ജ്യോതിഷ ചിന്തകൾ
ചില ജ്യോതിഷ ചിന്തകൾ
ജ്യോതിഷം ശാസ്ത്രം ആണെന്ന് ധരിക്കുന്നവരുണ്ട്. ശാസ്ത്രം എന്നാൽ സയൻസ് അല്ല. ശാസ്ത്രം എന്നാൽ ശാസിക്കപ്പെട്ടതു എന്നർത്ഥം. എതു വിവരദോഷി ശാസിച്ചാലും അതു ശാസ്ത്രമാണ്. സയൻസ് അല്ല. പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്നും ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നുമുള്ള അബദ്ധജടിലമായ വിശ്വാസം, സൂര്യനും , നക്ഷത്രങ്ങളും. സൂര്യന്റെ ഉപഗ്രഹങ്ങളും മനുഷ്യനെ സ്വാധീനിക്കുന്നു എന്നുമുള്ള തെറ്റായ വിശ്വാസത്തിൽ നിന്നാണ് ജ്യോതിഷം ഉടലെടുത്തത്.
വാസ്തവത്തിൽ ജെന്മ നക്ഷത്രങ്ങൾ എന്ന് പറയുന്ന ഒരു നക്ഷത്രവും ഇല്ല. ഓരോ മനുഷ്യക്കുഞ്ഞു ജനിക്കുമ്പോഴും ഭൂമിക്കു ചുറ്റും ശതകോടി നക്ഷത്രങ്ങളുണ്ട്. അവയിൽ പലതും ആയിരക്കണക്കിന് പ്രകാശവർഷം അകലെയാണ്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള അകലം ഏകകദേശം 15 കോടി കിലോമീറ്റർ ആണ്. ശനിയിലേക്കുള്ള ശരാശരി അകലം 140 കോടി കിലോമീറ്ററും.. ഈ ഗോളങ്ങൾ നിര്ജീവങ്ങളാണ്. എകദേശം 88 ഓളം നക്ഷത്രക്കൂട്ടങ്ങളെ നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം. എന്നാൽ ജ്യോതിഷികൾ ഭൂമധ്യ രേഖയുടെ ഇരുവശത്തായും ഭൂമിക്കു ചുറ്റും കാണാവുന്ന 12 നക്ഷത്ര കൂട്ടങ്ങളെ രാശികളായി ( മേടം ഇടവം........ ) മാത്രമേ പരിഗണിച്ചിട്ടുള്ളു. ചന്ദ്രൻ ഭൂമിയെ ഒന്ന് ചുറ്റുവാൻ എടുക്കുന്ന എകദേശ സമയം കണക്കാക്കി 27 നക്ഷത്രങ്ങളെ (അശ്വതി മുതൽ രേവതി വരെ ) ജന്മനക്ഷത്രങ്ങളാക്കി കണക്കാക്കുന്നു. ഈ നക്ഷത്രങ്ങൾക്ക് പേരിട്ടത് നമ്മളാണെന്നോർക്കണം. ഒരു മനുഷ്യക്കുഞ് ജനിക്കുന്ന ദിവസം ചന്ദ്രൻ മേൽപ്പറഞ്ഞ എതു നക്ഷത്രത്തിന്റെ സമീപത്തായി കാണപ്പെടുന്നോ അതാണ് ആകുട്ടിയുടെ നാൾ. ആ നക്ഷത്രെയും ഒൻപത് ഗ്രഹങ്ങളെയും ( അവയുടെ രാശിചക്രത്തിലെ സ്ഥാനം ) വച്ചാണ് ജ്യോതിഷികൾ ആ കുട്ടിയെ സംബന്ധിച്ച പ്രവചനം നടത്തുന്നത്. എന്ത് വിഡ്ഢിത്തമാണിതെന്നു ആലോചിച്ചാൽ മനസ്സിലാകും. പിന്നെ ശൈശവത്തിൽ ഹൈന്ദവ വിശ്വാസപ്രകാരം മനസ്സിൽ ഇത്തിക്കണ്ണി പോലെ കയറിപ്പറ്റിയ കാര്യങ്ങൾ പറിച്ചെറിയാൻ പ്രയാസമാണ്. അതിനാലാണ് മിക്കവാറും എല്ലാ ഹിന്ദുക്കളും വിവാഹാദി കാര്യങ്ങൾക്കു മുഹൂർത്തം (അങ്ങനെ ഒന്നില്ല -ഇന്ത്യ യിൽ പകലായിരിക്കുമ്പോൾ അമേരിക്കയിൽ രാത്രി ആയിരിക്കുമല്ലോ )നോക്കുന്നത്. ഈ അന്ധവിശ്വാസ സൂത്രപ്പണി ഒഴിവാക്കണമെകിൽ നമ്മൾ ജ്യോതിഷിയുടെ അടുത്ത് പോകാതിരിക്കണം. സ്വന്തം വീട്ടിൽ കള്ളൻ കയറിയാൽ ജ്യോൽസ്യൻ പ്രശ്നം വയ്ക്കുമോ പോലീസിൽ അറിയിക്കുമോ? തനിക്കു തന്നെ മാരക രോഗം വന്നാൽ ചെമ്പും ചരടും ഗോമേദകവും മോതിരത്തിൽ കെട്ടി കൂസലില്ലാതെ നടക്കുമോ? ......
ഇനിയെങ്കിലും ചിന്തിക്കൂ - ചിന്തകൾ സ്വതന്ത്രമാകട്ടെ