ഒരാൾ COVID POSITIVE ആണെങ്കിൽ പോലും ചില ടെസ്റ്റുകൾ എന്തുകൊണ്ട് NEGATIVE റിസൾട്ട് കാണിക്കുന്നു ?

Simple Science Technology

ഒരാൾ COVID POSITIVE ആണെങ്കിൽ പോലും ചില ടെസ്റ്റുകൾ എന്തുകൊണ്ട് NEGATIVE റിസൾട്ട് കാണിക്കുന്നു ? വിവിധതരം കൊവിഡ് ടെസ്റ്റുകളെകുറിച്ച്

✍️ Nanda Baburaj 

Registered nurse trainer,

Bsc (Hons) Nursing

Aiims Bhubaneswa

⚙️ COVID ടെസ്റ്റ് ചെയ്യുന്ന specimen ഏതൊക്കെയാണ് ? 

????Nasopharyngeal and oropharyngeal swab-(തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എടുക്കുന്ന സ്രവം) -upper respiratory tract infection ഉള്ളപ്പോൾ- തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് , ക്ഷീണം, തലവേദന എന്നിവ. 

????Broncho alveolar lavage (lower respiratory tract infection ഉള്ളപ്പോൾ--ശ്വാസതടസ്സം , ശ്വാസംമുട്ടൽ, ശ്വാസോച്ഛാസത്തിൻറെ ശബ്ദത്തിൽ വരുന്ന വ്യതിയാനം എന്നിവ ഉള്ളപ്പോൾ)

????Sputum (കഫം)

????serum (സ്രവം test)

നാലുതരം testing methods അണ് COVID തിരിച്ചറിയാൻ ഉള്ളത് .

1- Virus isolation.

2- Molecular identification.

3- Antigen detection.

4-Antibody detection.

⚙️ എന്താണ് virus isolation method ?

⭕ Nasopharyngeal അതല്ലെങ്കിൽ oropharyngeal secretions നേ ശേഖരിച്ച് വൈറസിനെ കണ്ടെത്തുന്നതിനാണ് വൈറൽ culture ചെയ്യുന്നത്. രണ്ടു മുതൽ മൂന്നു ദിവസം വരെയാണ് റിസൾട്ട് കിട്ടാൻ വേണ്ട സമയം. പക്ഷേ viral isolation രോഗനിർണയത്തിന് വേണ്ടി ഉപയോഗിക്കാറില്ല. Research ന് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ലാബ് ടെക്നീഷ്യൻ ലാബിലെ മറ്റു ജോലിക്കാർക്കും live വൈറസ് മൂലമുണ്ടാകുന്ന ഭീഷണി ഒഴിവാക്കാനാണ് ആണ് ഈ രീതി രോഗനിർണയത്തിന് വേണ്ടി ഉപയോഗിക്കാത്തത്.

Viral isolation 10 ദിവസം വരെ മാത്രമാണ് postive ആയി diagnose ചെയ്യുന്നുള്ളൂ, അതിനുശേഷം ഈ ടെസ്റ്റ് നെഗറ്റീവ് കാണിക്കുന്നു. അതിനാൽ തന്നെ 10 ദിവസത്തിന് ശേഷമാണ് രോഗിക്ക് viral isolation ടെസ്റ്റ് നടത്തുന്നത് എങ്കിൽ  രോഗി positive ആണെങ്കിൽ പോലും അത് negative ആയി കാണപ്പെടും

⚙️ എന്താണ് molecular method ? 

⭕Molecular method ൽ (തന്മാത്രാ രീതി) പലതരത്തിലുള്ള ടെസ്റ്റുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് rRTPCR (Real time reverse transcriptase polymerase chain reaction) . Viral load കുറവാണെങ്കിൽ പോലും രോഗത്തെ നിർണയിക്കാൻ ഈ ടെസ്റ്റിന് കഴിയുന്നു എന്നതിനാൽ ഇതിനെ gold standard എന്നറിയപ്പെടുന്നു. ഈ ടെസ്റ്റ് 80% കൃത്യമായി രോഗം നിർണയിക്കാൻ കഴിവുള്ളതാണ്. 6-7 മണിക്കൂറിനുള്ളിൽ തന്നെ നമുക്ക് റിസൾട്ട് ലഭ്യമാകും എന്നതിലുപരി 93 സാമ്പിൾ വരെ ഒരുമിച്ച് രോഗം നിർണയിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. ഈ ടെസ്റ്റ് ചിലവ് കൂടുതലാണ്. രോഗനിർണയത്തിന് പ്രഗൽഭരുടെ ആവശ്യവുമുണ്ട്. Dead virus പോലും നമുക്ക് ഈ ടെസ്റ്റിലൂടെ നിർണയിക്കാൻ സാധിക്കും.

മറ്റുള്ള molecular method ന്‌ ഉദാഹരണങ്ങൾ- rRT-qPCR , RT-LAMP, Recombinase polymerase amplification RPA,CRISPR-based diagnostics .

rRTPCR.

 5-8 ദിവസങ്ങൾക്കുള്ളിലാണ് ഈ ടെസ്റ്റ് positive കാണിക്കുന്നത്. 14 ദിവസത്തിനുശേഷം rRTPCR negative കാണിക്കുന്നു .

എന്താണ് ആന്റി ജെൻ ടെസ്റ്റ് (antigen detection) ? 

 ⭕antigen- നമ്മുടെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ കഴിയുന്ന നമ്മുടെ ശരീരത്തിൻറെ ഭാഗമല്ലാത്ത പുറത്ത് നിന്നുള്ള ഒരു വസ്തു (foreign substance) അണ് antigen. തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എടുക്കുന്ന സ്രവം ഒരു rapid test kit ന്റെ സഹായത്തോടെ നിർണയിക്കുന്നു. Rapid test device ൽ ശ്രവം ഒഴിക്കുകയും spike protein detect ചെയ്യുകയും ചെയ്യും . അരമണിക്കൂറിനുള്ളിൽ തന്നെ നമുക്ക് റിസൾട്ട് ലഭിക്കുന്നു. എന്നാൽ ഈ ടെസ്റ്റ് എപ്പോഴും ശരിയാകണം എന്നില്ല. 7-8 ദിവസം വരെ ആണ് antigen ടെസ്റ്റ് പോസിറ്റീവ് കാണിക്കുക. അതിനുശേഷം antigen ന്റെ അളവ് കുറഞ്ഞു പോകുന്നു. 8 ദിവസത്തിന് ശേഷമാണ് രോഗി പരിശോധനയ്ക്ക് പോകുന്നത് എങ്കിൽ അവ നെഗറ്റീവ് കാണിക്കും. ആവശ്യമായ antigen ശരീരത്തെ രൂപപ്പെട്ടിട്ടില്ല എങ്കിലും നെഗറ്റീവ് കാണിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. രോഗി ലക്ഷണങ്ങളുമായി ആണ് വരുന്നതെങ്കിൽ antigen test negative ആണെങ്കിൽ കൂടി rRTPCR വഴി നിർണയം നടത്തണം.

⚙️ എന്താണ് ആന്റിബോഡി (antibody) ടെസ്റ്റിംഗ് 

⭕Antibody- നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന antigen നേ നിർവീര്യമാക്കാൻ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന രോഗപ്രതിരോധ പ്രതികരണം( Immune response)

ഒരു അസുഖം വന്നതിനു ശേഷം ശരീരത്തിൽ അതിനെതിരായ antibody കൾ ഉണ്ടാകുന്നു.Covid 19 antibody 2 ആഴ്ചയ്ക്കു ശേഷമാണ് ആണ് ഉല്പാദിപ്പിക്കപ്പെടുന്നത്. Ig G (ഇമ്മ്യൂണോഗ്ലോബുലിൻ G) presence ആണ് ഈ ടെസ്റ്റിന് സഹായിക്കുന്നത്. ഇപ്പോൾ രോഗി covid positive ആണെങ്കിൽ പോലും antibody test negative ആകും കാണിക്കുക. 2 ആഴ്ചയ്ക്കു ശേഷം മാത്രമേ ഇൗ ടെസ്റ്റ് പോസിറ്റീവ് കാണിക്കുകയുള്ളൂ.

⚙️ ഒരാൾ COVID positive ആയ രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ എത്ര ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്യാൻ സാധിക്കും ?

Covid രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 7 ദിവസത്തിനുശേഷം ടെസ്റ്റ് ചെയ്യണം . അതിനു മുമ്പ് രോഗ ലക്ഷണം കാണിച്ചു തുടങ്ങിയാൽ ഉടൻതന്നെ ടെസ്റ്റ് ചെയ്യേണ്ടതാണ്.

⚙️ ഹോം കോറനൈറ്റനിൽ ഉള്ള ആൾക്ക് ടെസ്റ്റിംഗ് നിർബന്ധമാണോ? 

⭕17 ദിവസത്തിനുശേഷം ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ ടെസ്റ്റിംഗ് ചെയ്യേണ്ട ആവശ്യമില്ല.അതിനുമുൻപ് ലക്ഷണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ നിർബന്ധമായും ടെസ്റ്റ് ചെയ്യേണ്ടതാണ്.

⭕മൂക്കിൽ നിന്നുള്ള സ്രവത്തിൽ (nasopharyngeal)ആണോ തൊണ്ടയിൽ നിന്നും(oropharyngeal) ഉള്ള സ്രവത്തിൽ ആണോ viral load കൂടുതൽ കാണുക ?

Nasopharyngeal.

ഏറ്റവും നല്ല covid diagnosis ഏതാണ്?

rRTPCR.

⚙️ ഒരിക്കൽ covid വന്നാൽ പിന്നീടു വരാൻ സാധ്യതയുണ്ടോ? 

⭕സാധാരണയായി viral രോഗങ്ങൾക്ക് life long immunity und. പക്ഷേ ആവശ്യമായ അളവിൽ antibody ഇല്ലായെങ്കിൽ രണ്ടാമത് ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്.

⚙️ എന്തുകൊണ്ടാണ് ആണ് one way valve ഉള്ള mask കൾ നിരോധിച്ചത്? 

⭕സാധാരണയായി one way valve mask കൾ വ്യവസായശാലകളിൽ ആണ് ഉപയോഗിച്ചിരുന്നത്. അകത്തുനിന്നുള്ള വായു യു നല്ല pressure ൽ ആണ് പുറന്തള്ളപ്പെടുന്ന അത്. അവക്ക് ദീർഘദൂര തേക്ക് ശക്തിയായി പ്രവഹിക്കാൻ കഴിയും. ഈ മാസ്ക് ഉപയോഗിക്കുന്ന വ്യക്തി covid positive ആണെങ്കിൽ അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്. അതിനാൽ ആണ് ഇവ നിരോധിച്ചിരിക്കുന്നത് .

⭕ ചില വൈറസുകൾ കൾ മലത്തിലൂടെ പുറത്തേക്ക് വരുന്നതിനാൽ stool examination ചെയ്യേണ്ട ആവശ്യമുണ്ടോ?

ഇല്ല. rRTPCR dead virus നേ കണ്ടുപിടിക്കാൻ ശേഷിയുള്ളതാണ്. അതിനാൽ stool examination ന്റെ ആവശ്യമില്ല.

⚙️സാരാംശം 

⭕ഓരോ ടെസ്റ്റുകളും ഓരോ സമയത്താണ് പോസിറ്റീവ് കാണിക്കുക. എല്ലാ ടെസ്റ്റുകളും എപ്പോഴും പോസിറ്റീവ് ആകണമെന്നില്ല.ഇതുകൊണ്ടുതന്നെയാണ് positive, negative മാറിമാറി കാണിക്കുന്നത്.

Viral isolation 10 ദിവസം വരെയും, rRTPCR 5-8 ദിവസം വരെയും, antigen test 7-8 ദിവസം വരെയും, antibody test 2 ആഴ്ചയ്ക്കു ശേഷവും ആണ് positive ayi കാണിക്കുന്നത്