത്യമായ കാലം 160,000 വർഷങ്ങൾക്ക് മുൻപാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ജനിതക വ്യതിയാനങ്ങളുടെ അനുപാതം കൃത്യമായി നിർണ്ണയിക്കുക വളരെ വിഷമമുള്ള കാര്യമായതിനാൽ പലപ്പൊഴും ആ കാല ഗണനയെ അത്ര കൃത്യം എന്ന് പറയാനാകില്ല.

Courtesy: Evalution by Natural Selection & Anop Science 4 Mass

✳️✳️✳️✳️✳️✳️✳️✳️✳️