എന്താണ് മ്യൂക്കോമൈക്കോസിസ്

Simple Science Technology

ഭിത്തിയിലെ പൂപ്പൽ എന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യുകർമൈക്കോസിസ്

✍️ Dr.Agustus Morris

⭕️ റൊട്ടിയുടെ നിറവ്യത്യാസം എന്തുകൊണ്ടാണെന്ന് അറിയാനായി വന്ന രാജുമോനോട് അങ്കിൾ പറഞ്ഞു : '' അതൊരു തരം പൂപ്പലാണ് . ഇംഗ്ലീഷിൽ fungus എന്ന് പറയും .'' പക്ഷെ റൊട്ടി ( ബ്രെഡ് ) വാങ്ങിയപ്പോൾ അതുണ്ടായിരുന്നില്ല എന്നോർമ്മപ്പെടുത്തിയ രാജുവിനോട് അങ്കിൾ കാരണം വിശദീകരിച്ചു , '' അന്തരീക്ഷവായുവിൽ പറന്നുനടക്കുന്ന പൂപ്പലിന്റെ വിത്തുകൾ  , അനുയോജ്യമായ സാഹചര്യത്തിൽ വളരുന്നു . ആസ്പെർജില്ലസ് , പെനിസിലിയം , മ്യുകർ , റൈസോപസ് , ഫ്യുസേറിയം തുടങ്ങിയവ ബ്രെഡിൽ പൂപ്പൽബാധ ഉണ്ടാക്കുന്നു . അന്തരീക്ഷവായുവിലെ ജലാംശം ഇവയ്ക്ക് വളരാനാവശ്യമായ സാഹചര്യം ഒരുക്കുന്നു . പൂപ്പലുകൾ ഉത്പാദിപ്പിക്കുന്ന mycotoxins എന്ന വിഷപദാർഥം മരണത്തിനു വരെ കാരണമാകാം . എത്ര വിശന്നാലും പൂത്ത റൊട്ടി (moldy bread ) തിന്നരുത് ''.....

⭕️ ശേഷം പത്രങ്ങളിലും , ടിവിയിലും പ്രത്യക്ഷപ്പെട്ട ഒരു വില്ലന്റെ കഥ അങ്കിൾ അവനോട് പറയാൻ ആരംഭിച്ചു .അക്കഥയുടെ പേരാണ് ഭിത്തിയിലെ പൂപ്പൽ . ഏതാണ് ആ ഭിത്തിയെന്ന് അറിയേണ്ടേ ? അതിലേക്ക് ..

ചുണങ്ങ് എന്ന് സാധാരണ പറയപ്പെടുന്ന ഒരു പൂപ്പൽബാധയാണ് tinea . മനുഷ്യ ശരീരത്തിൽ വിയർപ്പ് ഏറെയുള്ള കഴുത്ത് , മുതുക് , മുഖം , തുടയിടുക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന മേപ്പടിയാന്റെ പലവിധ സ്പീഷീസുകൾ , നിർജ്ജീവമായ ത്വക്ക് പാളിയിലാണ് വസിക്കുന്നത് . പുറമെ പുരട്ടുന്ന ലേപനങ്ങൾ മതിയാകും ചികിത്സയ്ക്ക് . വൃത്തിയില്ലായ്മയുടെ ഒരു ലക്ഷണമായും ഈ പൂപ്പൽ ബാധയെ ചിലർ കണക്കാക്കുന്നു .പ്രമേഹം പോലുള്ള രോഗപ്രതിരോധശക്തിയെ കുറയ്ക്കുന്ന അവസ്ഥകളിൽ ഇത് ഏറെ കണ്ടുവരുന്നു ....

⭕️ പത്ത റൊട്ടിയിൽ കാണുന്ന ഒരിനം പൂപ്പലാണ് മ്യുകർ . മനുഷ്യനിൽ ഇവ oppurtunistic ഇന്ഫെക്ഷന് ( അവസരവാദ അണുബാധ ) കാരണമാകുന്നു . ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് ചൈനീസ് സേനയുടെ ആക്രമണത്തെ കരസേന പ്രതിരോധിക്കുമ്പോൾ , പടിഞ്ഞാറുഭാഗത്തുകൂടി പാക് ആർമി കയറിവന്നാൽ എങ്ങനെയിരിക്കും ? അതുപോലെ ഒരു വലിയ ശത്രുവിനെതിരെ പോരാടുമ്പോൾ , അതിനിടയിലൂടെ കയറിവന്ന് തൊന്തരവ് ഉണ്ടാക്കുന്ന ഒരാളാണ് മ്യുകർ .അയാളുടെ ഇരട്ടപ്പേര് കരിമ്പൻ അഥവാ ബ്ളാക്ക് ഫങ്കസ് എന്നാണ് . ഈ അണുബാധ മ്യുകർമൈക്കോസിസ് എന്നറിയപ്പെടുന്നു .

⭕️ കരിമ്പന് ഭിത്തിയോട് വല്ലാത്ത പ്രണയമാണ് . ന്നുവച്ചാ രക്തക്കുഴലിന്റെ ഭിത്തി ( invade arterial wall ) . ആക്രമണത്തിന് തെരഞ്ഞെടുക്കുന്ന ഇടങ്ങൾ എന്ന് പറയുന്നത് --- തലയോട്ടിയിലെ വായു അറകൾ ( nasal sinuses ) , കണ്ണുകൾ , ദഹനവ്യവസ്ഥ ( GIT ) മുതലായവയാണ്‌ . മൂക്കിനുള്ളിലെ അണുബാധ മൂലം ഉണ്ടാകുന്ന നിറവ്യത്യാസം , കരിമ്പന് ആ പേര് നൽകുന്നു . വായുഅറകളിൽ നിന്നും കണ്ണ് , കണ്ണിൽ നിന്നും തലച്ചോറ് ..അങ്ങനെ അങ്ങനെ അണുബാധ പടരുന്നു . ഒരു വശത്തു മാത്രമുള്ള തലവേദന , മൂക്കിൽ നിന്നും കറുത്ത സ്രവങ്ങൾ , രക്തക്കുഴലുകളെ ആക്രമിക്കുന്നതുമൂലമുള്ള രക്തക്കട്ടകൾ ( blood clots ) , ചുവന്നു വീങ്ങിയ കണ്ണുകൾ etc രോഗിയിൽ കാണപ്പെടുന്നു . ശ്വാസകോശത്തിൽ കയറുന്ന കരിമ്പൻ വലിവ് ( dyspnoea ) സമ്മാനിക്കുന്നു . ദഹനവ്യവസ്ഥയിൽ കയറിപ്പിടിക്കുന്ന ഈ പൂപ്പൽ , വയറ്റുവേദന -രക്തം ഛർദ്ദിക്കൽ - ഓർക്കാ നം - തുടങ്ങിയവയ്ക്ക് കാരണമാകുന്നു . 

⭕️പപ്പൽബാധയ്‌ക്കെതിരെയുള്ള മരുന്നുകൾ ( antifungal ) ചികിത്സയ്ക്ക് ഉപയോഗിക്കാം .അതിൽ പ്രമുഖൻ AMPHOTERICIN - B യാണ് . നേരത്തെ കണ്ടെത്തി ചികിൽസിച്ചാൽ പിടിച്ചുകെട്ടാം . വൈകിപ്പോയാൽ മരണകാരണമാകും ഈ പൂപ്പൽ . മരുന്നിന്റെ ലഭ്യതയാണ് ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്നം . ഇറക്കുമതിയ്ക്കുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് . കണ്ണുകളിൽ മ്യുകാർമൈക്കോസിസ് ബാധിച്ചാൽ തലച്ചോറിലേക്കുള്ള വഴി എളുപ്പമാകും . ചില കേസുകളിൽ ജീവൻ രക്ഷിക്കാൻ കണ്ണ് നീക്കം ചെയ്യേണ്ടി വരും .

NB -- പൂത്ത റൊട്ടിയിൽ കണ്ടുവന്നിരുന്ന കരിമ്പൻ , ഭിത്തിയെ പ്രണയിച്ചവൻ എന്ന അപരനാമധേയമുള്ളവൻ , ഇപ്പൊ കേരളത്തിലും കളി തുടങ്ങി . ജാഗ്രതൈ .