എന്താണ് ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശക്തി
എന്താണ് ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശക്തി
????അത് വർധിപ്പിക്കാൻ സാധിക്കുമോ?
????അല്ലെങ്കിൽ വർധിപ്പിക്കുന്നത് കൊണ്ട് ഗുണമോ ദോഷമോ?
⭕എല്ലാ ബഹുകോശ ജീവികൾക്കും തങ്ങളെ ആക്രമിക്കാൻ വരുന്ന പരാദ (ഏകകോശ-ബഹുകോശ) ജീവികളെ പ്രതിരോധിക്കുന്നതിനും, തുരത്തുന്നതിനും ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഒരു സംവിധാനം ഉണ്ട് - അതാണ് പ്രതിരോധശക്തി.
⭕പ്രതിരോദശക്തി ഒരു സന്തുലിതാവസ്ഥയിലാണ് നമ്മളിൽ നിലനിൽക്കുന്നത്. കൂടുന്നതും കുറയുന്നതും ആപത്താണ്. പ്രതിരോധം എന്നത് ശരീരം മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും പല തരത്തിലുള്ള കോശങ്ങളും കലകളും ഗ്രന്ധികളും ശ്രവങ്ങളും പ്രോട്ടീനുകളും ഒക്കെ ചേരുന്നതുമായ ഒരു സങ്കീർണ്ണ സംവിധാനം ആണ്. നമ്മുടെ പ്രതിരോധ സംവിധാനത്തിന് സ്വന്തം ശരീരകോശങ്ങളെയും പരാദ കോശങ്ങളെയും തിരിച്ചറിയാനും കഴിവുണ്ട്. സ്വന്തം ശരീരത്തിലെ തന്നെ നശിച്ചതും രോഗാതുരമായതുമായ കോശങ്ങളെ തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിന്നുമുള്ള ശേഷിയും ഉണ്ട്.
⭕ചില സമയങ്ങളിൽ ഈ പ്രതിരോധ വേലിക്കെട്ടുകൾ പൊളിച്ചു കൊണ്ട് കടന്നു വരുന്ന ബാക്ടീരിയ, വൈറസ്, പൂപ്പൽ, പാരസൈറ്റ് ,പ്രോട്ടോസോവൻസ് മുതൽ മറ്റു ജീവികളുടെ 'വിഷം' വരെ നമുക്ക് രോഗാതുരത ഉണ്ടാക്കാം.
⭕ശരീരത്തിൽ കയറി പറ്റാൻ വരുന്ന പരാദജീവികളെ ആദ്യം തടയുന്ന ശരീര ഊഷ്മാവ്, തൊലി, ശ്ലേഷ്മസ്‌തരം, വിയർപ്പ്, കണ്ണുനീർ, ഉമിനീർ, കഫം, ആമാശയഅമ്ലം, ധഹനരസങ്ങൾ, സഹായ ബാക്ടീരിയകൾ….. മുതലയവയൊക്കെ നമ്മുടെ പ്രതിരോധ മാർഗങ്ങൾ തന്നെ.
ഈ പ്രാഥമിക പ്രതിരോധ കടമ്പകൾ കടന്നും കയറി വരുന്ന ജീവികളെ തടയുന്നതിന് നമ്മുടെ വെളുത്ത രസക്തകോശങ്ങൾ, ലസികാശ്രവങ്ങൾ, കരൾ ശ്രവങ്ങൾ, പ്ലീഹാ ശ്രവങ്ങൾ, തൈമസ് മുതലായി ബഹുവിധ വസ്തുതകൾ ഒരുമിച്ചു ചേർന്നു പ്രവത്തിക്കുന്ന ഒരു ജന്മസിദ്ധമായ സംവിധാനം നമുക്കുണ്ട്; ഇതാണ് സ്വാതസിദ്ധ പ്രതിരോധം (innate immunity).
⭕നമ്മുടെ ജീവിതത്തിൽ പലപ്പോഴായി നമ്മെ ആക്രമിച്ച പല പരാദങ്ങളിൽ (ആന്റിജൻ) നിന്നും തൽഫലമായി രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരം പഠിക്കുന്ന, അല്ലെങ്കിൽ ആർജിക്കുന്ന (ആന്റിബോഡി) പ്രതിരോധ ശേഷി ആണ് ആർജ്ത പ്രതിരോധം അഥവാ accuired / adaptive immunity എന്നത്. ആർജ്ത പ്രതിരോധം; രോഗം വരുത്താതെ തന്നെ നമ്മളിൽ ഉണ്ടാക്കാൻ നമുക്ക് വാക്സിനേഷൻ മൂലം സാധിക്കും.
⭕വാസിസിനേഷൻ പ്രതിരോധം കൂട്ടുക അല്ല മറിച്ച് അത് നമ്മുടെ പ്രതിരോദവ്യവസ്ഥയെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രതിരോധ കോശങ്ങളെ കൂട്ടുകയോ പ്രതിരോധ സംവിടനങ്ങളെ ഉദ്ധീപിപ്പിക്കുകയോ ചെയ്യുന്നത് നമുക്ക് ആവശ്യമുള്ള കാര്യമല്ല, ഇനി ചെയ്താൽ അത് ഗുണത്തെ കഴിഞ്ഞും ദോഷമാണ് ഉണ്ടാക്കുക.
ഒറ്റവാക്കിൽ പറഞ്ഞാൽ പ്രതിരോധവസ്ഥ ഒരു ഏകാശിലാത്മക വസ്തുത അല്ല; അത് ശരീരം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സങ്കീർണവും ബഹുമുഖ ജൈവ-രാസ പ്രവർത്തങ്ങളുടെ ആകെത്തുകയുമാണ്.
ഇത് എല്ലാ ജീവികളിലും സന്തുലിതമാക്കിയിരിക്കും (optimum) അത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ പ്രശ്നമാണ്; രോഗപ്രതിരോധ ശേഷി അന്യ പരാദങ്ങളെ തുരത്തുക മാത്രമല്ല, അത് നമ്മുടെ സ്വന്തം ശരീര കോശങ്ങളെ ആക്രമിക്കാതെ ഇരിക്കുകയും വേണം. ഉദാ: യാന്ത്രിക പ്രതിരോധ രോഗങ്ങളായ/ autoimmune diseases, ( lupus erythematosus, Vitiligo/ വെള്ളപണ്ട്, Rheumatoid arthritis/ ആമവാതം, Inflammatory bowel disease)