ആൽബട്രോസ് പക്ഷികൾ

Simple Science Technology

ആൽബട്രോസ് പക്ഷികൾ (Albatross) 

⭕ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. വളരെദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാൻ ഇവയ്ക്കു കഴിയും. അലയുന്ന' ആൽബട്രോസ് പോലെയുള്ള ചിലതരം ആൽബട്രോസുകളിൽ, വിടർത്തിയ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം മൂന്നര മീറ്ററിൽ കൂടുതലായിരിക്കും. തൂവലുകൾ വെള്ളയും കറുപ്പും കലർന്നതോ, കറുപ്പും തവിട്ടുനിറവും ചേർന്നതോ, വെറും വെള്ളയോ, വെറും തവിട്ടുനിറമുള്ളതോ ആകാം. ദക്ഷിണാർധഗോളത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആൽബട്രോസ് കുടുംബത്തിൽ ഡയോമീഡിയ എന്നും ഹീബെട്രിയ എന്നും രണ്ടു ജീനസുകളുണ്ട്. കപ്പൽക്കാർ എറിഞ്ഞുകളയുന്ന ഭക്ഷണസാധനങ്ങൾ, ചെറിയ കടൽജീവികൾ എന്നിവയാണ് അൽബട്രോസിന്റെ ആഹാരം. ഇവ വെള്ളത്തിന്റെ മുകളിലിരുന്നുറങ്ങുന്നു. ചിറകുകളനക്കാതെ വളരെദൂരം പറക്കാൻ ഇവയ്ക്കു കഴിയും.

⚙️ പ്രജനനം

⭕ഇണചേരുന്നതിനു മുൻപ് കൂജനവും കൊക്കുരുമ്മലും ഇവയ്ക്കു പതിവുണ്ട്. ആണും പെണ്ണും ഒരുമിച്ചു കൂടുണ്ടാക്കുന്നു. ദക്ഷിണ അത് ലാന്തിക്-ശാന്തസമുദ്രങ്ങളിലെ ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. കൂടുകൾ കൂട്ടമായാണു കാണുക പതിവ്. ഒരു മുട്ട വിരിയാൻ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തുന്നത് 10 മാസങ്ങൾക്കു ശേഷമാണ്. 'അലയുന്ന' ആൽബട്രോസ് വർഷത്തിലൊരിക്കൽമാത്രം മുട്ടയിടുന്നു. ചെറിയതരം ആൽബട്രോസുകൾ കൂടുതൽ തവണ മുട്ടയിടും. നിലത്തിറങ്ങാതെ പതിനായിരത്തിലധികം കിലോമീറ്ററുകൾ പറക്കാൻ കഴിവുള്ളവരാണ് ആൽബട്രോസ് പക്ഷികൾ . നിലനിൽക്കുന്ന പറക്കും പക്ഷികളിൽ ഏറ്റവും ചിറക് അളവ് ( wingspan) ഉള്ളതും ആൽബട്രോസ് പക്ഷികൾക്ക് തന്നെ . ഇവക്ക് 12 അടിയോളം ചിറക് അളവ് ഉണ്ടാവാറുണ്ട് .പത്തു കിലോയിലധികം ഭാരമുള്ള ഇവ കുറെ ദൂരം ഓടിയാണ് പറന്നുയരാനുള്ള ലിഫ്റ്റ് ആർജിക്കുന്നത് . ആയുർ ദൈർഖ്യത്തിലും ഈ പക്ഷികൾ മുന്നിലാണ് . അമ്പതു വർഷത്തിലേറെ ആയുസ്സ് ഈ പക്ഷികൾക്കുണ്ട് . മുൻകാലങ്ങളിൽ സമുദ്രത്തിൽ മരിച്ച നാവികാരാണ് ആൽബട്രോസ് പക്ഷികളായി പുനർജനിക്കുന്നത് എന്ന വിശ്വാസം പല നാടുകളിലും നിലനിന്നിരുന്നു .അതിനാൽ തന്നെ ഈ പക്ഷികളെ ഉപദ്രവിക്കുന്നത് സമുദ്രയാത്രികർക്ക് ദുരന്തം വരുത്തിവക്കും എന്ന വിശ്വാസവും ചില നാടുകളിൽ നിലനിന്നിരുന്നു .മധ്യരേഖാ പ്രദേശങ്ങളിൽ ആൽബട്രോസുകളെ വളരെ വിരളമായേ കാണാറുളൂ. അന്റാർട്ടിക്ക ഭൂഖണ്ഡത്തിനു ചുറ്റുമുള്ള തണുപ്പേറിയ സമുദ്ര മേഖലകളും പസഫിക്ക് സമുദ്രത്തിന്റെ ഉത്തര മേഖലകളുമാണ് ആൽബട്രോസുകളുടെ വിഹാരഭൂമി . 500 ഗ്രാം വരെ ഭാരമുള്ള മുട്ടയാണ് ആൽബട്രോസിന്റെത് . 80 ദിവസം അടയിരുന്നാലേ മുട്ടവിരിയൂ .ആൺപക്ഷിയും പെൺപക്ഷിയും ഊഴമിട്ടാണ് അടയിരിക്കുന്നത് . പക്ഷികളിലെ ഏറ്റവും ദൈർഖ്യമേറിയ കാലയളവുകളിൽ ഒന്നാനാണിത്