എന്താണ് chicken pox?
എന്താണ് chicken pox? ഇത് ഒരിക്കൽ വന്നാൽ പിന്നീട് വരാൻ സാധ്യതയുണ്ടോ? Chicken pox ഉം കോഴികളും ആയി എന്താണ് ബന്ധം???
✍️ Nanda Baburaj
Registered nurse trainer
Bsc (Hons) Nursing
Aiims Bhubaneswar.
????Varicella zoster എന്ന virus 2 തരം infection ഉണ്ടാക്കുന്നു. Varicella അഥവാ chickenpox. Herpes zoster അഥവാ shingles.
⭕Chicken pox ഉം കോഴിയുമായി എന്താണ് ബന്ധം?
Chicken pox ഇൽ ൽ ശരീരത്തിൽ ഉണ്ടാകുന്ന blister (കുമിളകൾ) അവ chick pea യുടെ ആകൃതിയിൽ ഉള്ളതാണ് എന്നാണ് ഒരു വാദം. മറ്റൊരു theory പറയുന്നത് ചിക്കൻപോക്സിന്റെ rash കോഴി അതിന്റെ ചുണ്ടുകൊണ്ട് കൊത്തുമ്പോൾ ഉണ്ടാകുന്ന ആകൃതിയിൽ ആയതുകൊണ്ടാണ് എന്നാണ്. രോഗ വ്യാപനത്തിൽ കോഴികളുമായി യാതൊരു ബന്ധവും രോഗത്തിന് ഇല്ല.
⚙️ഒരിക്കൽ ഒരാൾക്ക് chicken pox വന്നാൽ അത് പിന്നീട് വരാൻ സാധ്യതയുണ്ടോ??
സാധാരണയായി 14 വയസ്സിനു താഴെയുള്ള കുട്ടികളാണ് കൂടുതലായി ചിക്കൻപോക്സ് കണ്ടുവരുന്നത് .പക്ഷേ പ്രായ ലിംഗ വ്യത്യാസമന്യേ ആർക്കും രോഗം ഉണ്ടാവാൻ സാധ്യതയുണ്ട് ഉണ്ട്. ഒരിക്കൽ chicken pox വന്നാൽ പിന്നീട് chicken pox വരാനുള്ള സാധ്യത വളരെ കുറവാണ്. ഒരിക്കൽ ചിക്കൻപോക്സ് വന്ന ആളുകളിൽ രണ്ടാമത് herpes zoster virus reactivation ഉണ്ടാക്കുന്ന shingles എന്ന , chicken pox നേക്കാൾ തീവ്രമായ രോഗം ആണ് പിടിപെടുക.
⁉️ എന്താണ് chicken pox?
⭕ ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു. ശ്വാസനാളം (upper respiratory tract), conjunctiva, ചർമം (skin), കരൾ, മസ്തിഷ്കം എന്നീ അവയവങ്ങളെ ബാധിക്കാൻ ശേഷിയുള്ള Varicella zoster എന്ന virus മൂലമുണ്ടാകുന്ന രോഗമാണ് chicken pox. ചൂടോടെയോ disinfectant പോലുള്ള കെമിക്കൽ സിന് തരണം ചെയ്യാൻ സാധിക്കാത്ത DNA- lipid കൂടുള്ള ഒരു വൈറസാണ് varicella . സാധാരണയായി പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആണ് രോഗം കണ്ടുവരുന്നത് . എന്നാൽ ഈ രോഗം വന്നിട്ടുള്ള 90 ശതമാനം ആൾക്കാരും immunity (രോഗപ്രതിരോധശേഷി) ഉണ്ട്. എന്നാൽ 10% ആൾക്കാരിൽ രോഗം പിന്നെയും വന്നതായി റിപ്പോർട്ടുകൾ പറയുന്നു . അതിനു കാരണം ഒരു വൈറസിന് ഒന്നിൽ കൂടുതൽ strain നിലനിൽക്കുന്നു എന്നതാണ്. ഒരു strain ന് എതിരായി നമ്മുടെ ബോഡി ആർജിച്ച immunity (antibody)മറ്റൊരു strain മൂലമുണ്ടാകുന്ന അസുഖത്തിന് പര്യാപ്തമല്ല എന്നതാണ് അതിൻറെ കാരണം. ക്യാൻസർ ,AIDS രോഗികൾ, കീമോതെറാപ്പി , steroids എന്നിവ ഉപയോഗിക്കുന്നവരിൽ immunity കുറവായതിനാൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
⚙️ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
Virus ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസങ്ങൾക്ക് ശേഷം ആയിരിക്കും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക (incubation period). തുടക്കത്തിൽ പനി, തലവേദന ,ക്ഷീണം, എന്നിവ അനുഭവപ്പെടാം. രണ്ടു ദിവസത്തിനു ശേഷം ശരീരത്തിൽ കുമിളകൾ രൂപപ്പെടുന്നു. ആദ്യം മുഖത്തും നെഞ്ചിലും പുറകിലും ആണ് കുമിളകൾ രൂപപ്പെടുന്നത്. ശേഷം ശരീരം മുഴുവനും വ്യാപിക്കാൻ ഇടയാകുന്നു. വായിലും നാക്കിലും വേദനയുള്ള ulcer രൂപപ്പെടാൻ സാധ്യതയുണ്ട്.ഒരാഴ്ച കഴിഞ്ഞ് അവ പൊട്ടി ഉണങ്ങിപ്പോകുന്നു.( Scab and scar).
⭕എത്ര ദിവസം വരെ ചിക്കൻപോക്സ് മറ്റുള്ളവരിലേക്ക് പകരാം?
കുമിളകൾ ഉണ്ടാകുന്നതിന് ഒന്ന് രണ്ട് ദിവസം മുന്നേയും അവയെല്ലാം പൂർണ്ണമായി വറ്റിപ്പോകുന്ന അതുവരെയും മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴാണ് പുറപ്പെടുവിക്കുന്ന aerosol droplets മറ്റുള്ളവർ ശ്വസിക്കുമ്പോൾ ആണ് രോഗം പകരുന്നത്. രോഗമുള്ള വ്യക്തിയുമായി contact il വന്നാൽ കുമിളകളുടെ ദ്രാവകമായി contact il വന്നാൽ, അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നത് വഴി എല്ലാം അസുഖം പകരാൻ സാധിക്കും.
⭕ചിക്കൻ പോക്സ് എങ്ങനെ പ്രതിരോധിക്കാം ?
ഒന്നര വയസ്സു മുതൽ കുട്ടികൾക്ക് varicella വാക്സിൻ കൊടുക്കാം. പത്തു വയസ്സിനു ശേഷമുള്ള കുട്ടികളിൽ ചിക്കൻപോക്സ് വന്നിട്ടില്ല എങ്കിൽ മാത്രം വാക്സിൻ എടുത്താൽ മതിയാകും. ഇത് live vaccine ആയതിനാൽ immunityകുറഞ്ഞ ആൾക്കാരിൽ, pregnancy യിൽ കൊടുക്കാൻ പാടുള്ളതല്ല . വാക്സിൻ എടുത്ത മൂന്നുമാസംവരെ pregnancy പാടില്ല.chicken pox ഉള്ള രോഗിയുമായി സമ്പർക്കത്തിൽ വന്നവർ VZIG (Varicella zoster immunoglobulin) നൽകാവുന്നതാണ്. Varicella vaccine മൂന്നു ദിവസത്തിനുള്ളിൽ നൽകുന്നതും ഫലപ്രദമാണ്.
⭕Chicken pox വന്നതിനുശേഷം എന്തെല്ലാം ചികിത്സകളാണ് ചെയ്യേണ്ടത്?
Acyclovir എന്ന antiviral മരുന്ന് ചിക്കൻപോക്സിൻറെ ചികിത്സയ്ക്ക് ഫലപ്രദമാണ്. തിണർപ്പ് ആരംഭിച്ചതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ മരുന്നുകൾ നൽകുന്നത് കൂടുതൽ ഫലപ്രദമാണ്.paracetamol ( പനിക്ക്), calamine lotion (reduce irritation), chlorphenamine (ചൊറിച്ചിൽ കുറക്കാൻ), വായിലെ വ്രണങ്ങൾ ഉണ്ടെങ്കിൽ തണുത്ത ആഹാരങ്ങൾ ice lolipop മുതലായവ ഉപയോഗിക്കാവുന്നതാണ്.
ഈ രോഗം ബാധിച്ചവർ കൂടുതലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുയാണ് ഉചിതം, നഖം മുറിക്കുക, ഗ്ലൗസ് ധരിക്കുക എന്നതിലൂടെ സെക്കൻഡറി ഇൻഫെക്കഷൻ തടയാം.
വൃത്തിയുള്ള അന്തരീക്ഷം ഒരുക്കേണ്ടത് അത്യാവശ്യമാണ്, ദിവസവും ദേഹം ചൂടുള്ള വെള്ളം കൊണ്ട് തൊടക്കണം, നഖം കൊണ്ടുള്ള മുറിവുകളുണ്ടാക്കുന്നത് ഒഴിവാക്കുക.
എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്. എല്ലാ ദിവസവും കുളിക്കുക അത് ഇൻഫെക്ഷൻ പകരുന്നത് നിന്നും സഹായിക്കും.
⭕എന്താണ് shingles?
Shingles/ herpes zoster
ഒരിക്കൽ ചിക്കൻപോക്സ് വന്ന ആളുകളിൽ പിന്നീട് പ്രായാധിക്യവും ഉം ഇമ്മ്യൂണിറ്റി യിൽ വരുന്ന കുറവും കാരണം ഉണ്ടാകാൻ സാധ്യതയുള്ള reactivation ആണ് shingles. ഒരിക്കൽ ചിക്കൻ പോക്സ് വന്നതിനുശേഷം varicella zoster virus നിഷ്ക്രിയമായി നമ്മുടെ നാഡികളിൽ ഒളിഞ്ഞിരിക്കുന്നു. 60 വയസ്സിന് ശേഷമാണ് കൂടുതലായി ഈ വൈറസ് shingles നു കാരണമാകുന്നത്. പാമ്പ് എന്നാണ് ഈ വാക്കിനർത്ഥം.നാഡികളിൽ വേദന അനുഭവപ്പെടുന്നു അതോടൊപ്പം അവ വിതരണം ചെയ്യുന്ന ത്വോക്കക്കിന്റെ ഭാഗത്ത് വരുന്ന rash (കുരുക്കൾ) . ഇതുമൂലം ആകാം snake എന്ന പേരുവന്നത്.
⭕എന്തൊക്കെയാണ് shingles ന്റെ ലക്ഷണങ്ങൾ?
തലവേദന , ത്വോക്കിൽ വരുന്ന കുരുക്കൾ, ചൊറിച്ചിൽ, പനി ,ക്ഷീണം, കുത്തുന്ന വേദന എന്നിവ തുടക്കത്തിൽ ഉണ്ടാകുന്നു. ശേഷം നാഡിയിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നു.
⭕Shingles ന്റ് complications എന്തെല്ലാമാണ്?
Post herpetic neuralgia (അസുഖം ഭേദമായ അതിനുശേഷവും നാഡികളിൽ ഉണ്ടാകുന്ന വേദന)
Encephalitis (മസ്തിഷ്കത്തിൽ ഉണ്ടാവുന്ന ഇൻഫെക്ഷൻ )
Pneumonia. എന്നിവ പിന്നീടുണ്ടാകുന്ന complications ആണ്.
⭕Shingles പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാണോ?
Zostavax എന്ന vaccine 1 dose നൽകാം. ബൂസ്റ്റർ ഡോസ് കളുടെ ആവശ്യകത ഇല്ല.
⭕എന്താണ് shingles ന്റേ treatment?
Acyclovir, valacyclovir, famcyclovir, എന്നിങ്ങനെയുള്ള antiviral ഉപയോഗിക്കാവുന്നതാണ്.
⭕Shingles മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കുമോ?
ഈ ചോദ്യത്തിന് yes എന്നും no എന്നും ഉത്തരം നൽകാൻ സാധിക്കും.
Yes-ഇതുവരെയും chicken pox വന്നിട്ടില്ലാത്തവരി ലോ vaccination എടുക്കാത്തവരരിലോ shingles ഉള്ള രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ അവർക്ക് ചിക്കൻപോക്സ് വരാൻ സാധ്യതയുണ്ട് ഉണ്ട് . ഒരിക്കലും shingles വരില്ല.
No- shingles രോഗിക്ക് ഒരിക്കലും shingles മറ്റുള്ളവരിലേക്ക് പകരൻ കാരണമാകില്ല. അവർക്ക് ചിക്കൻപോക്സ് ആകും ഉണ്ടാവുക.
⭕Chicken pox ന് എതിരായ vaccination എടുത്താൽ shingles മറ്റുള്ളവരിൽ നിന്ന് പകരാതിരിക്കാൻ സഹായിക്കുമോ?
ചിക്കൻപോക്സിന് എതിരെ വാക്സിനേഷൻ എടുത്താൽ shingles ഉള്ള ആളിൽ നിന്നും രോഗവ്യാപനം തടയാൻ ആകും.
⭕ഒരിക്കൽ shingles വന്ന ആളുകൾ vaccination എടുക്കേണ്ട ആവശ്യം ഉണ്ടോ?
ഉണ്ട്. പിന്നെയും shingles വരാനുള്ള സാധ്യത ഉള്ളതിനാൽ വാക്സിനേഷൻ ആവശ്യമുണ്ട്.
????രണ്ടുതരം വാക്സിനുകൾ അണ് herpes zoster പ്രതിരോധിക്കാൻ മാർക്കറ്റിൽ ഉള്ളത് അത്.
Recombinant zoster vaccine (RZV) and zoster vaccine live (ZVL).
60 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളിൽ ഇൽ herpes zoster prevent ചെയ്യാനും ഉം complication കുറയ്ക്കാനും ഞാനും ഈ വാക്സിൻ സഹായിക്കുന്നു. ഒരിക്കൽ ZVL എടുത്ത ആൾക്കാരിൽ പിന്നീട് RZV നൽകാനാകും