ആൽബർട്ട് ഐൻസ്റ്റൈൻ
ആൽബർട്ട് ഐൻസ്റ്റൈൻ
(1879 മാർച്ച് 14 – 1955 ഏപ്രിൽ 18)
⭕ ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു
⭕ ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.[5] ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.[6] ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.
⭕ ആദ്യമേ തന്നെ ഇദ്ദേഹത്തിന് ന്യൂട്ടോണിയൻ മെക്കാനിക്സ് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക് നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. പാർട്ടിക്കിൾ സിദ്ധാന്തം, ബ്രൗണിയൻ ചലനംസംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.[7]
⭕ 1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം 1940-ൽ സ്വീകരിച്ചു.[8] രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ ജർമനി ആണവായുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖയാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
പരീക്ഷണങ്ങൾ
⭕ ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity). അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
⭕ 1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്. ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പുതിയൊരു പ്രപഞ്ച വീക്ഷണത്തിന് വഴിയൊരുക്കിയ പ്രതിഭയുടെ പര്യായമാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആദ്യകാലത്ത് ഭൗതികശാസ്ത്രജ്ഞർക്കുതന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം ഇപ്പോഴും അപഗ്രഥിച്ചു തീർന്നിട്ടില്ല.
⭕ ജർമനിയിലെ ഉൾമ് നഗരത്തിൽ ജനനം. മൂന്ന് വയസ്സായപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്. വാക്കുകൾക്ക് കൃത്യതവന്നത് ഒമ്പതാം വയസ്സിലാണ്. സദാ സംശയങ്ങളുമായി എഴുന്നേറ്റു നിന്നിരുന്ന അദ്ദേഹത്തെ ഇഷ്ടപ്പെടാതിരുന്ന അധ്യാപകർ പലപ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.
⭕ 1905-ൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവവും വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ ‘ആനൽസ് ഓഫ് ഫിസിക്സ്’ എന്ന ജർമൻ ഭൗതികശാസ്ത്ര പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നതോടെ ശാസ്ത്രലോകം അംഗീകരിച്ചു.
⭕ ദ്രാവകങ്ങളിൽ പൂർണമായും ലയിക്കാതെ കിടക്കുന്ന പദാർത്ഥങ്ങളുടെ തന്മാത്രാ ചലനം വിശകലനം ചെയ്യുന്നതായിരുന്നു ആദ്യ പ്രബന്ധം.
⭕ പ്രകാശവൈദ്യുത പ്രഭാവത്തിന് മാക്സ് പ്ലാറ്റിൻറ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്നതാണ് രണ്ടാമത്തേത്.
⭕ ചലനവസ്തുക്കളുടെ ഇലക്ട്രോ ഡൈനാമിക്സ് എന്ന മൂന്നാമത്തെ പ്രബന്ധത്തിലാണ് വിശിഷ്ടാ പേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്.
⭕ ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റുന്നതിനെ പറ്റിയുള്ള പ്രശ്സ്ത സമീകരണം E=mc2 അവതരിപ്പിക്കപ്പെടുന്നത് നാലമത്തെ പ്രബന്ധത്തിലാണ്.
⭕ ടെലിവിഷനുകൾ മുതൽ തനിയെ തുറക്കുന്ന വാതിലുകൾവരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു പിന്നിലുള്ളത് ഐൻസ്റ്റൈന്റെ പ്രകാശവൈദ്യുത സിദ്ധാന്തങ്ങളാണ്. 1921-ൽ ഭൗതികത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് ഈ രണ്ടാമത്തെ പ്രബന്ധത്തിനാണ്. ആപേക്ഷികതാ സിന്ധാന്തം ഉൾക്കൊള്ളാൻ അന്നത്തെ നോബൽ പുരസ്കാരസമിതിക്ക് കഴിഞ്ഞിരുന്നില്ല.
⭕ 1916-ൽ അവതരിപ്പിച്ച സാമാന്യ അപേക്ഷികതാ സിദ്ധാന്തമാണ് അദ്ദേഹത്തെ ശാസ്ത്രലോകത്തിനു മുന്നിൽ അമ്പരിപ്പിച്ചത്. സങ്കീർണ്ണ പ്രക്രിയകളിലൂടെ നടത്തിയ ഈ പ്രവചനങ്ങൾ പിന്നീട് നടന്ന നിരീക്ഷണങ്ങളിലൂടെ ശരിയെന്നു തെളിഞ്ഞതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. ഗുരുത്വതരംഗത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനം തെളിയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഹിറ്റ്ലറുടെ നയങ്ങളിൽ പ്രതിഷേധിച്ച് പ്രഷ്യൻ സയൻസ് അക്കാഡമിയിൽനിന്ന് രാജിവച്ചതോടെ ജർമനിയിൽ നോട്ടപ്പുള്ളിയായി. 1940-ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ലോകസമാധാനത്തിനുവേണ്ടി ലീഗ് ഓഫ് നേഷൻസുമായി സഹകരിച്ചു.
⭕ ഐൻസൈറ്റന്റെ കത്തിൽ നിന്നുള്ള പ്രേരണമൂലം 1945-ൽ അമേരിക്ക അണുബോംബ് പ്രയോഗിച്ചതോടെയാണ് ലോകസമാധാനം നിലനിർത്താനുള്ള പ്രചാരണപ്രവർത്തനങ്ങളിൽ മുഴുകാൻ അദ്ദേഹത്തിന് പ്രചോദനമായത്.