ഓറിയോൺ പേടകം
അറിയാം ഓറിയോൺ മൾട്ടി പർപ്പസ് ക്രൂ വെഹിക്കിളിന്റെ പ്രത്യേകതകൾ
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
Courtesy: Basheer Pengattiri
⭕ഓറിയോണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍ അല്ലെങ്കിൽ ഓറിയോൺ എംപിസിവി. നാസ അവസാനിപ്പിച്ച സ്‌പേസ് ഷട്ടിലുകൾക്കു പകരം രൂപകല്‍പ്പന ചെയ്ത ബഹിരാകാശ പേടകമാണ് ഓറിയോണ്‍
⭕ചന്ദ്രന്‍,ചൊവ്വ, ഛിന്നഗ്രഹങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രക്കുള്ള വാഹനം; അങ്ങിനെയാണ് ഓറിയോണിനെ നാസ അവതരിപ്പിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ആർട്ടിമിസ് മിഷനിൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിന് നാസ ഉപയോഗിക്കുന്നത് ഈ ന്യൂ ജെൻ ബഹിരാകാശവാഹനമായിരിക്കും.
⭕നാല് മുതൽ ആറ് സഞ്ചാരികള്‍ക്ക് ഒരേ സമയം ബഹിരാകാശസഞ്ചാരം നടത്താനാവുന്നതും 21 ദിവസം വരെ മറ്റൊരു ബഹിരാകാശ വാഹനവുമായോ ബഹിരാകാശ നിലയങ്ങളുമായോ ഡോക്ക് ചെയ്യാതെ സ്പേസിൽ സ്വതന്ത്രമായി തുടരാനും കഴിവുള്ളതാണ് ഈ പേടകം. ആശയവിനിമയം, നാവിഗേഷൻ, വൈദ്യുതി ഉത്‌പാദനം തുടങ്ങിയവ സ്വതന്ത്രമായി ചെയ്യാനും ഓറിയോൺ പേടകത്തിന് സാധിക്കും.
⭕അഡാപ്റ്റർ , യൂറോപ്യൻ സർവീസ് മൊഡ്യൂൾ, ക്രൂ മൊഡ്യൂൾ, എമർജൻസി ലോഞ്ച് അബോർട്ട് സിസ്റ്റം എന്നിവ ചേര്‍ന്നുള്ള രൂപഘടനയാണ് ഓറിയോണിനുള്ളത്.
ഓറിയോണ്‍ പേടകത്തെ റോക്കറ്റിന്റെ അപ്പർ സ്റ്റേജുമായി ബന്ധപ്പിക്കുന്ന ഭാഗം ആണ് അഡാപ്റ്റർ.
ജർമ്മനിയിലെ ബ്രെമെനിലുള്ള എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് ആണ് സർവീസ് മൊഡ്യൂളിന്റെ നിർമ്മാതാക്കൾ. ബഹിരാകാശത്തിലൂടെ പേടകത്തെ മുന്നോട്ട് നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് സർവീസ് മൊഡ്യൂളാണ്. ഇതിനുവേണ്ട പ്രൈമറി പ്രൊപ്പൽഷൻ നൽകുന്നത് ഒരു AJ10 എഞ്ചിൻ ആണ്. അതേസമയം എട്ട് R-4D-11 എഞ്ചിനുകളും, കസ്റ്റം റിയാക്ഷൻ കൺട്രോൾ സിസ്റ്റം എഞ്ചിനുകളുടെ ആറ് പോഡുകളും പേടകത്തിന്റെ ദ്വിതീയ പ്രൊപ്പൽഷനും നൽകുന്നു. ദ്രാവക മീഥേയ്ന്‍ ആണ് ഇതില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. പേടകത്തിന്റെ മറ്റു
കൂടുതൽ പ്രവർത്തനങ്ങൾക് സഹയകമാകാൻ ബാറ്ററികളിൽ നിന്നുള്ള വൈദ്യുതിയേക്കാൾ സൗരോർജ്ജത്തെയാണ് ഈ ബഹിരാകാശ വാഹനം ആശ്രയിക്കുന്നത്. ഇതിനുവേണ്ടിയുള്ള സോളാർ പാനലുകളെ സർവീസ് മൊഡ്യൂളിൽ ആണ് ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ, ബഹിരാകാശയാത്രികർക്ക് വേണ്ട ഓക്സിജനും വെള്ളവും സംഭരിക്കുന്നതും സർവീസ് മൊഡ്യൂളിലാണ്ണ്.
⭕ക്രൂ മൊഡ്യൂൾ (CM) അഥവാ കമാന്‍ഡ് മൊഡ്യൂൾ: ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയാണ് ഈ സ്പേസ് കാപ്സ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബഹിരാകാശ സഞ്ചാരികൾ ഇരിക്കുന്നത് ക്രൂ മൊഡ്യൂളിനകത്താണ്. നാല് മുതൽ ആറ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാവുന്നതും ഗവേഷണ ഉപകരണങ്ങളും മറ്റ് ഉപഭോഗവസ്തുക്കളേയും ഉൾകൊള്ളാൻ ഇതിനാവും. ബഹിരാകാശയാത്രികരെ ആദ്യമായി ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോ കമാൻഡ് ആൻഡ് സർവീസ് മൊഡ്യൂളിന്റെ (CSM) അതേ അടിസ്ഥാന കോൺഫിഗറേഷനാണ് ഓറിയോണും ഉപയോഗിക്കുന്നത് . എന്നാൽ വർദ്ധിപ്പിച്ച വ്യാസം, നവീകരിച്ച താപ സംരക്ഷണ സംവിധാനം, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവ ഓറിയോണിനുണ്ട്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അപ്പോളോ ക്യാപ്‌സ്യൂളിനേക്കാൾ 50% കൂടുതൽ വോളിയം ഓറിയോൺ ക്യാപ്സൂളിനുണ്ട്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ ഉപയോഗിച്ചതിന്റെ മാതൃകയിലുള്ള ഗ്ലാസ് കോക്ക്പിറ്റ് ഇന്റർഫേസുകൾ ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കൂടാതെ ക്രൂ കൈമാറ്റങ്ങൾക്കുള്ള ഒരു ഓട്ടോമേറ്റഡ് ഡോക്കിംഗ് സിസ്റ്റം ഇതിൽ അടങ്ങിയിരിക്കുന്നു. നാസയുടെ മറ്റു ബഹിരാകാശ പേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും പിന്നെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഭാവിയിൽ നിമിക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയമായ ഗേയ്റ്റ്‌വേയുമായും ഡോക്ക് ചെയ്യാൻ ഇതിനു സാധിക്കും. ഒരു മിനിയേച്ചർ ക്യാമ്പിംഗ് ശൈലിയിലുള്ള ടോയ്‌ലറ്റും സ്‌പേസ് ഷട്ടിൽ ഉപയോഗിക്കുന്ന യുണിസെക്‌സ് "റിലീഫ് ട്യൂബ്" സഹിതം മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സൗകര്യങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ദൗത്യത്തിനു ശേഷവും ഭൂമിയിലേക്ക് മടങ്ങുന്ന ബഹിരാകാശ പേടകത്തിന്റെ ഒരേയൊരു ഭാഗമാണ് ക്രൂ മൊഡ്യൂൾ. ന്യൂ ജെൻ ബഹിരാകാശ വാഹനമായ
ഓറിയോണിന്റെ ഈ ഭാഗം വീണ്ടും വീണ്ടും ഉപയോഗിക്കാനാവുന്നതുമാണ്.
⭕റോക്കറ്റിന്റെ ഏറ്റവും മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വികേപണരക്ഷാടവർ ആണ് ലോഞ്ച് അബോർട്ട് സിസ്റ്റം. വിക്ഷേപണത്തിൻറെ ആദ്യ ഘട്ടത്തിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ പ്രധാന റോക്കറ്റിൽ നിന്ന് വേർപ്പെട്ട് അതിൻറെ പാതയിൽ നിന്നും മാറി രക്ഷാടവറിലെ ചെറിയ റോകറ്റുകുടെ സഹായത്തോടെ ഭൂമിയിൽ സാവധാനം പേടകത്തിലെ സഞ്ചാരികളെ ഇറക്കാൻ ഇത് കൊണ്ട് സാധിക്കും.കൂടാതെ കുതിച്ചുയരുന്ന സമയത്ത് ആദ്യ 2 ഘട്ടങ്ങളിലെ എയറോഡൈനാമിക് സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
⭕പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാകുന്നതിനനുസരിച്ച് പേടകത്തിന്റെ ലൈഫ് സപ്പോർട്ട്, പ്രൊപ്പൽഷൻ, തെർമൽ പ്രൊട്ടക്ഷൻ, ഏവിയോണിക്സ് സംവിധാനങ്ങൾ എന്നിവ നവീകരിക്കാനാകും എന്ന പ്രതേകതയും ഓറിയോൺ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിളിനുണ്ട്.