വാക്സിൻ: പുതിയ പ്രതീക്ഷകളും സാധ്യതകളും
വാക്സിൻ: പുതിയ പ്രതീക്ഷകളും സാധ്യതകളും
✒️ഡോ:യു. നന്ദകുമാർ
⭕️പതിയ വാക്‌സിനുകളെ കുറിച്ച് ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നു. കുത്തിവെയ്പ്പായി രണ്ടാവർത്തി നൽകുന്ന വാക്സിനാണ് മിക്കവാറും എല്ലാം. ഇൻജെക്ഷൻ ഇല്ലാതെ വാക്സിൻ നല്കാനാകുമെങ്കിൽ മൂന്നാം ലോകരാജ്യങ്ങളിൽ വാക്‌സിനേഷൻ പരിപാടി കൂടുതൽ കാര്യക്ഷമമാക്കും. ഇഞ്ചക്ഷൻ വാക്സിനുകളുടെ ശേഖരണം വിതരണം മാലിന്യ സംസ്കരണം എന്നിവ കൂടി പരിഗണിച്ചാൽ ഇഞ്ചക്ഷനിതര വാക്സിനുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് കാണാം.
⭕️മക്കിൽ ഇറ്റിച്ചു നൽകുന്ന വാക്‌സിൻ ഗവേഷണ രംഗത്തു മുന്നേറുന്നു. പല വിദഗ്ദ്ധരും ഇതിനെ ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യന്നു. അവരുടെ അഭിപ്രായത്തിൽ ശരീരത്തിലെ മ്യൂക്കസ് പ്രതലം ശരീരത്തെ ആക്രമിക്കുന്ന സൂക്ഷമക്കളെ ചെറുക്കുന്ന പ്രതിരോധഭിത്തിയാണ്. മൂക്ക്, വായ, തൊണ്ട, അന്നനാളം, കണ്ണുകൾ ഇവയുടെ പ്രതലം മ്യൂക്കസ് പാളികൊണ്ട് നിർമിച്ചിരിക്കുന്നു. അവിടെ സമ്പർക്കമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ഇമ്മ്യൂൺ സംവിധാനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും. കോവിഡ് 19 ഇപ്രകാരം ശരീരത്തിൽ പ്രവേശിക്കുന്നതാകയാൽ മൂക്കുമുതൽ പ്രവർത്തിക്കുന്ന വാക്‌സിൻ മെച്ചപ്പെട്ട ഫലം ചെയ്യുമെന്നും കരുതപ്പെടുന്നു.
⭕️വാക്സിനുകൾ പ്രവർത്തിക്കുന്നത് വൈറസിനെതിരെ ഇമ്യൂണിറ്റി വികസിപ്പിച്ചുകൊണ്ടാണ്. അവ IgG ആന്റിബോഡികൾ ഉപയോഗിച്ച് വൈറസിനെ എതിർക്കാൻ ശ്രമിക്കുന്നു. വൈറസ് ശരീരത്തിൽ കയറുന്ന പ്രരംഭ ഘട്ടത്തിൽ IgG വേണ്ടത്ര ഫലം ചെയ്യണമെന്നില്ല. ആ ഘട്ടത്തിൽ IgA യാണ് കുറേക്കൂടി മെച്ചം. വൈറസ് ഉള്ളിൽ കടക്കുന്ന സമയത്തും തുടർന്ന് വൈറസിൻറെ വേലിയേറ്റം ശരീരത്തിൽ ഉണ്ടാകുന്ന ആദ്യനാളുകളിലും IgA പ്രവർത്തനം ഫലം ചെയ്യുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏതാനും നാസിക വാക്‌സിനുകൾ ട്രയൽ ഘട്ടത്തിൽ വന്നിട്ടുണ്ടിപ്പോൾ. അതിൽ മുൻ നിരയിൽ ഏതെല്ലമെന്നു നോക്കാം.
????ഹോങ്കോങ് യൂണിവേഴ്‌സിറ്റിയും ബീജിംഗ് വൻറ്റായി ഗവേഷണ കേന്ദ്രവും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ രണ്ടാം ഘട്ടത്തിലെത്തി. ഇൻഫ്ലുൻസ വൈറസാണ് ഇതിൻറെ അടിസ്ഥാന ഘടകം.
????റാസി വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇറാൻ വികസിപ്പിക്കുന്ന വാക്‌സിൻ.
????ഓക്സ്ഫഡ് ആസ്ട്ര സിനെക്ക പുതിയ വാക്‌സിൻ ശ്രമം ആരംഭിച്ചു.
????ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടേക്ക് എന്നിവർ അവരുടെ പുതിയ വാക്സിനുകളും ട്രയൽ ആരംഭിച്ചു.
⭕️ഇത് കൂടാതെ ഉള്ളിൽ കഴിക്കാവുന്ന (oral vaccine) മരിലാൻഡിലെ (USA) വാക്‌സാർട്ട് (Vaxart) വികസിപ്പിക്കുന്നു; അത് രണ്ടാം ഘട്ടത്തിലേക്ക് എത്തുകയാണ്. കോവിഡ് നിയന്ത്രണം, ബൂസ്റ്റർ വാക്സിനേഷൻ എന്നിവയ്ക്ക് നൂതനമായ സാധ്യതകളും ആശയങ്ങളും ഒരു വർഷത്തിനകം ഉണ്ടാകുമെന്നതിൽ സംശയമില്ല. പുതിയ വാക്‌സിനുകൾ സൂക്ഷിക്കാനും, വിതരണം ചെയ്യാനും എളുപ്പമാണ്; സാധാരണ അന്തരീക്ഷ ഊഷ്മാവിൽ അവയ്ക്ക് സുസ്ഥിരതയുണ്ട്. എന്നാൽ മൂക്കിൽ മ്യൂക്കസ് പാളിക്ക് കാട്ടിക്കൂട്ടുകയോ, മറ്റു അണുബാധകൾ ഉണ്ടാകുകയോ ചെയ്താൽ വാക്സിൻ ഫലപ്രാപ്തിയെ എങ്ങനെ ബാധിക്കും എന്നറിയില്ല, ഈ ഘട്ടത്തിൽ. അതുപോലെ ആമാശയത്തിൽ അമ്ലം അധികമായാൽ വാക്സിൻ വിഘടിച്ചുപോകുമോ എന്നും പറയാനാവില്ല. ഇത്തരം സംശയങ്ങൾ roll out ആരംഭിക്കുമ്പോൾ മാത്രമേ അറിയാനാകൂ എന്നതും പ്രശ്നമായി കാണാം.