ചൊവ്വയിൽനിന്നുള്ള ഭൂമിയുടെ ചിത്രം

Simple Science Technology

ചൊവ്വയിൽനിന്നുള്ള ഭൂമിയുടെ ചിത്രം 

Courtesy : Baijuraj

⭕️നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 2014 ഇൽ പകർത്തിയ ഭൂമിയുടെയും, ചന്ദ്രന്റെയും ചിത്രമാണിത്.നമ്മൾ രാവിലെയോ, വൈകിട്ടോ മാത്രമാണ് ശുക്രനെ കാണുക. അതുപോലെതന്നെ രാവിലെയോ അല്ലെങ്കിൽ വൈകിട്ടോ മാത്രമാണ് ചൊവ്വയിൽനിന്നു ഭൂമിയെ കാണാൻ കഴിയുക. കാരണം.. ചൊവ്വയുടെ ഒരു ആന്തരിക ഗ്രഹമാണ് ഭൂമി. അതുപോലെ ശുക്രനും, ബുധനും. അതിനാൽ ഈ മൂന്നു ഗ്രഹങ്ങളെയും ചൊവ്വയിൽനിന്നു പാതിരാത്രി കാണാൻ കഴിയില്ല. ഒന്നുകിൽ അസ്തമയം കഴിഞ്ഞ ഉടനെ. അല്ലെങ്കിൽ ഉദയത്തിനു കുറച്ചു മുന്നേ മാത്രം.

⭕️ഭൂമിയിൽനിന്നു ശുക്രനെ കാണുന്നതുപോലെ ഏതു നക്ഷത്രത്തേക്കാളും തെളിഞ്ഞായിരിക്കും ഭൂമിയെ ചൊവ്വയിൽനിന്നു കാണുക. ഭൂമിക്കടുത്തായി ചന്ദ്രനെയും പൊടിപോലെ നേരിട്ട് കണ്ണുകൊണ്ട് കാണാം. ടെലസ്‌ക്കോപ്പിലൂടെ നോക്കിയാൽ ഭൂമിയും, ചന്ദ്രനും ചന്ദ്രക്കലപോലെ കാണാം. പക്ഷെ ഒരിക്കലും മുഴുവനായി വട്ടത്തിൽ കാണില്ല.

⭕️ഭൂമി ചൊവ്വയോട് ഏറ്റവും അടുത്ത്.. അതായത് അഞ്ചരക്കോടി കിലോമീറ്റർ അടുത്ത് വരുമ്പോൾ ചൊവ്വയിൽനിന്നു ഭൂമിയെ കണക്കുവാൻ സാധിക്കില്ല. അതുപോലെ ഏറ്റവും അകലെ.. അതായത് 40 കോടി കിലോമീറ്റർ അകലെ ആയിരിക്കുമ്പോഴും കാണുവാൻ സാധിക്കില്ല. ഏകദേശം 10 കോടി മുതൽ 30 കോടി കിലോമീറ്റർ അകാലത്തിൽ ആയിരിക്കുമ്പോഴായിരിക്കും അവിടന്ന് ദൃശ്യമാവുക. ഭൂമിയിൽ നിന്ന് നമുക്ക് ഒരു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെയും നേരിട്ട് കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല. എന്നാൽ ചൊവ്വയിൽ പോയാൽ ഭൂമിയെയും, ഉപഗ്രഹമായ ചന്ദ്രനെയും നേരിട്ട് കണ്ണുകൊണ്ട് കാണാം. അതിനാൽത്തന്നെ കുറച്ചു ദിവസം തുടർച്ചയായി നിരീക്ഷിച്ചാൽ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും കാണാം. ഭൂമിയിൽ നിന്ന് കാണുന്നത്പോലുള്ള വൃദ്ധി-ക്ഷയങ്ങൾ ആയിരിക്കില്ല ചന്ദ്രനു.. പകരം ചന്ദ്രനും, ഭൂമിയും ഒരേപോലുള്ള വൃദ്ധി-ക്ഷയങ്ങളാവും കാണുക. പക്ഷെ അത് 8 -10 മാസംകൊണ്ടാണ് സംഭവിക്കുക.

⭕️ഭൂമിയുടെ പുറം ഭാഗം അധികവും വെള്ളം ആയതിനാലും, മേഘങ്ങൾ ഉള്ളതിനാലും ചൊവ്വയിൽനിന്നു വളരെ തെളിഞ്ഞായിരിക്കും ഭൂമി കാണുക. അത് കഴിഞ്ഞാൽ നന്നായി കാണുക വ്യാഴം ഗ്രഹത്തെ ആയിരിക്കും. എന്നാൽ വ്യാഴവും ചൊവ്വയോട് ഏറ്റവും അടുത്ത് വരുന്ന കുറച്ചു നാൾ ഭൂമിയേക്കാളും തെളിഞ്ഞു വ്യാഴത്തെ അവിടെനിന്നു കാണാൻ സാധിക്കും !