എന്താണ് കണക്റ്റഡ് കാർ

Simple Science Technology

എന്താണ് കണക്റ്റഡ് കാർ (Connected Cars ) 

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ കാലത്ത് ഓട്ടമൊബൈൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക് ടെക്നോളജികളാണ് വരും നാളുകളിൽ വാഹനലോകത്തിന്റെ ഗതി മാറ്റാൻ പോകുന്നത്. വാഹനയാത്ര– ഡ്രൈവിങ് എത്രത്തോളം ആഡംബരവും ,ലളിതവുമാക്കാം എന്നതിൽ ഇന്ന് നിർമാതാക്കൾ മത്സരിക്കുകയാണ്. വാഹന ഉപയോക്താവിനു യാത്രാസുഖവും , ഡ്രൈവിങ് സുഖവും , സുരക്ഷയും നൽകുന്ന നൂതന സംവിധാനങ്ങൾ നിറച്ചാണ് പുതിയ വാഹനങ്ങൾ എത്തുന്നത്. അതിൽ കണക്റ്റഡ് കാർ ഫീച്ചറുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. 

അനുദിനം ഓരോ വസ്തുവിനും ഇന്റർനെറ്റ് ലഭ്യത കൈവരുന്ന ഈ കാലത്ത് വാഹനങ്ങൾക്കും എന്തുകൊണ്ട് ഇന്റർനെറ്റ് ആയിക്കൂടാ? അതെ, ഈ പുതിയ സാങ്കേതിക വിദ്യയെ കണക്റ്റഡ് കാർ ടെക്നോളജി എന്നു വിളിക്കുന്നു. സാധാരണയായി കാർഡ് അടങ്ങിയ ടെലിമാറ്റിക്സ് കൺട്രോളർ ആണ് കാറിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത്. കണക്റ്റ് ചെയ്ത വാഹനത്തിന് അകത്തും , പുറത്തുമുള്ള ഉപകരണങ്ങളുമായി ഇന്റർനെറ്റ് പങ്കിടാനും ഒരേസമയം ഏതെങ്കിലും ബാഹ്യ ഉപകരണം/സേവനങ്ങളുമായി ഡേറ്റ പങ്കിടാനും കഴിയും. 

⭕കണക്റ്റ് ചെയ്ത വാഹനങ്ങൾക്ക് ഉപയോക്താവ് ആവശ്യപ്പെടുമ്പോൾ പ്രവർത്തനങ്ങൾ നടത്താനും , ഡേറ്റ ഡൗൺലോഡ് ചെയ്യാനും , എല്ലായ്പ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാനും കഴിയും. കണക്റ്റ് ചെയ്ത കാറുകൾ മറ്റു കണക്റ്റഡ് ഉപകരണങ്ങളെക്കാൾ വിപുലമായ ആശയ വിനിമയസാധ്യതകളുണ്ട്. എല്ലാത്തരം വിവരങ്ങളിലേക്കും തത്സമയ ആക്സസ് നേടാൻ അവരുടെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതോടൊപ്പം, അവർക്കു കാറും , ഡീലർഷിപ്പും തമ്മിലുള്ള സമ്പർക്കം സുഗമമാക്കാനും , ഒരപകടത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അടിയന്തര സേവനങ്ങൾ ലഭ്യമാകാൻ അറിയിക്കാനും കഴിയും. 

⭕കണക്റ്റഡ് കാർ സാങ്കേതികവിദ്യ മൊത്തത്തിലുള്ള ഡ്രൈവിങ്ങും , ഉടമസ്ഥാവകാശാനുഭവവും മെച്ചപ്പെടുത്തുന്നു. ഒപ്പം, നൂതന സുരക്ഷാ വലയവും സൃഷ്ടിക്കുന്നു. കൂടാതെ, ഓൺബോർഡ് വൈഫൈ കണക്റ്റിവിറ്റി നൽകാനും , നിർമ്മാതാവു പുറത്തിറക്കിയ ഓവർ–ദി എയർ അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാനും മറ്റ് ഓൺലൈൻ ആപ്ലിക്കേഷനുകളും , സേവനങ്ങളും ആക്സസ് ചെയ്യാനും കഴിയും. 

കണക്റ്റഡ് കാർ സാങ്കേതികവിദ്യ കൊണ്ട് ഉപയോക്താവിന് പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ട്.

⭕കാറിൽ എത്തുമ്പോഴേക്കും വിദൂരതയിൽനിന്നു കാറിന്റെ എൻജിൻ പ്രവർത്തിപ്പിച്ച് എസി ഓൺ ചെയ്യാം. അതുവഴി യാത്ര പുറപ്പെടാനാകുമ്പോൾ കുളിർമയാർന്ന ഒരു കാബിൻ എക്സ്പീരിയൻസ് ലഭ്യമാകുന്നു. ഇതുപോലെതന്നെ കാറിന്റെ ഡോർ ലോക്ക് / അൺലോക്ക് ചെയ്യാനും 

ഹെഡ്‌ലൈറ്റുകൾ ഓഫ് ചെയ്യാൻ മറന്നു പോയെങ്കിൽ ഓഫ് ചെയ്യാനും , 

പാർക്കിങ് ഏരിയയിൽ കാറിനെ കണ്ടെത്താൻ ഹോൺ പ്രവർത്തിപ്പിക്കാനും സാധ്യമാകുന്നു.

 ഓൺബോർഡ് ജിപിഎസ് വഴി കാർ കണ്ടെത്താനും ആപ്ലിക്കേഷൻ സഹായിക്കും. 

⭕ലോകത്തിന്റെ ഏതു കോണിൽനിന്നും സ്മാർട്ഫോണിലെ ഒരു ആപ്ലിക്കേഷൻ വഴി കാറിനെ നിരീക്ഷിക്കാനും , നിയന്ത്രിക്കാനും ഉതകുന്ന സാങ്കേതികവിദ്യയാണ് കണക്റ്റഡ് കാർ. ഈ സംവിധാനമുള്ള വാഹനങ്ങൾക്ക് ജിയോ ഫെൻസിങ് എന്നറിയപ്പെടുന്ന ഒരു സുരക്ഷാവലയമുണ്ട്. ലളിതമായി പറഞ്ഞാൽ, ഇത് മാപ്പിൽ ഒരു ലൊക്കേഷൻ അതിർത്തി സൃഷ്ടിക്കുകയും വാഹനം നിശ്ചിത അതിർത്തിക്കപ്പുറത്തേക്ക് കടക്കുകയാണെങ്കിൽ ഉടമയെ അറിയിക്കുകയും ചെയ്യുന്നു. സ്മാർട്ഫോൺ ആപ്ലിക്കേഷൻവഴി ജിയോ ഫെൻസിങ് സജ്ജമാക്കാൻ കഴിയും. 

വാഹനത്തിന്റെ ആരോഗ്യം നിരീക്ഷിച്ച് സങ്കീർണമായ കേടുപാടുകൾ വരുന്നതിനു മുൻപുതന്നെ ഉപയോക്താവിനെയും വാഹന നിർമാതാവിനെയും അറിയിക്കുന്ന ‘പ്രെഡിക്റ്റിവ് മെയിന്റനൻസും’ , 

കാർ ഡീലർഷിപ്പിൽ എത്തിക്കാതെ ടെക്നീഷ്യൻ വിദൂരതയിൽനിന്നുതന്നെ കാറിനെ ആക്സസ് ചെയ്തു പ്രശ്നപരിഹാരം നടത്തുന്ന ‘റിമോട്ട് ഡയഗ്‌നോസ്റ്റിക്സ് ഫീച്ചറും’ ഇതിലുണ്ട്. 

⭕സുരക്ഷാ കാരണങ്ങൾ കൊണ്ടു വാഹനം റീകോൾ ചെയ്യുന്ന സമയങ്ങളിൽ ഉപയോക്താവിനെ ഡീലർഷിപ്പിലേക്കു വിളിക്കാതെ തന്നെ ‘ഓവർ ദി എയർ അപ്ഡേറ്റ്സ്’ വഴി വാഹനത്തിന്റെ ഇസിയുകളുടെ സോഫ്റ്റ്‌വെയറുകൾ മാറ്റാൻ സഹായിക്കുന്നതോടൊപ്പം നിർമാതാവു പുറത്തിറക്കിയ പുത്തൻ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകുന്നു. 

കാർ എല്ലാ സമയവും ഇന്റർനെറ്റുമായി ബന്ധിക്കപ്പെട്ടതിനാൽ ആക്സിഡന്റ് പോലുള്ള അടിയന്തരഘട്ടങ്ങളിൽ ഉപയോക്താവിന് എമർജൻസി സർവീസുകൾ വളരെ വേഗത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. ഒപ്പം അപകടമുണ്ടായാൽ കാർ തന്നെ ഓട്ടമാറ്റിക്കായി എമർജൻസി സർവീസിലേക്കു കോൾ ചെയ്യും. കൂടാതെ, ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത എമർജൻസി കോൺടാക്റ്റ് ലിസ്റ്റിലേക്കു കാറിന്റെ ലൊക്കേഷൻ സഹിതം മെസേജും അയയ്ക്കും. 

⭕2018 മാർച്ച് മുതൽ എല്ലാ പുതിയ കാറുകൾക്കും കാർ അപകടത്തിൽ പെടുമ്പോൾ പോലീസിനെ അറിയിക്കുന്ന ഒരു സംവിധാനം യൂറോപ്യൻ റെഗുലേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കാറിന്റെ ലൊക്കേഷൻ കൃത്യമായി നിർണയിക്കാൻ സിസ്റ്റങ്ങൾ ജിപിഎസ് ഡേറ്റ ഉപയോഗിക്കുന്നതിനാൽ കഴിയുന്നതും വേഗത്തിൽ അപകടസ്ഥലത്തെത്താൻ പൊലീസിന് സാധിക്കും. 

കണക്റ്റഡ് കാർ ടെക്നോളജി വാഹനത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ ഇടപെടില്ല. അതുകൊണ്ടുതന്നെ ഇത്തരം ടെക്നോളജികൾ പ്രവർ‌ത്തനരഹിതമായാൽ ഉപയോക്താവ് ആശങ്കപ്പെടേണ്ടതില്ല. വാഹനത്തിന്റെ ലൊക്കേഷനും , മറ്റു വിവരങ്ങളും എല്ലാ സമയവും നിർമാതാക്കളുടെ സെർവറിൽ സൂക്ഷിക്കുന്നതിനാൽ വാഹനം വാങ്ങുമ്പോൾ ത്തന്നെ നിശ്ചിത വ്യവസ്ഥകളും നിബന്ധനകളും ഉപയോക്താവ് സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം ഫീച്ചറുകൾ ലഭ്യമാവില്ല. 

⭕മൊബൈലിൽ റീചാർജ് ചെയ്യുന്നതുപോലെ കണക്റ്റഡ് കാർ പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ മോഡലിലാണു പ്രവർത്തിക്കുന്നത്. വാഹനം വാങ്ങുമ്പോൾ ഒന്നുമുതൽ മൂന്നു വർഷം കാലാവധിക്കാണ് പൊതുവേ വാഹന നിർമാതാക്കൾ ഈ ഫീച്ചർ നൽകുന്നത്. അതിനുശേഷം ഉപയോക്താവിന്റെ താൽപര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു പ്ലാൻ സബ്സ്ക്രൈബ് ചെയ്യാം.

⭕ലോകത്താദ്യമായി കണക്റ്റഡ് കാർ ടെക്നോളജി നിരത്തിലിറക്കിയത് 1996 ൽ ജനറൽ മോട്ടോഴ്സ് ആയിരുന്നു. മോട്ടറോളയുമായുള്ള സഹകരണത്തിലായിരുന്നു ‘ഓൺസ്റ്റാർ’ എന്ന കണക്റ്റഡ് കാർ പ്ലാറ്റ്ഫോമിന്റെ പിറവി. ആക്സിഡന്റ്പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി സർവീസുകളുടെ സേവനമായിരുന്നു അന്നത്തെ ടെക്നോളജിയുടെ പ്രാഥമിക ഉദ്ദേശ്യം. ഓൺസ്റ്റാറിന്റെ വിജയം മറ്റു നിർമാതാക്കൾക്ക് ഒരു പ്രചോദനമായി. പിന്നീടുവന്ന പല മോഡലുകളിലും ഈ ടെക്നോളജിയുടെ പടിപടിയായുള്ള വളർച്ചയായിരുന്നു. അങ്ങനെ 2014 മുതൽ ജനറൽ മോട്ടോഴ്സ് 4ജി എൽടിഇയുടെ ടെക്നോളജിയുമായി വാഹനം നിരത്തിലിറക്കി. ഔഡിയും ആദ്യമായി 4ജി എൽടിഇയോടു കൂടെ വൈഫൈ ഹോട്സ്പോട്ട് ഫീച്ചർ വാഹനത്തിനുള്ളിൽ ലഭ്യമാക്കി. 

⭕എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം സാധാരണയായിക്കൊണ്ടിരിക്കുകയാണ്. പൊതുവേ മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ കംപ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ സ്മാർട് മെഷീനുകൾ‌ നിർമിക്കുന്നതിലൂടെയാണ് AI സാധ്യമാകുന്നത്. AI സിസ്റ്റങ്ങൾ പരസ്പരബന്ധങ്ങൾക്കും , പാറ്റേണുകൾക്കുമായി ഡേറ്റ വിശകലനം ചെയ്യുകയും ഭാവി സാഹചര്യങ്ങളെക്കുറിച്ചു പ്രവചനങ്ങൾ നടത്താൻ ഈ പാറ്റേണുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരുമായി നിരന്തരം ആശയവിനിമയം നടത്തുന്ന പഴ്സനൽ അസിസ്റ്റന്റുകൾ AI ടെക്നോളജിക്ക് ഉദാഹരണമാണ്. Google Assistant, Apple Siri, Amazon Alexa എന്നിവ പോലെ ഇത്തരം അസിസ്റ്റന്റുകൾ കാറുകൾക്കുള്ളിൽ വരുമ്പോൾ അനന്ത സാധ്യതകളാണു കൈവരുന്നത്.

⭕അതുപോലെതന്നെ സ്വയം ഓടിക്കുന്ന കാറുകൾ ഒരുപക്ഷേ, AIയുടെ സാധ്യത വിപുലമായി ഉപയോഗിക്കുന്ന മറ്റൊരു ഉദാഹരണമാണ്. ഒട്ടേറെ സെൻസറുകളുടെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന കാർതന്നെ തീരുമാനം എടുക്കുന്നതോടൊപ്പം ആക്സിഡന്റ് പോലുള്ള പ്രതിസന്ധിഘട്ടങ്ങൾ അഭിമുഖീകരിക്കുമ്പോൾ എമർജൻസി ബ്രേക്കിങ്പോലുള്ള സംവിധാനത്തിലൂടെ സ്വന്തമായിത്തന്നെ പ്രശ്നപരിഹാരം കാണുന്നു. 

V2X അഥവാ വാഹനത്തെയും മറ്റു വസ്തുക്കളുമായി ആശയവിനിമയം നടത്താൻ പ്രാപ്തമാക്കുന്ന ടെക്നോളജിയെ ബന്ധിപ്പിക്കുന്ന മീഡിയത്തെ ആശ്രയിച്ച്

V2V (Vehicle to Vehicle),

V2I (Vehicle To Infrastructure),

 V2P (Vehicle To Pedestrian),

  ????വെഹിക്കിൾ–ടു–വെഹിക്കിൾ (V2V) 

⭕എന്നീങ്ങനെയുള്ള കണക്റ്റിവിറ്റി ടെക്നോളജി വഴി കണക്റ്റ് ചെയ്ത വാഹനങ്ങൾക്കു പരസ്പരം ആശയവിനിമയം സാധിക്കും. ട്രാഫിക് അപ്ഡേറ്റ്സ്, റൂട്ട് തടസ്സങ്ങൾ, വേഗപരിധി എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ പങ്കിടാൻ ഇതുവഴി കഴിയും. മൊബിലിറ്റിയുടെ ഭാവി എന്നു കരുതപ്പെടുന്ന ഓട്ടോണമസ് വാഹനങ്ങളുടെ നിർണായക ഭാഗമായിരിക്കും V2V ടെക്നോളജി. ഓട്ടോണമസ് കാറുകൾ, ക്യാമറകൾ, ലേസറുകൾ, റഡാർ എന്നിവയിൽനിന്നുള്ള വിവരങ്ങളുപയോഗിച്ച് അവയുടെ ചുറ്റുപാടുകളുടെ 3 ഡി ഡിജിറ്റൽ മാപ്പ് സൃഷ്ടിച്ചാണ് പ്രവർത്തനം. അവ വേഗം കുറയ്ക്കുമോ അല്ലെങ്കിൽ ബ്രേക്ക് ചെയ്യുമോ തുടങ്ങിയ വിവരങ്ങൾ ചുറ്റുമുള്ള കാറുകളുമായി ആശയവിനിമയം നടത്തി മുൻകൂട്ടി ശേഖരിക്കാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിയും.