ചില പാറ്റ വിശേഷങ്ങൾ
ചില പാറ്റ (Cocroach) വിശേഷങ്ങൾ
⭕ഏതാണ്ട് 320 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ആവിർഭവിച്ച കാർബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഒരു ജീവി വർഗമാണ് പാറ്റകൾ. പക്ഷെ ആദ്യകാല പൂർവികരിൽ ആന്തരിക ഓവിപോസിറ്ററുകളിൽ ഇല്ലായിരുന്നു. പാറ്റകൾ മറ്റു സമാന ഇതര ജീവിയ്ക്കളെ പോലെ, വലിച്ചു കുടിക്കുന്നതിനുള്ള പ്രത്യേക വായ്‌ഭാഗമോ മറ്റോ ഇല്ലാത്ത സാധാരണ ജീവിയാണ് . പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30 തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റകളിൽ ഏറ്റവും നന്നായി അറിയപെടുന്ന ഇനം അമേരിക്കൻ പാറ്റയാണ് (ശാസ്ത്രീയനാമം: Periplaneta americana). അമേരിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.
⭕തലയില്ലാതെ ഒരാഴ്ച വരെ ജീവിക്കുന്നതും, രക്തത്തിന് നിറമില്ലാത്തതും ,വെള്ളത്തിൽ വീണാൽ വേഗം ചാകാത്തതും,ഒരിക്കൽ ഇണചേർന്നാൽ ജീവിതകാലം മുഴുവൻ മുട്ടയിടാൻ സാധിക്കുന്നതും, അന്റാർട്ടിക്കയൊഴികെ എല്ലായിടത്തും കാണപ്പെടുന്നതുമായ ജീവി വർഗമാണ് പാറ്റകൾ. നമ്മുടെ വീടിന്റെ തട്ടുംപ്പുറത്തും, അടുക്കളയിലുമെല്ലാം ക്ഷണിക്കാതെ കയറി വരുന്ന അതിഥികളിലൊരാളായ പാറ്റകൾ ആണ് ഈ ജീവജാലം.തവിട്ട് നിറത്തിലുള്ള ഉടുപ്പുമിട്ട് രോഗങ്ങൾ പരത്തുന്ന ഇവയെക്കുറിച്ച് ചില കാര്യങ്ങൾ നോക്കാം. ദിനോസറുകളുടെ കാലം മുതൽ ഇവ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ചെറിയ ജീവിയാണെങ്കിലും ഒട്ടേറെ പ്രത്യേകതകളുള്ളവരാണ് പാറ്റകൾ. മിക്കജീവികൾക്കും തലയില്ലാതെ ജീവിക്കാനാകില്ലെന്നിരിക്കെ തലയില്ലാതെ ഇവ ഒരാഴ്ചവരെ ജീവിക്കും. ശരീരത്തിലെ ചെറിയ സുഷിരങ്ങളിലൂടെയാണ് ഇവ ശ്വസിക്കുന്നത്. അതിനാൽത്തന്നെ ഇവർക്ക് ശ്വസിക്കാൻ തലയുടേയോ, വായുടേയോ ആവശ്യമില്ല. തുറന്ന രക്തപര്യയന വ്യവസ്ഥയാണ് ഇവയുടേത്. പോരത്തതിന് ഇവരുടെ രക്തത്തിന് നിറമില്ല.
⭕ലോകത്താകമാനം 4,500-ഓളം പാറ്റവർഗങ്ങളുണ്ടെന്നാണ് കണക്ക്. ആറുകാലുകളുള്ള ഷഡ്പദങ്ങളുടെ ഗണത്തിലാണിവപെടുന്നത്. പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയുള്ള ചൂടിൽ ജീവിക്കാൻ ഇവയ്ക്കാകില്ല.അതിനാൽത്തന്നെ അന്റാർട്ടിക്കയൊഴികെ എല്ലായിടത്തും ഇവയെക്കാണാം. വൃത്തിഹീനമായ സാധനങ്ങളിൽ ചെന്നിരുന്ന ശേഷം ഭക്ഷണ പദാർഥങ്ങളിലും, പാത്രങ്ങളിലും വന്നിരിക്കുന്ന ഇവ പലപ്പോഴും രോഗവാഹകരാകാറുണ്ട്.ഭക്ഷണമില്ലാതെ ഒരു മാസം വരെയും ,വെള്ളമില്ലാതെ ഒരാഴ്ചവരെയും ഇവയ്ക്ക് ജീവിക്കാനാകും. അരമണിക്കൂർ വരെ ശ്വാസം പിടിച്ചു നിൽക്കാനുള്ള ശേഷിയും ഇവർക്കുണ്ട്. അതുകൊണ്ടാണ് വെള്ളത്തിൽ വീണാൽ ഇവ വേഗം ചാകാത്തത്. വളരെ വേഗത്തിൽ ഓടാനുള്ള കഴിവും പാറ്റകൾക്കുണ്ട്. മണിക്കൂറിൽ നാല് കിലോമീറ്ററാണ് ഇവയുടെ വേഗത. ജനിച്ചു വീണ് ഒരു ദിവസത്തിനുള്ളിൽ മാതാപിതാക്കളുടെയത്ര വേഗത്തിൽ സഞ്ചരിക്കാൻ പാറ്റക്കുഞ്ഞുങ്ങൾക്കുമാകും. ഒരു ദിവസത്തിന്റെ മുക്കാൽഭാഗവും ഒരു പണിയുമെടുക്കാതെ വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പാറ്റകൾ. രാത്രിയിൽ ഭക്ഷണമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ശീലമാണ് ഇവർക്കുള്ളത്.
⭕തലയുടെ മുകളിൽ കാണുന്ന ആന്റിനകൾ വഴിയാണ് ഇവ ഭക്ഷണം രുചിക്കുന്നതും, മണക്കുന്നതും. ചെറുജീവികൾ, ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ തുടങ്ങി കാണുന്നതെന്തും കഴിക്കുന്ന ഇക്കൂട്ടർ മിശ്രഭോജികളുടെ കൂട്ടത്തിലാണ്പെടുന്നത്.ചില പാറ്റ വർഗങ്ങൾക്ക് മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദമുണ്ടാക്കാൻ കഴിയും. ചിലതിന് ഒരിക്കൽ ഇണചേർന്നാൽ ജീവിതകാലം മുഴുവൻ മുട്ടയിടാൻ സാധിക്കും. ഒറ്റത്തവണ 10 മുതൽ 40 മുട്ടവരെ ഇടാൻ സാധിക്കുന്ന ജീവികളാണിവ. ഈ മുട്ട വിരിഞ്ഞുണ്ടാക്കുന്ന പാറ്റക്കുഞ്ഞുങ്ങൾ ശരീരത്തിലെ ആവരണം പലതവണ ഉരിഞ്ഞ് മാറ്റാറുണ്ട്. ആൺ പാറ്റകൾ പെൺപാറ്റകളെക്കാൾ ചെറുതായിരിക്കും. ഓരോ വർഗത്തിനുമനുസരിച്ച് ഇവയുടെ ആയുസ്സിൽ മാറ്റം വരാറുണ്ട്.
⭕നമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്. ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ ; എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല . പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു . അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും . ആഹാരം തേടി ആണ് പാറ്റകൾ നമ്മുടെ ആവാസ വ്യവസ്ഥയിൽ എത്തപ്പെടുന്നത്. പ്രത്യേകിച്ചു, രാത്രി ഭക്ഷണശേഷം പാത്രങ്ങൾ കഴുകി വൃത്തി ആക്കിയും, ഭക്ഷണവും അവശിഷ്ടങ്ങളും അടച്ചു സൂക്ഷിച്ചും പാറ്റകളെ ഒഴിവാക്കാം