സ്മാൾ മഗല്ലനിക് ക്‌ളൗഡ്
സ്മാൾ മഗല്ലനിക് ക്‌ളൗഡ്
നമ്മുടെ സ്വന്തം ക്ഷീരപഥത്തെ പരിക്രമണം ചെയ്യുന്ന 200,000 പ്രകാശവർഷം അകലെയുള്ള 7000 പ്രകാശവർഷം diameter "മാത്രം " വലിപ്പമുളള ഒരു ചെറിയ ഗാലക്സിയാണ് സ്മോൾ മഗല്ലാനിക് ക്ലൗഡ് (SMC).
അനേകം കോടി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ഇൗ ഗാലക്സിക്ക് ഏകദേശം 700 കോടിയോളം സൂര്യന്റെ മാസ്സ് (solar mass) ഭാരം ഉണ്ടാവും.
വ്യക്തമായ ഒരു ആകൃതി കൽപ്പിക്കാൻ കഴിയാത്തത് കൊണ്ട് ഇത് dwarf irregular galaxy എന്ന ഗണത്തിൽ പെടുന്നു. ഇതിന് ആകൃതി ഇല്ലാതെയാവാൻ കാരണം നമ്മുടെ ക്ഷീരപഥത്തിൻെറ ഗുരുത്വാകർഷണത്തിൽ പെട്ടത് കൊണ്ടാണ്.
ക്ഷീരപഥത്തിന്റെ ഏറ്റവും അടുത്തുള്ള ഗാലക്സികളിലൊന്നാണ് SMC. ഇത് ഒരു ചെറിയ, അല്ലെങ്കിൽ കുള്ളൻ ഗാലക്സി ആണെങ്കിലും വളരെ തെളിച്ചമുള്ളതാണ്. ഇത് തെക്കൻ അർദ്ധഗോളത്തിൽ നിന്നും ഭൂമധ്യരേഖയ്ക്ക് സമീപത്ത് നിന്നും നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.
SMC ക്ക് ആ പേര് കിട്ടിയത് ഫെർഡിനാന്റ് മഗല്ലൻ ഉൾപ്പെടെ നിരവധി നാവിഗേറ്റർമാർ ഇത് സമുദ്രങ്ങൾക്കിടയിലൂടെയുള്ള വഴി കണ്ടെത്താൻ ഉപയോഗിച്ചിരുന്നത് കൊണ്ടാണ്.
⠀SMC വളരെ അടുത്തതും തിളക്കമുള്ളതുമായതിനാൽ കൂടുതൽ വിദൂര താരാപഥങ്ങളിൽ പരിശോധിക്കാൻ പ്രയാസമുള്ള പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് അവസരമൊരുക്കുന്നു. അതിനാൽ ആധുനിക ജ്യോതിശാസ്ത്രജ്ഞർക്കും SMC വളരെ ഉപകാരപ്രദമാണ്. നമ്മുടെ ക്ഷീരപഥത്തിന് പുറത്ത് സൂര്യനു സമാനമായ പിണ്ഡമുള്ള പുതിയ നക്ഷത്രങ്ങളിൽ നിന്നുള്ള എക്സ്-റേ വികിരണം ആദ്യമായി കണ്ടുപിടിച്ചത് ഇൗ ഗാലക്‌സിയിലാണ്...