ഫോട്ടോ കോപ്പി മെഷീൻ
ഫോട്ടോ കോപ്പി മെഷീൻ കണ്ടു പിടിച്ച - ചെസ്റ്റർ എഫ് കാൾസൺ
✍️: Vinoj Appukuttan
⭕ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫോട്ടോകോപ്പിയർമാർ ഇന്ന് ചെയ്യുന്ന പ്രക്രിയയാണ് ഇലക്ട്രോഫോട്ടോഗ്രാഫി. . മൈമോഗ്രാഫ് പ്രോസസ്സ് നിർമ്മിച്ച നനഞ്ഞ പകർപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാർൾസന്റെ പ്രക്രിയ ഒരു വരണ്ട പകർപ്പ് നിർമ്മിച്ചു. കാൾസണിന്റെ പ്രക്രിയയെ സെറോഗ്രാഫി എന്ന് പുനർനാമകരണം ചെയ്തു, ഈ പദം "വരണ്ട എഴുത്ത്" എന്നാണ് അർത്ഥമാക്കുന്നത്. ഒരിക്കലെങ്കിലും നമ്മൾ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടുണ്ടാകും. അത് കണ്ടെത്തിയത് എങ്ങനെന്ന് നോക്കാം. PR മല്ലോറി എന്ന കമ്പനിയിൽ പല ഉൽപ്പന്നങ്ങളുടെയും പേറ്റന്റുമായി ബന്ധപ്പെടുന്ന ഒരു ജോലിയാണ് അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്. പേറ്റന്റ് ഓഫീസിൽ കൊടുക്കുവാനുള്ള കടലാസുകളും എഴുത്തുകുത്തുകളും എല്ലാം വളരെ വൃത്തിയായി തന്നെ സൂക്ഷിക്കുകയും അവയുടെ പകർപ്പുകൾ ആവശ്യമായി വന്നാൽ വീണ്ടും എഴുതുകയും ചെയ്തിരുന്നു. എഴുതിയെഴുതി അദ്ദേഹത്തിന് മടുപ്പു തോന്നിയപ്പോഴാണ് പരിഹാരം കാണാൻ ശ്രമം തുടങ്ങിയത്. ഒന്നുകിൽ ഇത് ഫോട്ടോ എടുത്തു സൂക്ഷിക്കുക അല്ലെങ്കിൽ കോപ്പി എടുക്കാനുള്ള പുതിയ സംവിധാനം കണ്ടെത്തുക. ഫോട്ടോ എടുക്കൽ ചിലവ് കൂടുതലാണ്.പുതിയ സംവിധാനം ചിന്തിച്ചാണ് 1938 ഒക്ടോബർ 22ന് ''10 - 22 - 38 Astoria'' എന്നതിന്റെ ഒരു പകർപ്പ് സവിശേഷ രീതിയിൽ അദ്ദേഹം നിർമ്മിച്ചത്. ലോകത്തിലെ ആദ്യത്തെ ഫോട്ടോസ്റ്റാറ്റ്. അദ്ദേഹമാണ് ഫോട്ടോകോപ്പിയുടെ ഉപജ്ഞാതാവായ ചെസ്റ്റർ എഫ് കാൾസൺ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ കാൾസൺ ആദ്യം ബെൽ ടെലിഫോൺ കമ്പനിയിലും പിന്നീട് മല്ലോറി കമ്പനിയിലും പ്രവേശിച്ചു. നിലവിലുള്ള ഫോട്ടോഗ്രാഫി പകർപ്പുകൾ എടുക്കുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കാൾസൺ പ്രകാശചാലകത എന്ന ആശയമാണ് പരീക്ഷിച്ചത്.
⭕ചില വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ അവയിലെ ഇലക്ട്രോണുകളുടെ പ്രവാഹം വർദ്ധിക്കും എന്നായിരുന്നു സിദ്ധാന്തം. പ്രകാശചാലികതയുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ കറുത്ത പാടുകൾ ഉള്ള ഭാഗങ്ങളിൽ ഇലക്ട്രോൺ പ്രവാഹം ഉണ്ടാകില്ലെന്നും അദ്ദേഹം മനസ്സിലാക്കി. പ്രകാശത്തോട് പ്രതികരിക്കുമ്പോൾ സൾഫർ പുറപ്പെടുവിക്കുന്ന വൈദ്യുതചാർജ് ഉപയോഗപ്പെടുത്താവുന്ന ഒരു സംവിധാനമുണ്ടാക്കി. ഒരു മൈക്രോസ്കോപ്പ് സ്ലൈഡിനു മുകളിൽ 10 - 22-38 Astoria എന്നെഴുതിയ ശേഷം സൾഫർ കൊണ്ട് പൊതിഞ്ഞ സിങ്ക് പ്ലേറ്റ് തൂവാലയിൽ ഉരച്ച് വൈദ്യുതചാർജ് ഉണ്ടാക്കി. പിന്നീട് ഈ സ്ലൈഡ് സൾഫറിന്റെ പ്രകാശത്തിൽ അൽപനേരം വയ്ക്കുകയും സൾഫറിന്റെ പ്രതലം ലൈക്കോപോഡിയം പൊടി കൊണ്ട് പൊതിയുകയും ചെയ്തു. പൊടി തുടച്ചു മാറ്റിയപ്പോൾ സ്ലൈഡിൽ എഴുതിയിരുന്ന വാക്കുകൾ സൾഫർ പ്രതലത്തിൽ പതിഞ്ഞിരുന്നു.