എന്താണ് I MAX തിയേറ്ററുകൾ?

Simple Science Technology

എന്താണ് I MAX തീയേറ്ററുകളുടെ പ്രത്യേകതകൾ

⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ഐമാക്‌സ് എന്നത് ഇമേജ് മാക്‌സിമം എന്നതിന്റെ ചുരുക്കപ്പേരാണ്. ഐമാക്‌സ് കോര്‍പ്പറേഷന്‍ എന്ന കനേഡിയന്‍ കമ്പനി നിര്‍മ്മിച്ച ഈ ഫിലിം ഫോര്‍മാറ്റ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി വളരെ വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകള്‍ ചിത്രീകരിയ്ക്കാനും പ്രദര്‍ശിപ്പിയ്ക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. 2002 മുതല്‍ പല ഹോളിവുഡ് ചിത്രങ്ങളും ഐമാക്‌സ് ഫോര്‍മാറ്റിലേയ്ക്ക് കണ്‍വെര്‍ട്ട് ചെയ്തും, കുറേ ഭാഗങ്ങള്‍ ഐമാക്‌സില്‍ ഷൂട്ട് ചെയ്തും പ്രദര്‍ശിപ്പിയ്ക്കാറുണ്ട്....

⭕ഉന്നത നിലവാരമുള്ള ക്യാമറകൾ, സിനിമാ സങ്കേതങ്ങൾ, ചലച്ചിത്ര പ്രക്ഷേപിണികൾ (പ്രൊജക്ടറുകൾ) എന്നിവയുടെ സഹായത്തോടെ നിർമ്മിക്കുന്ന സിനിമകളെ ബൃഹത്തായതും പ്രത്യേക ദർശനാനുപാതവുമുള്ള (ഏകദേശം 1:4:1) വെള്ളിത്തിരയും സ്റ്റേഡിയത്തിലേതുപോലെയുള്ള ഇരിപ്പിട സംവിധാനവുമുള്ള തീയേറ്ററുകളിൽ ചടുലമായ ശബ്ദ-ചിത്ര സംവിധാനത്തോടെ പ്രദർശിപ്പിക്കുന്ന ഒരു കുത്തക സിനിമാ പ്രദർശന സംരംഭമാണ് ഐമാക്സ്. ഐമാക്സ് സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ പ്രദർശന ശാലകളാണ് ഐമാക്സ് തീയേറ്ററുകൾ

⭕നമ്മള്‍ തിയേറ്ററുകളില്‍ കാണുന്നഒരുമാതിരിപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ 35 മില്ലിമീറ്റര്‍ ഫോര്‍മാറ്റില്‍ ഉള്ളതാണ്. 35 മില്ലീമീറ്റര്‍ വീതിയുള്ള ഇത്തരം ഫ്രെയിമുകള്‍ക്ക് ഒരു സമചതുരത്തിനോട് സാമ്യമുള്ള രൂപമാണ്. പക്ഷെ സിനിമാ സ്‌ക്രീനുകള്‍ സമചതുരാകൃതിയിലല്ല. അപ്പോള്‍ 35 എംഎം വലിപ്പത്തിലേയ്ക്ക് ചുരുക്കിയ വിശാലമായ ഫ്രെയിമുകളെ തിയേറ്ററിലെ പ്രൊജക്റ്റര്‍ വലിയതാക്കി സ്‌ക്രീന്‍ നിറച്ച് പ്രദര്‍ശിപ്പിയ്ക്കും.

⭕ഇനി ചില ചിത്രങ്ങളുടെ പ്രിന്റ് 70എംഎം ഫോര്‍മാറ്റിലായിരിയ്ക്കും. ഏകദേശം രണ്ട് മടങ്ങ് റെസല്യൂഷനുമായി എത്തുന്ന ഇത്തരം ഫിലിമുകളെ തിയേറ്ററില്‍ വലിച്ചുനീട്ടേണ്ട ആവശ്യം വരില്ല.

????എന്താണ് സിജിഐ ?

⭕ഇനി ഐമാക്‌സ് ഫിലിമിന്റെ കാര്യമെടുത്താല്‍ അത് 15/70 ഫിലിം ഫോര്‍മാറ്റിലാണ്. ഇത് സാധാരണ 35എംഎം ഫിലിമിന്റെ ഏകദേശം 10 ഇരട്ടി വലിയതായിരിയ്ക്കും. ഈ ഫിലിം വലിപ്പം ഐമാക്‌സ് സിനിമകള്‍ക്ക് അസാധ്യമായ ദൃശ്യഭംഗി നല്‍കും.

⭕ഐമാക്‌സ് ചിത്രങ്ങള്‍ പ്രത്യേകം ഐമാക്‌സ് ക്യാമറയില്‍, പ്രത്യേക 15/70 ഫിലിമം ഉപയോഗിച്ച് ഷൂട്ട് ചെയ്ത് പത്യേക പ്രൊജക്റ്ററിന്റെ സഹായത്തോടെയാണ് പ്രദര്‍ശിപ്പിയ്ക്കുക. ഒരു സാധാരണ ഐമാക്‌സ് തിയേറ്റര്‍ സ്‌ക്രീനിന് 22എംx 16.1എം വലിപ്പമുണ്ടാകും. അതിനു മുകളില്‍ വലിപ്പമുള്ള തിയേറ്ററുകളുമുണ്ട്. ഇത്രയും വലിയ സ്‌ക്രീനുകളില്‍ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനില്‍ സിനിമകള്‍ ആസ്വദിയ്ക്കുമ്പോള്‍ സ്‌ക്രീനിന് പുറത്ത് മറ്റൊന്നിനും കാഴ്ചക്കാരന്റെ ശ്രദ്ധ തിരിയ്ക്കാനാകില്ല എന്നതാണ് ഐമാക്‌സ് സിനിമാ അനുഭവത്തെ വ്യത്യസ്തമാക്കുന്നത്.

⭕2008 മുതല്‍ ഐമാക്‌സ് ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെ ഫിലിം സ്റ്റോക്കിന്റെ വര്‍ദ്ധിച്ച ചെലവും, കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വളരെയധികം കുറഞ്ഞു. ഐമാക്‌സ് 3ഡിയില്‍ ധാരാളം സിനിമകള്‍ ഇന്നെത്താറുണ്ട്. ലൈഫ് ഓഫ് പൈ പോലെയുള്ള ചിത്രങ്ങള്‍ ഐമാക്‌സ് 3ഡിയുടെ സാധ്യതകളെ ശരിയ്ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

⭕1970 ൽ ടൈഗർ ചൈൽഡ് എന്ന ചിത്രമാണ് ഈ ടെക്നോളജി ഉപയോഗിച്ച് ആദ്യമായി ഷൂട്ട് ചെയ്തത്. നിലവിൽ ഹോളിവുഡ് ചിത്രങ്ങളാണ് കൂടുതലായും ഐമാക്സ് ഫോർമാറ്റിൽ ഷൂട്ട് ചെയ്യാറുള്ളത്. ഐ മാക്സ് ക്യാമറയിൽ തന്നെയാണ് അവ ഷൂട്ട് ചെയ്യുന്നത്. ഈ ക്യാമറകൾ വളരെയധികം ചെലവേറിയതാണ്. ഭാരവും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ തന്നെ അവ കൈകാര്യം ചെയ്യാൻ അത്ര എളുപ്പമല്ല. വളരെ വിദഗ്ധരായ ടെക്നീഷ്യൻസിന് മാത്രമേ ഈ ക്യാമറ ഉപയോഗിച്ചുള്ള ഷൂട്ട് എളുപ്പമാകൂ

⭕മറ്റു ഫോർമാറ്റുകളെ അപേക്ഷിച്ച് ഐ മാക്സിന്‍റെ റേഷ്യോ വ്യത്യസ്തമായിരിക്കും. കൂടുതൽ വലുപ്പത്തിൽ സിനിമ കാണാൻ പറ്റും. സാധാരണ ഫോർമാറ്റിൽ കാണുന്നതിനേക്കാൾ മികച്ച എക്സ്പീരിയൻസ് ഐമാക്സിൽ ലഭിക്കും. സ്റ്റാൻഡേർഡ് മൂവീസ് 35 എംഎം ഫിലിം ഫോർമാറ്റിലാണ് ഷൂട്ട് ചെയ്യുന്നത്. ഇത് ഐ മാക്സിലേക്കെത്തുമ്പോൾ 70 എംഎം ആകുന്നുണ്ട്. ഇത് തന്നെയാണ് ഏറ്റവും വലിയ വ്യത്യാസം. ഐമാക്സിൽ ഷൂട്ട്‌ ചെയ്ത ഫിലിം നോർമൽ പ്രൊജക്റ്ററിൽ റൺ ചെയ്യാൻ പറ്റില്ല. അതിന് വേണ്ടി 2 ലെൻസ്‌ വരുന്ന ഐമാക്സ് പ്രൊജക്ടർ തന്നെയാണ് ഉപയോഗിക്കുക. ഇവ വളരെ വലുതും വലുപ്പം കൂടിയവയുമായിരിക്കും.

????ഐമാക്സ് ഡോം

⭕ഐ മാക്സ് തീയറ്റേഴ്സ് രൂപകൽപന ചെയ്യുന്നതും വ്യത്യസ്തമായ രീതിയിലാണ്. വളരെ ഉയരവും വലുപ്പവുമുള്ള സ്ക്രീനാണ് ഇവയ്ക്കുണ്ടാവുക. ഐമാക്സ് തീയേറ്റർ സ്‌ക്രീനിനെ ഐമാക്സ് ഡോം എന്നാണ് പറയുന്നത്. മുകളിൽ നിന്ന് താഴേക്ക് ഉൾഭാഗത്തേക്ക് അല്പം കുഴിഞ്ഞ രീതിയിലാണ് സ്ക്രീൻ നിർമ്മിക്കുക. ഏറ്റവും മുൻപന്തിയിൽ ഇരിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഒരേ തരത്തിലുള്ള വ്യൂ കിട്ടാനാണ് ഇത്തരത്തിൽ നിർമ്മാണം നടത്തുന്നത്. ഐ മാക്സ് മൂവീസ് സാധാരണ തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ അതേ എക്സ്പീരിയൻസ് ലഭിക്കണമെന്നില്ല. സാധാരണ തീയേറ്ററുകളിൽ 26% പിക്ചർ സൈസ് കുറവായിരിക്കും കാണാൻ കഴിയുക. മുകളിൽ നിന്നും കുറച്ചുഭാഗവും താഴെ നിന്നുള്ള കുറച്ചു ഭാഗവും സാധാരണ സ്ക്രീനിൽ കാണാൻ സാധിക്കില്ല. സാധാരണ സിനിമകൾ 24 ഫ്രെയിം പെർ സെക്കൻഡ് എന്ന രീതിയിലാണ് എടുക്കുന്നത്. എന്നാൽ ഐമാക്സിൽ ഷൂട്ട് ചെയ്യുമ്പോൾ ഇത് ഇരട്ടി ആവുന്നുണ്ട്. 48 ഫ്രെയിം പെർ സെക്കൻഡ് എന്ന രീതിയിലാണ് ഐമാക്സ് മൂവി നിർമ്മിക്കുക. ഐ മാക്സ് മൂവി ഫോർമാറ്റിന്റെ മറ്റൊരു പ്രത്യേകത ഒരിക്കലും ഓഡിയോ ആ ഫിലിമിന്‍റെ കൂടെ തന്നെ റെക്കോർഡ് ചെയ്യാൻ സാധിക്കില്ല എന്നതാണ്. പകരം ഒരു സെപ്പറേറ്റ് ഓഡിയോ ഫിലിം ക്രിയേറ്റ് ചെയ്ത് സിനിമ പ്രദർശിപ്പിക്കുന്നതിനൊപ്പം പ്ലേ ചെയ്യുകയാണ് ചെയ്യുന്നത്. 6 ചാനൽ സൗണ്ടാണ് ഇതിൽ ലഭിക്കുക. സ്വാഭാവികമായും സൗണ്ട് ക്വാളിറ്റി സാധാരണ തീയേറ്ററിനെ അപേക്ഷിച്ച് വളരെ മികച്ചതായിരിക്കും.

⭕നിലവിൽ നിർമ്മിച്ചിരിക്കുന്ന സിനിമകൾ ഐ മാക്സിലേക്ക് മാറ്റാനുള്ള ഒരു മാർഗ്ഗവും ഐമാക്സ് പുറത്തിറക്കിയിട്ടുണ്ട്. നോർമൽ 35 എംഎം ഫിലിം ഫോർമാറ്റിൽ ഷൂട്ട് ചെയ്‌ത ചിത്രങ്ങൾ ഡിആർഎം എന്ന പ്രോസസ്സ് വഴി ഐമാക്സ് ഫിലിമിലേക്ക് കൺവേർട്ട് ചെയ്യാനുള്ള ടെക്നോളജി ഇപ്പോൾ നിലവിലുണ്ട്. പക്ഷെ ഇത് വളരെ ചിലവേറിയ പ്രോസസ്സ് ആണ്. മാത്രമല്ല ഒരുപാട് സമയവും എടുക്കും. മാസങ്ങളോളം വർക്ക് ചെയ്താലാണ് അത്തരത്തിൽ ഒന്ന് മാറ്റിയെടുക്കാൻ സാധിക്കുക. ഇത്തരത്തിൽ ഫോർമാറ്റ് ചേഞ്ച് ആവുന്ന സമയത്ത് എന്തെങ്കിലും ഡസ്റ്റ് പാർട്ടിക്കിൾസോ മറ്റോ വന്നാൽ അത് ക്ലീൻ ചെയ്യാനുള്ള പ്രോസസും വളരെ ചിലവേറിയതാണ്. നോർമൽ ത്രീഡി സിനിമ കാണുന്നതുപോലെതന്നെ കണ്ണട വച്ചുകൊണ്ട് ഐ മാക്സ് ത്രീഡി സിനിമകൾ കാണാൻ സാധിക്കും. ഡ്യുവൽ സ്പ്ലിറ്റിങ് ടെക്നോളജി ഉപയോഗിച്ചാണ് ഈ പോളറൈസ്ഡ് കണ്ണാടി പ്രവർത്തിക്കുക.

⭕നമ്മൾ ഇരിക്കുന്ന ചെയർ കുലുങ്ങുന്നതും നമ്മൾ ചലിക്കുന്നതുമായിട്ടുള്ള തീയേറ്റർ എക്സ്പീരിയൻസും ഇക്കൂട്ടത്തിലുണ്ട്. സാധാരണ തീയേറ്ററിലെ ടിക്കറ്റ് വിലയുടെ രണ്ടോ മൂന്നോ ഇരട്ടിയാണ് ഐ മാക്സ് തീയേറ്ററിലെ ടിക്കറ്റിന്‍റെ വില. ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, ഡൽഹി,കൊൽക്കത്ത,പൂനെ, മുംബൈ,ലക്ക്‌നൗ, നോയ്ഡ,ഗുരുഗ്രാം, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ ഐമാക്സ് തീയേറ്ററുകളുണ്ട്. കേരളത്തിലും അത്തരമൊരു തീയേറ്റർ എക്സിപീരിയൻസ് നമുക്ക് അധികം വൈകാതെ ആസ്വദിക്കാം

Courtesy: Srisha Sivaraman, 

Gizbot & Wikipedia