സെൻസറും ആധുനിക ജീവിതവും
സെൻസറും ആധുനിക ജീവിതവും
⭕സ്വന്തം പരിതഃസ്ഥിതിയിലെ സംഭവങ്ങളോ മാറ്റങ്ങളോ കണ്ടെത്തുകയും വിവരങ്ങൾ കമ്പ്യൂട്ടർ പ്രോസസർ പോലെയുളള ഇലക്ട്രോണിക ഉപകരണങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്ന ഘടകമോ ഉപവ്യൂഹമോ ആണ‌് സെൻസ൪ അഥവാ സംവേദിനി എന്നറിയപ്പെടുന്നത്. സംവേദിനികളെ എല്ലായ്പ്പോഴും മറ്റ് ഇലക്ട്രോണിക ഉപകരണങ്ങളോടൊപ്പമാണ് ഉപയോഗിക്കാറുളളത്.
⭕സൂക്ഷ്മയന്ത്രസംവിധാനങ്ങളുടെയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മൈക്രോകണ്ട്രോളറുകളുടെയും വേദിക പുരോഗമിച്ചതോടുകൂടി സംവേദിനികളുടെ ഉപയോഗം പരമ്പരാഗതരീതിയിലുളള താപനില, മ൪ദ്ദം അല്ലെങ്കിൽ ഒഴുക്ക് എന്നിവയുടെ അളക്കലിനപ്പുറം വികാസം പ്രാപിച്ചു. അതിനുദാഹരണമാണ് MARG സെൻസറുകൾ. കൂടാതെ പൊട്ടെൻഷ്യോമീറ്ററുകൾ, ബലസംവേദന പ്രതിരോധങ്ങൾ എന്നിവ പോലുളള അനലോഗ് സംവേദിനികളും ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഉൽപ്പാദനയന്ത്രങ്ങൾ, വിമാനങ്ങൾ, വ്യോമഗതാഗതം, കാറുകൾ, മരുന്ന്, റോബോട്ടിക്‌സ് എന്നിവയും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മറ്റു പല വശങ്ങളും ഇവയുടെ പ്രയോഗങ്ങളിൽപെടുന്നു.
⭕ഇൻപുട്ട് അളവ് അളക്കുമ്പോൾ സെൻസറിന്റെ ഔട്ട്‌പുട്ട് എത്രമാത്രം മാറുന്നുവെന്ന് ഒരു സെൻസറിന്റെ സംവേദനക്ഷമത സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, താപനില 1 സെന്റിഗ്രേഡിലേക്ക് മാറുമ്പോൾ ഒരു തെർമോമീറ്ററിലെ മെർക്കുറി 1 സെന്റിമീറ്റർ ചലിച്ചാൽ, സംവേദനക്ഷമത 1 സെന്റിമീറ്റർ / ° C ആണ് (ഇത് അടിസ്ഥാനപരമായി ഒരു രേഖീയ സ്വഭാവം അനുമാനിക്കുന്ന ചരിവ് Dy / Dx ആണ്). ചില സെൻസറുകൾ അവ അളക്കുന്നതിനെ ബാധിക്കും; ഉദാഹരണത്തിന്, ഒരു ചൂടുള്ള ഒരു കപ്പ് ദ്രാവകത്തിൽ റൂം താപനില തെർമോമീറ്റർ ദ്രാവകത്തെ തണുപ്പിക്കുമ്പോൾ അതേ ദ്രാവകം തന്നെ തെർമോമീറ്റർ ചൂടാക്കുകയും ചെയ്യുന്നു. സെൻസറുകൾ സാധാരണയായി രൂപകൽപ്പന ചെയ്തിരിക്കുന്നത് അളക്കുന്നതിൽ ചെറിയ സ്വാധീനം ചെലുത്താനാണ്; സെൻസർ ചെറുതാക്കുന്നത് പലപ്പോഴും ഇത് മെച്ചപ്പെടുത്തുകയും മറ്റ് ഗുണങ്ങൾ അവതരിപ്പിക്കുകയും ചെയ്യാം
⭕രുചി അറിയാനും, കാഴ്ച കാണാനും, ശബ്ദം കേൾക്കാനും, സ്പർശനം അറിയാനുമെല്ലാം നമുക്ക് ഇന്ദ്രിയങ്ങൾ ഉണ്ട്. ഈ ഇന്ദ്രിയങ്ങൾ ശബ്ദം, ചൂട്, രുചി തുടങ്ങിയ ഭൗതീക ഉത്തേജകങ്ങളെ പിടിച്ചെടുത്ത് ഈ സിഗ്നലുകളെ തലച്ചോറിലേക്ക് അയക്കുന്നു. തലച്ചോർ അതിനെ മനസിലാക്കി പ്രതികരിക്കുന്നു. ഇതുപോലെ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ തലച്ചോറായ പ്രൊസസ്സറിനു നേരിട്ട് ഭൗതിക ഉത്തേജകങ്ങളെ പിടിച്ചെടുക്കാൻ കഴിയില്ല. ചൂട്, പ്രകാശം, സമ്മർദ്ദം, ചലനം, ശബ്ദം തുടങ്ങിയ ഭൗതീക ഉത്തേജകങ്ങളെ പിടിച്ചെടുത്ത് അതിനെ ഇലക്ട്രിക്കൽ സിഗ്നലുകളാക്കി പ്രോസെസ്സറിലേക്ക് അയക്കുന്ന വസ്തു അഥവാ ഉപകരണം ആണ് സെൻസർ. അതായത് മെഷ്യൻസിന്റെ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇന്ദ്രിയങ്ങളാണ് സെൻസറുകൾ.
⭕ലൈറ്റ് സെൻസർ: ലൈറ്റിനെ ലൈറ്റിന്റെ തീവ്രതക്കു അനുസരിച്ചുള്ള ഇലക്ട്രിക്കൽ സിഗ്നൽ ആക്കിമാറ്റുന്നു.
⭕ടെമ്പറേച്ചർ സെൻസർ: ടെമ്പറേച്ചറിനെ ടെമ്പറേച്ചറിന്റെ തീവ്രതക്ക് അനുസരിച്ചുള്ള ഇലക്ട്രിക്കൽ സിഗ്നൽ ആക്കി മാറ്റുന്നു.
⭕ഒരു കാറിന്റെ റിവേഴ്‌സ് സെൻസർ അതിൽ നിന്നും സെൻറ് ചെയ്യുന്ന IR സിഗ്നൽ ഏതെങ്കിലും ഒബ്ജെക്ടിൽ തട്ടി തിരിച്ചു വരുന്ന സമയത്തിൽ നിന്നും ഒബ്ജെക്ടിന്റെ ദൂരം മനസിലാക്കി അതിനെ ഇലക്ട്രിക്കൽ സിഗ്നൽ ആക്കി പ്രോസ്സസ്സറിലേക്ക് അയക്കുന്നു. ഇത്തരത്തിൽ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി സെൻസറുകൾ. ഉദാഹരണത്തിന്, ഒരു സ്മാർട്ട് ഫോണിന്റെ കാര്യം തന്നെ എടുക്കുക. ഒരു ശരാശരി സ്മാർട്ട് ഫോണിൽ താഴെ കൊടുത്തിരിക്കുന്ന സെൻസറുകൾ ഉണ്ടായിരിക്കും.
???? ലൈറ്റ് സെൻസർ : നമ്മുടെ കണ്ണിന്റെ കംഫോർട്ടിനായി ചുറ്റുപാടുമുള്ള ലൈറ്റിനനുസരിച്ചു ഡിസ്പ്ലേ ബ്രൈറ്റ്നസ്സ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാൻ ഒരു ആമ്പിയന്റ് ലൈറ്റ് സെൻസർ മൊബൈൽ ഫോണിൽ ഉണ്ടായിരിക്കും.
???? പ്രോക്സിമിറ്റി സെൻസർ :
മൊബൈൽ ഫോൺ ചെവിയോട് ചേർത്ത് പിടിക്കുമ്പോൾ ഡിസ്പ്ലേ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യാൻ മൊബൈൽ ഫോണിൽ പ്രോക്സിമിറ്റി സെൻസർ ഉണ്ടായിരിക്കും.
???? ഗ്രാവിറ്റി സെൻസർ :
മൊബൈൽ ഫോണിൽ ഫോൺ ചലിപ്പിച്ചു ഗെയിം കളിക്കുന്നതിനും അതുപോലെ ഫോൺ വെർട്ടിക്കൽ ആയി പിടിക്കുമ്പോൾ ഡിസ്പ്ലേ വെർട്ടിക്കൽ ആക്കാനും, ഹൊറിസോണ്ടൽ ആയി പിടിക്കുമ്പോൾ ഡിസ്പ്ലേ ഹൊറിസോണ്ടൽ ആക്കാനും ഒരു ഗ്രാവിറ്റി സെൻസർ അഥവാ ആക്സിലെറോമീറ്റർ ഉണ്ടായിരിക്കും.
???? ഗൈറോസ്കോപ്പ് :
മൊബൈൽ ഫോണിന്റെ ക്രമീകരണം (ഓറിയന്റഷന്) മനസിലാക്കുന്നതിന് ഗൈറോസ്കോപ്പ് ഉപയോഗിക്കുന്നു.
???? കോമ്പസ് :
ഡയറക്ഷൻ അറിയുന്നതിന് വേണ്ടിയും ,മാപ്പ് നാവിഗേഷന് വേണ്ടിയും മൊബൈൽ ഫോണിൽ കോമ്പസ് ഉപയോഗിക്കുന്നു.
???? ഹാൾ എഫ്ഫക്റ്റ് സെൻസർ :
ഫ്ലിപ്പ് കവർ അടക്കുമ്പോൾ ഫോൺ ഓട്ടോമാറ്റിക്കായി ഓഫ് ആകാനും, ലോക്ക് ആകാനും അതുപോലെ ഫ്ലിപ്പ് കവർ ഓപ്പൺ ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി അൺലോക്ക് ആകാനും ഹാൾ എഫ്ഫക്റ്റ് സെൻസർ ഉപയോഗിക്കുന്നു.
???? ഫിംഗർ പ്രിന്റ് സെൻസർ :
ഫിംഗർ ഉപയോഗിച്ച് മൊബൈൽ ഫോൺ ലോക്ക് ചെയ്യാനും, അൺലോക്ക് ചെയ്യാനും ഫിംഗർ പ്രിന്റ് സെൻസർ ഉപയോഗിക്കുന്നു.
???? ബാരോമീറ്റർ :
അന്തരീക്ഷത്തിലെ പ്രഷർ അളന്നു ജി പി എസ് നു അൾട്ടിട്യൂഡ് ടാറ്റ കൊടുക്കുന്നതിനു ബാരോമീറ്റർ സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്നു.
???? ഐർ സെൻസർ :
ഒബ്ജക്റ്റുകളുടെ അളവുകൾ എടുക്കുന്നതിനു ഐർ സെൻസർ ഉപയോഗിക്കുന്നു.
ഇത്തരത്തിൽ ധാരാളം സെൻസറുകൾ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.ഇനി വാഹനങ്ങളുടെ കാര്യം എടുത്താലും ഇത്തരത്തിൽ ഒരുപാടു സെൻസറുകൾ ഉപയോഗിക്കുന്നു.
⚙️വീടുകളിലെ സെൻസറുകൾ
????ഗേറ്റിൽ പി ഐ ർ സെൻസർ വിത്ത് ലൈറ്റ് സെൻസർ: രാത്രി ആരെങ്കിലും ഗേറ്റിനടുത്തേക്ക് വരുമ്പോൾ ചലനം അറിഞ്ഞു ഓട്ടോമാറ്റിക്കായി ലൈറ്റ് ഓൺ ആകുന്നു.ആൾ കടന്നു പോയതിനു ശേഷം ഓട്ടോമാറ്റിക്കായി ഓഫ് ആകുന്നു.
????വീട്ടിൽ വിൻഡോ ഇല്ലാത്ത ഒരു റൂം മിൽ എപ്പോഴും ഇരുട്ടായിരിക്കും അകത്തു കയറി ലൈറ്റ് ഓൺ ചെയ്യണമെങ്കിൽ സ്വിച്ച് ബോർഡ് തപ്പണം. ഇപ്പോൾ അവിടെയും ഒരു മോഷൻ സെൻസർ വച്ച് ആരെങ്കിലും റൂമിനകത്തു കയറിയാൽ ലൈറ്റ് ഓട്ടോമാറ്റിക്കായി ഓൺ ആകും റൂമിൽ നിന്നിറങ്ങിയാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകും.
????വീട്ടിലെ വാഷ് ബേസിൻ സെൻസർ ടാപ്പ് ആണെങ്കിൽ കൈ കാണിച്ചാൽ വെള്ളം വരും കൈ എടുത്താൽ വെള്ളം നിൽക്കും.
????ബാത്റൂമിലെ സോപ്പ് ഡിസ്പെന്സർ സെൻസർ ഓട്ടോമാറ്റിക്കാണെങ്കിൽ കൈകാണിച്ചാൽ ഓട്ടോമാറ്റിക്കായി ഡിസ്പെൻസ് ചെയ്യും.
????വീട്ടിലെ മോട്ടോർ സെൻസർ കൺട്രോൾഡ് ആണെങ്കിൽ ടാങ്ക് വെള്ളം തീർന്നാൽ ഓട്ടോമാറ്റിക്കായി ഓൺ ആകും ടാങ്ക് നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകും.
????കുക്കിങ് ഗ്യാസ് ലീക്കേജ് സെൻസർ. ഗ്യാസ് ലീക് ഉണ്ടായാൽ ഉടനെ അലാം അടിക്കുന്നു.
ഇത്തരത്തിൽ സെൻസറുകൾ ഉപയോഗിച്ച ഒരുപാടു ഉപകരണങ്ങൾ ഉണ്ട്.ഇനി ഇത്തരത്തിൽ ഉള്ള ഓട്ടോമേഷൻ ഉപകരണങ്ങൾ അല്ലാതെ നിങ്ങൾ ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ , മിക്സർ തുടങ്ങീ എല്ലാത്തിലും ഒരു പാട് സെൻസറുകൾ ഉപയോഗിക്കുന്നുണ്ട്.അതുകൊണ്ട് സെൻസറുകൾ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു.