ബ്ലെൻഡഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ
എന്താണ് ബ്ലെൻഡഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ
⭕Edible blended vegetable oils are made from two or more refined oils. Blended oils can provide a wider range of essential fatty acids than single vegetable oils, which helps support good nutrition. Nutritional components in blended oils are related to the type and content of vegetable oils used, and a new, more accurate, method is proposed to identify and quantify the vegetable oils present using cluster analysis and a Quasi-Monte Carlo integral. Three-dimensional fluorescence spectra were obtained at 250–400 nm (excitation) and 260–750 nm (emission). Mixtures of sunflower, soybean and peanut oils were used as typical examples to validate the effectiveness of the method.
(Science Direct)
വിവർത്തനം
⭕രണ്ടോ അതിലധികമോ ശുദ്ധീകരിച്ച എണ്ണകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമായ മിശ്രിത സസ്യ എണ്ണകൾ നിർമ്മിക്കുന്നത്. ഒറ്റ സസ്യ എണ്ണകളേക്കാൾ വിശാലമായ അവശ്യ ഫാറ്റി ആസിഡുകൾ മിശ്രിത എണ്ണകൾക്ക് നൽകാൻ കഴിയും, ഇത് നല്ല പോഷകാഹാരത്തെ സഹായിക്കുന്നു. മിശ്രിത എണ്ണകളിലെ പോഷക ഘടകങ്ങൾ ഉപയോഗിച്ച സസ്യ എണ്ണകളുടെ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ക്ലസ്റ്റർ വിശകലനവും ക്വാസി-മോണ്ടെ കാർലോ ഇന്റഗ്രലും ഉപയോഗിച്ച് നിലവിലുള്ള സസ്യ എണ്ണകളെ തിരിച്ചറിയാൻ കൃത്യത ഉറപ്പ് വരുത്താനും കഴിയുന്നു. ഈ രീതിയുടെ ഫലപ്രാപ്തി സാധൂകരിക്കുന്നതിന് സൂര്യകാന്തി, സോയാബീൻ, നിലക്കടല എണ്ണ എന്നിവയുടെ മിശ്രിതങ്ങൾ സാധാരണ ഉദാഹരണങ്ങളായി ഉപയോഗിക്കുന്നു.
........ ........... ............ ......
⭕കടയിൽ നിന്ന് വാങ്ങുന്ന എണ്ണയുടെ പാക്കറ്റിൽ ബ്ലെൻഡഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ (Blended edible vegetable oil) എന്ന് ലേബൽ ചെയ്തിരിക്കുന്നത് കാണാം. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ കാര്യത്തിൽ പലർക്കും ആവലാതി കൂടുതലാണ്. വിപണിയിൽ പലതരത്തിലുള്ള ഭക്ഷ്യഎണ്ണകൾ ലഭ്യമാണ്. ഇത്തരത്തിൽ ഉള്ള ഒന്നാണ് ബ്ലെൻഡഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ (Blended edible vegetable oil). രണ്ടു വ്യത്യസ്ത ഭക്ഷ്യഎണ്ണകൾ(edible oils) കൂട്ടിച്ചേർത്തു പായ്ക്ക് ചെയ്യുന്നവയാണിവ. വെളിച്ചെണ്ണയും ഇത്തരത്തിൽ ബ്ലെൻഡ് ചെയ്ത് വിൽപ്പനക്കെത്തുന്നുണ്ട് . ഇത് നിയമപ്രകാരമാണോ എന്നുള്ളതാണ് സംശയമെങ്കിൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഇത്തരത്തിൽ എണ്ണ പായ്ക്ക് ചെയ്തു വിൽക്കുന്നതിന് തടസമില്ല. പക്ഷേ ചില നിബന്ധനകൾ ഉണ്ട്.
????ഇതിൽ മിക്സ് ചെയ്യുന്ന ഭക്ഷ്യ എണ്ണകളിൽ ഒന്നിന്റെ അളവ് 20 ശതമാനത്തിൽ കുറയാൻ പാടില്ല
???? ബ്ലെൻഡ് ചെയ്ത എണ്ണകൾ ലൂസ് ആയി വിൽക്കാനും പാടില്ല.
⭕കേരളീയർക്ക് എന്നും വെളിച്ചെണ്ണയോടാണ് പ്രിയം. പലരും വെളിച്ചെണ്ണ പാക്കറ്റിൽ ഉള്ള ലേബൽ ശ്രദ്ധിക്കാത്തതിനാൽ വെളിച്ചെണ്ണ ആണെന്ന് തെറ്റിദ്ധരിച്ചു വാങ്ങിക്കുകയും അവസാനം ഗുണമേന്മയില്ലെന്ന പരാതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിക്കുക്കയും ചെയ്യും. ഇതു സംബന്ധിച്ച് വ്യക്തമായ ലേബലിംഗ് മാർഗ നിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്നുണ്ട്.
????പാക്കറ്റിന്റെ മുൻപിൽ ബ്രാൻഡ് നെയിംമിന് താഴെ തന്നെയായി 5 mm കുറയാത്ത വലിപ്പത്തിൽ "Blended Edible Vegetable Oil " എന്ന് രേഖപ്പെടുത്തണം.( 5 ലിറ്ററോ അതിൽ കൂടുതൽ ഉള്ള പായ്ക്ക് ആണെങ്കിൽ വലിപ്പം 10mm ൽ കുറയാൻ പാടില്ല )
????ഏതൊക്കെ എണ്ണകൾ ഏത് അനുപാതത്തിൽ മിക്സ് ചെയ്തിരിക്കുന്നു എന്ന് 3 mm കുറയാത്ത വലിപ്പത്തിൽ മുൻപിൽ തന്നെ രേഖപ്പെടുത്തണം.
???? ലൂസ് ആയി വിൽക്കാൻ പാടില്ല എന്ന് ലേബലിന്റെ മുൻവശത്തോ, മധ്യത്തിലോ രേഖപ്പെടുത്തണം.
????fssai സെർട്ടിഫിക്കേഷന് പുറമെ അഗ്മാർക്ക്(Agmark) സെർട്ടിഫിക്കേഷനും തീർച്ചയായും ഉണ്ടായിരിക്കണം.
ഇത്തരത്തിലുള്ള വിവരങ്ങളെല്ലാം വിപണിയിൽ ഉള്ള മിക്ക പായ്ക്കറ്റ് എണ്ണകളിലും ശരിയായി രേഖപ്പെടുത്തിയിരിക്കും. അതിനാൽ അടുത്ത തവണ എണ്ണ വാങ്ങാൻ പോകുമ്പോൾ ലേബൽ ശ്രദ്ധിച്ച് വാങ്ങുക.
കടപ്പാട്: ഉപഭോക്ത്യ സംരക്ഷണ വകുപ്പ്