മേരി ക്യൂറി

Simple Science Technology

രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത - മേരി ക്യൂറി* (Nov 7 ലോകപ്രശസ്ത ശാസ്ത്രജ്ഞയുടെ ഓർമ്മദിനം)

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ശാസ്ത്ര നേട്ടങ്ങൾ മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടതാണെന്ന് വിശ്വസിച്ച, മേരി ക്യൂറി (1867 - 1934).റേഡിയോ ആക്ടിവതയെന്ന പ്രതിഭാസത്തിന് ആ പേര് നൽകിയതും ഈ മൂലകങ്ങൾ ഉപയോഗിച്ച് അർബുദ ചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ നടത്തിയ പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. റേഡിയോ ആക്ടിവിതയുടെ തോത് അളക്കാനുള്ള ഉപകരണവും അവർ വികസിപ്പിച്ചെടുത്തു. ക്യൂറി ദമ്പതികളോടുള്ള ആദരവായി ഈ യൂണിറ്റിന് 'കൂറി' എന്നാണ് പേരിട്ടിരിയ്ക്കുന്നത്.'യുറേനിയ' ത്തിനു പുറമേ 'തോറിയ' ത്തിനും റേഡിയോ ആക്ടിവതയുണ്ടെന്ന് മേരി കണ്ടെത്തി.റേഡിയോ ആക്ടീവത ഒരു ആണവ പ്രതിഭാസമാണെന്ന നിഗമനത്തിലേക്ക് നയിച്ച ഈ കണ്ടുപിടുത്തം ഭൗതീക ശാസ്ത്രത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചു.1898 ൽ ഭർത്താവും ഫ്രഞ്ചുശാസ്ത്രജ്ഞനുമായ പിയറി ക്യൂറിയുമൊത്ത് 'പൊളോണിയം', 'റേഡിയം' എന്നീ മൂലകങ്ങൾ കണ്ടു പിടിച്ചു.

⭕1903 ൽ ഭർത്താവ് പിയറിയുമായും, ഹെൻട്രി ബെക്വറലുമായി ഭൗതീകശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട് നോബൽ സമ്മാനം ലഭിച്ച ആദ്യ വനിതയായി.1911 ൽ ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.രണ്ട് വ്യത്യസ്ത മേഖലകളിൽ നോബൽ സമ്മാനം ലഭിച്ച ചരിത്രത്തിലെ ഏക വനിത മേരിയാണ്.ഒന്നാം ലോകമഹായുദ്ധസമയത്ത് മേരി സൈനീകാവശ്യങ്ങൾക്കു വേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് സജ്ജീകരിച്ചു.മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ വനിതയെന്ന ബഹുമതിക്കും അർഹയായി.

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും, റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി എന്നീ നേട്ടങ്ങൾക്കും ഉടമ. പ്രഗത്ഭ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഭർത്താവ് പിയർ ക്യൂറിയുടെ (Pierre Curie) മരണത്തിലും തകർന്നുപോകാതെ ഫ്രാൻസിലും പോളണ്ടിലും റേഡിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ച നേതൃത്വം നൽകിയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് സൈനികർക്ക് എക്സ്റേ മെഷീനുകൾ ഉപയോഗിക്കാൻ പരിശീലനം നൽകിയും മാഡം ക്യൂറി കഴിവുകൾ തെളിയിച്ചു. സ്ത്രതീശാക്തീകരണത്തിന്റെ മഹനീയമായ മാതൃക എന്ന നിലയിലും മാഡം ക്യൂറി സമാനതകളില്ലാത്ത വ്യക്തിത്വമായി തിളങ്ങുന്നു. 

⭕സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച ഒരു സമൂഹത്തിൽ, രഹസ്യമായി വിദ്യാഭ്യാസം നേടി സ്ത്രീസമൂഹത്തിനു തന്നെ മാതൃകയും പ്രചോദനവും ആയ ഒരു വ്യക്തി, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജോലിചെയ്തു ട്യൂഷൻ എടുത്തും പഠനമെന്ന സ്വപ്നം സാക്ഷാത്കരിച്ച പെൺകുട്ടി, വിവാഹവും കുട്ടികളും ഭർത്താവിൻറെ അകാല മരണവും അങ്ങനെ ജീവിതത്തിലെ വഴിത്തിരിവുകളിൽ എല്ലാം ശാസ്ത്രഗവേഷണം മുറുകെ പിടിച്ച് മുന്നോട്ട് യാത്ര ചെയ്ത ശാസ്ത്രജ്ഞ, ജന്മ നാടിനോടുള്ള സ്നേഹം കൊണ്ട് താൻ കണ്ടെത്തിയ മൂലകത്തിന് പൊളോണിയം എന്നുപേരിട്ട രാജ്യസ്നേഹി, ഒടുവിൽ തന്റെ പരീക്ഷണങ്ങൾക്കിടയിൽ ആണവവികിരണമേറ്റു ശാസ്ത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷി. അങ്ങനെ മേരിയ്ക്ക്‌ വിശേഷണങ്ങളേറെയാണ്.

⭕കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജോലിചെയ്തു ട്യൂഷൻ എടുത്തും പഠനമെന്ന സ്വപ്നം സാക്ഷാത്കരിച്ച പെൺകുട്ടി, വിവാഹവും കുട്ടികളും ഭർത്താവിൻറെ അകാല മരണവും അങ്ങനെ ജീവിതത്തിലെ വഴിത്തിരിവുകളിൽ എല്ലാം ശാസ്ത്രഗവേഷണം മുറുകെ പിടിച്ച് മുന്നോട്ട് യാത്ര ചെയ്ത ശാസ്ത്രജ്ഞ, ജന്മ നാടിനോടുള്ള സ്നേഹം കൊണ്ട് താൻ കണ്ടെത്തിയ മൂലകത്തിന് പൊളോണിയം എന്നുപേരിട്ട രാജ്യസ്നേഹി, ഒടുവിൽ തന്റെ പരീക്ഷണങ്ങൾക്കിടയിൽ ആണവവികിരണമേറ്റു ശാസ്ത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷി. അങ്ങനെ മേരിയ്ക്ക്‌ വിശേഷണങ്ങളേറെയാണ്.

⭕ഉന്നത വിദ്യാഭ്യാസം നേടണമെങ്കിൽ പാരിസിൽ പോകണം. അതിനുള്ള ഭീമമായ പണച്ചെലവ് പരിഹരിക്കുവാൻ ഗൃഹാധ്യാപികയായി ജോലി ചെയ്തു. അഞ്ചുവർഷം ജോലി ചെയ്തു നേടിയ പണം കൊണ്ട് സഹോദരിയെ സഹായിച്ചു. ഈ കഥയെല്ലാം വായനക്കാരെ ആവേശഭരിതരാക്കും. പാരിസ് സർവകലാശാലയിലെ മാരിയുടെ പഠനം, അവിടെ വച്ച് പിയേർ ക്യൂറി എന്ന ശാസ്ത്രജ്ഞനെ കണ്ടുമുട്ടുന്നത്, അവരുടെ പ്രേമവും വിവാഹവും എല്ലാം നിറപ്പകിട്ടോടെ വർണിക്കുന്നു. പിയേറിനെ വിശേഷിപ്പിക്കുന്നത് ‘സ്വപ്നജീവിയായ യുവാവ്, ശാസ്ത്രലോകത്തെ ഏകാന്തപഥികൻ, പ്രകൃതി സ്നേഹിയും നീരീക്ഷകനും എന്നാണ്’. എട്ടുമണിക്കൂർ ഗവേഷണം, മൂന്നു മണിക്കൂർ വീട്ടുജോലി ബാക്കി, സമയം പഠനം ഇതായിരുന്നു മാരിയുടെ ടൈംടേബിൾ. വിവാഹ ത്തോടെ അവർ ഫ്രഞ്ച് പൗരയായി. അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു – ഐറിൻ. ബിരുദവും ബിരുദാനന്തര ബിരുദവും ഫിസിക്സിലും ഗണിതത്തിലും മാരി നേടി. പിന്നീട് കഠിനതപസ്യയിലൂടെ ഗവേഷണ ബിരുദം ആർജിച്ചു. ലക്ഷോപലക്ഷം ജനങ്ങളെ ഗ്രസിച്ച ഒരു മഹാ രോഗത്തിനുള്ള പ്രതിവിധി– റേഡിയത്തിന്റെ കണ്ടുപിടുത്തം. അവർ ലോകത്തിന് സമർപ്പിച്ച ഗവേഷണം.

⭕പിയേർ കൂടി ചേർന്നപ്പോൾ മാരിയുടെ പ്രവർത്തനത്തിന് വേഗം കൂടി. ഈ ശാസ്ത്രദമ്പതികളുടെ ഗവേഷണത്തിൽ പുലർത്തിയ അർപ്പണം, നിശ്ചയദാർഢ്യവും വിവരണാതീതമാണ്. റേഡിയം, പൊളോണിയം എന്നിവയുടെ കണ്ടുപിടുത്തം ഇരുവരെയും ലോകപ്രശസ്തരാക്കി. റേഡിയം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി നടത്തിയ കഠിനപ്രയത്നങ്ങളുടെ ഏവരേയും അത്ഭുതപ്പെടുത്തും. ഒരു നേട്ടവും ഒറ്റ രാത്രികൊണ്ടു നേടുന്നതല്ലെന്നും അതിന്റെ പിന്നിൽ മഹാപ്രയത്നവും അർപ്പണവും വേണമെന്നും ഈ ശാസ്ത്രജ്ഞരുടെ ജീവിതം ബോധ്യപ്പെടുത്തുന്നു. ശാസ്ത്ര ലോകത്തെ അസൂയ, സ്ത്രീകളെ അംഗീകരിക്കാൻ വിമുഖത, അവരുടെ നേട്ടങ്ങളെ ചെറുതായി കാണുക തുടങ്ങി ശരാശരി മനുഷ്യരിൽ കാണുന്ന സ്വഭാവങ്ങൾ വലിയ ശാസ്ത്രജ്ഞർ എന്ന് അഭിമാനിക്കുന്നവരിൽ ഉണ്ടായിരുന്നു.

⭕പിയറി ക്യൂറിയുടെ യുടെ മരണതിനു ശേഷവും മേരി ഒറ്റയ്ക്ക് തൻറെ പരീക്ഷണങ്ങൾ തുടർന്നു. 1903ൽ ഭർത്താവ് പിയറിക്കൊപ്പം ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ച മേരി 1911 ഇലെ രസതന്ത്ര നോബൽ സമ്മാനം ഒറ്റയ്ക്ക് കരസ്ഥമാക്കി. ഭൗതിക ശാസ്ത്ര- രസതന്ത്ര നോബൽ ജേതാവായ മേരി വൈദ്യശാസ്ത്രത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിൽ പരിക്കേറ്റവർക്കായി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സറേ യൂണിറ്റുകൾ മേരി തയ്യാറാക്കി. ശരീരശാസ്ത്രവും വൈദ്യ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട വിവരങ്ങളും പെട്ടെന്നുതന്നെ പഠിച്ചെടുത്ത മേരി, യുദ്ധ കാലത്ത് മൊബൈൽ എക്സ് റേ യൂണിറ്റുകളുടെ ഡ്രൈവറായും സേവനമനുഷ്ഠിച്ചു.1914 ഇല് ഫ്രാൻസിൽ ആദ്യത്തെ സൈനിക റേഡിയോളജി സെൻറർ സ്ഥാപിച്ചു.

⭕വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജീവിതം സമാനതകളില്ലാത്തതാണ്. ശാസ്ത്രം തന്നെ ജീവിതമായി കണ്ട ആ മഹതിയുടെ ഗവേഷണ നേട്ടങ്ങള്‍ വേദന അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾക്ക് ആശ്വാസം പകരുന്നു. കാൻസർ എന്ന മഹാരോഗത്തെ പ്രതിരോധിക്കുവാൻ സഹായിച്ച റേഡിയത്തിന്റെ കണ്ടുപിടിത്തത്തോടെ മനുഷ്യമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുവാൻ അവർക്കു കഴിഞ്ഞു; രണ്ടു തവണ നൊബേൽ സമ്മാനം ലഭിച്ച അപൂർവതയുടെ അവകാശിയാകാനും കഴിഞ്ഞു. 

⭕തന്റെ ഗവേഷണ ഫലങ്ങളെല്ലാം തന്റെ പേരിൽ കുറിച്ച് പേറ്റന്റ് എടുക്കാൻ മേരി ക്യൂറി തയ്യാറായിരുന്നില്ല. അറിവുകൾ സ്വതന്ത്രമായി മനുഷ്യരുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുന്നവ ആകണമെന്ന് അവർ വിശ്വസിച്ചു. പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച സമ്പത്ത് പോലും അവർ ശാസ്ത്ര ദവേഷണം നടത്തുന്ന വിദ്യാർഥികൾക്കായി ചെലവിടുകയായിരുന്നു. മേരി ക്യൂറിയുടെ പുത്രി ഐറിൻ തന്റെ അമ്മയുടെ സ്വാധീനത്താൽ ലഭിച്ച പ്രചോദനം ഉൾക്കൊണ്ട് രസതന്ത്രത്തിൽ ഒരു ഗവേഷക ആവുകയും 1935ൽ ഭർത്താവ് ജോലിയറ്റ് ക്യൂറിയുമൊത്ത് നോബൽ പുരസ്കാരം നേടുകയുമുണ്ടായി എന്നത് മറ്റൊരു ചരിത്രം.

⭕പഠനവും ഗവേഷണവും ജീവിതമാക്കിയ മേരി ക്യൂറി ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മഹത്തരമാണ്. 1903ൽ ഭർത്താവ് പിയറി ക്യൂറിക്കൊപ്പം ഊർജതന്ത്രത്തിൽ നോബൽ സമ്മാനിതയായ അവർക്ക് പുരസ്കാരം വാങ്ങാൻ സ്വീഡനിലേക്ക് പോകാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഗവേഷണങ്ങളിൽ മുഴുകിയ അവർ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സമ്മാനം നേരിട്ട് സ്വീകരിച്ചത്. പൊളോണിയം, റേഡിയം എന്നിങ്ങനെ രണ്ട് മൂലകങ്ങൾ കണ്ടെത്തിയ മേരി ക്യൂറിയെ തേടി 1911ൽ നോബൽ സമ്മാനം വീണ്ടുമെത്തി. ഇത്തവണ രസതന്ത്രത്തിനായിരുന്നു പുരസ്കാരം. ഒരു മൂലകത്തിന് സ്വന്തം പേര് നൽകി ശാസ്ത്രലോകം ആദരിച്ച (ക്യൂരിയം) മേരി ക്യൂറിയുടെ ജീവിതം ക്ലേശകരമായിരുന്നു എങ്കിലും അവർ അനുഭവിച്ച ക്ലേശങ്ങളിലൂടെ കണ്ടെത്തിയ അറിവുകൾ ലോകത്തിന് വലിയ നേട്ടമായി റേഡിയോ ആക്ടീവ് മൂലകങ്ങളുമായി നിരന്തര സമ്പർക്കത്തിലായിരുന്ന മേരി ക്യൂറി 1934 ൽ ലൂക്കീമിയ ബാധിതയായാണ് മരിച്ചത്. ‘‘മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുക’’. മേരി ക്യൂറിയുടെ വാക്കുകളാണിത്. അവരുടെ അവസാന നാളുകൾവരെ ആനന്ദം കണ്ടെത്തിയത് അറിവിലൂടെ ആയിരുന്നു. അറിവ് മനുഷ്യരെ കരുത്തരാക്കുന്നു. ഏതൊരു പ്രതിബന്ധങ്ങളെയും അതിജീവിക്കാനുള്ള കരുത്ത്.

Courtesy : Wikipedia, Manoramonline & Luca