നാഷണൽ സ്പേസ് സ്റ്റേഷൻ

Simple Science Technology

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS)

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്റർ, മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ ചുറ്റുക. ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണ് നിലയം. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998ൽ നവംബർ 20 നാണ് വിക്ഷേപിച്ചത്.

⭕ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾകൊണ്ട് കാണാൻകഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്ന് 400 കി.മീ ഉയരത്തിലാണ് ബഹിരാകാശ നിലയത്തിന്റെ പരിക്രമണപാത. മണിക്കൂറിൽ 17500 മൈൽ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. 1960 കളുടെ അവസാനം ചന്ദ്രപര്യവേഷണം ഒഴിവാക്കി സോവിയറ്റ് യൂണിയൻ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 1971 ൽ സല്യൂട്ട് പേടക ശൃംഖലയുടെ വിക്ഷേപങ്ങൾ ഇതിന് തുടക്കംകുറിച്ചു. 1982 ൽ സല്യൂട്ട്-7 വിക്ഷേപണത്തോടെ സല്യൂട്ട് മിഷൻ അവസാനിപ്പിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു മിർ സ്പേസ് സ്റ്റേഷൻ.

⭕ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ആയ 'Zarya' വിക്ഷേപിച്ചത് 1998 നവംബർ 20-നായിരുന്നു. കസാഖിസ്ഥാനിലെ ബേക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ചാണ് 420 കി.മീ ഉയരത്തിലുള്ള ഓർബിറ്റിലേക്ക് റഷ്യ 'Zarya' മൊഡ്യൂൾ എത്തിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം 1998 ഡിസംബറിൽ യൂണിറ്റി എന്ന മൊഡ്യൂൾ എൻഡവർ സ്പേസ് ഷട്ടിലിലെ യാത്രികർ 'Zarya' യുമായി ബന്ധിപ്പിച്ചു. വ്യത്യസ്‌ത സമയങ്ങളിൽ വിവിധ ഭാഗങ്ങൾ ബഹിരാകാശത്തെത്തിച്ച് കൂട്ടി യോജിപ്പിച്ചാണ് ISS പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. റഷ്യൻ ഓർബിറ്റൽ സെഗ്‌മെന്റ് (ROS), യുണൈറ്റഡ് സ്റ്റേറ്റ് ഓർബിറ്റൽ സെഗ്‌മെന്റ് (USOS). നാസ, റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (ROSCOSMOS), ജപ്പാൻ എയ്‌റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (Jaxa), യൂറോപ്യൻ സ്പേസ് ഏജൻസി (ESA), കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ കൂട്ടായ്മയിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തുന്നത്.

⭕അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും കാണുന്നുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS - International Space Station) 90 മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ പ്രതിഭാസം മൂലം ബഹിരാകാശയാത്രികര്‍ക്ക് 45 മിനിറ്റ് ഇടവേളയില്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇതിന്റെ ഫലമായി ഐഎസ്എസില്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങള്‍ക്കും സൂര്യോദയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയും എന്നതാണ്.

⭕സൂര്യാസ്തമയത്തിന്റെയും സൂര്യോദയത്തിന്റെയും താപനില തമ്മിലുള്ള വ്യത്യാസം 250 ഡിഗ്രി ഫാരന്‍ഹീറ്റാണ് എന്നതാണ് മറ്റൊരു കാര്യം. ബഹിരാകാശയാത്രികര്‍ക്ക് അത്തരം ക്രമരഹിതമായ താപനിലയില്‍ അതിജീവിക്കാന്‍ കഴിയുന്നത് അവരുടെ സ്പേസ് സ്യൂട്ടുകളിലെ പ്രത്യേക സജ്ജീകരണങ്ങള്‍ കൊണ്ടാണ്.ബഹിരാകാശത്തെ കടുത്ത ചൂടും വളരെ തണുത്ത താപനിലയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. 

⭕ബഹിരാകാശയാത്രികര്‍ ഓരോ 90 മിനിറ്റിലും സൂര്യോദയവും സൂര്യാസ്തമയവും അനുഭവിക്കുന്നു. അമേരിക്ക (NASA), റഷ്യ (RKA), ജപ്പാന്‍ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളിലെയും, പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 1998ല്‍ ആണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബഹിരാകാശത്ത് തുടങ്ങിയത്. ബഹിരാകാശ നിലയത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ കാലകാലങ്ങളായി നടക്കുന്നുണ്ട്. ഭൂഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.