എന്താണ് അയണ്‍ ഡോം?
എന്താണ് അയണ്‍ ഡോം, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
⭕️രാഷ്ട്രീയവും മനുഷ്യന്റെ ഇടപെടലുകളും പരാജയപെടുന്നിടത്ത് പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ സയന്‍സിന് സാധിക്കും. ഇന്നത്തെ ലോകത്ത് യുദ്ധങ്ങളും മനുഷ്യക്കുരുതികളും അകറ്റിയതില്‍ സയന്‍സിന് വലിയൊരു പങ്കുണ്ട്. അതിനുദാഹാരണമാണ് ഇസ്രായേല്‍ നിര്‍മ്മിച്ച ഇരുമ്പ് മറ അഥവാ Iron dome. 2011 മാര്‍ച്ച് 27 നാണ് ഇരുമ്പ് മറ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതുമൂലം ലോകത്തുണ്ടായ നേട്ടം കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. എന്തിനാണ് ഇരുമ്പ് മറ ഇസ്രയേല്‍ ഏര്‍പ്പെുത്തിയത്? ഹമാസ് എന്ന പാലസ്തീന്‍ തീവ്രവാദ സംഘടന പാലസ്തീന്‍ മേഖലയില്‍ നിന്ന് ഇസ്രയേലി പട്ടണങ്ങളിലേക്കും ജനാവാസകേന്ദ്രങ്ങളിലേക്കും റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുന്നു. റോക്കറ്റുകളില്‍ നിന്ന് തങ്ങളുടെ ജനതയെ രക്ഷിക്കാനായാണ് ഇസ്രയേലിന്റെ ഇരുമ്പുമറ പ്രവര്‍ത്തിക്കുന്നത്.
⭕️ ഹമാസ് റോക്കറ്റുകള്‍ ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നാല്‍ ഇസ്രായേല്‍ ആന്റി മിസൈല്‍ മിസൈല്‍ കവചം അവയെ പിന്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വെച്ച് ചാമ്പലാക്കുന്നു(https://www.youtube.com/watch?v=0d_h5uqnYOI). ചിലവ പൂര്‍ണ്ണമായും കത്തിതീരാതെ തറയില്‍ വീഴുന്നു. അയണ്‍ഡോമിന് നിലവില്‍ പത്ത് യൂണിറ്റുകളാണ് (battery) ഉള്ളത്. ഓരോന്നിനും ചെലവ് 50 മില്യണ്‍ US ഡോളര്‍(ഏകദേശം 350 കോടി രൂപ). അയണ്‍ഡോം പ്രവര്‍ത്തിപ്പിക്കാന്‍ ഇസ്രായേലിന് ചുരുങ്ങിയത് 3500 കോടി രൂപ അടിസ്ഥാന ചെലവുണ്ട്. Interceptor Missile ഒന്നിന്റെ ചെലവ് ഒന്നിന് 40000 US ഡോളര്‍ വരും. ഹമാസ് ആയിരം റോക്കറ്റ് വിട്ടാല്‍ അത്രയും എണ്ണം Interceptor Missiles വേണ്ടിവരും. ഇത്രയും ചെലവും ജാഗ്രതയും കൊണ്ട് ആ മേഖലയില്‍ നിരന്തര യുദ്ധം ഒഴിവാകുന്നു. ജീവിതങ്ങള്‍ സംരക്ഷിക്കപെടുന്നു.
⭕️ ഇസ്രയേല്‍ വളരെ ചെറിയ രാജ്യമാണ് (22,145 km²). കേരളത്തെക്കാള്‍(38,863 km²) ചെറുത്. റോക്കറ്റും മിസൈലുകളുമൊക്കെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ആകാശത്ത് വരും. ഏതെങ്കിലും റോക്കറ്റുകള്‍ അയണ്‍ഡോമിന്റെ കണ്ണുവെട്ടിച്ച് ജനവാസകേന്ദ്രങ്ങളില്‍ വീണാല്‍ നാശം സംഭവിക്കുന്നു. ഇക്കുറി ഇരുമ്പുമറ ഭേദിക്കാനായി 5 മിനിറ്റില്‍ 137 റോക്കറ്റുകള്‍ വരെ തൊടുത്തുവിട്ടു എന്നാണ് ഹമാസ് അവകാശപെടുന്നത്. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന മിസൈലും റോക്കറ്റും പോലെയുള്ള ഉയര്‍ന്ന അളവില്‍ ചൂടുള്ള വസ്തുക്കളെ തിരിച്ചറിഞ്ഞ് പിന്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിക്കുക എന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികതത്വം. But it is not impenetrable. അന്തരീക്ഷം നിറയെ അസംഖ്യം റോക്കറ്റുകള്‍/മിസൈലുകള്‍ ഒരേസമയം വന്നാല്‍ ഒന്നൊഴിയാതെ എല്ലാത്തിനെയും പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ സാധിച്ചെന്ന് വരില്ല. ചിലതൊക്കെ മിസ്സാകും. അങ്ങനെ മുമ്പും സംഭിവിച്ചിട്ടുണ്ട്. പലതും ലക്ഷ്യംതെറ്റി ആളൊഴിഞ്ഞ സ്ഥലത്ത് പോയി വീഴും. ഇരുമ്പ് മറ 90-95 ശതമാനത്തിലേറെ വിജയം നേടിയതുകൊണ്ടാണ് ഇസ്രായേലി ജനതയുടെ ജീവനും സ്വത്തും കുറെ വര്‍ഷങ്ങളായി സംരക്ഷിക്കപെട്ടുകൊണ്ടിരുന്നത്.
⭕️അയണ്‍ ഡോം ഇല്ലായിരുന്നെങ്കിലോ? അപ്പോഴും ഹമാസ് റോക്കറ്റ് വിടുകയാണെങ്കില്‍ ഫലം മറ്റൊന്നായിരിക്കും. കുറെയെണ്ണം ജനവാസകേന്ദ്രങ്ങളിലും പട്ടണങ്ങളിലും വീഴും. ഓരോ ബോംബിനും തിരിച്ചടിക്കാന്‍ ഇസ്രായേല്‍ ബാദ്ധ്യസ്ഥരാകും. ഹമാസ് ചെയ്യുന്നതുപോലെ പാലസ്തീന്‍ മേഖലകളിലേക്ക് തിരിച്ച് റോക്കറ്റ് തൊടുക്കാന്‍ ഇസ്രയേല്‍ തയ്യാറാവില്ല. കാരണം അങ്ങനെ ചെയ്താല്‍ ഉണ്ടാകാനിടയുള്ള നാശം അചിന്ത്യമായിരിക്കും. ആണവായുധംവരെ കയ്യിലുണ്ടെന്ന് കരുതപ്പെടുന്ന സൈനിക ശക്തിയാണവര്‍. അതേ നാണയത്തില്‍ തിരിച്ചടിച്ചാലും നേര്‍ക്ക് നേര്‍ കരയുദ്ധത്തിന് ഇസ്രയേല്‍ തയ്യാറായാലും ഫലം വ്യാപകമായ മനുഷ്യക്കെടുതി തന്നെയായിരിക്കും. ഉത്തരവാദിത്വപെട്ട ഒരു രാഷ്ടം എന്ന നിലയില്‍ ലോകം അവരെ കുറ്റവിചാരണ ചെയ്യും.
⭕️ യദ്ധത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇസ്രായേല്‍- പലസ്തീന്‍ പോരാട്ടം തുടരുകയാണ്. ഇരുവിഭാഗവും നടത്തുന്ന വ്യോമ ആക്രമണങ്ങളില്‍ ഇരുപക്ഷത്തുമായി 17 കുട്ടികള്‍ അടക്കം 83 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെ റോക്കറ്റ് ആക്രമണത്തെ തടയാന്‍ ഇസ്രായേല്‍ സേന (ഐഡിഎഫ്) ആശ്രയിക്കുന്ന അയണ്‍ ഡോം എന്ന പ്രതിരോധ സംവിധാനമാണ് ചര്‍ച്ചയാകുന്നത്.
⭕️ഹമാസും പലസ്തീന്‍ സുരക്ഷാ സേനയും അയയ്ക്കുന്ന റോക്കറ്റുകളില്‍ നിന്ന് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയെ സംരക്ഷിക്കുന്ന ഈ കവചം ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും റോക്കറ്റുകള്‍ ഒരു അദൃശ്യ കവചത്തില്‍ തട്ടി നശിക്കുന്ന അയണ്‍ഡോമിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
???? *എന്താണ് അയണ്‍ ഡോം* ?
⭕️ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള വ്യോമ ആക്രമണങ്ങളെ ട്രാക്കുചെയ്യുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്ന ഒരു ഹ്രസ്വ-ദൂര, പ്രതിരോധ സംവിധാനമാണ് അയണ്‍ഡോം. റഡാര്‍, മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിലത്തുനിന്ന് വായുവിലേക്ക് സുരക്ഷ നല്‍കുന്ന പ്രതിരോധ സംവിധാനമാണിത്. റോക്കറ്റുകള്‍, മിസൈലുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ എന്നിവയെ അയണ്‍ ഡോമിന് നേരിടാനാകും.
⭕️റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇത് 4 കിലോമീറ്റര്‍ (2.5 മൈല്‍) മുതല്‍ 70 കിലോമീറ്റര്‍ (43 മൈല്‍) ദൂരത്തില്‍ നിന്ന് വരുന്ന ഹ്രസ്വ-ദൂര റോക്കറ്റുകളെയും മിസൈല്‍ ഷെല്ലുകളെയും തടയാനും നശിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത സംവിധാനമാണ്. മൂടല്‍മഞ്ഞ്, പൊടി കൊടുങ്കാറ്റ്, താഴ്ന്ന മേഘങ്ങള്‍, മഴ എന്നിവയുള്‍പ്പെടെ എല്ലാ കാലാവസ്ഥയിലും രാപകല്‍ വ്യത്യാസമില്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
⭕️ഈ പ്രഖ്യാപിച്ചതിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2011 ല്‍ അയണ്‍ഡോം വിന്യസിക്കപ്പെടുന്നത്. 2011 മാര്‍ച്ചില്‍ ഇസ്രായേല്‍ വ്യോമസേന (ഐഎഎഫ്) അയണ്‍ ഡോം പ്രവര്‍ത്തനക്ഷമമാക്കി. ടെല്‍ അവീവ് പ്രദേശത്തെക്കുള്ള റോക്കറ്റ് ആക്രമണത്തിന് പിന്നാലെ 2012 നവംബറില്‍ ഇസ്രായേല്‍ ഗുഷ് ഡാനില്‍ അഞ്ചാമത്തെ അയണ്‍ ഡോം സ്ഥാപിച്ചു.
⭕️രണ്ടായിരത്തിലധികം ആക്രമണങ്ങളെ 90 ശതമാനത്തിലധികം വിജയനിരക്കില്‍ അയണ്‍ ഡോമിന് തടയാനാകുമെന്നാണ് റഫേലിന്റെ അവകാശവാദം. എന്നാല്‍ വിജയ നിരക്ക് 80 ശതമാനത്തിലധികമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
???? *അയണ്‍ ഡോം എങ്ങനെ പ്രവര്‍ത്തിക്കുന്നു*
⭕️അയണ്‍ ഡോമിന് മൂന്ന് പ്രധാന സംവിധാനങ്ങളാണുള്ളത്. വ്യോമ മാര്‍ഗമുള്ള ശത്രുവിന്റെ ഭീഷണികള്‍ കണ്ടെത്തുന്നതിന് ഒരു ട്രാക്കിംഗ് റഡാറും, പ്രത്യാക്രമണം നിയന്ത്രിക്കുന്ന ഒരു സംവിധാനവും (ബാറ്റില്‍ മാനേജ്‌മെന്റ് ആന്റ് വെപ്പണ്‍ കണ്‍ട്രോള്‍ സിസ്റ്റം), മൂന്ന് മിസൈല്‍ ലോഞ്ചര്‍ യൂണിറ്റുകളുമാണ് അവ.
⭕️നിലവില്‍ പത്ത് മൊബൈല്‍ അയണ്‍ ഡോം സംവിധാനങ്ങളാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത്. ഒരു അയണ്‍ ഡോം സംവിധാനത്തിന് ഒരു ഇടത്തരം നഗരത്തെ സംരക്ഷിക്കാനും പരമാവധി 70 കിലോമീറ്റര്‍ അകലെ നിന്നുള്ള റോക്കറ്റുകള്‍ തടയാനും കഴിയും. രാജ്യം മുഴുവന്‍ സംരക്ഷിക്കാന്‍ ഇത്തരത്തില്‍ 13 സംവിധാനങ്ങള്‍ ആവശ്യമാണെന്നാണ് ഇസ്രായേല്‍ സൈനിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
⭕️നിലവില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഗാസയില്‍ നിന്ന് 1,500 ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് ഉതിര്‍ക്കപ്പെട്ടുവെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് അവകാശപ്പെടുന്നത്. ഹമാസ് അയച്ച റോക്കറ്റുകളില്‍ 90 ശതമാനത്തിലധികം വിജയകരമായി തടയാന്‍ അയണ്‍ ഡോമിന് കഴിഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.