നാം സഞ്ചരിക്കുന്ന വേഗത

Simple Science Technology

നാം ഓരോ സെക്കന്റിലും എത്ര മാത്രം വേഗതയിൽ ആണ് സഞ്ചരിക്കുന്നത്?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕സ്കൂളിലെ പുസ്തകങ്ങളിൽ ആദ്യമായി സൂര്യൻ്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ കണ്ടപ്പോ ഞാൻ കരുതിയത് ഇവയെല്ലാം ചുമ്മാ ഇങ്ങനെ അനങ്ങാതെ നിൽക്കുവാണെന്നാണ്.  പിന്നെ അവ ചലിക്കുന്നുണ്ടെന്നും ഗ്രഹങ്ങൾ സൂര്യന് ചുറ്റും കറങ്ങുകയാണ് എന്നും മനസ്സിലായപ്പോഴും ഈ അടുത്ത കാലം വരെയും കരുതിയിരുന്നത് അതൊരു നിശ്ചിത സ്ഥലത്ത് നിന്ന് കറങ്ങുകയാണ് എന്നാണ്.

????എന്നാൽ ഒരു വിഡിയോയ്ക്ക് എത്രമാത്രം വിവരങ്ങൾ നൽകാൻ കഴിയും എന്ന് ഒന്ന് കണ്ട് നോക്കൂ.

⭕നമ്മുടെ സൗരയൂഥം ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നതും ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നതും ഈ വിഡിയോയിൽ വളരെ വിശദമായി കാണിച്ചിട്ടുണ്ട്.  ഭൂമി ഏകദേശം 30 കി.മീ/സെക്കൻഡിൽ സൂര്യനെ ചുറ്റുന്നു എന്ന് നമുക്കറിയാം. അതേ സമയം മുഴുവൻ സൗരയൂഥവും ഗാലക്‌സിയുടെ കേന്ദ്രത്തെ ഭ്രമണം ചെയ്യുന്നു. 

⭕നമ്മുടെ സൗരയൂഥത്തിന്റെ ശരാശരി വേഗത സെക്കൻഡിൽ 200 കിലോമീറ്ററാണ്. ഇത്ര വലിയ വേഗതയിൽ പോലും, സൗരയൂഥം ക്ഷീരപഥ ഗാലക്സിക്ക് ചുറ്റും സഞ്ചരിക്കാൻ ഏകദേശം 230 ദശലക്ഷം വർഷങ്ങൾ എടുക്കും.

⭕'ചലനം' ഒരു പ്രാപഞ്ചിക യാഥാർഥ്യമാണ്. ചലനമില്ലെങ്കിൽ സ്ഥലകാലങ്ങളില്ല, ഈ പ്രപഞ്ചംതന്നെയില്ല. ചലനാത്മകമായ മൊത്തം പദാർത്ഥത്തെയാണ് നാം പ്രപഞ്ചം എന്ന് മനസിലാക്കുന്നത്. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന- മാറികൊണ്ടിരിക്കുന്ന ഒന്നത്രേ ഈ മഹാ പ്രപഞ്ചം!  വെറുതെ ഒരിടത്ത് നിന്നാൽപോലും ഓരോ സെക്കന്റിലും നമ്മൾ 460 മീറ്റർവീതം സഞ്ചരിച്ചുക്കൊണ്ടിരിക്കുകയാണ്; ഏകദേശം അരക്കിലോമീറ്ററോളം. എങ്ങനെയെന്നല്ലേ? 

⭕ഭൂമി 23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റുമെടുത്ത് ഒരു ( സ്വയം ഭ്രമണം ) കറക്കം പൂർത്തിയാക്കുന്നു. ഭൂമിയുടെ ചുറ്റളവ് ഏകദേശം 40,075 കിലോമീറ്ററാണ്. അങ്ങനെ, ഭൂമധ്യരേഖയിലെ ഭൂമിയുടെ ഉപരിതലം സെക്കൻഡിൽ 460 മീറ്റർ, അല്ലെങ്കിൽ മണിക്കൂറിൽ ഏകദേശം 1,000 മൈൽ വേഗതയിൽ നീങ്ങുന്നു. നമ്മുടെ കേരളം ഭൂമദ്ധ്യരേഖയോടു വളരെ അടുത്താണ്. അപ്പോൾ, ഏതാണ്ട് അത്രതന്നെ വേഗത്തിലാണു നമ്മളും നീങ്ങുന്നത്. പടിഞ്ഞാറുനിന്നു കിഴക്കോട്ട്. 

⭕24 മണിക്കൂർ കഴിയുമ്പോൾ ഒരു ഭ്രമണം പൂർത്തിയാക്കി നാം വീണ്ടും പഴയസ്ഥലത്തു തന്നെ തിരികെ എത്തും എന്നു കരുതിയാൽ തെറ്റി! അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. കാരണം, ഭൂമി ഒരിടത്ത് തന്നെ നിന്ന്‌ കറങ്ങുകയാണെങ്കിലേ അങ്ങനെ സംഭവിക്കൂ. എന്നാൽ ഭൂമി നമ്മേയും കൊണ്ട് സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണ്. അതിനിടയിലാണല്ലോ ഈ സ്വയം കറക്കം. മണിക്കൂറിൽ 67,000 മൈൽ വേഗത്തിലാണ് ഈ പ്രദക്ഷിണം. സെക്കൻഡിൽ ഏതാണ്ട് 30 കിലോമീറ്റർ. 'ഒന്ന്' എന്നു പറയുമ്പോഴേക്ക് നാം ഭൂമിയോടൊപ്പം 30 km ദൂരെ എത്തും. പക്ഷേ , ഇവിടെയൊരു പ്രശ്നം ഉണ്ട്; ഒരിടത്ത് നിശ്ചലമായിരിക്കുന്ന സൂര്യനെയല്ല ഭൂമി ചുറ്റുന്നത്. സെക്കൻറിൽ 220km വേഗതയിൽ മിൽക്കിവേ ഗ്യാലക്സിയുടെ കേന്ദ്രത്തിനെ ആധാരമാക്കി സഞ്ചരിക്കുന്ന സൂര്യനെയാണ് ഭൂമി ചുറ്റുന്നതെന്നോർക്കണം. 

⭕സൂര്യൻ ഭൂമിയടങ്ങുന്ന സൗരയൂഥത്തേയും കൊണ്ട് ഗ്യാലക്സി കേന്ദ്രത്തെ ചുറ്റുന്ന ഈ വേഗതയിൽ, ഒരു വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുകയാണെങ്കിൽ ഒരു വട്ടം പൂർത്തിയാക്കാൻ രണ്ടു മിനുട്ടും 54 സെക്കണ്ടും മതി.എന്തൊരു വേഗതയായിരിക്കുമതല്ലേ..! 

⭕ഈ ചലനങ്ങളെയെല്ലാം ഒരുമിച്ച് ചേർത്ത്- അതായത് ഭൂമി കറങ്ങുന്നു, ഭൂമി സൂര്യനെ ചുറ്റുന്നു, സൂര്യൻ ഗാലക്സിക്ക് ചുറ്റും ചലിക്കുന്നു. ഈ മൂന്നു തരം ചുറ്റലും കൂടി ചേർത്ത്, നമ്മുടെ പോക്ക് ഒന്നു സങ്കല്പിച്ചു നോക്കൂ! നമ്മുടെ യഥാർത്ഥ കോസ്മിക് ചലനം ഇവിടം കൊണ്ടും തീരുന്നില്ലകെട്ടോ. അത് വളരെ സങ്കീർണ്ണവും രസകരവുമാണ്. 

⭕നമ്മുടെ മിൽക്കീവേ ഗാലക്സി എമ്പതോളം ഗ്യാലക്സികളുടെ കൂട്ടമായ ലോക്കൽ ഗ്രൂപ്പിലെ അംഗമാണല്ലോ. ഈ ഗ്രൂപിലെ ഗ്യലക്സികളാവട്ടെ അവയുടെ പൊതു പിണ്ഡ കേന്ദ്രത്തിനെ ആധാരമാക്കിയും ചലനത്തിലാണ്. മാത്രമല്ലനമ്മുടെ സമീപത്തുള്ള മറ്റ് താരാപഥങ്ങൾ നമ്മുടെ ഗാലക്സിയെ വലിക്കുന്നുമുണ്ട്. 

⭕ഈ വലിയുടെ ഫലമായി ഒരിക്കൽ ഈഗ്യാലക്സികളെല്ലാം ചേർന്ന് ഒരു സൂപ്പർ ഗ്യാലകാസിയാവുമെന്നാണ് പറയുന്നത്. മാത്രമല്ല ഈ പ്രപഞ്ചം വികസിക്കുന്നുമുണ്ടത്രേ..!! വികസിക്കുന്ന പ്രപഞ്ചത്തിനുള്ളിൽ- അതായത് പരസ്പരം അകലുന്ന ഗ്യാലക്സി ക്ലസ്റ്റുകൾക്കുള്ളിൽ പരസ്പ്പരം അടുക്കുന്ന ലോക്കൽ ഗ്രൂപ്പിലെ ഒരു ഗ്യാലക്സിക്കുള്ളിൽ അതിനെ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ഭ്രമണ ഗോളത്തിലാണ് നമ്മൾ ജീവിക്കുന്നത്.

⭕ഇങ്ങനെ സൂര്യൻ അതിൻ്റെ ജനനം മുതൽ ഇതുവരെ ആകാശഗംഗയുടെ മധ്യഭാഗത്തെ 20 തവണ പരിക്രമണം ചെയ്തിട്ടുണ്ട്. ഈ കാലയളവ് ഗാലക്സി വർഷം (Galactic year) എന്നാണ് അറിയപ്പെടുന്നത്.

Credits : Secrets of universe