കാറ്റില്ലാത്ത ചന്ദ്രനിൽ എങ്ങനെയാണ് കൊടി പാറുന്നതു ?
കാറ്റില്ലാത്ത ചന്ദ്രനിൽ എങ്ങനെയാണ് കൊടി പാറുന്നതു ?
✍️ Baiju Raj
⭕ ചാന്ദ്ര യാത്രയെക്കുറിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിക്കുന്ന സംശയം ആണിത്. ശരിയാണ്. ചന്ദ്രനിൽ വായു ഇല്ല. അതിനാൽത്തന്നെ കാറ്റും ഇല്ല. കൊടിക്കു പാറിക്കളിക്കുവാൻ കാറ്റില്ലാതെ പറ്റുകയും ഇല്ല.
⭕ ഇവിടെ കൊടി യഥാർത്ഥത്തിൽ പാറുന്നുണ്ടോ ?
ഇല്ല. കൊടി പാറുന്നതുപോലെ നമുക്ക് ഫോട്ടോയിൽ തോന്നുന്നത് കൊടി താഴേക്കു തൂങ്ങിക്കിടക്കാതെ വിടർന്നു ഇരിക്കുന്നതുകൊണ്ടാണ്. കൂടാതെ കൊടിയിൽ ഉള്ള ചുളിവുകളും.
⭕ നമ്മുടെ സാധാരണ കൊടി കാറ്റ് ഇല്ലെങ്കിൽ ' വവ്വാൽ തൂങ്ങിക്കിടക്കുന്നതുപോലെ ' താഴേക്കു തൂങ്ങികിടക്കും. അതിനാൽ ചന്ദ്രനിൽ അത്തരം കൊടി നാട്ടിയാൽ അത് കാണാൻ ഭംഗി ഉണ്ടാവില്ല എന്ന് കൊടി ഡിസൈൻ ചെയ്തവർക്ക് അറിയാം. അതിനാൽത്തന്നെ കൊടി കെട്ടുന്ന വടി ഒരു പ്രത്യേക രീതിയിലാണ് അവർ ഡിസൈൻ ചെയ്തത്. വടി ' 7 ' ന്റെ രൂപത്തിൽ ആണ്. അതായത് സാധാരണ കൊടിയുടെ വടിയുടെ കൂടെ മുകളിൽ കർട്ടണിൽ തുണി തൂക്കുന്നതുപോലെ ഒരു വടിയും അധികമായി കൊടുത്തു. ( ചിത്രം ) ആ മുകളിലെ വടിയിൽ തൂങ്ങി ആണ് കൊടി കർട്ടൻ കിടക്കുന്നതുപോലെ തൂങ്ങി കിടക്കുന്നതു. അല്ലാതെ കാറ്റത്തു പാറുന്നതു അല്ല.
അപ്പോൾ കൊടിയിലെ ചുളിവുകളോ ??
⭕ ഈ കൊടി ഉണ്ടാക്കിയിരിക്കുന്നത് നൈലോൺ ഉപയോഗിച്ചാണ്. ഇത് മടക്കി വച്ചപ്പോൾ ഉള്ള സ്വാഭാവിക ചുളിവുകൾ ആണ് കൊടിയിൽ കാണുന്നത്.
⭕ ഈ കൊടി ചന്ദ്രനിലെ മണ്ണിൽ ബലം പ്രയോഗിച്ചു ഇളക്കി ഇറക്കുമ്പോൾ ആ കൊടിയുടെ ചലനം കാറ്റിൽ കൊടി പാറുന്നതുപോലെ വീഡിയോയിൽ തോന്നിപ്പിച്ചു എന്നത് ശരിയാണ്. അത് കൊടിയുടെ വടി ഇളക്കി മണ്ണിൽ ഇറക്കുമ്പോഴുള്ള ആട്ടം മാത്രമാണ്. അപ്പോൾ മാത്രം. ആ ചലനം നിന്നശേഷം ഉള്ള മുഴുനീള വീഡിയോയിലും കൊടി നിശ്ചലമായി നിൽക്കുന്നതാണ് കാണുന്നത്
⭕ ചുരുക്കിപ്പറഞ്ഞാൽ.. ഈ കൊടിയുടെ വടിയുടെ ' 7 ' എന്ന ആകൃതിയും, അതിൽ തൂങ്ങിക്കിടക്കുന്ന കൊടിയുടെ ചുളിവുകളുമാണ് കൊടി പാറുന്നതായി ഫോട്ടോയിൽ തോന്നിപ്പിക്കുന്നതു