ഫെറൈറ്റ് ബീഡ്

Simple Science Technology

ഫെറൈറ്റ് ബീഡ് (ferrite bead) എന്താണ് എന്ന് അറിയുമോ?

കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞു നിർത്തുന്ന ഭാഗമാണ് ഫെറൈറ്റ് ബീഡ്. ആന്റിന എന്താണെന്നറിയാമല്ലോ . വൈദ്യുതകാന്തിക തരംഗങ്ങളെ അത്യകിച്ച് റേഡിയോതരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനുള്ള ഉപകരണം . വീട്ടിലെ ആന്റിന സ്വീകരിക്കാനും ( receiving - antenna ) റേഡിയോനിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും ( transmitting antenna ) ഉപയോഗിക്കുന്നു . 

എങ്ങനെയാണ് ഇവ വർത്തിക്കുന്നത് ? മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനും , മാറിക്കൊണ്ടിരിക്കുന്ന മാഗ്നറ്റിക് ഫീൽഡ് ഒരു ഇലക്ട്രിക് ഫീൽഡിനും രൂപംകൊടുക്കും . അങ്ങനെയെങ്കിൽ ഒരു വയറിലൂടെ കറന്റ് പ്രവഹിച്ചാൽ , അതിൽ ക്രമമായ ഏറ്റക്കുറച്ചിലുമാ ഉണ്ടായാൽ , ആരും പറയാതെതന്നെ അവിടെ പരസ്പരധാരണയോടെ മാറിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുതകാന്തികക്ഷേത്രം ഉണ്ടാകുകകയും അതൊരു തരംഗമായി ( റേഡിയേഷൻ ആയി ) പുറത്ത് പ്രവഹിക്കുകയും ചെയ്യും . മറിച്ച് ഇത്തരമൊരു റേഡിയേഷൻ ഒരു വൈദ്യുതക്കമ്പിയെ തൊട്ടുരുമ്മി കടന്നുപോയാൽ അതിനനുസൃതി മായ ഒരു കറന്റ് അതിലുണ്ടാക്കുകയും ചെയ്യും . പ്രക്ഷേപണം ചെ യ്യുന്ന ആന്റിനയും സ്വീകരിക്കുന്ന ആന്റിനയും യഥാക്രമം ഈ രണ്ട് പ്രതിഭാസങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് . 

നമ്മുടെ വീട്ടിൽ കിട്ടുന്ന കറന്റിന് വിളിക്കുന്ന പേര് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ , ഏ . സി . " കറന്റ് എന്നാണ് . Alternating Current എന്നതിന്റെ ചുരുക്കരൂപമാണ് ഏ . സി . അതായത് നമുക്കു കിട്ടുന്ന കറന്റ് തന്ന മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ( alternating ) . പക്ഷേ , 50 Hz എന്ന ചെറിയ ഫ്രീക്വൻസിയിലാണ് അതു വരുന്നത് എന്നതുകൊണ്ട് കാര്യമായ റേഡിയേഷൻ പ്രശ്നം അതുണ്ടാക്കില്ല . പക്ഷേ , ഉപകരണങ്ങൾ കറന്റിനെ പല രീതിയിൽ മാറ്റിമറിച്ചാണ് ഉപയോഗിക്കുന്നത് . കമ്പ്യൂട്ടർ , റേഡിയോ തുടങ്ങിയ ഉപകരണങ്ങൾ അവയ്ക്കുള്ളിൽ ഫ്രീക്വൻസി കൂടിയ കറന്റുകൾ ഉപയോഗിക്കുന്നുണ്ട് . ഇത് അവയെ " മനപ്പൂർവ്വ മല്ലാതെ റേഡിയേഷൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു . uninten tional radiator എന്നാണ് ഇവയെ സാങ്കേതികമായി വിളിക്കുക . ഇങ്ങന പുറത്ത് പോകുന്ന റേഡിയേഷൻ മറ്റ് ഉപകരണങ്ങളുടെ ഘടകഭാഗ ങ്ങളെ ഒരു സ്വീകരണ ആന്റിനയെപ്പോലെ കണക്കാക്കി അവിടന്ന് അനാവശ്യമായ കറന്റ് ഉണ്ടാക്കും . 

Electromagnetic interference ( EMI ) എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഒരു ശല്യമാണ് . പഴയ ടീവി സെറ്റു കളിൽ കാണപ്പെട്ടിരുന്ന " കുരുകുരുപ്പ് ( grains ) ഇത്തരം EMI - യുടെ ഫലമാണ് . ടീവിക്ക് അടുത്തുവച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യുക , മോട്ടോർ പ്രവർത്തിപ്പിക്കുക തുടങ്ങിയവയൊക്കെ ഉണ്ടായാൽ സ്ക്രീനിൽ കു രുകുരുപ്പ് പ്രത്യക്ഷപ്പെടുമായിരുന്നു . ഇന്നത്തെ ടീവികൾ ഇതൊക്കെ പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യകളോടെയാണ് പ്രവർത്തിക്കുന്നത് . പക്ഷേ , വളരെ ചെറിയ കറന്റുകൾ കൈകാര്യം ചെയ്യുന്ന വൈദ്യുതോപകരണങ്ങളിൽ ഇപ്പോഴും EMI പ്രശ്നമുണ്ടാക്കും . ഡേറ്റാ കേബിളുകൾ , വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്ന സംവേദന ക്ഷമത കൂടിയ ഉപകരണങ്ങൾ ഇവയൊക്കെ EMI - യിൽനിന്നും സംര ക്ഷിക്കേണ്ടത് ആവശ്യമാണ് . 

ആ പണിയാണ് ഫെറൈറ്റ് ബീഡുകൾ ചെയ്യുന്നത് . കാന്തികസ്വഭാ വമുള്ള ഫെറൈറ്റ് എന്നൊരു വസ്തുകൊണ്ടാണ് ഇതുണ്ടാക്കുന്നത് . അവ പ്രക്ഷേപണം ചെയ്യപ്പെടാനോ സ്വീകരിക്കപ്പെടാനോ സാധ്യത - യുള്ള ഫ്രീക്വൻസി കൂടിയ ഏ . സി . കറന്റിനെ തടയുകയും ഫ്രീക്വൻസി കുറഞ്ഞവയെ മാത്രം കടത്തിവിടുകയും ചെയ്യും . സാങ്കേതിക ഭാഷ് യിൽ ഇതിനെ low - pass filtering എന്നുവിളിക്കുന്നു . എന്തായാലും അടുത്ത തവണ ഇത് കാണുമ്പോൾ സംഗതി വെറും ലുക്കിന് വെച്ചേക്കുന്നതല്ല എന്നോർക്കുമല്ലോ