ടൈറ്റന്‍
ടൈറ്റനില്‍ ആൽക്കഹോൾ പുഴകൾ, തടാകങ്ങൾ, തിരമാലകള്‍, കടലിരമ്പുന്നു
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
sabujose
⭕ഭൂമിക്ക് വെളിയില്‍ ആദ്യമായി ദ്രാവക തിരമാലകള്‍ കണ്ടെത്തിയത് സൗരകുടുംബത്തിലെ ഉപഗ്രഹങ്ങളില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ടൈറ്റനിലാണ്. ശനി ഗ്രഹത്തിന്റെ ഇതുവരെ കണ്ടെത്തിയിട്ടുള്ള 63 സ്വാഭാവിക ഉപഗ്രഹങ്ങളില്‍ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റന്‍. ഉപഗ്രഹത്തിന്റെ ഉത്തര ധ്രുവ മേഖലയിലുള്ള പംഗ മറെ(Punga mare) എന്ന ഹൈഡ്രോ കാര്‍ബണ്‍ സമുദ്രത്തിലാണ് രണ്ട് സെന്റീമീറ്റര്‍ ഉയരമുള്ള തിരമാലകള്‍ കണ്ടെത്തിയത്. ശരാശരി -180 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ടൈറ്റനിലെ സമുദ്രങ്ങളില്‍ ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കില്ലെന്ന് ഉറപ്പാണ്. ഈ സമുദ്രങ്ങളില്‍ ദ്രാവകാവസ്ഥയിലുള്ള മീഥേയ്‌നും ഇഥേയ്‌നുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഭൂമിയിലെ നൈൽ നദിയോട് സാദൃശ്യമുള്ള വലിയ നദികൾ ടൈറ്റനിലുണ്ട്. ഈ നദികളിൽ ഒഴുകുന്നത് ഈഥൈൽ ആൽക്കഹോളും മീഥൈൽ ആൽക്കഹോളുമാണ്.
⭕ഭൂമിയുമായി വളരെ സാദൃശ്യമുണ്ട ടൈറ്റന്. കട്ടികുടിയ അന്തരീക്ഷവും കാലാവസ്ഥ മാറ്റങ്ങളും കാറ്റും മുഴയും പുഴയും തടാകങ്ങളും കടലുകളും കുന്നുകളും സമുദ്രതീരങ്ങളുമെല്ലാം അവിടെയുണ്ട്. എന്നാല്‍ കുന്നുകളും കടല്‍ത്തീരവുമെല്ലാം നിര്‍മിച്ചിരിക്കുന്നത് മണലുകൊണ്ടോ കല്ലുകള്‍കൊണ്ടോ അല്ല. ഹിമശിലകളാണ് ഇവയുടെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഭൗമോപരിതലം രൂപാന്തരപ്പെടുത്തുന്നതിന് ജലംവഹിക്കുനന പങ്കുതന്നെയാണ് ടൈറ്റന്റെ കാര്യത്തില്‍ ദ്രാവക ഹൈഡ്രോകാര്‍ബണുകള്‍ നിറഞ്ഞ പുഴകളും സമുദ്രങ്ങളും നിര്‍വഹിക്കുന്നത്. ടൈറ്റനിലെ തടാകങ്ങളുടെയും സമുദ്രങ്ങളുടെയും ഏറിയ പങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് ഉപഗ്രഹത്തിന്റെ ഉത്തരധ്രുവ മേഖലയിലാണ്. ഈ മേഖലയിലുള്ള ലിജിയ മറെ(Ligea mare) എന്നു പേരുള്ള മറ്റൊരു സമുദ്രത്തില്‍ ഏകദേശം 9000 ക്യുബിക് കിലോമീറ്റര്‍ ദ്രാവക മീഥേയ്ന്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഭൗമാന്തര്‍ഭാഗത്തുള്ള പെട്രോളിയം ശേഖരത്തിന്റെ 40 മടങ്ങാണ്! സെക്കന്റില്‍ 0.75 മീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റാണ് തിരമാലകളുണ്ടാകാന്‍ കാരണം. കൂടുതല്‍ ശക്തമായ കാറ്റും തിരമാലകളും ടൈറ്റന്‍ സമുദ്രങ്ങളിലുണ്ടെന്നുള്ളതിന്റെ സൂചനയാണിത്. നാല് ലക്ഷം ച.കി.മീ വിസ്തൃതിയുള്ള ക്രാകെന്‍ മറെ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ടൈറ്റന്‍ സമുദ്രമാണ്. 2012 ജൂലൈ മാസത്തില്‍ ടൈറ്റനുസമീപത്തുകൂടി സഞ്ചരിച്ച കസീനി സ്‌പേസ് ക്രാഫ്റ്റാണ് ആദ്യമായി ടൈറ്റനിലെ സമുദ്രങ്ങളുടെ ചിത്രങ്ങളെടുത്തത്. സൂര്യനില്‍ നിന്നും ഏകദേശം 150 കോടി കിലോമീറ്റര്‍ ദൂരെയാണ് ടൈറ്റന്‍.
ടൈറ്റന്‍
⭕വാതക ഭീമനായ ശനിയുടെ ഏറ്റവും വലിയ ഉപഹ്രഗമാണ് ടൈറ്റന്‍. സൗരയുഥത്തില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനവും ടൈറ്റനാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ 'ഗാനിമിഡെ'ക്കാണ് ഒന്നാംസ്ഥാനം. 5150 കിലോമീറ്റര്‍ വ്യാസമുള്ള ടൈറ്റന്‍ ബുധനെക്കാളും ചന്ദ്രനെക്കാളും വലുതാണ്. 1.3452 x10 ^23 കിലോഗ്രാമാണ് പിണ്ഡം. ഭൂമിക്ക് വെളിയില്‍ ഉപരിതലത്തിൽ ഒഴുകുന്ന ദ്രാവക സാന്നിദ്ധ്യം ഏറ്റവും വ്യക്തമായി തെളിയിക്കപ്പെട്ടിരിക്കുന്നത് ടൈറ്റനിലാണ്. ടൈറ്റന്റെ അന്തരീക്ഷം ഭൂമിയുടെതിനെക്കാള്‍ കട്ടികൂടിയതാണ്. ഭൂമിയുടെ അന്തരീക്ഷ മര്‍ദത്തിന്റെ 1.45 മടങ്ങാണ് ടൈറ്റന്റെ അന്തരീക്ഷത്തിലെ സാന്ദ്രത. ഭൗമാന്തരത്തിന്റെ 1.19 മടങ്ങ് ഭാരക്കൂടുതലുമുണ്ട് ടൈറ്റന്റെ അന്തരീക്ഷത്തിന്. 98.4 ശതമാനം നൈട്രജനും 1.6 ശതമാനം മീഥേയ്‌നുമാണ് അന്തരീക്ഷത്തിലുള്ളത്. സൂര്യനില്‍ നിന്നും പുറപ്പെടുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ അന്തരീക്ഷത്തിലെ മീഥേയ്ന്‍ വാതകത്തെ വിഘടിപ്പിച്ച് ഉപഗ്രഹത്തിനുചുറ്റും ഓറഞ്ച് നിറത്തിലുള്ള കട്ടികൂടിയ ഒരു പുകമറ സൃഷ്ടിക്കുന്നുണ്ട്. ടൈറ്റനിലെ അഗ്‌നിപര്‍വതങ്ങള്‍ പുറന്തള്ളുന്ന മീഥേയ്ന്‍ ബാഷ്പം അന്തരീക്ഷത്തിലെ മീഥേയ്ന്‍ നഷ്ടം പരിഹരിക്കുന്നുമുണ്ട്. ശനി ഗ്രഹത്തിന്റെ കാന്തിക ക്ഷേത്രത്തിനുള്ളില്‍ നിലനില്‍ക്കുന്ന ടൈറ്റന്‍ വലിയ തടാകങ്ങളും സമതലങ്ങളും ചെറിയ കുന്നുകളും നിറഞ്ഞ ഉപഗ്രഹമാണ്. 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റിയന്‍ ഹൈഗന്‍സാണ് ടൈറ്റന്‍ ഉപഗ്രഹത്തെകണ്ടെത്തിയത്. സൗരയഥത്തില്‍, ഭൂമിക്ക് വെളിയില്‍ ജീവന്റെ സാധ്യത (Microbial extraterrestrial life) ഏറ്റവുമധികമുള്ളത് ടൈറ്റനിലാണ്.
????കസീനി-ഹൈഗന്‍സ് ദൗത്യം
⭕നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സംയുക്ത സംരഭമായ കസീനി-ഹൈഗന്‍സ് ഇരട്ട സ്‌പേസ് ക്രാഫ്റ്റുകള്‍ 2004 മുതല്‍ ശനി ഗ്രഹത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും പിന്നാലെയാണ്. 2005ല്‍ ഹൈഗന്‍സ് സ്‌പേസ് ക്രാഫ്റ്റ് ടൈറ്റനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചിത്രസംഭവമായി. ഔട്ടര്‍സോളാര്‍ സിസ്റ്റത്തിലെ ഒരു ഉപഗ്രഹത്തിലിറങ്ങുന്ന ആദ്യ മനുഷ്യ നിര്‍മിത വാഹനമായി ഹൈഗന്‍സ്. 2010ല്‍ അവസാനിപ്പിക്കാനുദ്ദേശിച്ചിരുന്ന കസീനി ദൗത്യം 2017 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ടൈറ്റനിലെ തിരമാലകളും മീഥേയ്ന്‍ സമുദ്രങ്ങളും എന്‍സിലാഡസ് എന്ന ഉപഗ്രഹത്തില്‍ നിന്ന് ശനിയുടെ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന ദ്രാവക ജെറ്റുകളും ശനിയില്‍ വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകളുംമെല്ലാം ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് കസീനി ദൗത്യമാണ്.