എന്താണ് മഹാസ്ഫോടന സിദ്ധാന്തം

Simple Science Technology

എന്താണ് Big Bang Theory? ( മഹാവിസ്ഫോടനം )

പ്രപഞ്ചത്തിൻ്റെ ജനനത്തെക്കുറിച്ച്

ശാസ്ത്രലോകം ഏറ്റവും കൂടുതൽ അംഗീകരിക്കുന്ന ഒന്നാണ് ബിഗ് ബാങ് തിയറി . പ്രപഞ്ചത്തിന് പുറത്ത് എന്തായിരുന്നുവെന്നോ പ്രപഞ്ചമുണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നുവെന്നോ പറയുന്നതല്ല

ബിഗ് ബാങ് .ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയതിൻ്റെ ഫലമായിട്ട് യൂണിവേഴ്സ് വികസിക്കുന്നതായിട്ട് കണ്ടെത്തുകയും ഇങ്ങനെ വികസിക്കുകയാണങ്കിൽ എന്തിൽ നിന്നെങ്കിലും ഈ വികാസം ആരംഭിക്കണം എന്നുമുള്ള നിഗമനത്തിലെത്തിച്ചേരുകയും അതുമായി ബന്ധപ്പെട്ട ഒരുപാട്കണ്ടുപിടിത്തങ്ങൾ നടത്തുകയും അത് തെളിയിക്കപ്പെടുകയും ചെയ്തതിൻ്റെ ഫലമായിട്ടാണ്ബിഗ് ബാങ് അംഗീകരിക്കപ്പെട്ടത് .

ശാസ്ത്രം പഠിച്ചിട്ടില്ലാത്തവർ എപ്പോഴും ചോദിക്കുന്നതാണ് അതൊരു തിയറിയല്ലേ ? തിയറി എത്രമാത്രം വിശ്വസനീയമാണ് ?

????സയൻസിൽ തിയറി എന്നാൽ ?

⭕️ധാരാണം hypothesis ൽ നിന്നും കൂടുതൽ explain ചെയ്യുമ്പോൾ ശാസ്ത്രകാരന്മാർ അംഗീകരിക്കുന്ന observable ആയിട്ടുള്ളതും experimental ,mathematical ആയിട്ടുള്ളതുമെല്ലാം അംഗീകരിക്കപ്പെട്ടുകൊണ്ട് ധാരാളം നിയമങ്ങളെ അനുസരിക്കുന്ന ഒരുകണ്ടെത്തലിനെയാണ് സയൻസിൽ തിയറി എന്നുപറയുന്നത് .

????എന്താണ് hypothesis (പരികൽപ്പന ) ?

ഒരു പ്രതിഭാസത്തെ വിശദീകരിക്കാൻ ഉതകുന്ന പ്രസ്താവനമാണ് hypothesis .ആധുനിക ശാസ്ത്രത്തിൻ്റെ കാഴ്ചപ്പാടിൽ hypothesis ടെസ്റ്റ് ചെയ്യുവാൻ സാധിക്കുന്നവിധം നിരീക്ഷണ പരീക്ഷണങ്ങൾക്ക് സാധ്യമാകുന്ന ഒന്നാകണം .hypothesis ൽ മുൻ അറിവുകൾക്ക് യോജിക്കുന്ന വിധമായിരിക്കണം മുന്നോട്ട്വ യ്ക്കപ്പെടേണ്ടത്. ഇല്ലങ്കിൽ disprove ചെയ്യപ്പെടാം .

⭕️ബിഗ് ബാങ് എന്നത് ഒരു hypothesis അല്ല. അതൊരു തിയറിയാണ് .ബിഗ് ബാങ് ഒരു മഹാവിസ്ഫോടനം എന്നുപറയുമെങ്കിലും അതൊരു പൊട്ടിത്തെറിയല്ല .അതൊരു Rapid expansion ആണ് .ബിഗ് ബാങ് തിയറിയനുസരിച്ച്പ്ര പഞ്ചം അത്യധികം സാന്ദ്രമായതുംതാപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നും വികസിച്ചുണ്ടായതാണ് .ഇപ്പോഴും ആ വികാസം നടന്നുകൊണ്ടിരിക്കുന്നു .

⭕️Rapid expansion ഉണ്ടായ ആ point നെ singularity എന്നുപറയുന്നു .

എന്താണ് Singularity ?

Singularity യിൽ എല്ലാ ബലങ്ങളും ഒന്നായിരുന്നു .

????Strong nuclear interaction

????Electromagnetic interaction

????weak nuclear interaction

????Gravitational interaction എന്നീ നാല് ബലങ്ങളും ഒന്നായിനിന്ന ഒരു അവസ്ഥയെ singalarity എന്നു വിളിക്കാം. expantion സമയത്ത് Time zero ആയിരുന്നു .

⭕️Singularity യെ കുറിച്ച് കൂടുതൽ അറിയുവാൻ പ്രയാസമാണ് .കാരണം ഇന്നുകാണുന്ന ഫിസിക്സിൻ്റെ എല്ലാ ഭൗതിക നിയമങ്ങളും singularity യിൽ failed ആവുകയാണ് ചെയ്യുന്നത് . എന്നാൽ സയൻസിൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ ഇതിനുത്തരംകണ്ടെത്തുമെന്ന് കരുതാം .

Courtesy : Secret of Universe