അവർ എവിടെയാണ്
അവർ എവിടെയാണ്
Courtesy: Sabujose
⭕ നമ്മുടെ സ്വന്തം മിൽക്കിവേ ഗാലക്സിയിൽ മാത്രം ഇരുപതിനായിരം കോടി നക്ഷത്രങ്ങളുണ്ട്.. അങ്ങനെ മില്ല്യൺ ബില്ല്യൺ കോടി ഗാലക്സികളുമുണ്ട്.. ഓരോ ഗാലക്‌സികളിലും സൂര്യനെ പോലുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളുമുണ്ട് അവയെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലുള്ള അനേകം കോടി ഗ്രഹങ്ങളുമുണ്ട്..
⭕ എന്നിട്ടും പ്രപഞ്ചത്തിന്റെ വിസിബിളായ ചിത്രങ്ങളിൽ പോലും അടയാളപെടുത്താൻ കഴിയാത്തത്ര സൂക്ഷ്‌മ ഗ്രഹമായ ഈ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് കരുതിയിരിക്കുന്നത് ശെരിയാണോ... !
⭕ 1380 കോടി വർഷം മുൻപ് ജനിച്ച ഈ പ്രപഞ്ചത്തിൽ 450 കോടി വർഷം മാത്രം മുൻപ് ജനിച്ച ഈ ഭൂമിയിലെ ഒരു കോണിലിരുന്ന് വെറും 3 ലക്ഷം വർഷം മാത്രം പഴക്കമുള്ള വെറുമൊരു മനുഷ്യൻ നമ്മൾ മാത്രമേയുള്ളൂ ഈ പ്രപഞ്ചത്തിലെന്ന് അഹങ്കരിക്കാൻ മാത്രമുള്ള എന്തെങ്കിലും അറിവുകൾ ഇത്‌വരേ നേടിയിട്ടുണ്ടോ..?
⭕ 3 ലക്ഷം വർഷം കൊണ്ട് മനുഷ്യൻ ഇത് വരേ സഞ്ചരിച്ച ദൂരം ഒരു പ്ലാനെറ്ററി സിവിലൈസേഷന്റെ .7 മാത്രമാണ്... പ്രസിദ്ധനായ റഷ്യൻ ഫിസിസ്റ്റ് നിക്കോളെ കാർദേഷേവ് എന്ന ശാസ്ത്രജ്ഞന്റെ കർദേഷ് സ്കെയിൽ പ്രകാരം സിവിലൈസേഷനെ നാലായി തരംതിരിച്ചിട്ടുണ്ട്
1 ഇന്റലിജന്റ്,
2 പ്ലാനെറ്ററി,
3 സ്റ്റെല്ലാർ
4ഗാലറ്റിക് സിവിലൈസേഷൻ...
പിന്നീട് വന്ന കാൾസ് സാഗൺ ഇത് ഒന്നുക്കൂടിയൊന്ന് പരിഷ്കരിച്ചിട്ടുണ്ട്... ഡ്രെയ്ക്ക് ഇക്ക്വേഷൻ പോലുള്ള സ്പെക്കുലേറ്റീവ് ആയ ഒരുപാട് സിദ്ധാന്തങ്ങളും ഉണ്ട്... ഒരു ജീവി അവർ അധിവസിക്കുന്ന പ്ലാനെറ്റിലെ മുഴുവൻ ഊർജസൊത്രസ്സും ഉപയോഗിച്ചാൽ മാത്രമേ ആ ജീവി ഒരു പ്ലാനെറ്ററി സിവിലൈസേഷൻ ആകുന്നുള്ളു... നമ്മൾ ഇത് വരേ ഒരു പ്ലാനെറ്ററി സിവിലൈസേഷൻ പോലുമായിട്ടില്ല... ഒരു സ്റ്റെല്ലാർ സിവിലൈസേഷൻ ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവ് ഒന്ന് കഴിഞ്ഞ് 22 പൂജ്യം വരുന്ന ഒരു സംഖ്യക്ക് തുല്ല്യമായ വാട്ട്സ് ആയിരിക്കും... നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാൻക്കൂടി ഇപ്പൊ കഴിയില്ല... മനുഷ്യൻ ബഹിരാകാശ യാത്രകൾ നടത്താൻ തുടങ്ങിയിട്ട് വെറും 70 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു... ഈ 70 വർഷംകൊണ്ട് നമ്മൾ സഞ്ചരിച്ചത് ചന്ദ്രനിലേക്ക് മാത്രമാണ്.. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്ന് ലക്ഷത്തി എൺപതിനായിരം km മാത്രമാണ്... സൂര്യനിലേക്ക് 15 കോടി km ഉണ്ട്..സെക്കന്റിൽ മൂന്ന് ലക്ഷം km വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തിന് സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്താൻ 8 മിനിറ്റ് സമയമെടുക്കും.. സൂര്യൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും അടുത്തുള്ള നക്ഷത്ര കൂട്ടമായ പ്രോക്സിമ സെന്റൂറിയിൽ നിന്നും പ്രകാശത്തിനു ഭൂമിയിലേക്കെത്താൻ നാലര വർഷം എടുക്കും... പിന്നെ 25 ലക്ഷം പ്രകാശ വർഷം അകലെയുള്ള നമ്മുടെ അയൽവാസികളായ ആൻഡ്രോമിഡഗാലക്‌സിക്കാരെകുറിച്ച് ബാക്കി ഞാൻ പറയേണ്ടതുണ്ടോ.. !
⭕ നമ്മുടെ തിരുവാതിര നക്ഷത്രം 600 പ്രകാശവർഷം അകലെയാണ്.. തിരുവാതിര നക്ഷത്രത്തിൽ നിന്നും 600 വർഷം മുൻപ് പുറപ്പെട്ട പ്രകാശത്തെയാണ് നമ്മളിന്ന് കാണുന്നത് തിരുവാതിര ഇപ്പൊ അവിടെയുണ്ടോ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല.. അതായത് തിരുവാതിര നക്ഷത്രം 500 വർഷം മുൻപ് ന്യൂക്ലിയർ ഫ്യുഷൻ നിന്ന് ഇല്ലാതായി പോയിട്ടുണ്ടെങ്കിൽ നമ്മൾ അതറിയണമെങ്കിൽ ഒരു നൂറ് വർഷം കൂടി കഴിയണമെന്ന് സാരം.. തിരുവാതിര ഒരു ചുവന്ന നിറത്തിൽകാണുന്ന ഒരു നക്ഷത്രമായത്കൊണ്ട് അത് ഇതിനോടകം നശിച്ചിട്ടുണ്ടാകാം എന്നാണ് ശാസ്ത്രം ഇന്ന് അനുമാനിക്കുന്നത്..
⭕ മനുഷ്യൻ ഇന്നേ വരേ സഞ്ചരിച്ച വേഗത മണിക്കൂറിൽ 30000 km ൽ താഴെയാണ്.. അത് ഒരിക്കലും മനുഷ്യൻ കൈവരിച്ച വേഗതയല്ല . അത് അപ്പോളോ മിഷന്റെ സ്‌പേസ് ക്രാഫ്റ്റിന്റെ തിരിച്ചുവരവിൽ ഭൂമിയുടെ ഗ്രാവിറ്റി ചെലുത്തിയ ഒരു വേഗത മാത്രമാണ്.. ഇത്രയോക്കെ പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഇന്നത്തെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏലിയൻസുള്ള ഏതെങ്കിലുമൊരു പ്ലാനെറ്റ് തിരിച്ചറിഞ്ഞാൽ പോലും അങ്ങോട്ട് എത്തിപ്പെടുക എന്നകാര്യം അസാധ്യമാണ്...
⭕ കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളിത് വരേ തോറ്റുകൊടുക്കാൻ തയ്യാറായിട്ടില്ല.. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമ്മളിപ്പോഴും പരമാവധി ശ്രമിക്കുന്നുണ്ട്... അതിനായി ഒരുപാട് സേറ്റിപ്രോഗ്രാമ്സുകൾ നമ്മൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.. അരകിലോമീറ്റർ വ്യാസവലിപ്പമുള്ള വലിയ ഡിഷുകൾ സ്‌പേസിൽ സ്ഥാപിച്ചു നമുക്ക് പരിചിതമല്ലാത്ത റേഡിയോ വേവ്സ് കാത്ത് നമ്മളിപ്പോഴുമിരിക്കുന്നുണ്ട്.. M 70 എന്ന ഗാലറ്റിക് ക്ലസ്റ്ററിലേക്ക് നമ്മുടെ സന്ദേശങ്ങളെ തൊടുത്ത് വിടുന്ന ആക്റ്റീവ് സേറ്റി പോജക്റ്റും ഇപ്പോഴും നടന്ന്കൊണ്ടിരിക്കുന്നുമുണ്ട്..
⭕ ഇതുവരെ നമ്മുടെ 5 സ്‌പേസ്ക്രാഫ്റ്റ്കൾ സൗരയൂഥത്തിന് വെളിയിലേക്ക് പോയിട്ടുണ്ട്..
70 ൽ പൈനിയർ 11
72 ൽ പൈനിയർ 12
76 ൽ വോയേജർ 1
78 ൽ വോയേജർ 2
2006 ൽ പുറപ്പെട്ട് പ്ലൂട്ടോയൊ പഠിച്ചതിന് ശേഷം 2015 ൽ സൗരയൂഥത്തിന്റെ വേലിക്കെട്ടിന് പുറത്തേക്ക് പോയ ന്യൂ ഹോറൈസൺ... ഇതിൽ മൂന്ന് സ്‌പേസ് ക്രാഫ്റ്റ്കളിൽ നിന്നും ഇപ്പോഴും നമുക്ക് സിഗ്നൽസ് കിട്ടുന്നുണ്ട്.. പൈനിയേർ പൂർണ്ണമായി നമ്മളിൽ നിന്നും അകന്ന് പോയി... പുറത്ത് പോയ ഈ സ്‌പേസ് ക്രാഫ്റ്റുകളിൽ ഇരിക്കുന്നത് 40 വർഷം പഴക്കമുള്ള ടെക്‌നോളജിയാണെന്ന് കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.. പൈനിയേറിൽ നിന്നും സിഗ്‌നൽ ഒന്നും കിട്ടുന്നില്ലെങ്കിലും അതിപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നുണ്ട്... സിഗ്‌നൽ കിട്ടുന്നില്ലെങ്കിലും
ഈ പോയ ക്രാഫ്റ്റുകളിലൊക്കെ ഗാലക്സിയിലേ നമ്മുടെ സൂര്യന്റെ സ്ഥാനവും ഹൈട്രജൻ ആറ്റത്തിന്റെ എനർജി ഘടനയും ആണിന്റെയും പെണ്ണിന്റെയും വസ്ത്രങ്ങളില്ലാത്ത ചിത്രങ്ങളും ഹിന്ദി ഉൾപ്പെടെ 52 ഭാഷകളിലുള്ള ഹായ് മെസ്സേജസും ആലേഖനം ചെയ്തിട്ടുണ്ട്... എന്നെങ്കിലും ഏതെങ്കിലും ഏലിയൻസ് അത് കാണുമായിരിക്കും... അവർ ഒരു ഗാലറ്റിക് സിവിലൈസേഷൻ ആണെങ്കിൽ അവരിവിടെ ഉറപ്പായും എത്തും... അതോടെ നമ്മുടെ കാര്യത്തിലും ഒരു തീരുമാനമാകും മെന്ന് ഭയപ്പെടുന്ന ശാസ്ത്രജ്ഞരും ഉണ്ട് കെട്ടോ.. കാരണം അവർ ഒരു സ്റ്റെല്ലാർ, ഗാലറ്റിക് സിവിലൈസേഷൻ ആണെങ്കിൽ അവരുടെ പ്ലാനറ്റ് ഇതിനോടകം അവർക്ക് വാസയോഗ്യമല്ലാതായി തീർന്നിട്ടുണ്ടാകും...
⭕ ഈ പ്രപഞ്ചത്തിൽ മനുഷ്യനേക്കാൾ ടെക്‌നോളജി ഡെവലപ്പ് ചെയ്ത സ്‌പേസ് ട്രാവൽ നടത്തുന്ന ജീവികൾ ഇല്ല എന്ന് തീർത്തു പറയാൻ നമുക്ക് സാധിക്കില്ല.. കാരണം.. 1380 കോടി വർഷം പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമി ജനിച്ചത് 450 കോടി വർഷം മുൻപ് മാത്രമാണല്ലോ... അങ്ങിനെയെങ്കിൽ ഒരു 800 കോടി വർഷം മുൻപ് കറക്കം തുടങ്ങിയ ഏതെങ്കിലുമൊരു പ്ലാനെറ്റിലെ ഒരു ജീവി ഇപ്പോൾ പ്രകാശവേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു സ്റ്റെല്ലാർ, ഗാലറ്റിക് സിവിലൈസേഷൻ ആയി മാറാനുള്ള സാദ്ധ്യത തള്ളി കളയാൻ കഴിയില്ല...
⭕ ""But Where are they.. ""
ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിട്ടും അവരവിടെ.. !ഒരു പ്രസിദ്ധമായ ചോദ്യമാണിത്.. ഫെർമി പാരഡോക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്.. ഹെൻട്രിക്കൊ ഫെർമി എന്ന ഒരു ഫിസിസ്റ്റ് ആൺ ഈ ചോദ്യം ആദ്യമായി ചോദിച്ചത്...
⭕ ഏലിയൻസ് ഇല്ല എന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഒരുപാടുണ്ട് കെട്ടോ... അവരുടെ ഒരുപാട് സിദ്ധാന്തങ്ങളിൽ പ്രബലമായ ഒരു സിദ്ധാന്തമാണ് റെയർ എർത്ത് ഹൈപ്പോത്തിസിസ്... ഭൂമിപോലെ മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് അവരുടെ വാദം...
1 ഭൂമിയുടെ ഹാബിറ്റബിൾ സോൺ..
2 ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡ്..
3 ഭൂമിയുടെ അധികമോ കുറവോ അല്ലാത്ത കൃത്യതയുള്ള ഗ്രീൻ ഹൌസ് എഫക്ട്.
4 ഭൂമിയുടെ വലുതോ ചെറുതോ അല്ലാത്ത ഇടത്തരത്തിലുള്ള വലുപ്പം..
5 ഹൈട്രജൻ ഹീലിയം പോലുള്ള ചെറിയ ആറ്റങ്ങളായ വാതകങ്ങൾ ആകർഷിക്കാൻ കഴിയാത്ത രീതിയിൽ കറക്റ്റായ ഭൂമിയുടെ ഗ്രാവിറ്റി..
6 ഗാലക്സിയുടെ നടുഭാഗത്തോ ഒരുപാട് വക്കിലേക്കൊ മാറാതെ കൃത്യമായ സ്ഥലത്ത് നിലകൊള്ളുന്ന നമ്മുടെ സോളാർ സിസ്റ്റത്തിന്റെ സ്ഥാനം...
7 ഭൂമിയുടെ നാലിലൊന്ന് വലിപ്പമുള്ള നമ്മുടെ സ്വന്തം സാറ്റലൈറ്റായ ചന്ദ്രൻ..
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ മുന്നോട്ട് വെക്കുന്നുണ്ട്.. ഇതിൽ പ്രധാനമായത് നമ്മുടെ ചന്ദ്രനാണ്.. നമ്മൾ ഇതുവരെ തിരിച്ചറിഞ്ഞ ഗ്രഹങ്ങൾക്കൊന്നും ചന്ദ്രനെ പോലെ ഇത്രവലിയ ഒരു ഉപഗ്രഹമില്ല.. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി മറ്റേതോ ഒരു ഒബ്ജക്റ്റുമായി നടന്നക്കൂട്ടിയിടിയിൽ ഭൂമിയിൽ നിന്നും അടർന്നു മാറിയ ഭാഗങ്ങൾ കൂടിച്ചേർന്ന് ഗോളവസ്ഥ പ്രാപിച്ചു ഭൂമിയുടെ ഭ്രമണപഥത്തിൽ പെട്ട് പോയ ആളാണ് നമ്മുടെ ചന്ദ്രൻ.. ഇങ്ങനെ ഒരു ഉപഗ്രഹം മറ്റുഗ്രഹങ്ങൾക്ക് ഉണ്ടാകാനുള്ള സാദ്ധ്യത 0% മാത്രമാണ് എന്നാണ് റെയർ എർത്ത് ഹൈപ്പോത്തിസിസ്ക്കാരുടെ പ്രധാന അവകാശവാദം...
⭕ മറ്റെന്തൊക്കെ അവകാശവാദങ്ങൾ ഉണ്ടെങ്കിലും നീലനിറത്തിലുള്ള ഒരുപാട് ഗ്രഹങ്ങളുടെ സാനിദ്ധ്യം ക്ലെപ്‌റ്റെർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്..
എന്നെങ്കിലും ഒരുനാൾ ഒരു ആൻഡ്രോമിഡക്കാരിയോ ആൻഡ്രോമിഡക്കാരനോ നമ്മുടെ ഭൂമിയിലേക്ക് ഒരു വരനോ വധുവോ ആയി എത്തുന്നക്കാര്യത്തിന് ഇപ്പൊ ഒരു വിദൂരസാധ്യതപോലുമില്ലെങ്കിലും അതൊരിക്കലും നടക്കില്ലാന്ന് തീർത്ത് പറയാൻ കഴിയില്ല്യാട്ടോ...
⭕ കഥയും കാല്പനികതയും മിത്തും യാഥാര്ഥ്യവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു. ഭാവനകള്‍ നിറംപിടിപ്പിച്ച അന്യഗ്രഹ നാഗരികത ഇന്ന് സാങ്കേതികവിദ്യയുടെ ചിറകിലേറി യാഥാര്ഥ്യ്ത്തോടടുക്കുകയാണ്. ആ ചരിത്രമുഹൂര്ത്തത്തിന് സാക്ഷ്യംവഹിക്കാനുള്ള ഭാഗ്യം ഈ തലമുറയ്ക്കു ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
⭕എച്ച്.ജി. വെല്സി്ന്റെ ‘വാര്‍ ഓഫ് ദ് വേൾഡ്സ്’ എന്ന നോവലില്‍ അന്യഗ്രഹങ്ങളിൽ നിന്നെത്തുന്ന വിചിത്രജീവികള്‍ ഭൂമിയെ ആക്രമിക്കുന്നതു വിവരിച്ചിട്ടുണ്ട്. അവരുടെ കൈകളില്‍ യന്ത്രത്തോക്കുകള്ക്കു പകരം മാരക രശ്മികള്‍ ഉത്സര്ജിക്കുന്ന ഉപകരണങ്ങളാണുള്ളത്. ടാങ്കുകള്ക്കും യുദ്ധവിമാനങ്ങള്ക്കും പകരം കില്ലര്‍ റോബോട്ടുകളും പറക്കും തളികകളുമാണ് അവര്‍ ഉപയോഗിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഭൂമിയിലെ മഹാനഗരങ്ങളെല്ലാം അവര്‍ ആക്രമിച്ചു കീഴടക്കി. അവരുടെ മുന്നേറ്റം തടയുന്നതിന് മനുഷ്യന്‍ കണ്ടുപിടിച്ച ഒരായുധങ്ങള്ക്കും യന്ത്രങ്ങള്ക്കും കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ തോറ്റോടിയത് ഭൂമിയിലെ സൂക്ഷ്മജീവികളുടെ മുന്നിലാണ്. ഇവിടുത്തെ, ബാക്ടീരിയകളെയും വൈറസുകളെയും നേരിടാന്‍ അവര്ക്കത്ര പരിചയം പോര.
വെല്സിന്റെ നോവലിനെത്തുടര്ന്ന് നൂറുകണക്കിന് നോവലുകളും സിനിമകളുമാണ് അന്യഗ്രഹ ജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പുറത്തിറങ്ങിയത്. പറക്കും തളികകളുടെ ഭൗമസന്ദര്ശനവും ലോകാവസാനവുമെല്ലാം അന്യഗ്രഹജീവികളുടെ ആക്രമണവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കപ്പെട്ടു. ഇത്തരം അന്യഗ്രഹജീവികള്ക്ക് അഥവാ ഏലിയനുകള്ക്ക് നോവലിസ്റ്റിന്റെയും തിരക്കഥാകൃത്തിന്റെയും ഭാവനയ്ക്കനുസരിച്ച് നിരവധി രൂപങ്ങളും കൈവന്നു. പൊതുവെ ഏലിയനുകള്‍ വലിയ തലയും പച്ച ശരീരവുമുള്ള ജീവികളായാണ് അവതരിപ്പിക്കപ്പെട്ടത്. ഏറെക്കുറെ മനുഷ്യരൂപം തന്നെയാണ് അവയ്ക്കുമുണ്ടായിരുന്നത്. സ്‌നേഹം, ദയ, കാമം, ദേഷ്യം തുടങ്ങിയ പല മാനുഷിക വികാരങ്ങളും അവര്ക്ക് ചാര്ത്തി ക്കൊടുക്കുന്നതിലും എഴുത്തുകാര്‍ മടികാണിച്ചില്ല. അതിനും പുറമെ ഈ അന്യഗ്രഹജീവികള്‍ സംസാരിക്കുന്നത് ശുദ്ധ ആംഗലേയ ഭാഷയിലാണുതാനും!
കാര്ബംണ്‍ ആധാരമായുള്ള മസ്തിഷ്‌കവും അതുപയോഗിച്ചു നിര്മിച്ച സിലിക്കണ്‍ മസ്തിഷ്‌കവും നമുക്ക് കുറേയെങ്കിലും പരിചിതമാണ്. എന്നാല്‍ ഒരു ഏലിയന്‍ മസ്തിഷ്‌കം, അതെങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. മനുഷ്യ മസ്തിഷ്‌കത്തിന്റെ ചിന്താപദ്ധതികള്‍ തന്നെയാണോ അത്തരം ജീവികളെയും നയിക്കുന്നതെന്നു പറയാനും കഴിയില്ല. മാത്രവുമല്ല, അത്തരം താരതമ്യങ്ങള്ക്ക് ശാസ്ത്രീയമായ ഒരടിത്തറയുമില്ല. 2011ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഉന്നയിച്ച ഒരു പ്രശ്‌നം ഇവിടെ ശ്രദ്ധേയമാണ്. ഭാവിയില്‍ ആണവായുധ ഭീഷണിപോലെയോ അതിനേക്കാള്‍ കരുതല്‍ വേണ്ടതോ ആണ് അന്യഗ്രഹജീവികളില്‍ നിന്നുള്ള ആക്രമണമെന്നാണ് ഹോക്കിംഗ് പറയുന്നത്. ഏതുനിമിഷവും അത്തരമൊരു ആക്രമണം ഭൂമി പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
ഡ്രേക്കിന്റെ സമവാക്യങ്ങള്‍
⭕ ഭൗമേതര ജീവനേക്കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പുതന്നെ ഭൂമിക്കു വെളിയില്‍, സൗരയൂഥത്തിനുമപ്പുറം ക്ഷീരപഥത്തില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്ക്കുുന്നതിനും അനുകൂല സാഹചര്യങ്ങളുള്ള ഇടങ്ങള്‍ ഉണ്ടോ എന്ന അന്വേഷണം ശാസ്ത്രജ്ഞര്‍ ആരംഭിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നു 1961ല്‍ അവതരിപ്പിച്ച ഡ്രേക്കിന്റെ സമവാക്യങ്ങള്‍. ഫ്രാങ്ക് ഡ്രേക്കിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ക്ഷീരപഥത്തില്‍ പതിനായിരം കോടി നക്ഷത്രങ്ങളുണ്ട് (മുപ്പതിനായിരം കോടിയെന്നത് പുതിയ കണക്ക്). ഈ നക്ഷത്രങ്ങളുടെ പത്തുശതമാനം സൂര്യസമാന നക്ഷത്രങ്ങളാണ്. ഇവയില്‍ ഗ്രഹകുടുംബം രൂപപ്പെട്ടവ പത്തുശതമാനമാണെന്നു പരിഗണിക്കാം. ഖരോപരിതലമുള്ള ഗ്രഹങ്ങള്‍ രൂപപ്പെട്ട നക്ഷത്രങ്ങള്‍ ഇവയുടെ പത്തുശതമാനമുണ്ടെന്നും പരിഗണിക്കാം. ഇത്തരം ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ കാണപ്പെടുന്ന നക്ഷത്രങ്ങളെ വീണ്ടും പത്തു ശതമാനത്തിലേക്ക് ചുരുക്കാം. ഈ സ്ഥിതിവിവരക്കണക്ക് ഇങ്ങനെ ആറ്റിക്കുറുക്കിയാല്‍ ക്ഷീരപഥത്തില്‍ വികാസം പ്രാപിച്ച പതിനായിരം നാഗരികതയെങ്കിലുമുണ്ടാകുമെന്നാണ് ഡ്രേക്ക് കണക്കുകൂട്ടിയത്. പിന്നീട് കാള്‍ സാഗന്‍ ഇതില്നിന്നും വ്യത്യസ്തമായ രീതിയില്‍ നടത്തിയ കണക്കുകൂട്ടലില്‍ ക്ഷീരപഥത്തില്‍ പത്തുലക്ഷത്തില്പരം വികാസം പ്രാപിച്ച നാഗരികതകളുണ്ടെന്ന് കണ്ടെത്തി. ഇന്ന് സാങ്കേതികവിദ്യയുടെ വളര്ച്ച കൂടുതല്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. ക്ഷീരപഥത്തിലെ വാസയോഗ്യ ഗ്രഹങ്ങളുടെ എണ്ണം ഡ്രേക്കും സാഗനും കണക്കുകൂട്ടിയതിലും വളരെയധികമാണെന്ന് ഇന്ന് നമുക്കറിയാം. എന്നാല്‍, അവയില്‍ എത്രയെണ്ണത്തില്‍ ജീവന്‍ ഉദ്ഭവിച്ചു, എത്രയെണ്ണത്തില്‍ ജീവന്‍ നിലനില്ക്കുിന്നു എന്നു പറയാന്‍ ഇന്നു നമുക്കു കഴിയില്ലെന്നതും യാഥാര്ഥ്യമാണ്. ഭൗമജീവന് 350 കോടി വര്ഷലത്തെ പാരമ്പര്യമുണ്ട്. ഭൗമജീവന്‍ പിറവിയെടുത്ത സമയത്തുതന്നെ ഇത്തരം ഗ്രഹങ്ങളില്‍ ജീവന്‍ ഉദ്ഭവിച്ചില്ലെങ്കില്‍ മാത്രമേ ഇത്തരമൊരു അന്വേഷണത്തിന് നാം പ്രതീക്ഷിക്കുന്ന പ്രതികരണമുണ്ടാവുകയുള്ളൂ.
താമസമെന്തേ വരുവാന്‍?
⭕ക്ഷീരപഥത്തില്‍ മാത്രം കോടിക്കണക്കിന് വാസയോഗ്യ ഗ്രഹങ്ങളും അവയില്‍ വികാസം പ്രാപിച്ച നാഗരികതയുമുണ്ടെങ്കില്‍ അത്തരമൊരു ലോകത്തില്നിന്ന് ഇതുവരെ ആരെങ്കിലും ഭൂമിയിലേക്കൊന്ന് എത്തിനോക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത് ഫെര്മിയാണ്. അണുബോംബ് നിര്മിച്ച മാന്ഹാട്ടന്‍ പ്രൊജക്ടില്‍ അംഗമായിരുന്ന ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ എന്റികോ ഫെര്മി തന്നെ. ഫെര്മിയയുടെ പ്രഹേളിക എന്നാണീ പ്രശ്‌നം അറിയപ്പെടുന്നത്.
എന്താണ് ഇന്നുവരെ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്താതിരുന്നത് എന്നു ചോദിച്ചാല്‍ അതിനു നിരവധി സിദ്ധാന്തങ്ങള്‍ മറുപടി പറയും. ഇവയില്‍ പ്രധാനപ്പെട്ടത് ദൂരത്തെ സംബന്ധിച്ചുള്ള സിദ്ധാന്തമാണ്. നക്ഷത്രങ്ങള്ക്കിടയിലുള്ള ദൂരം തന്നെയാണ് വലിയ പ്രശ്‌നം. മനുഷ്യന്‍ നിര്മിച്ചിട്ടുള്ള ഏറ്റവും വേഗമേറിയ റോക്കറ്റില്‍ സഞ്ചരിച്ചാലും സൂര്യന്റെ തൊട്ടടുത്തുള്ള നക്ഷത്രത്തിലെത്താന്‍ 70,000 വര്ഷങ്ങള്‍ വേണ്ടിവരും. (സൂര്യന്റെ തൊട്ടടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയിലേക്കുള്ള ദൂരം 4.3 പ്രകാശ വര്ഷമാണ്). മനുഷ്യനേക്കാള്‍ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹജീവികളുണ്ടെങ്കില്‍ ഈ ദൂരപരിധി മറികടക്കാനുള്ള ഉപകരണങ്ങള്‍ അവര്‍ വികസിപ്പിച്ചിരിക്കും. അതൊരു സാധ്യത മാത്രമാണ്. അതോടൊപ്പം അതിബുദ്ധിമാന്മാിരായ അത്തരം ജീവികള്‍ ആണവായുധങ്ങളേക്കാള്‍ മാരകമായ ആയുധങ്ങളും വികസിപ്പിച്ചിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് അധികം ആയുസുമുണ്ടാകില്ല.
ഇനി ക്ഷീരപഥത്തിന്റെ വിശാലതയില്‍ നിരവധി വികസിച്ച നാഗരികതയുണ്ടെങ്കില്‍ തന്നെ അവയെല്ലാം ഭൂമിയെ തേടിവരേണ്ട കാര്യമെന്താണ്? മറ്റു വാസയോഗ്യ ഗ്രഹങ്ങളില്‍ നിന്ന് എന്തു മേന്മയാണ് ഭൂമിക്ക് അവകാശപ്പെടാനുള്ളത്? ഇത്തരം അന്യഗ്രഹ നാഗരികതകള്‍ അവയുടെ തൊട്ടടുത്തുള്ളവരുമായി ബന്ധം പുലര്ത്തു ന്നുണ്ടോ എന്നും നമുക്കറിയില്ല. അന്യഗ്രഹ ജീവന്‍ ഉദ്ഭവിച്ചത് ഭൗമജീവന്‍ പിറന്ന സമയത്താണെങ്കില്‍ മാത്രമേ മനുഷ്യമസ്തിഷ്‌കത്തോടു തുല്യമായ ബുദ്ധിവളര്ച്ചയുള്ള ജീവിവര്ഗം ഉണ്ടാവുകയുള്ളൂ. അതിനു മുമ്പോ അതിനു ശേഷമോ ആണ് അവിടെ ജീവന്‍ ഉദ്ഭവിച്ചതെങ്കില്‍ ഒരു നക്ഷത്രാന്തര വാര്ത്താ വിനിമയം സാധ്യമാകില്ല. ഭൗമജീവന്‍ കാര്ബ്ണ്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്ഫര്‍ എന്നീ മൂലകങ്ങള്‍ ആധാരമായുള്ള ഒരു ജൈവവ്യവസ്ഥയാണ്. ഭൗമേതര ജീവന്‍ ഈ മൂലകങ്ങള്‍ ആധാരമായി നിര്മിവക്കപ്പെട്ടതാണോ എന്ന് നമുക്കറിയില്ല. ഓരോ ഗ്രഹത്തിലെയും ജൈവഘടന മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഇനി അവയെല്ലാം തന്നെ ഒരേ ഘടനയുള്ളവയാണെങ്കില്‍ തന്നെ അവര്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് വിദ്യുത്കാന്തിക തരംഗങ്ങള്‍-വിശേഷിച്ചും റേഡിയോ തരംഗങ്ങള്‍ ആണോ ഉപയോഗിക്കുന്നതെന്നും നമുക്കറിയില്ല. മനുഷ്യമസ്തിഷ്‌കത്തേക്കാള്‍ വികാസം പ്രാപിച്ച മസ്തിഷ്‌കത്തിനുടമകളാണ് അവയെങ്കില്‍ നമ്മുടെ റേഡിയോ സന്ദേശങ്ങളോട് അവര്‍ പ്രതികരിക്കില്ല. അമീബ മനുഷ്യനുമായി സന്ദേശങ്ങള്‍ കൈമാറുന്നതിന് തുല്യമായിരിക്കുമത്. മനുഷ്യമസ്തിഷ്‌കത്തെ അപേക്ഷിച്ച് വികാസം കുറഞ്ഞ ബുദ്ധിശക്തിയാണ് അന്യഗ്രഹ ജീവികള്ക്കുള്ളതെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ അവര്ക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇനിയും കോടിക്കണക്കിന് കിലോമീറ്ററുകളും പ്രകാശവര്ഷങ്ങളും താണ്ടി ഭൂമിയെന്ന കൊച്ചുഗ്രഹത്തിലെത്തേണ്ട ആവശ്യം അവര്ക്കെന്താണ്? മനുഷ്യന്റെ കാലഗണന തന്നെയാണോ അന്യഗ്രഹജീവികള്ക്കുമുള്ളതെന്നു നമുക്കറിയില്ല. നാം അന്യഗ്രഹവേട്ട ആരംഭിച്ചിട്ട് അമ്പതുവര്ഷങ്ങളേ ആയിട്ടുള്ളൂ. ബുദ്ധിമാനെന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യന് എത്തിച്ചേരാന്‍ കഴിഞ്ഞത് ഭൂമിക്കപ്പുറം വെറും നാലുലക്ഷം കിലോമീറ്റര്‍ മാത്രം അകലെയുള്ള ചന്ദ്രനിലാണ് എന്ന കാര്യം മറക്കരുത്. ഒരു നക്ഷത്രാന്തര യാത്രചെയ്യാന്‍ ഒരു സഹസ്രാബ്ദത്തിനുള്ളില്‍ മനുഷ്യന് കഴിയുമെന്നു കരുതാനാവില്ല. ഒരുപക്ഷെ അതിനിടയില്‍ മനുഷ്യവര്ഗം ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമായേക്കാം. സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രവചനം പോലെ അന്യഗ്രഹജീവികളുടെ ഒരു ആക്രമണം ശാസ്ത്രലോകം ഭയപ്പെടുന്നില്ല. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്വകമായ വളര്ച്ച കാരണം ദൂരദര്ശിനികള്ക്ക് മുമ്പൊന്നുമില്ലാത്തവിധം പ്രകാശവര്ഷംങ്ങള്‍ അകലെയുള്ള കാഴ്ചകള്‍ വ്യക്തമായി അവതരിപ്പിക്കുന്നതിന് കഴിയും. ഭൗമേതര ജീവന്‍ നേരിട്ടു കാണാന്‍ കഴിയുമെന്നു തന്നെയാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
എന്നാണ് ആദ്യ സമാഗമം?
⭕എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക? എന്നാണൊരു വിദൂര നാഗരികതയുമായി നമുക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുക. അത്തരമൊരു മുഹൂര്ത്തം മനുഷ്യവര്ഗദത്തിന്റെ പരിണാമ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി ഏതെങ്കിലുമൊരു ദിനം ഭൗമേതര ജീവികള്‍ ഭൂമിയെത്തേടിയെത്തി എന്നിരിക്കട്ടെ. എന്തായിരിക്കും അവര്‍ ഭൂമിയെപ്പറ്റി ചിന്തിക്കുക? എന്തായിരിക്കും അവരുടെ ആഗമനോദ്ദേശ്യം? വെറുമൊരു കൗതുകത്തിലുപരി അവരുടെ സന്ദര്ശ നത്തിന് മറ്റു ലക്ഷ്യങ്ങളെന്തെങ്കിലുമുണ്ടാകുമോ? നോവലുകളിലും സിനിമകളിലും അന്യഗ്രഹജീവികളുടെ സന്ദര്ശുനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. മനുഷ്യനെയും മറ്റു ജന്തുക്കളെയും അവര്‍ ഭക്ഷണമായി ഉപയോഗിക്കാം. ലൈംഗിക ബന്ധത്തിലൂടെ സന്താനോല്പാദനം നടത്താം. ഭൂമി കീഴടക്കി മനുഷ്യരെ മുഴുവന്‍ അടിമകളാക്കാം. ഭൂമിയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കാം. മനുഷ്യനെയും മറ്റു ജന്തുക്കളെയും ബയോളജിക്കല്‍ ബാറ്ററികളായി ഉപയോഗിക്കാം. നിരവധി ലക്ഷ്യങ്ങളാണ് നോവലുകളും സിനിമകളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ സങ്കല്പങ്ങള്ക്കൊന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയില്ലെന്നു മാത്രമല്ല അതിരുകടന്ന ഭാവന മാത്രമാണത്. സിനിമകളില്‍ കാണുന്നതുപോലെ പച്ച ഉടലും വലിയ തലയുമുള്ള ഏറെക്കുറെ മനുഷ്യരൂപമുള്ള ജീവികളായിരിക്കുമോ ഇവര്‍? എങ്ങനെയായിരിക്കും അവരുടെ ബോധമണ്ഡലം പ്രവര്ത്തിക്കുന്നത്? ആദ്യം രൂപത്തില്നിന്നു തന്നെ തുടങ്ങാം. ഭൂമിയുടെ അന്തരീക്ഷ ഘടനയ്ക്കും, മര്ദ്ത്തിനും, ഗുരുത്വബലത്തിനും, കാലാവസ്ഥയ്ക്കുമെല്ലാം അനുകൂലനം ചെയ്യപ്പെട്ടതാണ് ഭൗമജീവന്‍. മനുഷ്യന്‍, മറ്റു ജന്തുക്കള്‍, സസ്യങ്ങള്‍ എന്ന വ്യത്യാസമൊന്നും ഇവിടെ ബാധകമല്ല. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷഘടനയും ഗുരുത്വബലവുമൊന്നും ഭൗമേതര ഗ്രഹങ്ങള്ക്കുതണ്ടാവണമെന്നില്ല. അതുകൊണ്ട് അത്തരം ഗ്രഹങ്ങളില്‍ ഉദ്ഭവിച്ച ജീവന് ഭൗമജീവന്റെ രൂപം ആരോപിക്കുന്നതില്‍ അര്ഥമില്ലെന്നു മാത്രമല്ല, അതു തെറ്റുമാണ്. മനുഷ്യമസ്തിഷ്‌കത്തിന്റെ ചിന്താശേഷിയും വൈകാരിക തലവുമെല്ലാം അന്യഗ്രഹജീവികള്ക്ക് അപരിചിതമായിരിക്കും. അന്യഗ്രഹ ജീവികളുടെ ബോധമണ്ഡലത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് മനുഷ്യനല്ലാതെയുള്ള മറ്റു ഭൗമജീവികളുടെ ചിന്താമണ്ഡലത്തേക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക.
അനിമല്‍ കോൺഷ്യസ്‌നെസ്
⭕മൃഗങ്ങള്‍ ചിന്തിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവ എന്തായിരിക്കും ചിന്തിക്കുന്നത്? ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുമ്പുമുതല്‍ തന്നെ തത്വചിന്തകരെ അലട്ടിയിരുന്ന ചോദ്യമാണിത്. പ്ലൂട്ടാര്ക്കും പ്ലിനിയുമെല്ലാം മൃഗബോധത്തേക്കുറിച്ച് നിരവധി പരാമര്ശങ്ങള്‍ നടത്തിയിട്ടുണ്ട്. മൃഗബോധവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പരിശോധിക്കാം. ഒരു നായ അവന്റെ യജമാനനെ തേടിനടക്കുകയാണ്. യജമാനന്‍ പോയ വഴി അയാളുടെ മണംപിടിച്ചാണ് നായയുടെ സഞ്ചാരം. അവസാനം നായ ഒരു നാല്ക്കവലയിലെത്തിച്ചേര്ന്നു. ഇപ്പോള്‍ നായയുടെ മുന്നില്‍ മൂന്നു വഴികളുണ്ട്. ഇവിടെ നായ എന്താണ് ചിന്തിക്കുക? ഇതില്‍ ഏതുവഴിയാണ് നായ (ആദ്യം) തെരഞ്ഞെടുക്കുക? ഒന്നാമത്തെ വഴിയില്‍ കൂടി യാത്രയാരംഭിച്ച നായ ആ വഴിയില്‍ തന്റെ യജമാനന്റെ ഗന്ധമില്ലെന്നുകണ്ട് തിരിച്ചുവന്ന് രണ്ടാമത്തെ വഴിയിലൂടെ യാത്രയാരംഭിക്കും. അവിടെയും തന്റെ യജമാനന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ തിരിച്ചു വീണ്ടും നാല്ക്ക വലയിലെത്തുന്ന നായ മൂന്നാമത്തെ വഴിയിലൂടെ യാത്ര തുടരുമ്പോള്‍ വീണ്ടും മണത്തുനോക്കുമോ? മണത്തുനോക്കാതെ തന്നെ തന്റെ യജമാനന്‍ ഈ വഴിയിലൂടെയായിരിക്കും പോയിട്ടുണ്ടാവുക എന്നു ചിന്തിക്കാന്‍ നായക്ക് കഴിയുമോ? ഫ്രഞ്ച് ഫിലോസഫറായ മൈക്കല്‍ ഡി മൊണ്ടേയ്ന്‍ പറയുന്നത് നായകള്ക്ക് അമൂര്ത്ത ചിന്താശേഷി ഉണ്ടെന്നാണ്. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനായ തോമസ് അക്വിനാസ് ഇതംഗീകരിച്ചിരുന്നില്ല. നൂറ്റാണ്ടുകള്ക്കു ശേഷം ചിന്തകരായ ജോണ്‍ ലോക്കും, ജോര്ജ് ബെര്ക്കിലിയും തമ്മില്‍ ഈ വിഷയത്തില്‍ നിരവധി നാളുകള്‍ ആശയസംവാദം നടത്തുകയുണ്ടായി. മൃഗങ്ങള്ക്ക് അമൂര്ത്ത ചിന്താശേഷി ഇല്ലെന്ന നിഗമനത്തിലാണ് ഒടുവില്‍ അവര്‍ എത്തിച്ചേര്ന്നത്.
⭕ഒരു പൂച്ചയെ നിരീക്ഷിക്കുക. പൂച്ച ആദ്യമായി ഒരു മുറിയില്‍ പ്രവേശിച്ചാല്‍ തറയിലെ കാര്പെറ്റിലും ഭിത്തിയിലുമൊക്കെ മാന്തുന്നതു കാണാം. പൂച്ചയെ ദേഷ്യം പിടിപ്പിക്കുന്ന എന്തായിരിക്കും ആ മുറിയിലുണ്ടാവുക? എന്നാല്‍ പൂച്ച തന്റെ അതിരുകള്‍ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു പൂച്ചയ്ക്ക് അവിടേക്ക് പ്രവേശനമില്ലെന്നുള്ള അടയാളമിടുകയാണ്. അതിരുകള്‍ അടയാളപ്പെടുത്താന്‍ പൂച്ച തന്റെ മലവും മൂത്രവും ഉപയോഗിക്കും. ഇനി പൂച്ച നിങ്ങളുടെ കാലുകളില്‍ മുഖമുരസുകയും മുരളുകയുമൊക്കെ ചെയ്യുമ്പോള്‍ ഓര്മി്ക്കുക. അത് നിങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുകയോ നന്ദികാണിക്കുകയോ ചെയ്യുന്നതല്ല. മറിച്ച് നിങ്ങളുടെ ഉടമസ്ഥത പൂച്ച ഏറ്റെടുക്കുകയാണ്. കാര്പെറ്റിലും ഭിത്തിയിലും ചെയ്തതുപോലെ തന്നെ. പൂച്ച നിങ്ങളെ അടിമയാക്കുകയാണ്. നിങ്ങളെ യജമാനനായി അംഗീകരിക്കുകയല്ല ചെയ്യുന്നത്. പൂച്ചയുടെ ദൃഷ്ടിയില്‍ നിങ്ങള്‍ അവന്റെ അടിമയും വേലക്കാരനുമാണ്. നിത്യേന നല്ല ഭക്ഷണവും പാര്പ്പിടവുമൊരുക്കുന്ന വേലക്കാരനാണ് നിങ്ങള്‍. മറ്റു പൂച്ചകള്‍ നിങ്ങളെ സ്വന്തമാക്കാതിരിക്കാനാണ് പൂച്ച ഇടയ്ക്കിടെ ഉരസലിലൂടെ നിങ്ങളുടെ ശരീരത്തില്‍ ഹോര്മോണുകള്‍ നിക്ഷേപിക്കുന്നത്. പൂച്ചയുടെ കൂടെ കളിക്കുമ്പോള്‍ നിങ്ങള്ക്കു പറയാന്‍ കഴിയുമോ, പൂച്ച നിങ്ങളെ കളിപ്പിക്കുകയല്ലെന്ന്? ഇനി പൂച്ചയ്ക്കു പകരം ഒരു വവ്വാലോ, ഡോള്ഫിനോ ഒക്കെയാണെങ്കിലോ? അവയുടെ ചിന്താധാര പാടെ വ്യത്യസ്തമായിരിക്കും. ഭൗമജീവന്റെ തൊട്ടടുത്തുള്ള മൃഗബോധം പോലും മനുഷ്യ മസ്തിഷ്‌കത്തിന്റെ ചിന്താധാരയ്ക്കപ്പുറമാകുമ്പോള്‍ അന്യഗ്രഹജീവികള്ക്ക് മാനുഷിക വികാരങ്ങളും വിചാരങ്ങളുമെല്ലാം ഉണ്ടാകുമെന്ന് കരുതാനാവില്ല.
മിസ് യൂണിവേഴ്‌സ്, മിസ്റ്റര്‍ യൂണിവേഴ്‌സ്
⭕അന്യഗ്രഹജീവികള്‍ ബുദ്ധിവികാസം പ്രാപിച്ചവയാണെങ്കില്‍ അവ താരതമ്യേന ചെറിയ ജീവികളായിരിക്കും. ബുദ്ധിവളര്ച്ച പ്രാപിച്ച ജീവികള്‍ വേട്ടക്കാരും ബുദ്ധികുറഞ്ഞവര്‍ ഇരകളുമായിരിക്കും. കാട്ടിലെ വേട്ടക്കാരെത്തന്നെ നോക്കാം. സിംഹവും കടുവയുമെല്ലാം വേട്ടക്കാരാണ്. കാട്ടുപോത്തും ജിറാഫുമെല്ലാം അവയേക്കാള്‍ വലിയ ജീവികളാണ്. എന്നാല്‍ അവ ഇരകളുമാണ്. ഇരകള്ക്ക് ബുദ്ധിവളര്ച്ചു കുറവും വലിപ്പം കൂടുതലുമായിരിക്കും. അതായത് ബുദ്ധിവളര്ച്ച പ്രാപിച്ച ജീവികള്‍ ചെറുതും ബുദ്ധി കുറഞ്ഞവ വലുതുമായിരിക്കും. വേട്ടക്കാരുടെ കണ്ണുകള്‍ മുഖത്തിന്റെ മുന്ഭാഗത്തായിരിക്കും. ഇരയുടെ ത്രിമാന സ്റ്റീരിയോവിഷന്‍ ചിത്രം ലഭിക്കുന്നതിനു വേണ്ടിയാണിത്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അകലം കൃത്യമായി നിര്ണയിക്കുന്നതിനും ഇതു സഹായിക്കും. ഇരകളുടെ കണ്ണുകള്‍ മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്. വേട്ടക്കാരനെ ഇരുഭാഗത്തുനിന്നും കാണുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഇനി മനുഷ്യന്റെ കാര്യം പരിഗണിച്ചാല്‍ എങ്ങനെയാണ് അവന്‍ മറ്റു ഭൗമജീവികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമാനായത്? എന്തെല്ലാം ശാരീരിക പ്രത്യേകതകളാണ് മനുഷ്യന്റെ മസ്തിഷ്‌ക വികാസത്തിന് ഉൽപ്രേരകമായത് എന്നു നോക്കാം. കുറഞ്ഞത് മൂന്നു ഘടകങ്ങളെങ്കിലും മനുഷ്യന്റെ ബുദ്ധിവികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.
1. മറ്റു വിരലുകള്ക്ക് അഭിമുഖമായി നില്ക്കു ന്ന തള്ളവിരല്‍. ഉപകരണങ്ങള്‍ നിര്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇത് മനുഷ്യന് സഹായകരമായിത്തീര്ന്നുഞ.
2. വസ്തുക്കളുടെ ത്രിമാനരൂപം നല്കാ്ന്‍ കഴിയുന്ന സ്റ്റീരിയോ നേത്രങ്ങള്‍
3. ഭാഷ
ഈ മൂന്നു ശേഷികളാണ് മനുഷ്യനെ ഭൗമജീവന്റെ നേതൃസ്ഥാനത്തെത്തിച്ചത്. ഭൗമേതര നാഗരികതയിലെ ബുദ്ധിവളര്ച്ച പ്രാപിച്ച ജീവികളെപ്പറ്റി പറയുമ്പോഴും ഇത്തരം ശാരീരിക സവിശേഷതകള്‍ പരിഗണിക്കേണ്ടിവരും. എന്നാല്‍ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഭൗമജീവന്റെ ഉദ്ഭവത്തിനു കാരണം സൂര്യന്‍ എന്ന മാതൃനക്ഷത്രത്തിന്റെ സാന്നിധ്യമാണ്. ജീവനുദ്ഭവിക്കുന്നതിനും നിലനില്ക്കുതന്നതിനുമുള്ള താപം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. സൗരയൂഥത്തില്‍ തന്നെ ജീവനുദ്ഭവിക്കാന്‍ സാധ്യതയുള്ള ഗോളങ്ങളാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയും ശനിയുടെ ചന്ദ്രനായ ടൈറ്റനും. ഈ രണ്ടു ഗോളങ്ങളും സൂര്യന്റെ വാസയോഗ്യ മേഖലയിലല്ല സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും ഈ രണ്ടു ഗോളങ്ങളിലും ദ്രാവക സമുദ്രങ്ങളും ജീവന്‍ നിലനില്ക്കുന്നതിനാവശ്യമായ താപവുമുണ്ട്. ദ്രാവകസമുദ്രം സ്ഥിതിചെയ്യുന്നത് ഉപരിതല പാളിക്കു കീഴെയാണ്. അതിനാവശ്യമായ താപം ലഭിക്കുന്നത് സൂര്യനിൽ നിന്നല്ല. വ്യാഴത്തിന്റെയും ശനിയുടെയും ടൈഡല്‍ ബലങ്ങളാണ് അവയുടെ ഉപഗ്രഹങ്ങള്ക്ക് താപം പ്രദാനം ചെയ്യുന്നത്. ഭൗമേതര ജീവന്റെ കാര്യത്തില്‍ ഇത്തരം ടൈഡല്‍ ബലങ്ങള്ക്ക്വ വളരെ പ്രാധാന്യമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ മിസ്റ്റര്മാരും മിസുമാരുമെല്ലാം മനുഷ്യരൂപത്തിലാകണമെന്ന് വാശിപിടിക്കരുത്.
⭕ഭൗമേതര ജീവന്‍ ഏതുനിമിഷവും കണ്ടെത്തപ്പെടാം. എന്നാല്‍ ഭൗമേതര ജീവികളുടെ രൂപവും പ്രകൃതവുമൊന്നും പ്രവചിക്കാന്‍ കഴിയില്ല. അവര്ക്ക് മാനുഷിക വികാരങ്ങളും ഉണ്ടാകില്ല. അവരുടെ സാമൂഹിക ജീവിതക്രമവും നിയമങ്ങളുമെല്ലാം മനുഷ്യന് വിചിത്രമായി തോന്നാം. പക്ഷെ ഒന്നുറപ്പിക്കാം. ഈ മഹാപ്രപഞ്ചത്തില്‍ നാം തനിച്ചല്ല. ജീവന്റെ ഉന്മാദനൃത്തം ചവിട്ടുന്ന ഭൂമിക്ക് ഒരു സഹജയെ ഏതുനിമിഷവും ലഭിക്കാം. തെളിവുകളുടെ അഭാവം അങ്ങനെയൊന്നില്ല എന്നതിന്റെ തെളിവല്ല, മറിച്ച് മനുഷ്യവര്ഗം ആര്ജി്ച്ച സാങ്കേതികവിദ്യയുടെ പരിമിതി മാത്രമാണ്. ആ പരിമിതി മറികടക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഈ തലമുറയ്ക്കു തന്നെ അന്യഗ്രഹജീവികളെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടാകും. ഈ രംഗത്ത് പ്രവര്ത്തിാക്കുന്ന ശാസ്ത്രജ്ഞര്‍ അതുറപ്പു തരുന്നുണ്ട്. ഏതുനിമിഷവും അത്തരമൊരു വാര്ത്ത പ്രതീക്ഷിക്കാം. ഭൗമേതര ജീവന്‍ തൊട്ടടുത്തുതന്നെയുണ്ട്… കൈയെത്തും ദൂരത്തുതന്നെ.