എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് ?

Simple Science Technology

എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് ?


ഭൂമിയും ഭൂമിയുടെതന്നെ ഭാഗമായി കണക്കാക്കപ്പെടുന്ന അന്തരീക്ഷവും കഴിഞ്ഞുള്ള ഭാഗത്തെയാണ് നമ്മൾ ബഹിരാകാശം എന്നു വിളിക്കുന്നതെങ്കിൽ അന്തരീക്ഷം അവസാനിക്കുന്നിടത്താണ് ബഹിരാകാശം തുടങ്ങുന്നതെന്നു പറയാം. അപ്പോൾ അന്തരീക്ഷം എവിടെയാണ് അവസാനിക്കുന്നത് ?

അന്തരീക്ഷമെന്നു പറയുന്നത് ഭൂമിയുടെ ഗുരുത്വാകർഷണം കാരണം ഭൂമിയുടെ ഉപരിതലത്തോട് ചേർന്നു നിൽക്കുന്ന ഒരു വാതക പുതപ്പാണ്. വാതകങ്ങൾ കൂടുതലായി ചേർന്നു നിൽക്കുന്നത് ഭൂമിയുടെ ഉപരിതലത്തിലാണ്. അതുകൊണ്ടുതന്നെ മുകളിലേക്ക്പോകുംന്തോറും ഈ വാതകങ്ങളുടെ (വായുവിൻ്റെ ) സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് വരും .അപ്പോൾ അന്തരീക്ഷം എവിടെയാണ് അവസാനിക്കുന്നത് ?

അങ്ങനെ ഒരു സ്ഥലം ചൂണ്ടിക്കാണിക്കാൻ ബുദ്ധിമുട്ടാണ്. മുകളിലേക്ക് പോകുംന്തോറും വായു തന്മാത്രകളുടെ ഞെരുക്കം കുറഞ്ഞ് കുറഞ്ഞ് അന്തരീക്ഷത്തിൻ്റെ കട്ടി കുറഞ്ഞ് ഒരു പ്രത്യേകഘട്ടം കഴിഞ്ഞ് ഇല്ലാതായി ബഹിരാകാശത്തേക്ക്ല യിക്കുകയാണ് ചെയ്യുന്നത് .

അന്തരീക്ഷം ഒരിടത്ത് അവസാനിച്ച്ബഹിരാകാശം ഒരിടത്ത് തുടങ്ങുന്നുവെന്നു പറയാൻ കഴിയുന്ന വിധത്തിൽ കൃത്യമായ ഒരു അതിരൊന്നുമില്ല .അങ്ങനെയെങ്കിൽ പറക്കുന്ന ഒരു വസ്തു ഒരു ബഹിരാകാശ പേടകമാണോ ഒരു

വിമാനമാണോ എന്നിങ്ങനെ എങ്ങനെ വേർതിരിച്ചറിയും ?

Space craft കളും Air craft കളും തമ്മിൽ വ്യത്യാസമുള്ളതിനാൽ ഇവ രണ്ടും വ്യത്യസ്തമാണ് . അതായത് ടpace craft കളുടെ jurisdiction നും air craft കളുടെ jurisdiction നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കേണ്ട ഒരാവശ്യം നമുക്കുണ്ട് .ഈ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ബഹിരാകാശത്തെ അന്തരീക്ഷത്തിൽ നിന്നും വേർതിരിക്കുന്ന ഒരു അതിര് നിർവ്വചിച്ചിട്ടുണ്ട് . Theodore von karman എന്ന ശാസ്ത്രജ്ഞൻ്റെ കണ്ടുപിടിത്തത്തെഅടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ്നടത്തിയത് .അതുകൊണ്ടുതന്നെ ഈ വേർതിരിവിന് Karman line എന്നുവിളിക്കുന്നു. എന്തിനാണ് ഈ വേർതിരിവ് നടത്തിയത് എന്നു പറഞ്ഞാൽ വിമാനങ്ങൾ ഏങ്ങനെ പ്രവർത്തിക്കുന്നു എന്ന ഒരു തത്വം കൂടി മനസിലാക്കേണ്ടതുണ്ട് .

വിമാനങ്ങളെ അന്തരീക്ഷത്തിൽ പൊക്കി നിർത്തിയിരിക്കുന്നത് വിമാനങ്ങളുടെ ചിറകുകളുടെ താഴെക്കൂടിയും മുകളിലൂടെയും ഒഴുകുന്ന വായു പ്രവാഹത്തിൻ്റെ വേഗതയിലുള്ള വ്യത്യാസം തന്ത്രപരമായി അഡ്ജസ്റ്റ് ചെയ്തുകൊണ്ടാണ് .അതായത് അന്തരീക്ഷമില്ലങ്കിൽ വിമാനത്തിന് വായുവിൽ പൊങ്ങി നിൽക്കാൻ കഴിയില്ല. വായു പ്രവാഹമാണ് വിമാനത്തിന് ആവശ്യമായിട്ടുള്ള ലിഫ്റ്റ് കൊടുക്കുന്നത് . വിമാനം എത്രത്തോളം വേഗത്തിൽ പോകുന്നുവോ അത്രത്തോളം ആനുപാതികമായിട്ട് വിമാനത്തിന് ഒരുലിഫ്റ്റ് ഫോഴ്സ് ലഭ്യമാണ് .മുകളിലേക്ക്പോകുംന്തോറും വായുവിൻ്റെ കട്ടി കുറഞ്ഞുവരുന്നതിനാൽ കൂടുതൽ വേഗത്തിൽ പോയാൽ മാത്രമേ അതിന്ആനുപാതികമായിട്ടുള്ള ലിഫ്റ്റ് വിമാനത്തിന് കിട്ടുകയുള്ളു .എന്നാൽ ബഹിരാകാശ വാഹനങ്ങൾ പോകുന്നത് എങ്ങനെയാണ് ? ബഹിരാകാശ വാഹനങ്ങൾക്ക് ലിഫ്റ്റ്കൊടുക്കുന്നത് വായു അല്ല . അവയ്ക്ക് ആവശ്യമായ ലിഫ്റ്റ് കൊടുക്കുന്നത് centrifugal force എന്ന ഒരു ബലമാണ് . അതായത് orbital velocity എന്നു പറയുന്ന അത്യധികം ഉയർന്ന വേഗത്തിൽ പേടകം ഭൂമിയെ ചുറ്റുമ്പോൾ അതിനു ആനുപാതികമായി അതിനു ലഭിക്കുന്ന centrifugal force ആണ്അതിന് ഭൂമിയിലേക്ക് വീഴാതിരിക്കാനുള്ള ലിഫ്റ്റ് കൊടുക്കുന്നത് .( ലിഫ്റ്റ് എന്ന് പൊതുവെ വിളിക്കാറില്ല. താരതന്മ്യത്തിന് ഈ വാക്ക് ഉപയോഗിക്കുന്നുവെന്നു മാത്രം ) . ഒരു സ്ഥിരമായ ഓർബിറ്റ് ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനാവശ്യമായിട്ടുള്ള ലിഫ്റ്റ്കൊടുക്കുന്നതിന് ആ ഓർബിറ്റലിന്ഒരു പ്രത്യേക velocity ആ space craft കൈവരിക്കേണ്ടതുണ്ട് . അതിനെ orbital velocity എന്നു വിളിക്കുന്നു .