പിഡിഎഫ് ഫയലിനെ എങ്ങനെ വേഡ് ആക്കി മാറ്റാം?
പിഡിഎഫ് ഫയലിനെ എങ്ങനെ വേഡ് ആക്കി മാറ്റാം? ഒരു എളുപ്പവഴി
⭕ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് പലരും. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ലഭിക്കുന്ന കത്തുകളും, ഔദ്യോഗിക രേഖകളും മിക്കപ്പോഴും പിഡിഎഫ് ഫയൽ രൂപത്തിലാണ് ഉണ്ടാവാറ്. എന്നാൽ പിഡിഎഫ് ഫയലുകളിലെ പിഴവുകൾ തിരുത്താൻ എളുപ്പമല്ല. അതിന് അത് വേഡ് ഫയലായി കൺവേർട്ട് ചെയ്യേണ്ടതുണ്ട്.
⭕പിഡിഎഫ് ഡോക്യുമെന്റിനെ വേഡാക്കി മാറ്റാൻ നിരവധി ഓൺലൈൻ വെബ്സൈറ്റുകളുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പിഡിഎഫ് രേഖകൾ ഈ വെബ്സൈറ്റുകളിൽ വേഡ് ആക്കി മാറ്റാൻ എളുപ്പമാണെങ്കിലും മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകൾ പിഡിഎഫിൽ നിന്നും വേഡിലേക്ക് മാറ്റുക സാധാരണ പിഡിഎഫ് കൺവേർട്ടർ വെബ്സൈറ്റിൽ അത്ര എളുപ്പമല്ല.
⚙️എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ജിമെയിലിൽ നിന്ന് തന്നെ പിഡിഎഫ് രേഖ വേഡ് ഫോർമാറ്റിലേക്ക് മാറ്റാനും അത് എഡിറ്റ് ചെയ്യാനും സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.
????ഇമെയിലിൽ ലഭിക്കുന്ന പിഡിഎഫ് ഫയലുകൾ ജിമെയിലിൽ നിന്ന് തന്നെ തുറക്കുക.
????തുറന്നുവരുന്ന ഡോക്യുമെന്റിന് മുകളിലായി ഓപ്പൺ വിത്ത് ഗൂഗിൾ ഡോക്സ് എന്ന ബട്ടൻ കാണാം.
????അതിൽ ക്ലിക്ക് ചെയ്യുക.
????അപ്പോൾ ഒരു പുതിയ വിൻഡോയിൽ ഗൂഗിൾ ഡോക്സ് തുറന്നുവരും. നിങ്ങൾ നൽകിയ പിഡിഎഫ് രേഖയിലുണ്ടായിരുന്ന ഉള്ളടക്കം ഇവിടെ നിന്നും എഡിറ്റ് ചെയ്യാം.
????വേണ്ട മാറ്റങ്ങൾ വരുത്തി അത് വീണ്ടും പിഡിഎഫ് ഫോർമാറ്റിലേക്ക് തന്നെ സേവ് ചെയ്യാനും വേഡ് ഫോർമാറ്റിൽ സേവ് ചെയ്യാനും സാധിക്കും
????മലയാളം ഉള്ളടക്കങ്ങളാണെങ്കിൽ ഗൂഗിൾ ടൈപ്പിങ് ഇൻപുട്ട് ഉപയോഗിച്ചോ ടൈപ്പ് ഇൻ പോലുള്ള സോഫ്റ്റ് വെയർ ഉപയോഗിച്ചോ ഗൂഗിൾ ഡോക്സിൽ നിന്ന് തന്നെ വേണ്ട മാറ്റങ്ങൾ വരുത്താനാവും. ഇത് കോപ്പി ചെയ്തെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുകയും ആവാം.
⚙️ കംപ്യൂട്ടറിൽ സേവ് ചെയ്ത് വെച്ച പിഡിഎഫ് എങ്ങനെ വേഡ് ആക്കാം .
????അതിനായി ഗൂഗിൾ ഡോക്സ് (Google Docs) തുറക്കുക
????ബ്ലാങ്ക് ഫയൽ ഓപ്പൺ ചെയ്യുക
????ഫയൽ-ഓപ്പൺ- അപ്പ് ലോഡ് തിരഞ്ഞെടുക്കുക
????നിങ്ങൾക്ക് കൺവേർട്ട് ചെയ്യേണ്ട പിഡിഎഫ് തിരഞ്ഞെടുത്ത് ഓപ്പൺ ചെയ്യുക
????അപ്പോൾ പിഡിഎഫ് ഫയൽ തുറന്നുവരും
????അതിൽ മുകളിലായി ഓപ്പൺ വിത്ത് ഗൂഗിൾ ഡോക്സ് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക.
????അപ്പോൾ നിങ്ങൾ നൽകിയ പിഡിഎഫിലെ ഉള്ളടക്കങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഗൂഗിൾ ഡോക്സിൽ കാണാം.
????വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷം ഇത് ഗൂഗിൾ ഡോക്സിൽ നിന്ന് തന്നെ വേഡ് ആക്കി സേവ് ചെയ്യുകയോ പിഡിഎഫ് ആക്കി സേവ് ചെയ്യുകയോ ചെയ്യാം.
⭕മൈക്രോസോഫ്റ്റ് വേഡിന് സമാനമായി ഗൂഗിൾ നൽകുന്ന സേവനമാണ് ഗൂഗിൾ ഡോക്സ്. മൈക്രോസോഫ്റ്റ് വേഡിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ ഗൂഗിൾ ഡോക്സിലും സാധ്യമാണ്. ഇത് കൂടാതെ എക്സലിന് സമാനമായുള്ള ഗൂഗിൾ ഷീറ്റും പവർപോയിന്റിന് സമാനമായുള്ള ഗൂഗിൾ സ്ലൈഡും ലഭ്യമാണ്