ഗ്രീൻ ലാൻഡ്

Simple Science Technology

ഗ്രീൻ ലാൻഡ് - ഐസിനാൽ അഭൗമ പ്രപഞ്ചമൊരുക്കുന്ന ദ്വീപ്

⭕ആ പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് പച്ച പുതച്ച ഒരു ദ്വീപിന്റെ ചിത്രമാണ് .എന്നാൽ പേരിൽ മാത്രമേ ' ഗ്രീൻ 'ഉള്ളൂ എന്നും ശരിക്കും 90 % വും ഐസിനാൽ മൂടപ്പെട്ട ഇതൊരു " ഐസ് - ലാൻഡ് " ആണെന്നും ലോകം ആദ്യമായി അറിഞ്ഞത് എന്നാണ് ?ഈ പേരിനു പിന്നിൽ ഒരു വിശ്വസനീയമായ കഥയുണ്ട്..

⭕എട്ടാം ശതകത്തിനും പതിനൊന്നാം ശതകത്തിനും ഇടക്ക് യൂറോപ്യൻ പ്രദേശങ്ങൾ കൊള്ളയടിച്ചു മുടിച്ച ജനവിഭാഗമാണ് 'വൈക്കിങ്ങുകൾ .' ഇന്നത്തെ പുരോഗമനക്കാരായ സ്വീഡൻ, നോർവെ , ഡെന്മാർക്ക് , നെതെർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് വൈക്കിങ്ങുകളുടെ തട്ടകം . വൈക്കിങ്ങുകൾ അന്ന് കൊള്ളയടിച്ചു കൂട്ടിയ ധനമാണ് പുകൾപെറ്റ സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ മൂലധനമായി തീർന്നത് .കൊള്ളക്കാക്കരെപ്പോലെ പര്യവേക്ഷകരും ഉണ്ടായിരുന്നു വൈക്കിങ്ങുകളുടെ കൂട്ടത്തിൽ . പര്യവേക്ഷണം നടത്തിയാലേ കൊള്ളയടിക്കാൻ പുതിയ പ്രദേശങ്ങൾ ലഭിക്കൂ എന്ന തത്വം ബ്രിട്ടീഷുകാർ പോലും വൈക്കിങ്ങുകളിൽ നിന്നാണത്രെ പഠിച്ചത് . അവരിൽ ഒരാളായിരുന്നു പത്താം ശതകത്തിൽ ജീവിച്ചിരുന്ന വൈക്കിങ് യുദ്ധപ്രഭുവായ എറിക്ക് ദി റെഡ് ( Erik the Red) .പത്താം ശതകത്തിൽ ഇന്നത്തെ ഐസ് ലാൻഡ് ( ഐസ്‌ലാന്റിൽ അത്രയ്ക്ക് ഐസ് ഒന്നുമില്ല എന്നതാണ് വേറൊരു വൈചിത്ര്യം .) കൈയേറിയ എറിക്ക് ദി റെഡ് നെ സ്വന്തം സഹ കൊള്ളക്കാർ തന്നെ ശല്യം കാരണം ഐസ് ലാൻഡ് ൽ നിന്നും ചവിട്ടി പുറത്താക്കി .ഏതാനും ചെറുകപ്പലുകളിൽ ഐസ് ലാൻഡ് തീരം വിട്ട എറിക്ക് ദി റെഡ് കുറെ ദിവസത്തെ അലഞ്ഞു തിരിയലിനു ശേഷം ഇന്ന് ഗ്രീൻലാൻഡ് എന്ന് വിളിക്കുന്ന ദ്വീപിൽ എത്തി . അന്ന് ആ പ്രദേശം 'ത്യുൾ ' എന്നാണ് അറിയപ്പെട്ടിരുന്നത് .

⭕തദ്ദേശീയരായ എസ്കിമോകൾക്ക് ആയുധ ബലം ഇല്ലായിരുന്നതിനാൽ എറിക്ക് സ്വയം ആ പ്രദേശത്തിന്റെ അധിപനായി പ്രഖ്യാപിച്ചു .ഇത്രയും വിദൂരമായ , തണുത്തുറഞ്ഞ ഒരു പ്രദേശത്തേക്ക് മറ്റു വൈക്കിങ്ങുകൾ കൂടി വന്നാൽ മാത്രമേ തനിക്ക് വലിയ ഒരു കടൽകൊള്ള സാമ്രാജ്യം പടുത്തുയർത്താൻ കഴിയൂ എന്ന് മനസിലാക്കിയ എറിക്ക് ദി റെഡ് പുതുതായി കീഴടക്കിയ ദ്വീപിനു ഒരു ബ്രാൻഡ് നെയിം നൽകി .അതാണ് ” ഗ്രീൻലാൻഡ് ” എന്നത് .

⭕ഈ പേരിൽ ആകൃഷ്ടരായി വൈക്കിങ്ങുകൾ സ്കാഡിനേവിയയിൽ നിന്നും പുതിയ പ്രദേശത്തു എത്തുമെന്നും ,, അങ്ങിനെ താൻ വൈക്കിങ് കൊള്ള സാമ്രാജ്യത്തിന്റെ ചക്രവർത്തി ആകുമെന്നും എറിക്ക് ദി റെഡ് കണക്കുകൂട്ടി. ആദ്യമൊക്കെ ഗ്രീൻലാൻഡ് എന്ന പേരിൽ ആകൃഷ്ടരായി കൊള്ളക്കാരായ വൈക്കിങ്ങുകളിൽ ചിലർ പുതിയ ദ്വീപിലേക്ക് കുടിയേറാൻ എത്തി .പക്ഷെ ഗ്രീൻലാൻഡ് അത്ര " ഗ്രീൻ " ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ അവർ അധികം വൈകാതെ കൊള്ളക്ക് മറ്റു മേച്ചിൽ പുറങ്ങൾ തേടിപ്പോയി .എറിക്കിന്റെ ബ്രാൻഡ് നെയിം ഐഡിയ പാളിപ്പോയെങ്കിലും ”ഗ്രീൻലാൻഡ് ” എന്ന പേര് സ്ഥിരമായി നിലനിന്നു. മഞ്ഞുമൂടിയ ,, ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ് ഇപ്പോഴും ഗ്രീൻലാൻഡ് എന്ന് തന്നെ അറിയപ്പെടുന്നു .

⭕പതിനെട്ടാം നൂറ്റാണ്ട് മുതൽ ഡാനിഷ് കോളനി ആണ് ഗ്രീൻ ലാൻഡ് .1953 ൽ ഡെന്മാർക്കിന്റെ ഭാഗമായി മാറി 1979 ൽ അഭ്യന്തര സ്വയം ഭരണം കിട്ടി.2009 ആയപ്പോൾ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു. എങ്കിലും നയതന്ത്ര കാര്യങ്ങൾ തീരുമാനിക്കുന്നത് ഡെന്മാർക്ക്‌ തന്നെ. പല രാജ്യങ്ങൾക്കും കൗതുകം ജനിപ്പിക്കുന്നതും മനോഹരവുമായ പാസ്‌പോർട്ട് ഉള്ളപ്പോൾ സ്വതന്ത്ര രാജ്യമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി പാസ്‌പോർട്ട് ഇല്ല എന്നതാണ് കൗതുകകരമായ വാര്‍ത്ത. ഗ്രീൻലാൻഡ് ഇപ്പോഴും ഉപയോഗിക്കുന്നത് ഡാനിഷ് പാസ്‌പോർട്ട് ആണ്. ഇവിടത്തെ ജനസംഖ്യ കേവലം 56,000 പേർ മാത്രമാണ് .

⭕ 12000 വർഷങ്ങൾക്കു മുൻപ് ഭൂമിയിലേക്ക് ഉൽക്ക പതിച്ചതിന്റെ ആഘാതത്തിൽ മഞ്ഞുപാളികൾക്കടിയിൽ 19 മൈൽ വിസ്തൃതിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട് ശാസ്ത്രജ്ഞര്‍. ഹിരോഷിമയിൽ ഇട്ട ബോംബിനെക്കാൾ 470 ലക്ഷം ഇരട്ടി ശക്തിയിലാണ് ഉൽക്ക ഭൂമിയിലേക്ക് പതിച്ചതത്രെ .ഗ്ലേസിയർ പോലുള്ള വലിയ ഹിമഗോപുരങ്ങൾ ഗ്രീൻ ലാൻഡിൽ രൂപപ്പെടാൻ കാരണം ഈ ഉൽക്കാ പതനമാണെന്ന് കരുതപ്പെടുന്നു .ഇവിടുത്തെ ഹിമപാളികളുടെ ഘനം ഏകദേശം 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും. 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം.ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌.3,694 ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണം , നടുഭാഗം സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.

⭕പലപ്പോഴും ഉയർന്ന വേനൽക്കാലത്ത് താപനില 0 ഡിഗ്രി സെൽഷ്യസാണ്. ശൈത്യകാലത്ത് ശരാശരി താപനില -27 ° C ആണ്. ഇവിടെ, ശക്തമായ കാറ്റ് പലപ്പോഴും 70km / മണിക്കൂർ വരെ വേഗതയിൽ വീശുന്നു.മൈനസ് ഡിഗ്രിയിൽ തണുത്തുറഞ്ഞു കിടക്കുന്ന ജലത്തിൽ പോലും സ്രാവ് ,,പല സ്പീഷീസുകളിലുള്ള തിമിംഗലങ്ങൾ പോലുള്ള ജീവികൾ വളരുന്നു .മത്സ്യബന്ധനമാണ് ജനങ്ങളുടെ ജീവിതത്തിന്റെ സാമ്പത്തിക അടിസ്ഥാനം. ഒരുകാലത്ത് വലിയ തിമിംഗലങ്ങൾ തീരദേശ ജലത്തിൽ ധാരാളമായി ഉണ്ടായിരുന്നു.എന്നാൽ ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ, സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ കവർച്ചാ പ്രവർത്തനങ്ങളുടെ ഫലമായി അവയുടെ ശേഖരം വംശനാശത്തിന്റെ വക്കിലാണ്. നിലവിൽ, മത്സ്യബന്ധനമാണ് ഗ്രീൻലാന്റ് നിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം.മീനുകളുടെ തൊലികൾ സംസ്കരിച്ച ശേഷം ആഭ്യന്തര വിപണിയിൽ എത്തിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. റെയ്ൻ ഡിയർ ,,ആർട്ടിക് ഫോക്സ് ,,ധ്രുവക്കരടി ,പെൻഗ്വിനുകൾ , കിവി ,,സീൽ ,,ആർട്ടിക് ഡോഗ്സ് എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ജീവി വർഗ്ഗങ്ങൾ ഗ്രീൻ ലാൻഡിൽ കാണപ്പെടുന്നു .

⭕കുറഞ്ഞത് 4 ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന 'സമ്മിറ്റ് ക്യാമ്പ് ' എന്ന സ്റ്റേഷനുണ്ട്.ഗ്രീന്‍ലാന്‍റ് ന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള നാഷണൽ പാർക്ക്‌ ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.ഗ്രീന്‍ലാൻഡിന്‍റെ മൊത്തം വലിപ്പത്തിന്റെ 46 % വരുന്ന ഈ പാർക്ക് ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം ആണ്. ഡോഗ് സ്ളെഡ്ഡിംഗ് ,കയാക്കിംഗ്, സ്കീയിംഗ്, സ്നോബോർഡിംഗ്, റോക്ക് ക്ലൈംബിംഗ്, വന്യജീവി നിരീക്ഷണം, ബോട്ട് യാത്രകൾ എന്നിവയാണ് ടൂറിസ്റ്റുകളുടെ പ്രധാന വിനോദങ്ങൾ .ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള 'പിയറി ലാൻഡ് ' ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7-9 മീറ്ററിൽ കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.

⭕ഗ്രീൻ ലാൻഡ് എന്നു കേൾക്കുമ്പോൾ നമ്മൾക്ക് അത് ഒരു ദൂര സ്ഥലമാണല്ലോയെന്നു തോന്നിയേക്കാം. പക്ഷേ, അവിടെ സംഭവിക്കുന്ന ചെറു ചലനങ്ങളുടെ ആഘാതം പോലും ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഉണ്ടാകും.സമുദ്രനിരപ്പ് 7.5 മീറ്റര്‍ ഉയര്‍ത്താന്‍ മതിയായ അത്രയും ഐസ് ഗ്രീന്‍ലാന്‍ഡിലുണ്ട്. അത് ഏകദേശം 25 അടിയോളം വരും. ഈ ഐസ് ഉരുകിയാല്‍ അത് ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില്‍ വിനാശം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ഗ്രീൻലാൻഡ് സ്വന്തമാക്കി അമേരിക്കയുടെ ഭാഗമാക്കാൻ ആഗ്രഹിച്ചു .എന്നാൽ ഗ്രീൻലാൻഡ് ഭരണകൂടത്തിന്റെ മറുപടി ഇതായിരുന്നു ." ധാതുക്കൾ, ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലം,, സമുദ്ര വിഭവങ്ങൾ, ഊർജ്ജം തുടങ്ങിയവകൊണ്ട് ഗ്രീൻലാൻഡ് സമ്പന്നമാണ്. ഇപ്പോൾ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും കടന്നിട്ടുണ്ട്. ഞങ്ങൾ നിങ്ങളുമായി വ്യാപാരബന്ധത്തിനു തയ്യാറാണ് , എന്നാൽ വിൽപ്പനയ്ക്കില്ല."മിക്ക രാജ്യങ്ങളും കൊറോണയുടെ പിടിയിൽ അമരുകയും രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തിവരികയും ചെയ്യവേ ഈ രാജ്യം മാത്രം ഇതിലൊന്നും പെടാതെ നിൽക്കുകയാണ്. പേരിന് ഒരു ആക്ടീവ് കേസുമില്ലാതെ...!!!