ഓർഗാനിക് കൃഷി ശാസ്ത്രീയമാണോ?

Simple Science Technology

Organic farming- എന്ന ഏറ്റവും വലിയ ഉഡായിപ്പിന്റെ വസ്തുതകളിലേക്ക്

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/yzYViEpiNSQ

⭕തെറ്റായ വിവരങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ് ജൈവ കൃഷിക്കാർ ഉന്നയിക്കുന്നത്. ചെടികൾക്ക് ആവശ്യം 17 എലമെറ്റുകളാണ്.അതിൽ 50% വും ചെടികൾ വായുവിൽനിന്നും നേരിട്ട് സ്വീകരിക്കുന്ന കാർബൺ ആണ്. 38 to 42 percent of oxygen ഇത് ജലത്തെ വിഘടിപ്പിച്ചും അന്തരീക്ഷത്തിൽനിന്നും ലഭിക്കുന്നു.  6-7% of hydrogen ജല വിഭജനത്തിലൂടെ ലഭിക്കുന്നു .  ഈ കാർബണും ഹൈഡ്രജനും സംയോജിപ്പിച്ചുകൊണ്ടാണ് സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ അതി സംഗീർണ്ണമായതും ആയിരത്തോളം ജീനുകൾ പ്രവർത്തിക്കുന്നതുമായ Photosynthesis എന്ന പ്രക്രിയയിലൂടെ സസ്യങ്ങൾ carbohydrate നിർമിക്കുന്നത്. എന്നാൽ carbohydrate ന് പുറമെ സസ്യങ്ങൾ protein, fat, pigment മറ്റുചില organic compounds കളും കൂടി നിർമ്മിക്കുണ്ട് ഇതിനുവേണ്ട എലെമെന്റുകളായ nitrogen, phosphorus, sulfur, ഇന്നിവ സസ്സ്യങ്ങൾ മണ്ണിൽനിന്നും സ്വീകരിക്കുന്നു. 

⭕ഒരു സസ്സ്യത്തിന്റെ വെള്ളം ഒഴിവാക്കിയുള്ള ഭാരത്തിന്റെ 95% വും വായുവിൽനിന്നും വെള്ളത്തിൽനിന്നും സ്വീകരിക്കുന്ന കാർബണും ഓക്സിജനും , ഹൈഡ്രജജനുമാണ്. ബാക്കി വരുന്ന 14 എലെമെന്റുകളും 5% മാത്രമേ വരൂ. ആ എലമെന്റുകളാകട്ടെ സസ്യം സ്വീകരിക്കുന്നത് ജൈവരൂപത്തിലല്ലതാനും. അയോണീകരണത്തിന് വിധേയമായി വിഘടിച്ച ശേഷമാണ് സസ്സ്യങ്ങൾ 

nitrogen, phosphorus , potassium , sulfur ,cal- cium , magnesium, boron, chlorine, copper,  iron, manganese, molybdenum,  nickel , and zinc എന്നീ മിനറലുകൾ ആഗിരണം ചെയ്യുന്നത്. 

⭕നാം ജൈവവളം ഉപയോഗിച്ചാൽ മണ്ണിലെ സൂക്ഷ്മജീവികൾ അതിനേ വിഘടിപ്പിച്ച് സസ്സ്യത്തിനാവശ്യമായ രാസ ഘടകങ്ങളാക്കി മാറ്റിയശേഷം മാത്രമേ സസ്സ്യങ്ങൾക്ക് അതിനേ ആഗിരണം ചെയ്യാനാകൂ. അതായത് വിഘടനത്തിനു വെണ്ടി എടുക്കുന്ന സമയം നഷ്ടമാകുന്നു. അതുകൊണ്ട് പോഷകങ്ങൾ ആവശ്യമായ അളവിൽ ആവശ്യമായ സമയത്ത് സസ്യങ്ങൾക്ക് ലഭിക്കുന്നില്ല. 

എന്നാൽ രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ മിനറലുകൾ നേരിട്ട് സസ്സ്യങ്ങൾക്ക് സ്വീകരിക്കാനാകുന്നു. സൂക്ഷ്മ ജീവികൾ വിഘടിപ്പിക്കുവാനായി കാത്തിരിക്കേണ്ടിവരുന്നില്ല. വളപ്രയോഗം നടന്ന നിമിഷം മുതൽ സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭ്യമായിതുടങ്ങുന്നു. 

ഓരോ മിനറലുകളും സ്വീകരിക്കുമ്പോൾ അത് ലഭിച്ചത് ചാണകത്തിൽനിന്നാണോ അതൊ രാസ വളത്തിൽനിന്നാണോ എന്നൊന്നും സസ്സ്യത്തിന്‌ അറിയാൻ കഴിയില്ല. കാരണം ജൈവ രൂപത്തിൽ ഒന്നും ആഗിരണം ചെയ്യാൻ സസ്സ്യങ്ങൾക്കാകില്ല. 

⭕മണ്ണില്ലാതെയും ഇന്ന് നാം കൃഷി ചെയ്യുന്നുണ്ട്. മണ്ണിന്റെ ജൊലി സസ്സ്യങ്ങളെ ഉറപ്പിച്ചു നിർത്തുക എന്നത് മാത്രമാണ് അതിന് വേറെ വഴി കണ്ടെത്തുകയും, ആവശ്യമുള്ള പോഷകങ്ങളും വെള്ളവും സൂര്യപ്രകാശവും ലഭ്യമാക്കിയാൽ മണ്ണില്ലാതെയും ക്രിഷി ചെയ്യാം. 

 ⚙️ *രാസം ജൈവം എന്ന ഒരു വിഭജനവും പ്രകൃതിയിൽ ഇല്ല* . എല്ലാം periodic table ലെ 118 എലെമെന്റുകളുടെയും സംയുക്തങ്ങളാണ്. 

നമ്മുടെ പ്രകൃതിയിലെ നൈട്രജന്റെയും രാസവളത്തിലെ നൈട്രജന്റെയും അറ്റോമിക് നമ്പർ ഒന്നുതന്നെ. നമ്മുടെ കുടലിലെ hydrochloric acid ഉം ലാബിലെ hydrochloric acid ഉം ഒന്നുതന്നെ. അങ്ങനെ അല്ലെങ്കിൽ ജൈവ കൃഷിക്കാർ അത് തെളിയിക്കട്ടെ.

‌⭕ജൈവ വളത്തിൽനിന്നും സസ്യം സ്വീകരിക്കുന്ന മൂലകങ്ങളുടെ ഫോർമുല - ഇലക്ട്രോണിക് നമ്പർ and formula of molecules ഒക്കെ വ്യത്യസ്തമാണെന്നും nitrogen, phosphorus , potassium , sulfur ,cal- cium , magnesium, boron, chlorine, copper,  iron, manganese, molybdenum,  nickel , and zinc ഒക്കെ ജൈവ ഫോർമുലയിൽ ഉള്ളതാണെന്നും ആവർ തെളിയിക്കേണ്ടതുണ്ട്.

അല്ലാതെ രണ്ടും ഒരേ വസ്തു ആണെങ്കിൽ പിന്നെ എന്ത് ജൈവം എന്ത് രാസം. 

അപ്പോൾ പിന്നേ ഏത് കൃഷി രീതിയിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത് എന്ന് മാത്രം നോക്കിയാൽ മതി , അതിൽ ജൈവം ആധുനിക കൃഷിയേക്കാൾ ഏറെ പിന്നിലാണ്താനും.

⭕ഇന്ന് ലോകത്ത്‌ നടക്കുന്ന ഏറ്റവും വലിയ ഉടായിപ്പ് പ്രസ്ഥാനമാണ് organic farming. ജനങ്ങളുടെ chemophobia മുതലെടുത്തുകൊണ്ട് പത്ത് രൂപയുടെ ഉൽപന്നം 100 രൂപയ്ക്കു വിൽക്കുകയാണ് അവരുടെ തന്ത്രം. മനുഷ്യർ കൃഷി തുടങ്ങിയിട്ട് 10,000 വർഷത്തിലേറെ ആയെങ്കിലും ഇന്ത്യയിൽ രാസവളം ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതി നിലവിൽ വന്നിട്ട് അമ്പതോ അറുപതോ വർഷങ്ങളെ ആയുള്ളൂ.  ജൈവ കൃഷി മാത്രം നിലവിലുണ്ടായിരുന്ന അന്നത്തെ ‌ ഇന്ത്യയിൽ ഇതിന്റെ നാലിൽ ഒന്ന് ജനസംഖ്യ മാത്രം ഉണ്ടായിരുന്നിട്ടും‌ ഭക്ഷണം ഒരു അപൂർവ്വ വസ്തുവായിരുന്നു. In Bengal starvation died 3 million of people’s from out of 6 millions. 70 കൾ വരെ കേരളത്തിലും ഭക്ഷ്യക്ഷാമം അതി രൂക്ഷമായിരുന്നു. എന്നാൽ ഇന്ന് ജനസന്ഖ്യ 130 കോടി കടന്നിട്ടും നല്ലൊരു ഭാഗം ഭക്ഷണം നാം പാഴാക്കിക്കളയുന്നു. ഇന്ന് നാം പരസ്പരം കടിച്ചുകീറി തിന്നാതെ ജീവിച്ചിരിക്കുന്നത് പോലും ആധുനിക കൃഷിരീതിയുടെ നേട്ടമാണ്. എന്നിരിക്കെ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ഞണ്ണുകയും ശാസ്ത്രത്തെ കുറ്റം പറയുകയും ചെയ്യുന്ന ജൈവ ഉഡായിപ്പുകൾ എത്രത്തോളം ഉളുപ്പില്ലാത്തവരാണ് എന്ന് തിരിച്ചറിയുക.  

കുറച്ചുപേർ പുറംതിരിഞ്ഞിരുന്നാലും വണ്ടി മുൻപോട്ടു തന്നെ പോകും എന്നതുകൊണ്ട്മാത്രം നമുക്കൊപ്പം സഞ്ചരിക്കുന്നവരാണ് ഈ ജൈവ കോമാളികൾ.

ഇതുമായി ബസപ്പെട്ട മറ്റൊരു വിഷയം

കെമിക്കൽ എന്നാൽ എന്താണ്?

⚛️⚛️⚛️⚛️⚛️

കെമിക്കലുകളും പ്രകൃതിദത്തവും എന്ന വിഷയത്തിൽ ഡോ. കാനാ എം. സുരേശൻ നടത്തിയ പ്രഭാഷണം ചുവടെ ലിങ്കിൽ

https://fb.watch/hb-dZorcGd/

✍: KP Sukumaran

⭕കെമിക്കൽ എന്ന് കേട്ടാൽ ആളുകൾക്ക് ഇപ്പോൾ പേടിയാണ്. എന്താണ് കെമിക്കൽ എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ആ പേടി. അതുകൊണ്ട് എന്താണ് കെമിക്കൽ എന്ന് നോക്കാം. എന്താണ് കെമിക്കൽ എന്ന ചോദ്യത്തിനു ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിക്കും. പ്രപഞ്ചത്തിൽ ഉള്ള പദാർത്ഥങ്ങൾ മുഴുവനും കെമിക്കൽ ആണ്. അഥവാ കെമിക്കൽ അല്ലാത്ത ഒന്നും പ്രപഞ്ചത്തിൽ ഇല്ല. എല്ലാ പദാർത്ഥങ്ങളും കെമിക്കൽ ആണ്. വിശദമായി വായിക്കാൻ ചുവടെ ഉള്ള link തുറക്കുക

http://thesimplescience.com/Theme/View_Post?Pid=306