ജീവന്റെ വിലയുള്ള കുതിര ശക്തി - ആന്റിവെനം
ജീവന്റെ വിലയുള്ള കുതിര ശക്തി
പാമ്പുകടിയേറ്റാൽ പ്രതിരോധ മരുന്ന് ആയ (Antivenom} എങ്ങനെ നിർമ്മിക്കപ്പെട്ടത് എന്ന് നോക്കാം. ആന്റിവെനം. അണലി, മൂർഖൻ . വെള്ളിക്കെട്ടൻ എന്നീ പാമ്പുകളുടെ വിഷത്തിനുള്ള മരുന്നാണ്ആന്റിവെനം.
പാമ്പ് കടി ഏറ്റാൽ ഏറ്റവും ഫലപ്രദമായ ചികിത്സ ആന്റിവെനംകുത്തിവെപ്പാണ്.
1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.
കുതിരയെ ആണ് ആൻറിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. കാരണം കുതിരകൾ ലോകത്തിലെ വളരെയധികം കാലാവസ്ഥയിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്നവയും ആയതിനാൽ ആ
കുതിരയിൽ പാമ്പിൻ വിഷം കുത്തിവയ്ക്കുന്നതിനു മുൻപായി ഒരു കെമിസ്റ്റിൻറെ മേൽനോട്ടത്തിൽ വിഷത്തിൻറെ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തി അത് ശുദ്ധീകരിച്ച വെള്ളത്തിൽ ലയിപ്പിക്കുന്നു. അതിനു ശേഷം ഇതിൽ അഡ്ജുവൻറ് (രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്സിനിൽ ഉപയോഗിക്കുന്ന പദാർത്ഥം) ചേർക്കുന്നു. തന്മൂലം കുതിരയുടെ ശരീരം റിയാക്റ്റ് ചെയ്യുകയും ആൻറിബോഡി ഉണ്ടായി വിഷത്തെ നിർവീര്യം ആക്കുകയും ചെയ്യുന്നു. ഈ സമയം എല്ലാം കുതിര ആഗോഗ്യത്തോടെ തന്നെയാണുള്ളത് എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. എട്ടു മുതൽ പത്തുവരെയുള്ള ആഴ്ചകളിൽ ഈ കുതിരയിൽ ആൻറിബോഡി ശക്തമായ നിലയിൽ കാണപ്പെടും. ആ സമയം കുതിരയുടെ കഴുത്തിൽ ഉള്ള ഞരമ്പിൽ നിന്നും 3-6 ലിറ്റർ രക്തം ശേഖരിക്കുന്നു. അടുത്തപടിയായി ശേഖരിച്ച രക്തം ശുദ്ധീകരിച്ച് പ്ലാസ്മയും ആൻറിവെനവും ഉണ്ടാക്കുന്നു.
മോണോവാലൻറ് (ഒരു സ്പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിനു എതിരെ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ) എന്നും പോളിവാലൻറ് (പല സ്പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നും ആൻറിവെനത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്
നിർമ്മാണരീതി
ആദ്യം പാമ്പിൻ വിഷം ചെറിയ അളവിൽ കുറെകാലം തുടർചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുംഞോറും വിഷത്തിന്റെ അളവ് ക്രമമായി വർദ്ധിചുകൊണ്ടിരിക്കും.ഇങ്ങനെ കുതിവെയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിർമ്മിക്കപ്പെടുന്നു.അവസാനം ഒരു ബൂസ്റ്റ്ർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽനിന്നു പ്രതിവിഷംഅടങ്ങിയ സിറം വേർതിരിക്കുന്നു. ഈ സിറമാണു ആന്റിവെനം.
നിർമ്മിക്കുന്ന സ്ഥാപനങ്ങൾ
പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളീൽ ആന്റിവെനം നിർമ്മിക്കുന്നുണ്ട്