അക്കൗണ്ട് നമ്പർ മാറി പണം അയച്ചാൽ

Simple Science Technology

അക്കൗണ്ട് നമ്പർ മാറി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം വീണാൽ എന്ത് ചെയ്യണം?

ഈ വിഷയം അറിയാത്തവർക്ക് വേണ്ടി

നിങൾ ഉദ്ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അല്ല പണം ട്രാൻസ്ഫർ ആയതു എങ്കിൽ ഒട്ടും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്, പ്രത്യേകിച്ചു ഓൺലൈനിൽ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ അക്കൗണ്ട് നമ്പർ മാറിപ്പോയി അത് വേറെ ആൾക്ക് വന്നുചേരുന്നത്. ഇങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റി പണം സെൻറ് ചെയ്താൽ നമ്മുടെ അക്കൗണ്ടിൽ നിന്നും പണം പോവുകയും ചെയ്യും ഒപ്പം ഉദ്ദേശിച്ച ആളുടെ കയ്യിൽ അത് കിട്ടുകയുമില്ല. ഈ സമയം എല്ലാവരും എന്ത് ചെയ്യണം എന്നൊരു സംശയം ഉണ്ടാകും.. എന്നാൽ അതിനുള്ള പ്രതിവിധി എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടും നിങ്ങൾ പണം അയച്ച ആളുടെ ബാങ്ക് അക്കൗണ്ട്

ഒരു ബാങ്കിൻറെ തന്നെയാണെങ്കിൽ ഒട്ടും പേടിക്കേണ്ടതില്ല..,നമ്മുടെ ബ്രാഞ്ച് മാനേജറിനെ ബന്ധപ്പെട്ടാൽ മാത്രം മതി അദ്ദേഹം ഇടപെട്ട് ആ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തു തരും.

എന്നാൽ രണ്ട് അക്കൗണ്ടുകളും വേറെ വേറെ ബാങ്കിൻറെ ആണെങ്കിൽ നമ്മൾ നമ്മുടെ സ്വന്തം ബ്രാഞ്ച് മാനേജറെ കണ്ടു

വിശദമായി പണം മാറി സെന്റ് ചെയ്തതിനെ പറ്റി എഴുതി അതിന്റെ ഒപ്പം പണം സെന്റ് ചെയ്ത സ്ക്രീൻഷോട്ട്‌ ഓക്കേ വച്ച് ഒരു അപേക്ഷ അദ്ദേഹത്തിനു സമർപ്പിക്കണം.., അപ്പോൾ അദ്ദേഹം പണം അയച്ച അക്കൗണ്ട് ഹോൾഡറിന്റെ ബ്രാഞ്ച് മാനേജർമായി സംസാരിച്ചു.., അദ്ദേഹം

7- 8 ദിവസത്തിനുള്ളിൽ അക്കൗണ്ട് ഹോൾഡർമായി ബന്ധപ്പെട്ട് ഈ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ റീഫണ്ട് ചെയ്തു തരുന്നതായിരിക്കും.

ഇനി ഈ പണം കൈപ്പറ്റിയ ആൾ അത് തിരിച്ചു തരാൻ സമ്മതിക്കുന്നില്ല എങ്കിൽ നമ്മൾക്ക് അത് കോടതിയുമായി ബന്ധപ്പെഡേണ്ടി വരും..കഴിവതും അത് കോടതിക്കു പുറത്തു തന്നെ വച്ച് തീർക്കാൻ ശ്രമിക്കണം അല്ലെങ്കിൽ കോടതിയിൽ ഫീസ് അലവൻസ് എന്നൊക്കെ പേരിൽ ഒത്തിരി പണം നമ്മുടെ കയ്യിൽ നിന്ന് പോകും. ഇനി ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ.., വലിയ വലിയ എമൗണ്ട്കളാണ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്കിൽ ഒരു ചെറിയ എമൗണ്ട് ആദ്യം തന്നെ ആ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്തു അത് നമ്മൾ ഉദ്ദേശിച്ച ആളുടെ തന്നെയാണെന്ന് ഉറപ്പുവരുത്തുക ശേഷം മാത്രമേ വലിയ എമൗണ്ട്കൾ ട്രാൻസ്ഫർ ചെയ്യാൻ പാടുകയുള്ളൂ…