പനി വരുമ്പോൾ തണുപ്പും വിറയലും അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?
പനി വരുമ്പോൾ തണുപ്പും വിറയലും അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
⭕പനി വരുന്നത് എങ്ങനെയാണ്? ശരീര ഊഷ്മാവ് കൂടുമ്പോള്‍ ചൂടിന് പകരം തണപ്പു അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ? തണുപ്പും വിറയലും ഉണ്ടാകുന്നത് എന്തുകൊണ്ട്?
⭕പനി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലും മറുപടി ഉണ്ടാകും അല്ലേ? ജലദോഷമെന്നോ എലിപ്പനിയെന്നോ ടൈഫോയിഡെന്നോ അല്ലെങ്കില്‍ വൈറല്‍ ഫീവറെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മള്‍ പറയും. പനി വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെന്നും അണുബാധയാണ് അതിലേറ്റവും സാധാരണം എന്നും നമുക്കറിയാം. പക്ഷെ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഈ പനി വരുന്നതെന്ന് ചോദിച്ചാലോ?!!
⭕അവിടെ, ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ് എന്നതാണ്. ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം.
⭕ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ പോലീസുകാരായ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം യുദ്ധ ശരീരം ആകും. അവര്‍ പോരാളികളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും. ശരിക്കുമൊരു രാസയുദ്ധം (Chemical Warfare). പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്. പനികാരികളായ ഇത്തരം സംയുക്തങ്ങളെ പൊതുവേ ”പൈറോജനുകള്‍” എന്നാണ് പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനം IL-1, IL-6, TNF-alpha, INTERFERON എന്നൊക്കെ പറയുന്നവയാണ്. ഈ പൈറോജനുകള്‍ ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ E2 (PGE2) വിന്‍റെ ഉല്‍പ്പാദനം കൂട്ടും. ഇങ്ങനെ അധികമുണ്ടാകുന്ന PGE2 രക്തത്തിലൂടെ ചെന്ന് ഹൈപോതലാമസിലെ താപനിയന്ത്രണകേന്ദ്രത്തില്‍ സെറ്റ് ചെയ്ത് വച്ചേക്കുന്ന 36.8 ഡിഗ്രീ സെല്‍ഷ്യസ് എന്നത് തിരുത്തി, അല്‍പ്പം കൂടിയ സംഖ്യയാക്കും. ഉദാഹരണത്തിന് അത് 40 ഡിഗ്രീസെല്‍ഷ്യസ് എന്നാക്കിയെന്നിരിക്കട്ടെ. അപ്പോള്‍ തലച്ചോര്‍ നാല്‍പ്പതാണ് ശരിക്കും വേണ്ട ശരീരോഷ്മാവ് എന്നു തെറ്റിദ്ധരിക്കുകയും, മേല്‍ സൂചിപ്പിച്ച വഴികളിലൂടെ ശരീരോഷ്മാവ് കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ ചൂടുകൂടും. അപ്പോള്‍ നമ്മള്‍ പറയും പനിപിടിച്ചുവെന്ന്.
പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയല്ലേ ചെയ്യുന്നത്. പിന്നെന്താ, പനി വരുമ്പോള്‍ നമുക്ക് തണുപ്പും വിറയലുമൊക്കെ തോന്നുന്നത്?
⭕പലരും ചെറിയ പനിയൊക്കെയാണെങ്കില്‍ തനിയെ മാറുമെന്നുകരുതി നോക്കിയിരിക്കും. കുറച്ചുകഴിയുമ്പോ നല്ല കുളിരും വിറയലുമൊക്കെ വരുമ്പോഴാണ്, ഇനി രക്ഷയില്ലാ, ആശുപത്രിയില്‍ പോകാമെന്ന് കരുതുന്നത്. ശരിയാണ്, പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമുക്ക് കുളിരുന്നു? പിന്നെന്തിന് നമ്മള്‍ വിറയ്ക്കുന്നു?
⭕പൈറോജെനുകള്‍ ഹൈപോതലാമസിലെ കല്‍പ്പിതതാപനില ഉയര്‍ത്തുന്നുവെന്ന് പറഞ്ഞല്ലോ. സാധാരണ ശരീര ഊഷ്മാവും അന്തരീക്ഷ ഊഷ്മാവും തമ്മില്‍ താപ വ്യതിയാനം കുറവാണ്, എന്നാല്‍ പനിയുടെ ശരീര താപനിലയുമായി അന്തരീക്ഷ ഊഷ്മാവ് താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള അന്തരീക്ഷ ഊഷ്മാവുമായിടുള്ള വ്യതിയാനം കൂടുതലാണ്. അതിനെ അടിസ്ഥാനപ്പെടുത്തി തലച്ചോര്‍ അതിനെ കുളിരായി സെന്‍സ് ചെയ്യും നമുക്ക് തണുപ്പനുഭവപ്പെടും. ഉടനെ ഹൈപോതലാമസ് ശരീരോഷ്മാവ് ഉയര്‍ത്താനുള്ള വഴികള്‍ തേടും. അതില്‍ ഏറ്റവും ഗുണപ്രദമായരീതി പേശികളെ അതിവേഗം സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും (Contraction and Relaxation) ചെയ്യുക എന്നതാണ്. ഒരു സെക്കന്‍ഡില്‍ തന്നെ നിരവധി പ്രാവശ്യം ഈ സങ്കോചവും വികാസവും നടക്കുമ്പോള്‍ നമുക്കത് വിറയലായി അനുഭവപ്പെടും. എല്ലാം തലച്ചോറിന്‍റെ കളികളാണ്.C
ourtesy :esSENSE