MDMA എന്ന ഭീകരൻ
മയക്കുമരുന്നുകളിലെ കാളകൂടമായ MDMA എന്ന ഭീകരൻ
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
⭕ എന്താണ് MDMA.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്ന കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു. പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.തികച്ചും നിസഹായാവസ്ഥ തോന്നി. ചിലർ MDMA എന്താണെന്ന് പറഞ്ഞു തരൂ എന്നു പോസ്റ്റിടുന്നതായും കാണുന്നു. കമന്റു നോക്കുമ്പോൾ കാര്യം വലിയ പിടിപാടുള്ളവരില്ല.
എന്താണ് MDMA.
MDMA അക്ഷരാർത്ഥത്തിൽ മയക്കുമരുന്നുകളിലെ കാളകൂടമാണ്. നമ്മുടെ ചുറ്റുവട്ടവും ഇതിന്റെ കരിനിഴലിൽ എന്നു മനസ്സിലാക്കി പൊതുജന താൽപര്യാർത്ഥമാണ് ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘം കൊല്ലത്തുവെച്ച് ഒരു സീരിയൽ സിനിമാ നടനെയും MDMA യുമായി പിടികൂടിയ വാർത്ത കണ്ടിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെ ധാരാളം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു. കമലഹാസന്റെ തമിഴ് സിനിമയായ വിക്രത്തിൽ സന്താനം എന്ന വില്ലൻ കഥാപാത്രമായി അഭിനയിക്കുന്ന വിജയ് സേതുപതി ഇടയ്ക്കിടയ്ക്ക് തന്റെ വായിലേക്ക് നീല നിറത്തിലുള്ള ഒരു വസ്തു വയ്ക്കുന്നുണ്ട്. എന്താണത്?
⭕ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് ആണ് വിജയ് സേതുപതി ഉപയോഗിക്കുന്നതായി സിനിമയിൽ കാണിക്കുന്നത്.പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും , തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് മെത്ത് (Crystal Methamphetamine) കുപ്രസിദ്ധമായത്.
⭕ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും , രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
⭕ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.
⭕മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.
⭕ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണു ചെടിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയിൽ പക്ഷേ ചെടിയിൽ നിന്നല്ലാതെ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണു നിർമാണം. കൊച്ചിയിൽനിന്നുൾപ്പെടെ എഫ്രഡിൻ കേരളത്തിൽ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.
⭕പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളിൽ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് പറയുന്നത് . മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും , യുവാക്കളും വിദ്യാർഥികളും , ഉൾപ്പെടെയുള്ളവരുണ്ട് .ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്.
⭕ഹാപ്പിനസ് പിൽസ് (ആനന്ദ ഗുളിക), പീപി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ബംഗളൂരുവിൽ ഇവ നിർമിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയൻ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് വിവിധ സംസ്ഥാന പോലീസുകൾ നൽകുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും , ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . കോവിഡ് കാലത്ത് രഹസ്യകേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം.പുകയായി വലിച്ചും , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു.
⭕ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ് ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.
⭕വായിലൂടെയും , മൂക്കിലൂടെയും , ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തുചെന്നാൽ, അരമണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർ വരെ ലഹരി നീളും. മണമോ , രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും, പിന്നീടിതിന് അടിമയാവും .
⭕ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും.
⭕മനുഷ്യനിർമ്മിത ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈൻ പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ് ,ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ , അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയാണ് ഇത് ഉപയോഗിക്കുന്നത്. മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്.
⭕മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരുന്നു. എന്നാൽ തുടർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ആളുകൾ ഇതിന് അടിമകളാകുമ്പോൾ അവർക്ക് പിൻവലിയൽ ലക്ഷണങ്ങളും ഉണ്ടാകും. അതായത് മയക്കുമരുന്ന് ഇല്ലാത്തപ്പോൾ അവർക്ക് ക്ഷീണവും , അല്ലെങ്കിൽ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവർക്ക് പിന്നീട് സുഖം അനുഭവിക്കാൻ കഴിയില്ല (അൻഹെഡോണിയ ).
⭕മാത്രമല്ല മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്ന ആളുകളിൽ പൊതുവെ പല്ലുകൾ കേട് വന്ന് നശിച്ച രൂപത്തിൽ ആയിരിക്കും . ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് "മെത്ത് മൗത്ത്". മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളതിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധർ പറയുന്നത് ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വർഷം മാത്രമായിരിക്കും എന്നാണ്.
ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ https://en.m.wikipedia.org/wiki/MDMA ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും , രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.
മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക ( https://en.m.wikipedia.org/wiki/Ephedra_sinica#) എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.
ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണു ചെടിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയിൽ പക്ഷേ ചെടിയിൽ നിന്നല്ലാതെ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണു നിർമാണം. കൊച്ചിയിൽനിന്നുൾപ്പെടെ എഫ്രഡിൻ കേരളത്തിൽ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളിൽ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് പറയുന്നത് . മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും , യുവാക്കളും വിദ്യാർഥികളും , ഉൾപ്പെടെയുള്ളവരുണ്ട് .ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്.
ഹാപ്പിനസ് പിൽസ് (ആനന്ദ ഗുളിക), പീപി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ബംഗളൂരുവിൽ ഇവ നിർമിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയൻ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് വിവിധ സംസ്ഥാന പോലീസുകൾ നൽകുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും , ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . കോവിഡ് കാലത്ത് രഹസ്യകേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം.പുകയായി വലിച്ചും , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു.
ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ് ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.
(Methylenedioxymethamphetamine, commonly seen in tablet form and crystal form, is a potent central nervous system stimulant primarily used for recreational purposes. The desired effects include altered sensations, increased energy, empathy, and pleasure.
Formula: C₁₁H₁₅NO₂
Molar mass: 193.25 g/mol
Boiling point: 105 °C
IUPHAR ID: 4574
Other names: 3,4-MDMA; Ecstasy (E, X, XTC); Molly; Mandy; Pingers/Pingas
Pronunciation: methylenedioxymethamphetamine: /ˌmɛθɪliːndaɪˈɒksi/; /ˌmɛθæmˈfɛtəmiːn/
Metabolism: Liver, CYP450 extensively involved, including CYP2D6)
വായിലൂടെയും , മൂക്കിലൂടെയും , ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തുചെന്നാൽ, അരമണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർ വരെ ലഹരി നീളും. മണമോ , രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും, പിന്നീടിതിന് അടിമയാവും..
ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും.
മനുഷ്യനിർമ്മിത ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈൻ പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ് ,ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ , അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയാണ് ഇത് ഉപയോഗിക്കുന്നത്. മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്.
മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരുന്നു. എന്നാൽ തുടർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ആളുകൾ ഇതിന് അടിമകളാകുമ്പോൾ അവർക്ക് പിൻവലിയൽ ലക്ഷണങ്ങളും ഉണ്ടാകും. അതായത് മയക്കുമരുന്ന് ഇല്ലാത്തപ്പോൾ അവർക്ക് ക്ഷീണവും , അല്ലെങ്കിൽ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവർക്ക് പിന്നീട് സുഖം അനുഭവിക്കാൻ കഴിയില്ല (അൻഹെഡോണിയ ).
മാത്രമല്ല മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്ന ആളുകളിൽ പൊതുവെ പല്ലുകൾ കേട് വന്ന് നശിച്ച രൂപത്തിൽ ആയിരിക്കും . ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് "മെത്ത് മൗത്ത്". മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളതിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധർ പറയുന്നത് ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വർഷം മാത്രമായിരിക്കും എന്നാണ്