Human Embryonic Development
അമ്മയുടെ ശരീരത്തിനുള്ളിൽ മറ്റൊരു ഒരു ജീവനുണ്ടാകുമ്പോൾ ... ശാസ്ത്രീയ വിവരണം (Human Embryonic Development)
സാധാരണഗതിയിൽ ഒരു മനുഷ്യജീവൻ ഉണ്ടാകുന്നത് ഏക കോശത്തിൽ നിന്നാണ് . അത് വളരുന്നത് ജലസമാനമായ ദ്രവത്തിലാണ് . ആ ഏകകോശം ഉണ്ടാകുന്നത് പിതാവിന്റെ ഒരു ബീജവും ( ഒന്നിൽകൂടുതൽ ചിലപ്പോൾ ) മാതാവിന്റെ ഒരു അണ്ഡവും കൂടി ചേർന്നാണ് . പ്രകൃത്യാ മറ്റു സസ്‌തനികളെപ്പോലെ ( പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന ജീവികൾ ) ആണും പെണ്ണും സംഭോഗത്തിലേർപ്പെട്ടാണ്
അണ്ഡശയത്തിൽ നിന്നും സങ്കലനത്തിനു പ്രാപ്തമായ അണ്ഡം ( matured ovum ) പുറത്തു വന്നു 12- 24 മണിക്കൂർ നേരം ഫെല്ലോപിൻ നാളിക്കകത്ത് ( fallopian ട്യൂബ് ) തങ്ങി നിൽക്കുന്നു.
സ്ത്രീ യോനിക്കുള്ളിൽ പ്രവേശിക്കപ്പെട്ട പുരുഷബീജത്തിനു 4-5 ദിവസം വരെ അതിനുള്ളിൽ തുടരാനുള്ള കഴിവുണ്ട് .
ഒരു തവണ ഒരൊറ്റ അണ്ഡം മാത്രമാണ് അണ്ഡശയത്തിൽ നിന്നും പുറത്തു വരുന്നത് . അതും മാസത്തിൽ ഒരു തവണ മാത്രം ( menstrual cycle അടിസ്ഥാനപ്പെടുത്തി.)
അതേ സമയം , 1 ml പുരുഷ ശുക്ലത്തിൽ ഏകദേശം 100 ദശ ലക്ഷം ബീജങ്ങൾ കാണപ്പെടുന്നു . അണ്ഡം പുറത്തുവരുന്ന ആ 12-24 മണിക്കൂർ സമയത്തിനുള്ളിൽ അത് ബീജവുമായി കൂടിച്ചേരുകയാണെങ്കിൽ ബീജസങ്കലനം നടക്കുന്നു . ഇല്ലെങ്കിൽ അത് മാസമുറ ( menstruation ) ആയി പുറത്തു പോകുന്നു . Menstrual cycle പൊതുവെ 28 ദിവസം ആണെങ്കിൽ ( പലരിലും വ്യത്യസ്തമാണ്) menstrual flow ഉണ്ടാകുന്നതിന്റെ 14 ദിവസം മുമ്പ് ആണ് അണ്ഡം പുറത്തുവരുന്ന ovulation നടക്കുന്നത്.
ബീജസങ്കലനം നടന്ന ആദ്യദിവസം തന്നെ അത് ഏക കോശമായ സിക്താണ്ഡം ( zygote ) ആയി മാറുന്നു . ഈ സിക്താണ്ഡത്തിനകത്ത് ശിശുവിന്റെഎല്ലാ ജനിതക വിവരങ്ങളും ( DNA ) ഉണ്ട് .
രണ്ടാം ദിനം അത് ( ഏകകോശ ജീവികളിൽ കാണപ്പെടുന്ന ത് പോലെ ) കോശവിഭജനം നടന്നു 2-4 കോശമുള്ള stage ൽ എത്തുന്നു .
മൂന്നാം ദിനം അത് 8 കോശങ്ങളായി തീരുന്നു .
നാലാം ദിനം 16 കോശങ്ങൾ ഉള്ള മൊറുല ( morula ) എന്ന ഗോളാകൃതിയിൽ ആകുന്നു .
അഞ്ചാം ദിനം അത് ഉൾഭാഗം പൊള്ളയായ ( cavity ) ബ്ലാസ്റ്റുല ( blastula) എന്ന രൂപത്തിൽ എത്തുന്നു . ഈ ഘട്ടത്തിൽ അത് ഗർഭപാത്രത്തിന്റെ മുകൾ ഭിത്തിയിൽ പറ്റിപ്പിടിച്ചു (implantation ) വളരാൻ തുടങ്ങുന്നു . ഈ സമയത്തു ഗർഭാശയ ഭിത്തിയിൽ മുറിവുണ്ടാകുന്നതിനാൽ ചെറിയ ബ്ലീഡിങ് ( spotting ) ഉണ്ടാകുന്നു. (സ്വാഭാവിക ബ്ലീഡിങ് ആണെങ്കിലും അത് ഉറപ്പാക്കാൻ ഒരു ഗൈനക്കോളജിസ്റ്റ് നെ തീർച്ചയായും കാണണം . )
അടുത്ത ദിവസം മുതൽ അത് ഒരുഭാഗം ഉള്ളിലേക്ക് കുഴിഞ്ഞു ഒരു വിരയുടെ ആകൃതിയുള്ള ഗ്യാസ്റ്റ്‌റുല ( gstrula ) രൂപത്തിൽ ആകാൻ തുടങ്ങുന്നു .
മൂന്നാമത്തെ ആഴ്ചക്കുള്ളിൽ ഈ gastrula ക്ക് 3 പാളി കോശങ്ങൾ ഉണ്ടാകുന്നു .
പുറം പാളി ectoderm, നടുവിലുള്ള പാളി mesoderm, അകത്തെ പാളി endoderm.
Ectoderm ൽ നിന്നാണ് തലച്ചോറും, നാഡി വ്യൂഹവും , ത്വക്കും ഉണ്ടാകുന്നത് .
മസിലുകളും , അസ്ഥികളും , രക്തം തുടങ്ങിയ connective കലകളും ഉണ്ടാകുന്നത് mesoderm ൽ നിന്നാണ്.
ദഹനേന്ദ്രിയവ്യവസ്ഥയും മറ്റു ആന്തരിക അവയവങ്ങളും ഉണ്ടാകുന്നത് endoderm ൽ നിന്നാണ്.
നാലാമത്തെ ആഴ്ചയിൽ ഒരു അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്യുകയാണെങ്കിൽ 1mm വലുപ്പമുള്ള ഒരു ചെറിയ പൊട്ട് ആയി കാണാം . ഈ ഘട്ടത്തിൽ മറുപിള്ളയും ( placenta ) , amniotic sac ( ഭ്രൂണ സഞ്ചി ) ഉം ഉണ്ടാകാൻ തുടങ്ങുന്നു .
അഞ്ചാമത്തെ ആഴ്ചയോടുകൂടി ഹൃദയവും , തലച്ചോറും വളരാൻ തുടങ്ങുന്നു .
ആറാമത്തെ ആഴ്ചയോട് കൂടി മുഖവും , തലയും , നെഞ്ചും വളരാൻ തുടങ്ങുന്നു . ഹൃദയമിടിപ്പ് തുടങ്ങുന്നു .
ഏഴാമത്തെ ആഴ്ചയിൽ 10mm നീളം ഉണ്ടായിരിക്കും . കണ്ണും, ചെവിയും വളരാൻ തുടങ്ങുന്നു .
എട്ടാമത്തെ ആഴ്ചയിൽ 2 cm നീളമുള്ള ഒരു കുഞ്ഞു പയറുമണിയുടെ രൂപത്തിൽ ആകുന്നു . കഴുത്ത് , കുഞ്ഞു മൂക്ക് , വിരലുകൾ എന്നിവ ഉണ്ടാകാൻ തുടങ്ങുന്നു . ഈ ഘട്ടത്തിൽ പൊക്കിൾക്കൊടി കാണാം .
ഒമ്പതാമത്തെ ആഴ്ചയിൽ 1 ഇഞ്ച് നീളമുള്ള ഒരു മനുഷ്യകുഞ്ഞിന്റെ രൂപത്തിൽ എത്തുന്നു . കുട്ടി ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാം . ഭ്രൂണാവസ്ഥയിൽ നിന്നു ഗർഭസ്ഥ ശിശുവിന്റെ അവസ്ഥയിലേക്ക് മാറുന്നത് ഈ ഘട്ടത്തിൽ ആണ് .
നാലാമത്തെ മാസത്തോട് കൂടി കൺപോളകൾ, കൺ പുരികങ്ങൾ , കൺ പീലികൾ , നഖം, മുടി ഇവയൊക്കെ വളരാൻ തുടങ്ങുന്നു .
5 മാസത്തോട് കൂടി 250 gm തൂക്കവും 15 cm നീളവും ഉണ്ടായിരിക്കും .
6 മാസത്തിൽ ഏകദേശം 30 cm നീളവും 500 - 600 gm തൂക്കവും ഉണ്ടായിരിക്കും .
ഏഴാം മാസത്തിൽ 40- 50 cm നീളവും 2.5-3 kg തൂക്കവും ഉണ്ടായിരിക്കും .
മനുഷ്യന്റെ ഗർഭകാലം എന്നു പറയുന്നത് 280 ദിവസങ്ങൾ / 40 ആഴ്ചകൾ/ 9 മാസങ്ങൾ 7 ദിവസങ്ങൾ ആണ് .
പൂർണ്ണവളർച്ചയെത്തിയ ശിശു പ്രസവം എന്ന പ്രക്രിയയിലൂടെ ജനിക്കുന്നു .