ഹാബിറ്റബിൾ സോൺ
ഹാബിറ്റബിൾ സോൺ - The habitable zone ( Goldilocks Zone )
ബൈജുരാജ്
ജീവന് തികച്ചും അനുയോജ്യമായ ഇടം.
Goldilocks zone അല്ലെങ്കിൽ habitable zone എന്ന് പറഞ്ഞാൽ മാതൃ നക്ഷത്രത്തിൽ നിന്നും ദൂരെ .. H2O എന്ന ജലം ദ്രാവക രൂപത്തിൽ നിലനിൽക്കുവാൻ ആവശ്യമായ താപനില ഉള്ള ഇടം ആണ്
നമുക്കറിയാം.. സൂര്യൻ അല്ലെങ്കിൽ ഒരു നക്ഷത്രം വളരെ അധികം ചൂടുള്ളതാണ്. നക്ഷത്രത്തെ ദൂരെ മാറി ആണ് ഗ്രഹങ്ങൾ ചുറ്റുക. ആ ഗ്രഹങ്ങളിൽ നക്ഷത്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതനുസരിച് ചൂട് കുറഞ്ഞുകൊണ്ടിരിക്കും. ജീവൻ ഉണ്ടാവാനും, നിലനിൽക്കാനും ജലം ദ്രാവക രൂപത്തിൽ ആവശ്യമാണ് എന്നാണു നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള കണ്ടെത്തൽ. ( മറ്റു അഭിപ്രായങ്ങളും ചിലർക്ക് ഉണ്ട് )
നക്ഷത്രത്തിന് അടുത്തുള്ള ഗ്രഹങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും. വളരെ ദൂരെ ഉള്ള ഗ്രഹങ്ങളിൽ ചൂട് കുറവും ആയിരിക്കും. എന്നാൽ അതിനിടയ്ക്കുള്ള ദൂരത്തിൽ ജലം ദ്രാവക രൂപത്തിൽ സ്ഥിതിചെയ്യാൻ ആവശ്യമായ താപനില ആയിരിക്കും. ആ ഇടത്തെ ആണ് നമ്മൾ habitable zone അല്ലെങ്കിൽ Goldilocks Zone എന്ന് പറയുക.
അന്യ ഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ പ്രധാനമായും നമ്മൾ Goldilocks സോണിൽ ആയിരിക്കും കൂടുതൽ ഗവേഷണങ്ങൾ നടത്തുക
ചൊവ്വാ ഗ്രഹം ജീവന് തികച്ചും അനുയോജ്യമായ കാലാവസ്ഥയിൽ ആണോ ?
ആണ് എന്നും അല്ല എന്നും പറയാം. ചൊവ്വ ഗോൾഡിലാക്ക് സോണിന്റെ ( ജീവന് തികച്ചും അനുയോജ്യമായ പ്രദേശം ) വക്കിൽ ആണ് സ്ഥിതി ചെയ്യുന്നത്
ചൊവ്വയ്ക്ക് ഭൂമിയെക്കാൾ വലിപ്പം ഉണ്ടായിരുന്നെങ്കിൽ ജീവൻ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടായിരുന്നേനെ. കാരണം.. വലിയ ഗ്രഹത്തിന് കൂടുതൽ കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവും. അതുകൊണ്ട് സൂര്യനിൽ നിന്നുള്ള ചൂട് ലഭ്യത കുറവാണെങ്കിലും ആ ചൂട് കാത്തുസൂക്ഷിക്കുവാൻ ആ അന്തരീക്ഷത്തിനു കഴിയുമായിരുന്നു. കൂടാതെ ചൊവ്വയ്ക്ക് കാന്തികത കൂടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ജീവനു പറ്റിയ അന്തരീക്ഷവും, അതിന്റെ നീണ്ടകാലത്തെ നിലനിൽപ്പിനും ഉതകുന്നതും ആകുമായിരുന്നേനെ
പക്ഷെ.. ഇതൊന്നും അല്ലെങ്കിൽപ്പോലും ചൊവ്വയിൽ ജീവൻ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചൊവ്വയിൽ വളരെ കട്ടി കുറഞ്ഞ അന്തരീക്ഷവും, ദ്രാവക ജലവും ഉണ്ടെന്നു നാം കണ്ടെത്തിക്കഴിഞ്ഞു. ചൊവ്വയിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകും എന്നാണു നാം ഇപ്പോൾ കരുതുന്നത്.
ഭൂമിയും ഹാബിറ്റബിൾ സോണും ഹാബിറ്റബിൾ സോൺ എന്നാൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ താപനിലയുള്ള ഒരു പ്രദേശമാണ്എല്ലാ നക്ഷത്രങ്ങൾക്കുചുറ്റും ഒരുഹാബിറ്റബിൾ സോണുണ്ട്ഹാബിറ്റബിൾ സോണിന് അകത്തുള്ള ഗ്രഹങ്ങളിൽ മാത്രമെ ജീവൻ നിലനിൽക്കാൻ കഴിയു ഹാബിറ്റബിൾ സോണിനെക്കാൾ നക്ഷത്രത്തിനോട് ഒരുപാട് അടുത്തു കഴിഞ്ഞാൽ അവിടെ ചൂട് കൂടുതൽഉള്ളതിനാൽ അവിടെയുള്ള ഗ്രഹങ്ങളിൽദ്രവരൂപത്തിൽ ജലം നിലനിൽക്കില്ലഹാബിറ്റബിൾ സോണിനെക്കാൾ ദൂരെ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹത്തിലാണങ്കിൽ അവിടെ തണുപ്പ് അധികമാവും .അവിടെ ജലം ഐസായിട്ടായിരിക്കും നിലനിൽക്കുക തണുപ്പ് കൂടുതലായതിനാൽ അത്തരം ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാൻ സാധ്യതയില്ല .സൂര്യൻ്റെ ചൂട് മാത്രമല്ല ഹാബിറ്റബിൾ സോണിൻ്റെ പരിധിയിൽ വരുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൻ്റെ ഘടന ഗ്രീൻ ഹൗസ് ഇഫക്ട് , ഓസോൺ പാളി മുതലായ ഘടകങ്ങൾ കണക്കിലെടുത്തിട്ടാണ് അതിൻ്റെ ഹാബിറ്റബിൾ സോൺ കൃത്യമായി കണക്കാക്കുന്നത് .എന്നിരുന്നാലും ഒരു ശരാശരി കണക്കനുസരിച്ച് സൂര്യൻ്റെ ഹാബിറ്റബിൾ സോൺശുക്രൻ്റെ ഓർബിറ്റുമുതൽ ചൊവ്വയുടെഓർബിറ്റുവരെയാണ് . ശുക്രൻ്റെ ഓർബിറ്റ് ഹാബിറ്റബിൾ സോണിൻ്റെ ഇന്നർ എഡ്ജിലും ചൊവ്വയുടെ ഓർബിറ്റ്ഔട്ടർ എഡ്ജിലുമാണ് സ്ഥിതിചെയ്യുന്നത് . ഭൂമി ഹാബിറ്റബിൾ സോണിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് .ഒരു നക്ഷത്രത്തിൻ്റെ ഹാബിറ്റബിൾ സോൺ അതിൻ്റെ അവസാനം മുഴുവനും അങ്ങനെതന്നെ നിൽക്കില്ലഅത് മാറിക്കൊണ്ടിരിക്കും.സൂര്യൻ്റെ ഹാബിറ്റബിൾ സോൺ സാവധാനം പുറത്തേക്ക്ച ലിച്ചുകൊണ്ടിരിക്കുകയാണ് സൗരയൂഥം രൂപപ്പെട്ട സമയത്ത് സൂര്യൻ്റെ ഹാബിറ്റബിൾ സോൺ സൂര്യനോട് കുറെക്കൂടി അടുത്തായിരുന്നു . അന്ന് അതിൻ്റെ ഔട്ടർ എഡ്ജിലായിരുന്നു ഭൂമി ഉണ്ടായിരുന്നത് , ശുക്രൻ ഹാബിറ്റബിൾ സോണിൻ്റെ ഉള്ളിലും .അന്ന് ചൊവ്വ ഹാബിറ്റബിൾ സോണിന് പുറത്തായിരുന്നു . പിന്നീട് ഈ ഹാബിറ്റബിൾ സോണിൻ്റെ സ്ഥാനം സാവധാനം പുറത്തേക്ക് നീങ്ങിയതിൻ്റെ ഫലമായിട്ടാണ് ഇപ്പോൾ ഭൂമി ഹാബിറ്റബിൾ സോണിൻ്റെ ഉള്ളിലായതും ശുക്രൻ അതിൻ്റെ ഇന്നർ എഡ്ജിലും ചൊവ്വ ഔട്ടർ എഡ്ജിലെത്തിയതും അങ്ങനെ ഏതൊരു നക്ഷത്രത്തിൻ്റെയും ഹാബിറ്റബിൾ സോൺ കാലം ചെല്ലുന്തോറും പുറത്തേക്ക് നീങ്ങിക്കൊണ്ടിരിക്കും .
നമ്മുടെ സൂര്യൻ ഒരു ശരാശരി നക്ഷത്രമാണ് . ഇത്തരം നക്ഷത്രങ്ങളുടെ ആയുസ് പന്ത്രണ്ട് മുതൽ പതിനഞ്ച് ബില്ല്യൻ വർഷങ്ങൾവരെയാണ് സൂര്യൻ രൂപപ്പെട്ട് ഇതിനകം നാലര ബില്ല്യൻ വർഷങ്ങൾ കഴിഞ്ഞു
എന്തുകൊണ്ടായിരിക്കും ഒരു നക്ഷത്രത്തിൻ്റെ ഹാബിറ്റബിൾ സോൺ മാറിക്കൊണ്ടിരിക്കുന്നത് ? എല്ലാ നക്ഷത്രങ്ങളെയുംപോലെ സൂര്യൻ്റെയും പ്രധാന ഊർജ്ജ സ്രോതസ് ന്യൂക്ലിയാർഫ്യൂഷനാണ് .ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിചേർന്ന് ഹീലിയം ന്യൂക്ലിയസായി മാറുന്ന പ്രവർത്തനമാണ് സൂര്യനിൽ നടക്കുന്നത് ന്യൂക്ലിയാർഫ്യൂഷൻ നടക്കണമെങ്കിൽ അതിശക്തമായ മർദ്ദവും ചൂടുംആവശ്യമാണ് . ഈ മർദ്ദവും ചൂടും സൂര്യൻ്റെ കോറിനകത്ത് മാത്രമേയുള്ളു സൂര്യൻ്റെ മൊത്തം വ്യാസം 14 ലക്ഷം കിലോമീറ്റർ ആണെങ്കിൽ സൂര്യൻ്റെ കോറിന് മൂന്ന് മൂന്നരലക്ഷം കിലോമീറ്റർ വ്യാസമേയുള്ളു .ഇത്രയും വലിയ സൂര്യൻ്റെ ഈ ചെറിയ കോറിൽ മാത്രമാണ് ന്യൂക്ലിയാർ റിയാക്ഷൻ നടക്കുന്നത് .
ഒരു നക്ഷത്രത്തിൻ്റെ അവസാനംവരെയും അതിൻ്റെ കോറിൽ നടക്കുന്ന ഫ്യൂഷൻ റിയാക്ഷൻ്റെ തോത് ഒരുപോലെയല്ല . ഹൈഡ്രജൻ ഫ്യൂസ് ചെയ്ത് ഹീലിയം രൂപപ്പെടുമ്പോൾ ,ഹീലിയത്തിന് ഡെൻസിറ്റി കൂടുതലായതുകൊണ്ട് ഹീലിയം കോറിൻ്റെ സെൻ്ററിലേക്ക് താഴ്ന്നുപോകും . അത് കുറവ് സ്ഥലമെകൈവരിക്കുകയുള്ളു .കൂടുതൽ ഹീലിയം ഉണ്ടാകുംതോറും സൂര്യൻ്റെ കോർ ചുരുങ്ങി ചുരുങ്ങിവരും ഇങ്ങനെ കോർ ചുരുങ്ങുന്നതുമൂലം അതിനകത്തെ പ്രഷറും ടെമ്പറേച്ചറും കൂടിക്കൂടിവരും . പ്രഷറും ടെമ്പറേച്ചറും കൂടുമ്പോൾ റിയാക്ഷൻ്റെ തോതും കൂടുന്നു . അതോടെ നക്ഷത്രം പുറപ്പെടുവിക്കുന്ന ഊർജ്ജത്തിൻ്റെ തോതും കൂടുന്നു . അങ്ങനെ നക്ഷത്രത്തിൻ്റെ ആയുസ് മുമ്പോട്ട്പോ കുന്നതിനനുസരിച്ച് അത്പു റപ്പെടുവിക്കുന്ന ഈർജ്ജവും കൂടിവരും . സൂര്യൻ ഇപ്പോൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തിനെക്കാൾ 30% കുറവ് ഊർജ്ജമായിരുന്നു അത് രൂപപ്പെട്ട സമയത്ത് പുറപ്പെടുവിച്ചിരുന്നത്
കഴിഞ്ഞ 4.5 ബില്ല്യൻ വർഷങ്ങൾക്കിടയിൽ സൂര്യൻ്റെ ഊർജ്ജത്തിൻ്റെ അളവും ഒരുപാട്കൂടിയിട്ടുണ്ട് . ഇങ്ങനെ ഓരോ ബില്ല്യൻ വർഷങ്ങൾ കഴിയുമ്പോഴേക്കും ഏകദേശം ഒരു ശതമാനം വച്ച് സൂര്യൻ്റെ ഊർജ്ജവും കൂടുന്നുണ്ട് സൂര്യൻ്റെ ചൂട് കൂടുന്നതിനനുസരിച്ച് സൂര്യനുചുറ്റുമുള്ള ഹാബിറ്റബിൾ സോൺ സൂര്യനിൽ നിന്നും അകന്നകന്ന്പോകും . അങ്ങനെയാണ് സൗരയൂഥം രൂപപ്പെട്ടപ്പോൾ സൂര്യൻ്റെ ഹാബിറ്റബിൾ സോണിൻ്റെ ഔട്ടർ എഡ്ജിലായിരുന്ന ഭൂമി ഇന്ന് ഹാബിറ്റബിൾ സോണിൻ്റെ നടുക്ക് വരാൻ കാരണം .അതോടൊപ്പംതന്നെ ചൊവ്വ ഹാബിറ്റബിൾ സോണിൻ്റെ അകത്തേക്ക് കടക്കാൻ തുടങ്ങി . ശുക്രൻ ഹാബിറ്റബിൾ സോണിൽ നിന്നും പുറത്തേക്ക് കടക്കാൻ തുടങ്ങി സൂര്യൻ്റെ ചൂട് ഇനിയും കൂടിക്കൂടി വരുന്നതിനനുസരിച്ച് ഹാബിറ്റബിൾ സോൺ തുടർന്നും പുറത്തേക്ക് നീങ്ങിക്കൊണ്ടിരിക്കും അങ്ങനെ കുറച്ച് കാലം കഴിയുമ്പോഴേക്കും സൂര്യൻ്റെ ഹാബിറ്റബിൾ സോൺ ഭൂമിയേയും കടന്ന് പുറത്തേക്ക് പോകും അതോടെ ഭൂമി പൂർണ്ണമായും സൂര്യൻ്റെ ഹാബിറ്റബിൾ സോണിന് പുറത്താവും ഇതോടുകൂടി സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ഊർജ്ജത്തിൻ്റെ അളവും ശക്തിയും കൂടും അതോടൊപ്പം ഭൂമിയിലെ താപനില വളരെയധികം വർദ്ധിക്കും ഭൂമിയിലെ ജലാശയങ്ങളും സമുദ്രങ്ങളും വറ്റിവരളും .ഇതോടുകൂടി ഭൂമിയിലെ മിക്കവാറും ജീവിവർഗ്ഗങ്ങളെല്ലാം ഇല്ലാതാവും . അപ്പോഴേക്കും ചൊവ്വ ഫാബിറ്റബിൾ സോണിൻ്റെ അകത്താവും ചൊവ്വയെ വാസയോഗ്യമാക്കാൻ കഴിഞ്ഞാൽ ഒരു പക്ഷേ മനുഷ്യരാശിക്ക് ചൊവ്വയിലേക്ക് കുടിയേറി പാർക്കാൻ കഴിയും