ആണവ ലോകം

Simple Science Technology

ആണവ ലോകം

✍ Sabu Jose

അണുവിഘടനമോ അണുസംയോജനമോ കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളെയാണ് ആണവായുധം അല്ലെങ്കിൽ അണുബോംബ് എന്നു വിളിക്കുന്നത്. ആണവ പ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതിപ്രഹരശേഷിയുള്ള ആയുധങ്ങളാണ്. അണുവിഘടനംമൂലം പ്രവർത്തിക്കുന്ന ആയുധങ്ങളിൽ ആണവ നിലയങ്ങളിൽനിന്ന് വ്യത്യസ്തമായി ശൃംഖലാ പ്രവർത്തനം (chain reaction) അനിയന്ത്രിത രീതിയിലാണ് നടക്കുന്നത്. അതായത് സെക്കൻഡിെൻറ ഒരു ചെറിയ അംശംകൊണ്ട് വളരെയധികം അണുകേന്ദ്രങ്ങൾ വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉൽപാദിപ്പിക്കപ്പെടുന്നു. ഇതിനെക്കാൾ നശീകരണ ശേഷിയുള്ളവയാണ് അണുസംയോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ. ഇത്തരം ആയുധങ്ങളിലും അണുസംയോജനം ആരംഭിക്കുന്നതിനാവശ്യമായ ഉയർന്ന താപം ഉണ്ടാക്കുന്നത് ഒരു അണുവിഘടന പ്രവർത്തനത്തിലൂടെയാണ്. അണുസംയോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളെ ഹൈഡ്രജൻ ബോംബ് എന്നോ തെർമോന്യൂക്ലിയർ ആയുധങ്ങൾ എന്നോ ആണ് പറയുന്നത്.

 ന്യൂക്ലിയർ ക്ലബ്

ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടിക ന്യൂക്ലിയർ ക്ലബ് എന്നാണ് അറിയപ്പെടുന്നത്. നിലവിൽ എട്ടു ലോകരാജ്യങ്ങൾ വിജയകരമായി ആണവായുധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങൾ ആണവായുധ രാഷ്ട്രങ്ങൾ എന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ആണവായുധ നിർവ്യാപന കരാർ വഴിയായി അറിയപ്പെടുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയാണ് ഈ രാജ്യങ്ങൾ. ആണവായുധ നിർവ്യാപന കരാർ രൂപപ്പെടുത്തിയ ശേഷം അതിൽ ഒപ്പുെവക്കാത്ത രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ഉത്തര കൊറിയയും ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 

 ആറ്റം ബോംബ്

അണുവിഘടനം ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് ആറ്റം ബോംബ് അഥവാ ഫിഷൻ ബോംബ്. റേഡിയോ ആക്ടിവ് മൂലകങ്ങളായ യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ അണുകേന്ദ്രം ന്യൂേട്രാണുകൾ ഉപയോഗിച്ച് തകർക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. അണുകേന്ദ്രം തകരുമ്പോൾ പുറത്തുവരുന്ന ന്യൂേട്രാണുകൾ കൂടുതൽ അണുകേന്ദ്രങ്ങൾ തകർക്കുകയും അതൊരു ശൃംഖലാ പ്രതിപ്രവർത്തനത്തിനു കാരണമാവുകയും ചെയ്യും. അനിയന്ത്രിതമായ ഈ ശൃംഖലാ പ്രതിപ്രവർത്തനം കാരണം വലിയ തോതിൽ ഉൗർജം പുറന്തള്ളപ്പെടും. സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന തീയും ചൂടും ഒരു പ്രദേശത്തെയാകെ തുടച്ചുനീക്കും. ഒരു യുദ്ധത്തിൽ അണുബോംബ് ഉപയോഗിച്ചത് അമേരിക്ക മാത്രമാണ്. ബോംബ്സ്ഫോടനം ഉണ്ടാക്കുന്ന ആൾനാശത്തിനും മറ്റു നാശനഷ്ടങ്ങൾക്കും പുറമെ റേഡിയോ ആക്ടിവ് ഇന്ധനങ്ങളിൽനിന്നു പുറപ്പെടുന്ന മാരക വികിരണങ്ങൾ ആ പ്രദേശത്ത് വർഷങ്ങളോളം ദുരിതം വിതക്കും. ജനിതക വൈകല്യത്തിനും കാൻസർപോലെയുള്ള രോഗങ്ങൾക്കും ഇതു കാരണമാകും. സ്ഫോടനം സൃഷ്ടിക്കുന്ന വൻ പുകപടലം മാസങ്ങളോളം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അത് ആ പ്രദേശത്തെ താപനില വളരെ താഴ്ത്തുകയും സൂര്യനെ അദൃശ്യമാക്കുകയും ചെയ്യും. എപ്പോഴും രാത്രിയായ നിലയിലായിരിക്കും ആ പ്രദേശം. ആണവശൈത്യം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. 

 ഹൈഡ്രജൻ ബോംബ്

ന്യൂക്ലിയർ ഫ്യൂഷൻ ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് തെർമോന്യൂക്ലിയർ ബോംബ് അഥവാ ഹൈഡ്രജൻ ബോംബ്. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിപ്പിച്ച് ഭാരം കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുമ്പോൾ വൻതോതിൽ ഉൗർജം പുറന്തള്ളപ്പെടും എന്ന സിദ്ധാന്തത്തെ പ്രയോഗവത്കരിക്കുകയാണ് ഈ ആയുധത്തിൽ ചെയ്യുന്നത്. ഹൈഡ്രജെൻറ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രിഷ്യം എന്നിവയാണ് ഈ ബോംബിൽ അണുസംയോജനത്തിന് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ബോംബിെൻറ പ്രഹരശേഷി ആറ്റംബോബിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അമേരിക്ക, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ഇന്ത്യ, ഇപ്പോൾ ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്. 1952ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. 1961ൽ സോവിയറ്റ് യൂനിയൻ പരീക്ഷിച്ച ഹൈഡ്രജൻ ബോംബിെൻറ പ്രഹരശേഷി 50 മെഗാടൺ ടി.എൻ.ടിക്ക് തുല്യമായിരുന്നു.

ഒരു ഫ്യൂഷൻ ബോംബ് സ്ഫോടനം നടത്തുന്നതിന് ഉയർന്ന താപനില ആവശ്യമാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമാണ് സാധാരണയായി ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്. ഉയർന്ന താപനിലയിൽ മാത്രമേ ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം അണുകേന്ദ്രമുണ്ടാവുകയുള്ളൂ. ഈ ഉയർന്ന താപനില സൃഷ്ടിക്കുന്നതിനുവേണ്ടി തെർമോന്യൂക്ലിയർ ബോംബിനുള്ളിൽ ഒരു ഫിഷൻ ബോംബും സജ്ജീകരിച്ചിരിക്കും. സ്ഫോടനത്തിെൻറ ആദ്യഘട്ടത്തിൽ ഫിഷൻ ബോംബ് പൊട്ടിത്തെറിക്കും. അതു സൃഷ്ടിക്കുന്ന ഉയർന്ന താപനിലയിൽ ഹൈഡ്രജൻ അണുകേന്ദ്രത്തിെൻറ ഫ്യൂഷൻ ആരംഭിക്കും. അതോടെ ഭീമമായ ഉൗർജവും വികിരണങ്ങളും പുറന്തള്ളപ്പെടും. ഈ വികിരണങ്ങളിലുള്ള ന്യൂേട്രാണുകൾ വീണ്ടും ഫിഷൻ ബോംബിൽ ഉപയോഗിച്ചിട്ടുള്ള യുറേനിയം, 

പ്ലൂട്ടോണിയം ഐസോടോപ്പുകളിൽ പതിക്കുകയും ശൃംഖലാ പ്രവർത്തനം ത്വരിതഗതിയിലാക്കുകയും ചെയ്യും. ബൂസ്റ്റഡ് ഫിഷൻ എന്നാണീ പ്രക്രിയക്ക് പറയുന്ന പേര്.

ന്യൂേട്രാൺ ബോംബ്

വിസ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന വലിയ പങ്ക് ഉൗർജവും ന്യൂേട്രാൺ വികിരണങ്ങളായി നാശംവിതക്കുന്ന ആണവായുധമാണ് എൻഹാൻസ്ഡ് റേഡിയേഷൻ വെപ്പൺ എന്നറിയപ്പെടുന്ന ന്യൂേട്രാൺ ബോംബ്. യു.എസ് ശാസ്ത്രജ്ഞനായ സാമുവൽ ടി. കോഹൻ ആണ് ന്യൂേട്രാൺ ബോംബിെൻറ ഉപജ്ഞാതാവ്. ആറ്റം ബോംബിന് സമാനമായ 

സ്ഫോടനവും താപവും ന്യൂേട്രാൺ ബോംബ് സ്ഫോടനഫലമായി ഉണ്ടാകുമെങ്കിലും ഇതിൽനിന്ന് പുറപ്പെടുന്ന ന്യൂേട്രാൺ വികിരണങ്ങളാണ് കൂടുതലും നാശംവിതക്കുക. അണുബോംബിെൻറ പത്തിലൊന്ന് സ്ഫോടനശേഷിയേ അതേ വലുപ്പമുള്ള ന്യൂേട്രാൺ ബോംബിനുണ്ടാകൂ. എന്നാൽ, കവചിത വാഹനങ്ങളിലേക്കും കെട്ടിടത്തിെൻറ ചുവരുകളിലേക്കും തുളച്ചുകയറാൻ ശേഷിയുള്ള ന്യൂേട്രാൺ ധാരകൾ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കൊന്നൊടുക്കും. അതേസമയം, കെട്ടിടങ്ങളെയോ മറ്റ് അചേതന വസ്തുക്കളെയോ അത് ബാധിക്കില്ലെന്നതാണ് പ്രത്യേകത. ന്യൂേട്രാൺ ബോംബുണ്ടാക്കുന്ന ആൾനാശം അതുകൊണ്ടുതന്നെ കനത്തതായിരിക്കും.

സർ ബോംബ (Tzar Bomba)

ഇന്നുവരെ പരീക്ഷിക്കപ്പെട്ടതിൽ ഏറ്റവും ശക്തമായ ആണവായുധമാണ് സർ ബോംബ. 1961 ഒക്ടോബർ 30ന് സോവിയറ്റ് യൂനിയനാണ് ഈ തെർമോന്യൂക്ലിയർ ബോംബ് പരീക്ഷിച്ചത്. 50 മെഗാടൺ ടി.എൻ.ടി സ്ഫോടനശേഷിയുണ്ടായിരുന്നു ഈ ഭീമൻ ബോംബിന്. സോവിയറ്റ് യൂനിയെൻറ ആണവശക്തി അമേരിക്കയെ ബോധ്യപ്പെടുത്താൻ ക്രൂഷ്ചേവ് തയാറാക്കിയ പദ്ധതിയായിരുന്നു സർ ബോംബ എന്നു പേരുവിളിച്ച AN 602 ഹൈഡ്രജൻ ബോംബ്. എട്ടു മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള ബോംബിെൻറ ഭാരം 27 ടണ്ണായിരുന്നു. ഉത്തരധ്രുവ മേഖലയിലെ മിറ്റ്യൂഷിഖ ഉൾക്കടലിലാണ് ബോംബ് പരീക്ഷിച്ചത്. 10.5 കിലോമീറ്റർ ഉയരത്തിൽനിന്നാണ് ബോംബ് വർഷിച്ചത്. 1000 കിലോമീറ്റർ അകലെനിന്ന് സ്ഫോടന ഫലമായുണ്ടാകുന്ന ജ്വാല ദൃശ്യമായിരുന്നു. സ്ഫോടനത്തെത്തുടർന്നുണ്ടായ കുമിൾ മേഘം (Mushroom Cloud) 64 കിലോമീറ്റർ ഉയരത്തിലേക്ക് വ്യാപിച്ചു. മേഘത്തിെൻറ വ്യാസം 95 കിലോമീറ്ററായിരുന്നു. 

സ്ഫോടനകേന്ദ്രത്തിെൻറ (Ground zero) 55 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ നിർമിതികളും തകർന്നു തരിപ്പണമായി. നൂറുകണക്കിന് കിലോമീറ്ററുകൾ ചുറ്റളവിൽ എല്ലാ മരപ്പണികളും നാമാവശേഷമായി. ഒരു മണിക്കൂർ സമയം റേഡിയോ സിഗ്നലുകൾ തടസ്സപ്പെട്ടു. ഗ്രൗണ്ട് സീറോയിൽനിന്ന് നൂറു കിലോമീറ്റർ ചുറ്റളവിൽ താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായി. 700 കിലോമീറ്റർ അകലെ വരെ ആഘാത തരംഗങ്ങൾ എത്തി. 900 കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ ജനൽച്ചില്ലുകൾ തകർന്നു. 

നോർവേയിലും ഫിൻലാൻഡിലും വരെ സ്ഫടികപ്പാത്രങ്ങളും ജനൽപാളികളും തകർന്നുപോയി. സ്ഫോടനഫലമായുണ്ടായ ഭൂകമ്പത്തിെൻറ പ്രഹരശേഷി 5.25 ആണെന്നാണ് സീസ്മിക് കൗണ്ടറിൽ രേഖപ്പെടുത്തിയത്. ഇത്രയും മാരകമായ ആണവായുധം അതിനുശേഷം സോവിയറ്റ് യൂനിയനോ മറ്റേതെങ്കിലും രാജ്യമോ നിർമിച്ചിട്ടില്ല.

 ഇന്ത്യയുടെ ആണവായുധ പരീക്ഷണങ്ങൾ

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിെൻറ 

കോഡ്നാമമാണ് ഓപറേഷൻ സ്മൈലിങ് ബുദ്ധ. 1974 മേയ് 18ന് രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ അണുപരീക്ഷണം നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാത്ത മറ്റൊരു രാജ്യം നടത്തുന്ന ആദ്യത്തെ അണുപരീക്ഷണമായിരുന്നു അത്. എട്ടു കിലോടൺ ടി.എൻ.ടിയായിരുന്നു ബോംബിെൻറ പ്രഹരശേഷി. ഇന്ത്യ 1998ൽ നടത്തിയ രണ്ടാമത്തെ ആണവപരീക്ഷണവും പൊഖ്റാനിലായിരുന്നു. ഓപറേഷൻ ശക്തി എന്നാണ് ഈ പരീക്ഷണത്തിെൻറ കോഡ്നാമം. 1998 മേയ് 11നും 13നും നടത്തിയ അഞ്ചു പരീക്ഷണങ്ങളിൽ ആദ്യത്തേത് ഫ്യൂഷൻ ബോംബും (Hydrogen Bomb) ബാക്കി നാലെണ്ണം ഫിഷൻ ബോംബുകളുമായിരുന്നു. 12 കിലോടൺ പ്രഹരശേഷിയുള്ളതായിരുന്നു ആദ്യത്തെ പരീക്ഷണം. രണ്ടാമത്തെ പരീക്ഷണത്തിെൻറ പ്രഹരശേഷി 43 കിലോടണ്ണുമാണ്. മറ്റ് മൂന്നു പരീക്ഷണങ്ങളും ഒരു കിലോ ടണ്ണിലും കുറവ് പ്രഹരശേഷിയുള്ളവയായിരുന്നു.

 അന്താരാഷ്ട്ര ആണവോർജ സമിതി

ആണവോർജത്തിെൻറ ഗവേഷണം, പ്രയോഗം എന്നിവ നിയന്ത്രിക്കുക, ആണവോർജം സമാധാനപരമായ ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ േപ്രാത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര സംഘടനയാണ് അന്താരാഷ്ട്ര ആണവോർജ സമിതി. ഓസ്ട്രിയയിലെ വിയനയിലാണ് ഈ സംഘടനയുടെ ആസ്ഥാനം. 1957ൽ ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങൾ ചേർന്നാണ് ഈ സംഘടനക്ക് രൂപംനൽകിയത്. ഇന്ന് 144 രാഷ്ട്രങ്ങൾ ഈ സംഘടനയിൽ അംഗമായിട്ടുണ്ട്.