കോവർ കഴുത (Mule)

Simple Science Technology

കോവർ കഴുത (Mule)

⭕ഇവൻ വെറും കഴുതയല്ല കോവർകഴുതയാണ്. ബുദ്ധിശൂന്യമായ പ്രവർത്തിയിൽ ഏർപ്പെടുന്നവരെ ശാസിക്കാൻ നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ചൊല്ലാണിത്. ശരിക്കും ബുദ്ധിയിലും കായികക്ഷമതയിലും പ്രതിരോധത്തിലും ഉപയോഗത്തിലും ആയുസ്സിലും കഴുതകളെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ജീവിയാണ് കോവർകഴുതകൾ. കോവർകഴുത ഒരു ആൺ കഴുതയുടെയും ഒരു പെൺ കുതിരയുടെയും സന്തതിയാണ്. ക്രോമാസമുകളുടെ എണ്ണത്തിൽ ഉള്ള വ്യത്യാസം കാരണം പുനരുൽപ്പാദന ശേഷി ഇല്ലാതെയാണ് ഇവയുടെ ജനനം. ഒരു കുതിരയ്ക്ക് 64 ക്രോമസോമുകളും ഒരു കഴുതയ്ക്ക് 62 മാണ് ഉള്ളത് എന്നാൽ ഇവ ചേരുമ്പോൾ ഉണ്ടാകുന്ന കോവർകഴുതയുടെ ക്രോമോസോമിന്റെ എണ്ണം 63 ൽ അവസാനിക്കുന്നു.

⭕കോവർകഴുതകൾ ആണോ പെണ്ണോ ആകാം. കുതിരയുടെയും കഴുതയുടെയും സ്വഭാവസവിശേഷതകൾ ഉള്ള ഇവ കഠിനവും കൂടുതൽ ഊർജ്ജസ്വലവുമായ ജോലി ചെയ്യുന്ന മൃഗങ്ങളാണ്. ഈ കാരണം കൊണ്ട് രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധസമയത്ത് അഫ്ഗാനിസ്ഥാനിലെ പർ‌വ്വത പാതകളിലൂടെ ചക്രങ്ങൾ‌ ഉപയോഗിച്ച് ഇടയ്ക്കിടെ ചെറിയ പീരങ്കികൾ‌ക്കായുള്ള മൊബൈൽ‌ ഫയറിംഗ് പ്ലാറ്റ്‌ഫോമുകളായി സപ്ലൈകൾ‌ എത്തിക്കുന്നതിനും, ഭാരമേറിയ ഫീൽ‌ഡ് തോക്കുകൾ‌ അടങ്ങിയ ചക്രങ്ങൾ‌ വലിക്കുന്നതിനും സൈന്യങ്ങൾ‌ കോവർകഴുതകളെ ഉപയോഗിച്ചിരുന്നു. കോവർകഴുതയുടെ തൊലി കുതിരകളേക്കാൾ വളരെ സെൻസിറ്റീവാണ് മാത്രമല്ല സൂര്യപ്രകാശത്തോടും മഴയോടും ഇവക്ക് കൂടുതൽ പ്രതിരോധശേഷിയുമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ കോവർകഴുതകളെ വളർത്തുന്നുത് ചൈനയാണ് വർഷത്തിൽ 7 ദശലക്ഷം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടാമതായി മെക്സിക്കോ.