പൊട്ടാസ്യം സയനൈഡ്

Simple Science Technology

ലോകത്ത് ഏറ്റവും കുപ്രസിദ്ധമായ മാരക വിഷമാണ് പൊട്ടാസ്യം സയനൈഡ് / എന്തിനാണ് സ്വര്‍ണപ്പണിക്കാര്‍ സയനൈഡ് ഉപയോഗിക്കുന്നത്?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ലോകത്ത് ഏറ്റവും കുപ്രസിദ്ധമായ മാരക വിഷമാണ് പൊട്ടാസ്യം സയനൈഡ്. സയനൈഡിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. അതിവേഗം പ്രവര്‍ത്തിക്കുന്ന ജീവഹാനിയയുണ്ടാക്കുന്ന ഒരു രാസവസ്തുവാണ് സയനൈഡ്. വിവിധ രൂപങ്ങളില്‍ അതിനെ കാണാനാകും. 

????ഹൈഡ്രജന്‍ സയനൈഡ് അല്ലെങ്കില്‍ സയനോജെന്‍ ക്ലോറൈഡ് നിറമില്ലാത്ത വാതകമാണ്. 

????സോഡിയം സയനൈഡ് (NaCN)

????പൊട്ടാസ്യം സയനൈഡ് (KCN) എന്നിവയ്ക്ക് ക്രിസ്റ്റല്‍ രൂപമാണ്. 

⭕സയനൈഡ് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കും എന്ന പൊതുധാരണ തെറ്റാണ്. ബോധം നഷ്ടപ്പെടും. 3- 15 മിനിറ്റിനുള്ളില്‍ ആണ് മരണം സംഭവിക്കുക. രക്തത്തില്‍ കലര്‍ന്നാലോ, ശ്വസിച്ചാലോ ആണ് വേഗം മരിക്കുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും.

⭕മരച്ചീനിക്കട്ടിന്റെയോ ,പച്ച ആല്‍മണ്ടിന്റെയോ ഗന്ധം. 'ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും.പൊട്ടാസ്യം സയനൈഡ് ശരീര ദ്രാവകങ്ങളില്‍ അടങ്ങിയിരിക്കുന്ന വെള്ളവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രോസയാനിക് ആസിഡ് ഉണ്ടാക്കുന്നു. 

⭕ഈ ആസിഡ് രക്ത ധമനികളിലേക്ക് നുഴഞ്ഞുകയറുന്നു. തുടര്‍ന്ന് ചുവന്ന രക്താണുക്കളെ ഓക്‌സിജന്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടാതെയാകുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. പൊട്ടാസ്യം സയനൈഡ് കഴിച്ചാലുള്ള മരണനിരക്ക് 95 ശതമാനമാണ്.കൃത്യസമയത്ത് സള്‍ഫര്‍ അടങ്ങിയ മറുമരുന്ന് നല്‍കിയാല്‍ ചില സാഹചര്യങ്ങളില്‍ ആളുകളെ രക്ഷിക്കാന്‍ കഴിയും. സള്‍ഫര്‍ രാസവസ്തുവുമായി പ്രവര്‍ത്തിച്ച് സള്‍ഫോസയനൈറ്റ് ആയി വിഷത്തെ നിര്‍വീര്യമാക്കുന്നു. 

⭕തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ,ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.തമിഴ് പുലികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിക്കപ്പെടുമ്പോള്‍ മരിക്കാനായി ഈ വിഷം ഉപയോഗിക്കാറുണ്ട്. കഴുത്തില്‍ ഒരു ഗ്ലാസ് ഗുളികയിലാണ് സൂക്ഷിക്കുക. കടിച്ച് പൊട്ടിക്കുമ്പോള്‍ നാക്ക് ഗ്ലാസ് കൊണ്ട് മുറിയുമെന്നും, വിഷം രക്തവുമായി വേഗത്തില്‍ കലരും എന്നതുകൊണ്ടാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ മരണം വേഗം നടക്കുന്നു.

⭕ഒരു ടീസ്പൂണ്‍ അളവില്‍ ഇത് ശരീരത്തില്‍ കടക്കുമ്പോഴാണ് പൊതുവെ മരണം സംഭവിക്കുന്നത്.ശ്വസിക്കുന്നതിലും, രക്തത്തില്‍ അലിഞ്ഞു ചേരുന്ന അളവിലും വ്യത്യാസം വരാം. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. 

⭕ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണ കാരണമാകും. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ, സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണകാരണമാകും.നാം നിത്യേന കഴിക്കുന്ന പല ഭക്ഷണ വസ്തുക്കളിലും വളരെ ചെറിയ അളവില്‍ സയനൈഡ് ഉണ്ട്.

⭕ബദാം, മരച്ചീനി, ചോളം, ലിമ ബീന്‍സ്, സോയ, ചെഞ്ചീര, മുളന്തണ്ട്, കസാവയുടെ വേര്, ആപ്പിള്‍ കുരു, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നിവയിലെല്ലാം സയനൈഡ് അംശം ഉണ്ട്. എന്നുവെച്ച് കഴിക്കാന്‍ പേടിക്കണ്ട. അതൊന്നും അപകട കാരണമല്ല. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല.സയനൈഡിന് കയ്പുള്ള ബദാമിന്റെ മണമാണെന്ന് ശാസ്ത്രലോകം പറയുന്നു. അതിമാരക വിഷമായ സയനൈഡ് ആഭരണ നിര്‍മാണ മേഖലയിലെയും, സ്വര്‍ണ ഖനന മേഖലയിലെയും പ്രധാന അസംസ്‌കൃത വസ്തുവാണ്.  

⭕സ്വര്‍ണഖനികളിലാണ് സയനൈഡിന്റെ ഉപയോഗം കൂടുതലുള്ളത്. സ്വര്‍ണ അയിരില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാണ് സയനൈഡിന്റെ പ്രധാന ഉപയോഗം. സയനൈഡ് കലര്‍ത്തിയ വെള്ളത്തില്‍ അയിരിട്ട് അതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതിനാല്‍ തന്നെ സ്വര്‍ണഖനികളിലാണ് ഈ പ്രവൃത്തി കൂടുതല്‍ ചെയ്യുന്നത്. സയനൈഡസേഷന്‍ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്. ഇലക്ട്രോപ്ലേറ്റിംഗിനും സയനൈഡ് ഉപയോഗിക്കും. 

⭕സാധാരണയായി ആഭരണ നിര്‍മ്മാണ മേഖലയിലുള്ളവരാണ് സയനൈഡ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന് മഞ്ഞനിറവും, തിളക്കവും വരുത്താനാണ് ഇവര്‍ ഇത് ഉപയോഗിക്കുക. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്നത് മാരക വിഷമായ പോട്ടാസ്യം സയനൈഡ് അല്ല. ഹൈഡ്രോ സയനിക് ആസിഡാണ് സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുക. സാധാരണയായി എല്ലാവര്‍ക്കും ഈ രാസവസ്തു ലഭിക്കാറില്ല. ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ഇത് വില്‍ക്കാനും വാങ്ങാനുമുള്ള അനുമതി ലഭിക്കുക.

⭕അതീവ ജാഗ്രതയോടെയാണ് സയനൈഡ് കൈമാറ്റം നടക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇത് കൈമാറ്റം ചെയ്യൂ. മാരക വിഷമാണെങ്കിലും സയനൈഡ് വന്‍ വിലയുള്ള ഒരു വസ്തുവല്ല. ഏകദേശം കിലോക്ക് 1000 രൂപ മാത്രമേ സയനൈഡിന് വിലയുള്ളൂ. 70 കിലോ ഭാരമുള്ള ഒരാളെ കൊലപ്പെടുത്താന്‍ 125 മില്ലി ഗ്രാം സയനൈഡ് മതിയാകും. ഇത് ഉള്ളില്‍ ചെന്നാല്‍ ആ വ്യക്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചുവീഴും. വായില്‍ നിന്നും നുരയും, പതയും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം.

Courtesy : Babu Chandran