ബൈക്കൽ - ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതാകാം

Simple Science Technology

ബൈകാൽ തടാകം - ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

✍️ : ഉണ്ണിക്കൃഷ്ണൻ, ശ്രീകണ്ഠപുരം

⭕ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് റഷ്യയിൽ തെക്കൻ സൈബീരിയയിലുള്ള ബൈകാൽ തടാകം. ലോകത്തിലെ ഏറ്റവും ആഴമേറിയ ശുദ്ധ ജല തടാകവും ഇത് തന്നെ.

⭕വടക്കേ അമേരിക്കയിലെ Great Lakes എന്നറിയപ്പെടുന്ന അഞ്ച് വലിയ തടാകങ്ങളിലും കൂടി ഉള്ളതിനേക്കാൾ ശുദ്ധജലം ബൈകാലിലുണ്ട്.അത്ര ബൃഹത്താണ് ഈ തടാകം.

ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്. ഭൂമിയിലെ എല്ലാത്തരം തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ തടാകം എന്ന സ്ഥാനമേ ബൈകാലിനുള്ളു. എന്നാൽ ശുദ്ധജല തടാകം എന്ന കണക്കെടുപ്പിൽ അത് ഒന്നാമതാണ്. 30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റെ വിസ്തൃതി. 5,371 അടി അഥവാ 1,637 മീറ്റർ 

ആഴവും ഉണ്ട് ബൈകാലിന് . അങ്ങനെ ആഴത്തിലും പരപ്പിലും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പേരിന് ബൈകാൽ മാത്രമാണ് അവകാശി.

⭕തടാകം രൂപം കൊണ്ട കാലം പരിശോധിച്ചാലും ബൈകാൽ നമ്മെ അമ്പരപ്പിക്കും.രണ്ടര കോടി വർഷത്തെ പ്രായമാണ് വിദഗ്ദർ ഇതിന് കണക്കാക്കിയിരിക്കുന്നത്.ആ രീതിയിൽ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകങ്ങളിൽ ഒന്ന് കൂടിയാണിത്. സൈബീരിയൻ പ്രദേശത്തുള്ള ചെറുതും വലുതുമായ 330 പുഴകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്നുണ്ട് ബൈകാൽ തടാകത്തിൽ . ഈ തടാകത്തിൽ മാത്രം 27ദ്വീപുകളും ഉണ്ട് . അതി മനോഹരമാണ് ഈ തടാകത്തിന്റെ കാഴ്ച . അതിനാൽ "സൈബീരിയയുടെ നീല കണ്ണ്" എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കാറ്.

1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളും ബൈകാലിലെ ജലത്തിലും അതിന്റെ തീരത്തുമായി വസിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്രയേറെ വൈവിധ്യമാർന്ന ജന്തു-സസ്യ സ്പീഷിസുകൾ ഇവിടെയുണ്ട്.ഇവയിൽ പകുതിയിലേറെ ഇനങ്ങളും ലോകത്തിൽ മറ്റെവിടെയും കാണാത്തവയാണ്. പാരിസ്ഥിതികമായ ആ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് 1996-ൽ യുനെസ്കോ ബൈകാൽ തടാകത്തെ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

????ബൈക്കൽ തടാകത്തിൽ എത്ര വെള്ളം ഉണ്ട്?

⭕ഭൂമിയിലെ മറ്റേതൊരു തടാകത്തേക്കാളും കൂടുതൽ ശുദ്ധജലം ഉൾക്കൊള്ളുന്ന ബൈക്കൽ തടാകത്തിൽ 23,000 ക്യുബിക് കിലോമീറ്റർ ജലമുണ്ട് എന്നാണ് കണക്ക്.

ഇത് ലോകത്തെ ഏറ്റവും വലിയ അഞ്ചു ശുദ്ധജല തടാകങ്ങളായ വടക്കേ അമേരിക്കയിലെ സുപ്പീരിയർ , മിഷിഗൺ, ഹുറോൺ, ഏറീ, ഒൻഡാറിയോ എന്നിവയിലെല്ലാമുളളതിനേക്കാൾ കൂടുതലാണ്. ബൈക്കൽ തടാകത്തിന്റെ പ്രാധാന്യവും അതാണ്. ബൈക്കൽ തടാകത്തിലെ വെള്ളം കൊണ്ട് 9 ബില്യൺ ഒളിമ്പിക് നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ കഴിയുമത്രെ. 

ലോകത്തിലിന്നുള്ള ഓരോ വ്യക്തിയും ഒരു വർഷം 500 ലിറ്റർ വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കിയാൽ, ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ബൈക്കൽ തടാകത്തിന്റെ വെള്ളം കൊണ്ട് മാത്രം ഏകദേശം 40 വർഷത്തേക്ക് ജീവിക്കാൻ കഴിയും.

⭕സൈബീരിയയുടെ മുത്ത്" എന്ന് വിളിക്കപ്പെടുന്ന ബൈക്കൽ തടാകം ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം മാത്രമല്ല, ഏറ്റവും മനോഹരമായ തടാകം കൂടിയാണ്. അതിമനോഹരമായ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ് തടാകത്തിന് ചുറ്റും. അത് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. റഷ്യൻ എഴുത്തുകാരൻ ചെക്കോവ് ആദ്യമായി ബൈക്കൽ തടാകത്തിന്റെ തീരത്ത് കാലുകുത്തിയപ്പോൾ, താൻ ഇത്രയും നാൾ ഇത്ര മനോഹരമായ ഒരു സ്ഥലവും കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. അത്രമേൽ സുന്ദരമാണിവിടം. റഷ്യയിയുടെ മംഗോളിയൻ അതിർത്തിക്കടുത്താണ് ബൈക്കൽ തടാകം സ്ഥിതി ചെയ്യുന്നത് . സൈബീരിയയിലെ പ്രശസ്തമായ ഇർകുട്സ്ക് നഗരം ഈ തടാകത്തിന്റെ തീരത്തോട് ചേർന്നാണ്..

⭕റഷ്യൻ നാടോടിക്കഥകളിൽ മിക്കപ്പോഴും ഈ തടാകം പരാമർശിക്കപ്പെട്ടിട്ടുണ്ട്, റഷ്യയുടെ പ്രകൃതി സൗന്ദര്യം ഏറ്റവുമധികം തികവോടെ കാണപ്പെടുന്ന ഇടമായതിനാൽ വിശുദ്ധ കടൽ എന്ന് കൂടി അവരിതിനെ വിളിക്കാറുണ്ട്. സൈബീരിയ എപ്പോഴും തണുത്തുറഞ്ഞ പ്രദേശമാണ്. എന്നാൽ, വലിയ ജലനിരപ്പ് കാരണം ബൈക്കൽ തടാകത്തിന് ചുറ്റുമുള്ള തീരങ്ങൾ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടാണ്. അതിവിടെ സുഖകരമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുന്നു.

25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ പുറംതോടിലുണ്ടായ ചലനങ്ങൾ മൂലമാണ് ഈ തടാകം രൂപപ്പെട്ടത്. അതേ ചലനങ്ങൾ ഉപരിതലത്തിൽ സൃഷ്ടിച്ച ഒടിവുകൾ കാരണം തടാകത്തിന് ചുറ്റുമുള്ള ഗംഭീരമായ പർവതങ്ങളും രൂപപ്പെട്ടു. ഹിമാനികൾ ഉരുകിയതോടെ തടാകത്തിലെ ജലനിരപ്പും ഉയർന്നു. തടാകത്തിന്റെ വിശാലമായ ഉപരിതലവും അവിശ്വസനീയമാംവിധം ആഴത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശവും കണക്കിലെടുക്കുമ്പോൾ, ബൈക്കൽ തടാകം ഒരു സമുദ്രമായി മാറൻ പോകുന്ന ഒരു ഭൗമ പ്രതിഭാസമായിരിക്കണം എന്ന് പറയാറുണ്ട്. അതായത് ജനിച്ച് പാതി മാത്രമായ ഒരു സമുദ്രം .

⭕ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമുള്ളതിനാൽ ബൈക്കൽ തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും നോക്കിയാൽ ആഴത്തിലുള്ള അടിത്തട്ട് കാണാം 40 മീറ്റർ ആഴം വരെ .അത്രമേൽ സുതാര്യമാണത്. അതിനർത്ഥം ഒരു ബോട്ടിൽ അതിന്റെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നവർക്ക് തടാകത്തിന്റെ അടിത്തട്ടിലെ അതിമനോഹരമായ ആവാസവ്യവസ്ഥ കാണാൻ കഴിയും എന്നാണ്! ഇങ്ങനെ അടിത്തട്ട് കാണാൻ കഴിയും എന്നതാണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്ന ഒരു വസ്തുത. തടാകത്തിൽ തണുത്ത ദിവസങ്ങളിൽ വെള്ളമുറഞ്ഞ് കട്ടിയാകുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രതിഭാസമുണ്ട്. 

⭕തടാകജലം അപ്പോൾ 3 മുതൽ 6 അടി വരെ കനം ഉള്ള അതിശയകരവും അസാധാരണവുമായ ഒരു ക്രിസ്റ്റൽ ക്ലിയർ ഐസ് ഷീറ്റ് ആയി മാറും എന്നതാണത്. ചുറ്റുമുള്ള പർവതങ്ങളിൽ നിന്ന് ഉരുകിയ മഞ്ഞുപാളികളുടെ ശുദ്ധതയാണ് തടാകത്തിന്റെ വ്യക്തമായ ജലത്തിന് കാരണം. പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങൾ തിന്നുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ആരോഗ്യമുള്ള പ്ലാങ്ക്ടൺ ബൈക്കൽ തടാകത്തിൽ ധാരാളം ഉണ്ട് .

⭕തടാകത്തിന്റെ വ്യക്തതയ്ക്കുള്ള മറ്റൊരു കാരണം ഉപ്പ് ധാതുക്കളുടെ അഭാവമാണ്. തെളിഞ്ഞ ദിവസങ്ങളിൽ തടാകത്തിന്റെ അടിത്തട്ടിലെ കല്ലുകൾ എളുപ്പത്തിൽ കാണാൻ കഴിയുന്നത് അതിനാലാണ്.. ബൈക്കൽ തടാക ജലത്തിന് വാറ്റിയെടുത്ത വെള്ളത്തിന് സമാനമായ ഒരു ഘടനയുണ്ട്, അത് ജലത്തിന്റെ ഉയർന്ന ശുദ്ധി നില തെളിയിക്കുന്നു. മറ്റ് പല വലിയ തടാകങ്ങളെയും എന്നപോലെ, ബൈക്കൽ തടാകത്തിലും ദ്വീപുകളുടെ ഒരു കൂട്ടമുണ്ട് വൈവിധ്യമാർന്ന ജീവികൾ അധിവസിക്കുന്ന 27 ദ്വീപുകൾ . അതിൽ ഏറ്റവും പ്രശസ്തമായ ദ്വീപ് ഓൾഖോൺ ദ്വീപാണ്, ഇത് പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ബൈകാൽ തടാകത്തിലെ സമ്പന്നമായ ജൈവവൈവിദ്ധ്യവും അതുല്യമായ ആവാസവ്യവസ്ഥയും പ്രത്യേകം ശ്രദ്ധയേമാണ്.

⭕പ്രാചീനത, ഏകാന്തത, ആഴത്തിലുള്ള ഓക്സിജൻ നിറഞ്ഞ ജലം എന്നിവ കാരണം ലോകത്തിലെ ഏറ്റവും സമ്പന്നവും വലുതുമായ ശുദ്ധജല ആവാസവ്യവസ്ഥകളിലൊന്നാണ് ബൈക്കൽ തടാകത്തിനുള്ളത്. തടാകത്തിലും പരിസരത്തും വസിക്കുന്ന അനേകയിനം മൃഗങ്ങളും സസ്യങ്ങളും ലോകത്ത് മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. പല ജാതി മത്സ്യങ്ങൾക്ക് പുറമെ, പല തരം പ്രാണികൾ , ക്രസ്റ്റേഷ്യനുകൾ , മോളസ്കുകൾ തുടങ്ങിയ വിവിധ തരം ആർത്രോപോഡുകളും തടാകത്തിൽ കാണാം

⭕റെയിൻഡിയർ , എൽക്ക് , ചെന്നായ്ക്കൾ , കരടികൾ , കാട്ടുപന്നികൾ തുടങ്ങിയ കര മൃഗങ്ങൾക്കും ബൈക്കൽ തടാകതീരം ഒരു ആവാസ വ്യവസ്ഥ നൽകുന്നു . അതുല്യമായ ആ ജൈവവൈവിധ്യവും പരിണാമ ശാസ്ത്രത്തിന്റെ പ്രാധാന്യവും കാരണം, ബൈക്കൽ തടാകത്തെ "റഷ്യയിലെ ഗാലപ്പഗോസ്" എന്ന് വിളിക്കാറുണ്ട്.

⭕ബൈക്കൽ തടാകത്തിന്റെ ഏകാന്തതയിലിരുന്ന് രാത്രിയിൽ ആകാശം നിരീക്ഷിക്കുന്നത് വ്യത്യസ്തമായ ഒരനുഭവമാണ്. അവിടെ നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ നഗര വിളക്കുകളൊന്നുമില്ല. അവിസ്മരണീയമായ ഒരനുഭവമാണത്. കഴിഞ്ഞ 50 വർഷത്തിനിടെ ബൈക്കൽ തടാകത്തിന്റെ ശരാശരി ഉപരിതല താപനില 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു എന്നാണ് വിലയിരുത്തൽ .

⭕യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇത് സംരക്ഷിച്ചിട്ടുണ്ടെങ്കിലും,

മഞ്ഞ് പുതച്ച സൈബീരിയൻ പ്രദേശത്താണെങ്കിലും മനുഷ്യന്റെ സാന്നിദ്ധ്യം 

 ബൈക്കൽ തടാകത്തെയും രാസ മലിനീകരണത്തിന് ഇരയാക്കിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് വർഷങ്ങളായി രൂപപ്പെട്ടുവന്ന അതിന്റെ അതുല്യമായ ആവാസവ്യവസ്ഥ, ഇപ്പോൾ മുമ്പത്തേക്കാൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു.